ന്യൂയോര്‍ക്ക്: ന്യൂയോർക്കിലുള്ള കൊട്ടില്യൺ റെസ്റ്റോറന്റിൽ വച്ച് 2025 15-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ നായർ ബനവലന്റ് അസോസിയേഷൻ, വാർഷിക കുടുംബ സംഗമവും അക്കാഡമിക് അവാർഡ് നൈറ്റും പൂർവാധികം വിപുലമായി സംഘടിപ്പിച്ചു. ജോ. സെക്രട്ടറി ജയപ്രകാശ് നായർ ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് ക്രിസ് തോപ്പിൽ ചീഫ് ഗസ്റ്റിനെയും അവാർഡുകൾ സ്വീകരിക്കുന്ന കുട്ടികളെയും പരിചയപ്പെടുത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. ട്രസ്റ്റീ ബോർഡ് ആക്ടിംഗ് ചെയർമാൻ ഉണ്ണിക്കൃഷ്ണ മേനോൻ, എൻ.ബി.എ.യുടെ പ്രവർത്തനം മുൻ വർഷങ്ങളെ അപേക്ഷിച്ചു വളരെ മികച്ചു നിൽക്കുന്നു എന്നു പറയുകയുണ്ടായി. തുടർന്ന് പ്രസിഡന്റ് ക്രിസ് തോപ്പിൽ, പ്രഥമ വനിത വത്സ കൃഷ്ണ, മുഖ്യാതിഥി ഡോ. മധു ഭാസ്കർ, കെ.എച്.എൻ.എ പ്രസിഡന്റ് ഡോ നിഷാ പിള്ള, മന്ത്ര ട്രസ്റ്റീ ബോർഡ് ചെയർമാൻ വിനോദ് കെയാർകെ, ട്രഷറർ രാധാമണി നായർ, ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ…
Category: AMERICA
സെയിന്റ് ലൂക്ക് ഓര്‍ത്തഡോക്‌സ് മിഷന്‍ ഇടവകയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ്
ബെന്‍സേലം (പെന്‍സില്‍വേനിയ) : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ കിക്കോഫും രജിസ്‌ട്രേഷനും മാര്‍ച്ച് 16 ഞായറാഴ്ച ബെന്‍സേലം സെയിന്റ് ലൂക്ക് ഓര്‍ത്തഡോക്‌സ് മിഷന്‍ ഇടവകയില്‍ ആരംഭിച്ചു. കോണ്‍ഫറന്‍സ് സെക്രട്ടറി ജെയ്സണ്‍ തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗം ഷെയ്ന്‍ ഉമ്മന്‍, കോണ്‍ഫറന്‍സ് സുവനീര്‍ എഡിറ്റര്‍ ജെയ്സി ജോണ്‍, രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗം കെയ്ല ഉമ്മന്‍ എന്നിവര്‍ കോണ്‍ഫറന്‍സ് ടീമില്‍ ഉണ്ടായിരുന്നു. കുര്‍ബാനയ്ക്ക് ശേഷം നടന്ന യോഗത്തില്‍, ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ ശുശ്രൂഷയായ കോണ്‍ഫറന്‍സിനെ പരിചയപ്പെടുത്തിക്കൊണ്ട് ജെയ്സണ്‍ തോമസ് സംസാരിച്ചു. ഷെയ്ന്‍ ഉമ്മന്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ നല്‍കി. കോണ്‍ഫറന്‍സിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറില്‍ ലേഖനങ്ങള്‍, പരസ്യങ്ങള്‍, ആശംസകള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ അവസരമുണ്ടെന്ന് ജെയ്സി ജോണ്‍ അറിയിച്ചു. കെയ്ല ഉമ്മനും ഇടവകാംഗമായ ബെഥനി ജോണും മുന്‍കാല കോണ്‍ഫറന്‍സുകളില്‍ നിന്നുള്ള ഹൃദ്യമായ ഓര്‍മ്മകള്‍ പങ്കുവെച്ചു. വികാരി…
ന്യൂയോര്‍ക്ക് ട്രാൻസിറ്റ് റിട്ടയറീസ് ഫോറത്തിന്റെ ത്രൈമാസ സംഗമം വേറിട്ടൊരനുഭവമായി
