വാഷിംഗ്ടൺ:എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ & ആൻഡ്രക്സ് സിംഗർ ആക്സലിസ് വിൽക്കിൻസ് ഒക്ടോബർ 4, 2026-ന് സോഷ്യൽ മീഡിയ വഴി അവരുടെ വിവാഹം പ്രഖ്യാപിച്ചു, വിൽക്കിൻസിന്റെ ഡയമണ്ട് റിങ്ങ് ഫോട്ടോ പങ്കുവെച്ചും ‘വെന്റ് ആൻഡ് ഗോട്ട് ദി ലോ ഇൻവാൽവ്ഡ്’ എന്ന് ക്യാപ്ഷനിൽ ചേർത്തു. 27 വയസ്സുകാരി വിൽക്കിൻസ് തന്റെ ഇടത് കൈയിൽ വലിയ ഡയമണ്ട് റിങ്ങ് കാണിക്കുന്ന ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പോസ്റ്റ് ചെയ്തു, അവിടെ അവർ 46 വയസ്സുകാരനായ പട്ടേലിന്റെ അടുത്തേവെ സ്റ്റാന്റ് ചെയ്തിരുന്നൂ. അവൾ ക്യാപ്ഷനിൽ കുറിച്ചു, ‘വെന്റ് ആൻഡ് ഗോട്ട് ദി ലോ ഇൻവാൽവ്ഡ്,’ ഹോർട്ട്, റിംഗ് ഇമോജികൾ ചേർത്ത്. പട്ടേൽ തന്റെ X (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ സമാന ഇമോജികളോടുകൂടി പോസ്റ്റ് റഷെയർ ചെയ്തു. പട്ടേൽ ഫെബ്രുവരി 2025-ൽ FBI ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഇരുവരും ഒരു…
Category: AMERICA
സൗത്ത് കരോലിനയിൽ രണ്ടു കുട്ടികൾ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റിൽ
സൗത്ത് കരോലിന:സൗത്ത് കരോലിനയിൽ ഞെട്ടിപ്പിക്കുന്ന സംഭവം. ലഡ്സൺ പ്രദേശത്ത് ജസ്റ്റിൻ മേ എന്ന സ്ത്രീയുടെ രണ്ടു ചെറിയ പെൺകുട്ടികൾ പട്ടിണിയും നിർജലീകരണവും മൂലം ദാരുണമായി മരിച്ചു. 33 മാസം പ്രായമുള്ള എമറിയും, 15 മാസം പ്രായമുള്ള ഹാർലിയുമാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ പൊലീസിനോട് കഴിഞ്ഞ രണ്ടു ആഴ്ചകളായി താൻ കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്ന കാര്യം ഓർക്കുന്നില്ലെന്നാണ് അമ്മ ജസ്റ്റിൻ മേ മൊഴി നൽകിയത്. പൊലീസ് എത്തിയപ്പോൾ ഇവർ വീടിന് പുറത്തു കരഞ്ഞുകൊണ്ട് അസംബന്ധങ്ങൾ പറഞ്ഞു നിൽക്കുകയായിരുന്നു. കുട്ടികളെ പട്ടിണിക്കിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് അറിയാമായിരുന്നെന്നും ഇവർ സമ്മതിച്ചു. കുട്ടികളുടെ കൊലപാതക കുറ്റം ചുമത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന അമ്മ സഹായം തേടണമെന്ന് കുട്ടികളുടെ പിതാവും ബന്ധുക്കളും നിരന്തരം അഭ്യർത്ഥിച്ചിരുന്നതായി ഫേസ്ബുക്ക് സന്ദേശങ്ങൾ വ്യക്തമാക്കുന്നു.
