കാനഡയിൽ ചികിത്സ ലഭിക്കാതെ ഇന്ത്യൻ വംശജന്‍ മരിച്ച സംഭവം; ആശുപത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കാനഡയിൽ മെഡിക്കൽ അശ്രദ്ധ മൂലം ഇന്ത്യൻ വംശജനായ യുവാവ് മരിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. മരണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നതിനൊപ്പം, കനേഡിയൻ സർക്കാരിനോട് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കാനഡയിൽ മെഡിക്കൽ അശ്രദ്ധ മൂലം ഇന്ത്യൻ വംശജനായ ഒരാൾ മരിച്ച സംഭവത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും കനേഡിയൻ സർക്കാരിനാണെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമായി പ്രസ്താവിച്ചു. പ്രതിവാര പത്രസമ്മേളനത്തിൽ, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മരിച്ചയാൾ ഇന്ത്യൻ വംശജനാണെങ്കിലും അദ്ദേഹം ഒരു കനേഡിയൻ പൗരനാണെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതിനാൽ, ഉത്തരവാദിത്തം കനേഡിയൻ ആരോഗ്യ സംവിധാനത്തിനും ഭരണകൂടത്തിനുമാണ്. കനേഡിയൻ സർക്കാർ ഈ വിഷയം ഗൗരവമായി കാണണമെന്നും ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യമായ…

ഇരുപത് കിലോമീറ്റർ വ്യാസവും സൂര്യനെക്കാൾ ഭാരവുമുള്ള ഈ പ്രപഞ്ചത്തിലെ നിഗൂഢ നക്ഷത്രം ശാസ്ത്രത്തിന്റെ ധാരണയെ വെല്ലുവിളിക്കുന്നു

പ്രപഞ്ചം എപ്പോഴും മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്തതാണ്. ഓരോ ചുവടുവയ്പ്പിലും ഒരു പുതിയ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ട്. ചിലപ്പോൾ തമോദ്വാരങ്ങൾ നമ്മെ ഭയപ്പെടുത്തുന്നു, ചിലപ്പോൾ വിചിത്ര നക്ഷത്രങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. ശാസ്ത്രജ്ഞർ വർഷങ്ങളായി അവയെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഓരോ ഉത്തരവും പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. അതുകൊണ്ടാണ് പ്രപഞ്ചം ഒരു നിഗൂഢതയായി തുടരുന്നത്. മനുഷ്യർക്ക് അറിയാവുന്നതിലും വളരെയേറെ അജ്ഞാതമായ കാര്യങ്ങളുണ്ട്. ഒരു ന്യൂട്രോൺ നക്ഷത്രം ഒരു നിർജ്ജീവ നക്ഷത്രമാണ്. ഒരു ഭീമൻ നക്ഷത്രം പൊട്ടിത്തെറിക്കുമ്പോൾ, അതിന്റെ പുറം കാമ്പ് പറന്നുപോകുന്നു. അകത്തെ കാമ്പ് ചുരുങ്ങി അത്യധികം സാന്ദ്രമാകുന്നു. ഇതിനെ ന്യൂട്രോൺ നക്ഷത്രം എന്ന് വിളിക്കുന്നു. ആറ്റങ്ങൾ പോലും വിഘടിച്ച് എല്ലാം ന്യൂട്രോണുകളാക്കി മാറ്റുന്നു. അതിനാൽ, അതിന്റെ സാന്ദ്രത സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. ഇത് അതിനെ അതുല്യവും അപകടകരവുമാക്കുന്നു. ഒരു ന്യൂട്രോൺ നക്ഷത്രം വളരെ ചെറുതാണ്, ഏകദേശം ഇരുപത് കിലോമീറ്റർ വ്യാസമുണ്ട്, പക്ഷേ…

നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇന്ത്യന്‍ വംശജന് ചികിത്സ ലഭിച്ചില്ല; എട്ടു മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങി

എഡ്മണ്ടന്‍: കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യൻ വംശജനായ 44 കാരന്‍ പ്രശാന്ത് ശ്രീകുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്ത് ആശുപത്രിയിൽ എത്തിയെങ്കിലും കൃത്യസമയത്ത് ഉചിതമായ ചികിത്സ ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെത്തിയ പ്രശാന്ത് എട്ട് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നുവെന്നും, അവസാനം ഡോക്ടര്‍ എത്തിയപ്പോഴേക്കും വളരെ വൈകിപ്പോയതായി പ്രശാന്തിന്റെ പിതാവ് പറഞ്ഞു. ഡിസംബർ 22 നാണ് സംഭവം നടന്നത്. ജോലിസ്ഥലത്തു വെച്ച് പ്രശാന്തിന് പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് കണ്ട ഒരു ഉപഭോക്താവ് അദ്ദേഹത്തെ തെക്കുകിഴക്കൻ എഡ്മണ്ടണിലുള്ള ഗ്രേ നൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിയ ഉടനെ അദ്ദേഹത്തെ പ്രാഥമിക പരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോയി, തുടർന്ന് കാത്തിരിപ്പ് മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. താമസിയാതെ, അദ്ദേഹത്തിന്റെ പിതാവ് കുമാർ ശ്രീകുമാറും എത്തി. കാത്തിരിക്കുന്നതിനിടയിൽ പ്രശാന്ത് വേദന കൊണ്ട് പുലമ്പിക്കൊണ്ടിരുന്നുവെന്ന് കുമാർ പറഞ്ഞു. വേദന സഹിക്കാൻ…

പഴയ കേസുകൾ വില്ലനായി; അമേരിക്കയിൽ ഗ്രീൻ കാർഡ് ഉടമയെ വിമാനത്താവളത്തിൽ വെച്ച് തടങ്കലിലാക്കി

ഹൂസ്റ്റൺ: കുട്ടിക്കാലം മുതൽ അമേരിക്കയിൽ താമസിക്കുന്ന കനേഡിയൻ പൗരനും ഗ്രീൻ കാർഡ് ഉടമയുമായ കർട്ടിസ് ജെ. റൈറ്റിനെ (39) വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടങ്കലിലാക്കി. മെക്സിക്കോയിൽ നിന്ന് ബിസിനസ്സ് യാത്ര കഴിഞ്ഞ് മടങ്ങവേ ഹൂസ്റ്റണിലെ ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ വെച്ചാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഇദ്ദേഹത്തെ പിടികൂടിയത്. 22 വർഷം മുമ്പ്, അതായത് 17-ാം വയസ്സിൽ നടന്ന ചെറിയൊരു മയക്കുമരുന്ന് കൈവശം വെക്കൽ കേസും (Xanax ഗുളിക) പിന്നീട് ഉണ്ടായ ചില ട്രാഫിക്, ആയുധ നിയമ ലംഘനങ്ങളുമാണ് (മിസ്ഡെമിനർ) നടപടിക്ക് ആധാരമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. കുറ്റകൃത്യങ്ങൾ ഒന്നും തന്നെ ഗൗരവകരമായതോ (Felony) അക്രമാസക്തമായതോ അല്ലെങ്കിലും, പഴയ റെക്കോർഡുകൾ മുൻനിർത്തി ഇദ്ദേഹത്തിന്റെ ഗ്രീൻ കാർഡ് റദ്ദാക്കാനാണ് അധികൃതരുടെ നീക്കം. കഴിഞ്ഞ 24 വർഷമായി അമേരിക്കയിൽ സ്ഥിരതാമസക്കാരനാണ് റൈറ്റ്. മൂന്ന് കുട്ടികളും അമേരിക്കൻ പൗരയായ…

ബ്രോഡ്‌വേ താരം ഇമാനി ഡിയ സ്മിത്ത് കുത്തേറ്റു മരിച്ചു; കാമുകൻ അറസ്റ്റിൽ

ന്യൂജേഴ്‌സി: വിഖ്യാത ബ്രോഡ്‌വേ സംഗീതനാടകമായ ‘ദ ലയൺ കിംഗിൽ’ (The Lion King) ബാലതാരമായി തിളങ്ങിയ ഇമാനി ഡിയ സ്മിത്ത് (26) കുത്തേറ്റു മരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള വസതിയിലാണ് ഇമാനിയെ മാരകമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി: ഇമാനിയുടെ സുഹൃത്തായ ജോർദാൻ ഡി. ജാക്സൺ-സ്മോൾ (35) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 2011-12 കാലഘട്ടത്തിൽ ‘ദ ലയൺ കിംഗിൽ’ യുവ നല (Young Nala) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഇമാനി ശ്രദ്ധേയയായത്. ഇമാനിയുടെ അമ്മയും നാടക-സിനിമ മേഖലകളിൽ പ്രശസ്തയായ ഹെയർ സ്റ്റൈലിസ്റ്റാണ്. ഇമാനിക്ക് മൂന്ന് വയസ്സുള്ള ഒരു മകനുണ്ട്. സംഭവസമയത്ത് കുട്ടിയുടെ സുരക്ഷ അപകടത്തിലാക്കിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. അങ്ങേയറ്റം കഴിവുറ്റതും ഊർജ്ജസ്വലവുമായ ഒരു വ്യക്തിത്വമായിരുന്നു ഇമാനിയെന്ന് ബന്ധുക്കൾ…

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകണം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ

തദ്ദേശ തിരഞ്ഞെടുപ്പിൽ യൂ ഡി എഫിന്റെ മികച്ച വിജയത്തിന് ആശംസകൾ അർപ്പിക്കുവാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ നാഷണൽ കമ്മറ്റി വിളിച്ചു ചേർത്ത മീറ്റിങ് വൻവിജയം, ആശംസകളും അഭിപ്രായങ്ങളും പങ്കു വച്ച് അംഗങ്ങൾ, കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഓ ഐ സി സി നാഷണൽ വൈസ് ചെയർമാൻ തോമസ് എബ്രഹാം, കേരളാ ഘടകം ചെയർമാൻ പോൾ കറുകപ്പള്ളിൽ, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ട്രഷറർ ഡോ. മാത്യു വർഗീസ്, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ,മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ തുടങ്ങി അനേകം നേതാക്കൾ പങ്കെടുത്തു, താഴെത്തട്ടിൽ മുതലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു യൂ ഡി എഫ് നേടിയ ഈ വിജയം അടുത്തായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും…

‘നിസ്സംഗത വെടിയുക, ദുരിതമനുഭവിക്കുന്നവർക്കായി ഒന്നിക്കുക’ – ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരോടുള്ള നിസ്സംഗത വെടിയാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. സ്ഥാനാരോഹണത്തിന് ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് ദിന സന്ദേശത്തിലാണ്  അദ്ദേഹം ലോകരാജ്യങ്ങളിലെ യുദ്ധങ്ങളെയും ദാരിദ്ര്യത്തെയും കുറിച്ച് പരാമർശിച്ചത്. ഗാസയിൽ എല്ലാം നഷ്ടപ്പെട്ടവർ, യമനിലെ പട്ടിണിപ്പാവങ്ങൾ, മെഡിറ്ററേനിയൻ കടലിലൂടെയും അമേരിക്കൻ ഭൂഖണ്ഡത്തിലൂടെയും മെച്ചപ്പെട്ട ജീവിതം തേടി പലായനം ചെയ്യുന്ന അഭയാർത്ഥികൾ എന്നിവരെ നാം വിസ്മരിക്കരുതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. കേവലം ഏകപക്ഷീയമായ പ്രസംഗങ്ങൾ കൊണ്ട് സമാധാനം ഉണ്ടാകില്ലെന്നും, മറ്റുള്ളവരുടെ വേദനകൾ കേൾക്കാനുള്ള മനസ്സ് കാണിക്കുമ്പോൾ മാത്രമേ ലോകം മാറൂ എന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ൻ, ലബനൻ, ഇസ്രായേൽ, പലസ്തീൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ സമാധാനം പുലരാൻ അദ്ദേഹം പ്രാർത്ഥിച്ചു. കൂടാതെ മ്യാൻമർ, സുഡാൻ, കോംഗോ എന്നിവിടങ്ങളിലെ അസ്ഥിരതയെക്കുറിച്ചും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ ഒഴിവാക്കിയിരുന്ന ‘വിവിധ ഭാഷകളിലുള്ള ക്രിസ്മസ് ആശംസകൾ’…