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ കൂട്ടായ്‌മയായ ‘ട്രാൻസിറ്റ് റിട്ടയറീസ് ഫോറ’ ത്തിന്റെ ഈ വർഷത്തെ ആദ്യത്തെ ത്രൈമാസ സംഗമം ഗ്ലെന്‍ ഓക്സിലുള്ള ‘ദില്‍ഭര്‍’ റസ്റ്റോറന്റിൽ വെച്ച് നടന്നു. പൗലോസ് അരികുപുറത്ത് ഏവർക്കും സ്വാഗതമാശംസിച്ചു. വിരമിച്ചവരില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ അന്തരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടിക്കു തുടക്കമിട്ടത്. മുഖ്യാതിഥി ജോൺ തോമസിനെ ബാബു പാറയ്ക്കൽ സദസ്സിനു പരിചയപ്പെടുത്തി. തുടർന്ന് നടന്ന സെഷനിൽ അമേരിക്കയിലെ മാറുന്ന ടാക്‌സ് നിയമങ്ങളെപ്പറ്റിയും അംഗങ്ങൾ അതിന്റെ ഗുണഭോക്താക്കളാകാൻ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങളെപ്പറ്റിയും ജോണ്‍ തോമസ് വിവരിച്ചു. 401കെ, 457 പോലെയുള്ള നിക്ഷേപങ്ങളിൽ നിന്നും പണം ഗുണപരമായി പിൻവലിക്കേണ്ടതിന്റെ സമയക്രമവും തുകയുടെ പരിധിയും അതിന്റെ ഉപയോഗപ്പെടുത്താവുന്ന നികുതി മാനദണ്ഡങ്ങളും വിശദീകരിച്ചത് ഏവർക്കും പ്രയോജനകരമായി. നികുതിയിനത്തിലുള്ള വിവിധ മേഖലകളിലെ ചോദ്യങ്ങൾക്കും ജോണ്‍ തോമസ് മറുപടി നൽകി. വിദേശത്തു നിന്നും വസ്തുവകകൾ വിറ്റോ…
കാത്തിരിപ്പിന് വിരാമം: ഒമ്പത് മാസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി
ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം, സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തി. അവരോടൊപ്പം ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങി. ഇന്ന്, മാർച്ച് 18 ചൊവ്വാഴ്ച യുഎസ് സമയം വൈകുന്നേരം 5:57 നാണ് അവരെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗണ്‍ കാപ്സ്യൂള്‍ ഫ്ലോറിഡയുടെ തീരത്തോട് ചേര്‍ന്നുള്ള അറ്റ്‌ലാൻഡിക് സമുദ്രത്തിലെ മെക്‌സിക്കൻ ഉൾക്കടലിലാണ് ക്രൂ-9 പേടകം പതിച്ചത്. ഭൂമിയിൽ സുരക്ഷിതമായി എത്തിയ സംഘത്തെ ഫ്ലോറിഡയിലെ ജോൺസൺ സ്‌പേസ് സെന്‍ററിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് മെഡിക്കൽ പരിശോധനകൾ നടത്തും. സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിലെത്തിയതോടെ ഇരുവരുടെയും ഒമ്പത് മാസത്തെ നീണ്ട കാത്തിരിപ്പ് അവസാനിക്കുകയാണ്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂൺ 5ന് ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാൽ, സ്റ്റാർലൈനർ…
9 മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു; ഏകദേശം 17 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഭൂമിയിലെത്തും
നാസ: ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് 9 മാസത്തിലേറെയായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. 2024 ജൂൺ 5 നാണ് സുനിതയെയും മറ്റൊരു അമേരിക്കൻ ബഹിരാകാശയാത്രികൻ ബുച്ച് വിൽമോറിനെയും ബഹിരാകാശത്തേക്ക് അയച്ചത്. എട്ടു ദിവസത്തേക്കുള്ള ആ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചു വരേണ്ടവരായിരുന്നു അവര്‍. എന്നാല്‍, സാങ്കേതിക തടസ്സം മൂലം അവർക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചിലവഴിക്കേണ്ടി വന്നു. നാസയ്ക്ക് അവരെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല . ഭൂമിയിലുള്ള എല്ലാവരും അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത ഭൂമിയിലേക്ക് പുറപ്പെട്ടെന്ന ശുഭവാര്‍ത്തയാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. സുനിതയോടൊപ്പം ബുച്ച്, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ നാല് ബഹിരാകാശ യാത്രികരും ഇലോൺ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ കാപ്‌സ്യൂളിൽ ഭൂമിയിലേക്ക് മടങ്ങുകയാണ്. അവര്‍ സഞ്ചരിക്കുന്ന ഡ്രാഗൺ കാപ്സ്യൂൾ…
സുനിത വില്യംസും സംഘവും ഐഎസ്‌എസിൽ നിന്ന് ഇറങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നാസ
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസം അപ്രതീക്ഷിതമായി ചെലവഴിച്ചതിന് ശേഷം, നാസയിലെ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും സഹ ബഹിരാകാശയാത്രികരായ നിക്ക് ഹേഗും റഷ്യൻ ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവും ഒടുവിൽ ഭൂമിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്. ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം എട്ട് ദിവസം മാത്രം നീണ്ടുനിൽക്കേണ്ട യാത്രയാണ് ഒമ്പത് മാസം നീണ്ടുനിന്നത്. ഇപ്പോൾ, സ്‌പേസ് എക്‌സിന്റെ സഹായത്തോടെ, ബഹിരാകാശയാത്രികർക്കായി ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത ഒരു തിരിച്ചുവരവ് നാസ നടപ്പിലാക്കുന്നു. ET സമയം 1:05 AM (IST സമയം 10:35 AM) ന് ISS-ൽ നിന്ന് ക്രൂ അൺഡോക്ക് ചെയ്ത് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും, ഇതിന് ഏകദേശം 17 മണിക്കൂർ എടുക്കും. അവർ പുറപ്പെടുന്നതിന് മുമ്പ്, ISS-ലെ ഉത്തരവാദിത്തങ്ങൾ പകരക്കാരായ ക്രൂവിന് ഔദ്യോഗികമായി കൈമാറും, ഇത് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ സുഗമമായി…
എം.എൻ.സി നായരുടെ (82) പൊതുദർശനം മാർച്ച് 23 നു
1942-ൽ കേരളത്തിൽ ജനിച്ച അദ്ദേഹം, മികച്ച ബുദ്ധിശക്തിയും, നേതൃത്വപാടവവും, പഠനത്തോടുള്ള അഭിനിവേശവും ഉള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനവും ഉദാരതയും ചുറ്റുമുള്ളവരെ ഉയർത്തി, അദ്ദേഹത്തിന്റെ കുടുംബത്തിലും, സുഹൃത്തുക്കളിലും, സമൂഹത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തി. സമർപ്പിതനായ നേതാവും ഉപദേഷ്ടവുമായിരുന്ന എം.എൻ.സി നായർ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോ (NAGC), നായർ സർവീസ് സൊസൈറ്റി (NSS) ഓഫ് നോർത്ത് അമേരിക്ക എന്നി സംഘടനകളുടെ പ്രസിഡണ്ട് ആയിരുന്നു . കൂടാതെ ഫൊക്കാന, കേരളാ അസോസിയേഷൻ ഓഫ് ചിക്കാഗോ എന്നീ സംഘടനകളിലും പ്രവർത്തിച്ചിരുന്നു. തലമുറകൾക്കിടയിൽ ഐക്യബോധവും സാംസ്കാരിക അഭിമാനവും വളർത്തിയെടുക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിത ശൈലിയുടെ ഒരു ഭാഗമായിരുന്നു. അമേരിക്കൻ പൗരന്മാരാകാനുള്ള പരിവർത്തനത്തിൽ അദ്ദേഹം പലരെയും സഹായിച്ചു. അമേരിക്കയിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുമ്പോൾ മാർഗനിർദേശവും പ്രോത്സാഹനവും നൽകി. അദ്ദേഹത്തെ അറിയാനുള്ള ഭാഗ്യം ലഭിച്ച എല്ലാവരെയും അദ്ദേഹത്തിന്റെ അറിവ്, സേവനം, കാരുണ്യം എന്നിവയുടെ പാരമ്പര്യം…