സംഗീത സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങി സജി പുല്ലാട്
ഹൂസ്റ്റൺ: “രക്ഷയിൻ സന്തോഷം” എന്ന ക്രിസ്തീയ ഭക്തിഗാനത്തിന്റെ സംഗീത സംവിധായകനായ സജി പുല്ലാടിന് പുരസ്കാരം. മാർത്തോമ്മ സഭയുടെ റാന്നി-നിലയ്ക്കൽ ഭദ്രാസന ബിഷപ്പ് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയാണ് പുരസ്കാരം സമ്മാനിച്ചത്. ഇതിനു മുൻപ് നിരവധി ഭക്തിഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിട്ടുള്ള സജി പുല്ലാട് ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്. 2004 ലും,2009ലും,2024ലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള തനിക്ക് ദൈവം നൽകിയ കഴിവ് ഭക്തിഗാനങ്ങളിലൂടെ പ്രകടിപ്പിക്കുകയാണ് തൻറെ ലക്ഷ്യമെന്ന് പറയുന്നു. സംഗീത ലോകത്ത് കുടുംബ പാരമ്പര്യമുള്ള സജി പുല്ലാട് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും, ജോജിക്ക് കൂടുതൽ മനോഹരമായ ഗാനങ്ങൾ എഴുതുവാൻ അവസരം ദൈവം നൽകട്ടെയെന്നും സഫ്രഗൻ മെത്രാപ്പോലീത്ത ആശംസിച്ചു. ജഹോവ നിസ്സി( J N Music Creations) മ്യൂസിക് ക്രിയേഷൻസിന്റെ ബാനറിൽ ജോജി സാം ജേക്കബ്ബാണ് രചന നിർവഹിച്ചത്. ഹൂസ്റ്റണിൽ നടന്ന ചടങ്ങിൽ വൈദീക…
ട്രംപിനെതിരെ വധഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
അലബാമ: ഡൊണാൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് അലബാമയിലെ വിദ്യാർത്ഥികളായ അമറെ ജെമാൽ വുഡ്സ്, കാമറൂൺ ലമാർക്ക് ലൂയിസ്, കെയ്ല ലിയാൻ സ്മിത്ത് എന്നിവരാണ് ഫെഡറൽ കസ്റ്റഡിയിൽ ആയത്. ക്യാമ്പസിൽ നടന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയുടെ തൊട്ടുമുമ്പ് സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ടിക്ടോക്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ട്രംപിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ ഇവർ പോസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഇവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. സംഭവത്തെ ശക്തമായി അപലപിച്ച യൂണിവേഴ്സിറ്റി അധികൃതർ, ഇത്തരം ഭീഷണികളോട് സഹിഷ്ണുത കാണിക്കില്ലെന്നും വ്യക്തമാക്കി. ട്രംപ് പിന്നീട് നിശ്ചയിച്ച പ്രകാരം റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.
ഗേറ്റോറേഡ് (Gatorade) പാനീയങ്ങൾ യുഎസിൽ തിരിച്ചുവിളിച്ചു
ഫ്ലോറിഡ :യൂഎസിലെ 37 സംസ്ഥാനങ്ങളിൽ വിറ്റഴിച്ച 1,22,000-ത്തിലധികം കേസുകൾ വരുന്ന ഗേറ്റോറേഡ് പാനീയങ്ങൾ പെപ്സിക്കോ (PepsiCo) സ്വമേധയാ തിരിച്ചുവിളിച്ചു. ലേബലിൽ രേഖപ്പെടുത്താത്ത കൃത്രിമ നിറങ്ങളുടെ സാന്നിധ്യത്തെത്തുടർന്നാണ് നടപടി. ഗേറ്റോറേഡ് ലെമൺ ലൈം, ലെമൺ ലൈം സീറോ, ഓറഞ്ച്, ഓറഞ്ച് സീറോ,എന്നിവയുടെ 28 ഔൺസ് ബോട്ടിലുകൾ എന്നിവയാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ.ഉൽപ്പന്നങ്ങളിൽ അനുവദനീയമായ അളവിലുള്ള ‘യെല്ലോ നമ്പർ 5’ ‘യെല്ലോ നമ്പർ 6’ എന്നീ കൃത്രിമ നിറങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവയുടെ വിവരം പാക്കറ്റ് ലേബലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ കൃത്രിമ നിറങ്ങൾ സെൻസിറ്റീവ് ആയ വ്യക്തികളിൽ അലർജി, ആസ്ത്മ, ചൊറിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. എങ്കിലും, ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായതിനാൽ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഇതിനെ ‘ക്ലാസ് II’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അലർജി പ്രശ്നങ്ങളുള്ളവർ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കൈവശമുള്ള ബോട്ടിലുകളിലെ ലോട്ട്…
കാലം ജെൻ സിയുടേത്; ഭരണം പഴയ വഴിയിലോ?: ജെയിംസ് കൂടൽ
ഇത്, ജെൻ സിയുടെ കാലമാണ്.പുതിയ സർക്കാരിനെ ജനങ്ങൾ വിലയിരുത്തുന്നത് പഴയ സർക്കാരുകളുമായുള്ള താരതമ്യത്തിലൂടെ മാത്രമല്ല; സ്വന്തം ജീവിതത്തിൽ എന്തു മാറ്റമുണ്ടായി എന്ന ചോദ്യത്തിലൂടെയുമാണ്. വി.ഡി. സതീശൻ സർക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് അർഥമുണ്ടാകണമെങ്കിൽ ഭരണത്തിന്റെ ചിന്തയിലും ശൈലിയിലും പ്രവർത്തനത്തിലും പുതുമ കാണണം. മുൻകാല വീഴ്ചകളിൽനിന്ന് പാഠം ഉൾക്കൊണ്ട്, ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേഗത്തിലും നീതിപൂർവമായും മറുപടി നൽകുന്ന ഭരണസംസ്കാരം രൂപപ്പെടുത്തണം. ഇത് പുതുതലമുറയുടെ, ജെൻ സിയുടെ കാലമാണ്. ചോദ്യം ചോദിക്കാനും വിവരങ്ങൾ പരിശോധിക്കാനും പ്രഖ്യാപനങ്ങളും യാഥാർഥ്യവും താരതമ്യം ചെയ്യാനും മടിയില്ലാത്ത തലമുറയാണ് മുന്നിലുള്ളത്. രാഷ്ട്രീയ പാരമ്പര്യത്തിന്റെയോ നേതാക്കളുടെ പ്രതിച്ഛായയുടെയോ പേരിൽ മാത്രം അവരുടെ വിശ്വാസം നേടാനാകില്ല. എന്തു ചെയ്തു, എപ്പോൾ ചെയ്തു, എത്ര ചെലവഴിച്ചു, ആർക്കു പ്രയോജനം ലഭിച്ചു—ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണം. ഭരണത്തിലെ ഓരോ തീരുമാനവും പൊതുസമൂഹത്തിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്ന കാലത്താണ് സർക്കാർ പ്രവർത്തിക്കുന്നത്. നിയമനങ്ങൾ മുതൽ പദ്ധതികളുടെ…
അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ അയ്യപ്പ സംഗമവും അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും ന്യൂയോർക്കിൽ – ഒക്ടോബര് 10, 11, 12 തിയ്യതികളില്
ന്യൂയോർക്ക്: അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ അയ്യപ്പസംഗമവും അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും ന്യൂയോർക്കിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 ശനിയാഴ്ച അയ്യപ്പ സംഗമവും തുടർന്ന് 11 ഞായർ, 12 തിങ്കൾ ദിവസങ്ങളിൽ അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും നടക്കും. ജാതി-മത ഭേദമന്യേ എല്ലാ ഭക്തജനങ്ങളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 10ന് രാവിലെ 8 മണിക്ക് ശ്രീ വല്ലഭ മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് 26 North Tyson Center-ൽ നടക്കുന്ന ഗ്ലോബൽ അയ്യപ്പസംഗമം തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരി, വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് ചെയർമാൻ ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, കവിയും സാഹിത്യകാരനുമായ ഡോ. സുകുമാർ കാനഡ, ആദ്ധ്യാത്മികാചാര്യൻ ബാലകൃഷ്ണൻ നായർ, ശങ്കര അദ്വൈതാശ്രമം ഫോർ…
‘ജനാധിപത്യത്തിൽ തീരുമാനങ്ങൾ വൈകും; ദയാലുവായ സ്വേച്ഛാധിപതിയെങ്കിൽ കാര്യങ്ങൾ വേഗത്തിൽ’: ക്രിപ്റ്റോ ഭീമൻ ചാങ്പെങ് ഷാവോയുടെ പരാമർശം ചർച്ചയിൽ
അമേരിക്കയില് ജയിൽവാസത്തിന് ശേഷം അബുദാബിയിൽ ആഡംബര ജീവിതം; രാഷ്ട്രീയ-ബിസിനസ് ബന്ധങ്ങളും ട്രംപ് കുടുംബവുമായുള്ള ഇടപാടുകളും വീണ്ടും ശ്രദ്ധാകേന്ദ്രത്തിൽ അബുദാബി: ജനാധിപത്യ ഭരണസംവിധാനങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്ത് ക്രിപ്റ്റോ കറൻസി രംഗത്തെ പ്രമുഖനും ബിനാൻസ് സഹസ്ഥാപകനുമായ ചാങ്പെങ് ഷാവോ (CZ) നടത്തിയ പരാമർശം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ജനാധിപത്യത്തിൽ തീരുമാനങ്ങളെടുക്കാൻ കൂടുതൽ സമയമെടുക്കുമ്പോൾ, അധികാരം കേന്ദ്രീകരിച്ച ഭരണസംവിധാനങ്ങളിൽ കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കാൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിപ്റ്റോ സംരംഭകരിൽ ഒരാളായ ഷാവോ, യുഎസിലെ നിയമനടപടികളും ജയിൽവാസവും പിന്നിട്ട ശേഷം യുഎഇ തലസ്ഥാനമായ അബുദാബി കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ സമ്പത്തും ആഡംബര ജീവിതരീതിയും അന്താരാഷ്ട്ര രാഷ്ട്രീയ-ബിസിനസ് ബന്ധങ്ങളും ഒരുപോലെ മാധ്യമശ്രദ്ധ നേടുകയാണ്. അബുദാബിയിലെ സാദിയാത്ത് ദ്വീപിലുള്ള ഒമ്പത് കിടപ്പുമുറികളുള്ള ആഡംബര വില്ലയിലാണ് ഷാവോ താമസിക്കുന്നത്. നാല് അംഗരക്ഷകർ, സ്വകാര്യ ഷെഫ്, ‘ഡാ മൂൺ’ എന്ന…
ഷി ജിൻപിംഗിന് വൈറ്റ് ഹൗസിൽ പ്രത്യേക വിശ്രമമുറി? ;ആരോഗ്യത്തെച്ചൊല്ലി വീണ്ടും അഭ്യൂഹങ്ങൾ
കൂടിക്കാഴ്ചകൾക്കിടെ വിശ്രമിക്കാൻ വെസ്റ്റ് വിംഗിൽ പ്രത്യേക മുറി ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്; ഷെഡ്യൂളിലെ മാറ്റങ്ങളും പരിപാടികൾ വെട്ടിച്ചുരുക്കിയതും ചർച്ചയാകുന്നു വാഷിംഗ്ടൺ: യുഎസ് സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനായി വൈറ്റ് ഹൗസിൽ പ്രത്യേക വിശ്രമമുറി ഒരുക്കണമെന്ന് ചൈനീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വീണ്ടും സജീവമാകുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചകൾക്കിടയിൽ ഷിക്ക് വിശ്രമിക്കാൻ വൈറ്റ് ഹൗസിന്റെ വെസ്റ്റ് വിംഗിൽ പ്രത്യേക സൗകര്യം വേണമെന്നായിരുന്നു ആവശ്യമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഷി ജിൻപിംഗിന്റെ ഔദ്യോഗിക പരിപാടികൾക്കിടയിൽ മതിയായ വിശ്രമസമയം ഉറപ്പാക്കുന്നതിനാണ് പ്രത്യേക മുറി ആവശ്യപ്പെട്ടതെന്നാണ് വിവരം. ഈ മുറിയിൽ ഷിയോടൊപ്പം പ്രവേശിക്കാൻ ഭാര്യ പെങ് ലിയുവാനെ മാത്രമേ ചൈനീസ് സംഘം അനുവദിക്കാൻ നിർദേശിച്ചിരുന്നുള്ളൂവെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അതേസമയം, പ്രത്യേക വിശ്രമമുറി ആവശ്യപ്പെട്ടെന്ന റിപ്പോർട്ടിനോ അതിന് പിന്നിൽ ആരോഗ്യപരമായ കാരണങ്ങളുണ്ടെന്ന വാദത്തിനോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.…
ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ‘മാധ്യമശ്രീ’, ‘മാധ്യമരത്ന’ പുരസ്കാരങ്ങൾ: തോമസ് ജേക്കബ്, ഡോ എം വി പിള്ള, ജോസ് പനച്ചിപ്പുറം എന്നിവർ ജൂറി അംഗങ്ങൾ
ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കേരളത്തിലെ മാധ്യമ പ്രവർത്തകർക്കായി നൽകാറുള്ള അഭിമാന പുരസ്കാരങ്ങളായ മാധ്യമശ്രീ, മാധ്യമരത്ന എന്നീ അവാർഡുകൾക്കായി അർഹരായ മാധ്യമ പ്രവർത്തകരെ കണ്ടെത്താനുള്ള പ്രത്യേക ജൂറി കമ്മറ്റി രൂപീകരിച്ചു. പരിണതപ്രജ്ഞരായ മുതിർന്ന മാധ്യമ പ്രവർത്തകർ തോമസ് ജേക്കബ്, ജോസ് പനച്ചിപ്പുറം എന്നിവർക്കൊപ്പം പ്രശസ്ത സാഹിത്യകാരനും വാഗ്മിയും ഓങ്കോളജിസ്റ്റ്മായ ഡോ എം വി പിള്ളയുമാണ് ജൂറി അംഗങ്ങൾ. കാർട്ടൂണിസ്റ്റാവാൻ മലയാള മനോരമയിലേക്ക് വന്ന കോളജ് കുമാരൻ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രഫഷനൽ എഡിറ്ററായി വളർന്ന കഥയാണ് തോമസ് ജേക്കബിന്റേത്. ജേണലിസ്റ്റ് ട്രെയിനിയായി തുടങ്ങി ആദ്യത്തെ എഡിറ്റോറിയൽ ഡയറക്ടറായി വളർന്ന തോമസ് ജേക്കബ് ഒരർഥത്തിൽ മനോരമയുടെ മുഖ്യസാരഥി തന്നെയായിരുന്നു. ലോകത്തിലെ മുതിർന്ന പത്രപ്രവർത്തകർക്കായി തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തുന്ന പത്രപ്രവർത്തന പരിശീലന പരിപാടിയിൽ ഒന്നാം സ്ഥാനം നേടുന്ന (1969) ആദ്യ ഇന്ത്യക്കാരനാണ് തോമസ് ജേക്കബ്.…