മാഗ് ക്രിസ്മസ് ന്യൂഇയർ ആഘോഷവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27ശനിയാഴ്ച

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും 2026 ലേക്ക് ഉള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടക്കും. തദവസരത്തിൽ മലയാളികളായ മേയർമാരും ജഡ്ജിമാരും വിവിധ മതസാമുദായിക സംഘടന പ്രമുഖരും പങ്കെടുക്കും. ക്രിസ്മസ് കരോൾഗാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിക്കും. വിവിധ കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും രുചികരമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. ഡിസംബർ 13ന് നടന്ന തെരഞ്ഞെടുപ്പിൽ റോയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡ് മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഡിസംബർ 27 നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റോയി മാത്യുവിനോടൊപ്പം വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, അനില സന്ദീപ്, ഷിനു…

ക്രിസ്മസ് ദിനത്തിൽ കാലിഫോർണിയയിൽ അതിശക്തമായ മഴയും പ്രളയവും: മൂന്ന് മരണം

കാലിഫോർണിയ: ക്രിസ്മസ് ദിനത്തിൽ കാലിഫോർണിയയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ശക്തമായ മഴയിലും പ്രളയത്തിലും മൂന്ന് പേർ മരിച്ചു. പസഫിക് സമുദ്രത്തിൽ നിന്നുള്ള ‘അറ്റ്‌മോസ്ഫെറിക് റിവർ’  പ്രതിഭാസത്തെ തുടർന്നുണ്ടായ മഴ തെക്കൻ കാലിഫോർണിയയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. സാൻ ഡിയാഗോയിൽ മരം വീണ് 64-കാരനും, റെഡിംഗിൽ പ്രളയത്തിൽ കാറിനുള്ളിൽ കുടുങ്ങി 74-കാരനും, മെൻഡോസിനോ കൗണ്ടിയിൽ തിരമാലയിൽപ്പെട്ട് 70-കാരിയുമാണ് മരിച്ചത്. ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള തെക്കൻ കൗണ്ടികളിൽ ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചു. സംസ്ഥാനത്തുടനീളം ഏകദേശം ഒരു ലക്ഷത്തോളം പേർ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ മണിക്കൂറിൽ 161 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശി. അവധിക്കാല യാത്രകൾ നടക്കുന്ന സമയമായതിനാൽ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസ് മുന്നറിയിപ്പ് നൽകി.…

ദൈവം (കവിത): ജയൻ വർഗീസ്

കാണുന്ന മണ്ണിന്റെ കാണാത്ത ബോധ നി – രാമയ ചേതന ദൈവം ! കൃഷ്ണനല്ലേശുവല്ല – ള്ളയല്ലാദിയാം സത്യം പ്രപഞ്ചാത്മ ബോധം ! മായാ പ്രപഞ്ചമേ, നിന്റെ നിരാമയ നായകനല്ലയോ ദൈവം ! കാല പ്രവാഹ വഴി – കളിൽ ഉണ്മയാം സ്നേഹ സ്വരൂപമീ ദൈവം ! കാണാത്തൊരാത്മ – പ്രഭാവമനശ്വര താള സംഗീതമെൻ ദൈവം ഭൂമിയിൽ ഞാനായ മൺ കട്ടയിൽ ജീവ സാര സമ്പൂർണ്ണത ദൈവം ഞാനും പ്രപഞ്ചവും വർത്തമാനത്തിന്റെ താള നിരാമയ ബോധം ദ് വൈതമല്ലദ്വൈത തത്വത്തിൽ ഒന്ന് ചേർ – ന്നിത്തിരി പൂവായ് വിടർന്നു ! ,ആനന്ദ ദായക മാ ദിവ്യ സ്രോതസ്സിൽ ഞാനായി ‌ ചേർന്നിരിക്കുമോൾ ! നാളെകൾ താണ്ടും പ്രപഞ്ച സമുദ്രത്തിൽ ഞാനെന്നും മറ്റൊരു തുള്ളി !