രാസ മാറ്റങ്ങൾ? (കവിത): ജയൻ വർഗീസ്
നിദ്ര നിതാന്തമാം നിദ്ര യതിലൊരു നിത്യ പ്രകാശ വിലാസം ! ഒന്നുമില്ലായ്മയാം യാദൃശ്ചികങ്ങളിൽ പൊന്നിൻ ചിലമ്പൊലി നാദം ! ഒന്ന് ചേരാതെ പിണങ്ങും കണികയോ – ടൊന്നുണരാനൊരു മന്ത്രം ! സിങ്കുലാരിറ്റി കവിൾ ചോപ്പിലാദ്യമായ് ഇംഗിത പ്രേമാർദ്ര മുത്തം ! സത്യ പ്രപഞ്ചമായ് ശിൽപ്പിതൻ കൊത്തുളി ചുറ്റിക താള ലയാസം ! ബിഗ് ബാംഗിൾ സിങ്കുലാരിറ്റി തൻ ഹൃത്തടം പൊട്ടിപ്പിളർന്നു വികാസം ! നക്ഷത്ര പാറയിൽ വായു കുമിളയാം തൊട്ടിലിലെന്നെയുറക്കാൻ എത്ര ശതകോടി വർഷങ്ങൾ പിന്നിട്ട സ്വപ്ന സാക്ഷാൽക്കാര പുണ്യം ! സത്യ പ്രപഞ്ചത്തിൽ സത്വരം വാഴുന്ന ശക്തിയാം സത്തയായ് ജീവൻ ചിപ്പിയിൽ വീണ മണൽത്തരി പോലൊരു മുത്തായി മാറുന്നു നമ്മൾ ! ഒന്നായ വിശ്വ മഹാ പ്രപഞ്ചത്തിന്റെ റിംഗ് മാസ്റ്ററാം ശക്തി സത്ത എന്നിലും നിന്നിലും പുല്ലിലും പൂവിലും ഉണ്മയാം ജീവൽത്തുടിപ്പായ്, മുത്തേ, മനുഷ്യക്കൂരുന്നേ നിനക്കായി…
ഫിലഡൽഫിയ സെയിന്റ് മേരീസ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ഫിലഡൽഫിയ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്ക് ഓഫ് മാർച്ച് 16 ന് ഫിലഡൽഫിയ ഡെവെറോ അവന്യൂവിലുള്ള സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വിജയകരമായി സമാരംഭിച്ചു. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ഫാമിലി കോൺഫറൻസിന്റെ പ്രചാരണത്തിനായി കോൺഫറൻസിനെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഇടവക സന്ദർശിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാലു ദിവസം നീളുന്ന കോൺഫറൻസിൽ പങ്കെടുക്കും. കുർബാനയ്ക്ക് ശേഷം അലക്സ് മാത്യൂസ് (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ഫിലിപ്പ് തങ്കച്ചൻ (കോൺഫറൻസ് ഫിനാൻസ് മാനേജർ), ലിസ് പോത്തൻ (അസിസ്റ്റന്റ് ട്രഷറർ), രാജൻ പടിയറ (പ്രൊസഷൻ കോർഡിനേറ്റർ), അലക്സ് പോത്തൻ (ഫിനാൻസ് കമ്മിറ്റി), റോണ വർഗീസ് & മേരിഗ്രേസ് പോത്തൻ (എന്റർടൈൻമെന്റ് കമ്മിറ്റി), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം) എന്നിവരായിരുന്നു…
മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ ഹൂസ്റ്റണിൽ; ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്‌വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12- മത് സൗത്‌വെസ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 (വെള്ളി, ശനി) തീയതികളിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. മാർച്ച് 21 നു വെള്ളിയാഴ്ച വൈകുന്നേരം 4 നു തുടങ്ങി മാർച്ച് 22 നു ഉച്ചകഴിