അലബാമ: ഡൊണാൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ.
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് അലബാമയിലെ വിദ്യാർത്ഥികളായ അമറെ ജെമാൽ വുഡ്സ്, കാമറൂൺ ലമാർക്ക് ലൂയിസ്, കെയ്ല ലിയാൻ സ്മിത്ത് എന്നിവരാണ് ഫെഡറൽ കസ്റ്റഡിയിൽ ആയത്.
ക്യാമ്പസിൽ നടന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയുടെ തൊട്ടുമുമ്പ് സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ടിക്ടോക്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ട്രംപിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ ഇവർ പോസ്റ്റ് ചെയ്യുകയായിരുന്നു.
കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഇവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. സംഭവത്തെ ശക്തമായി അപലപിച്ച യൂണിവേഴ്സിറ്റി അധികൃതർ, ഇത്തരം ഭീഷണികളോട് സഹിഷ്ണുത കാണിക്കില്ലെന്നും വ്യക്തമാക്കി. ട്രംപ് പിന്നീട് നിശ്ചയിച്ച പ്രകാരം റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.
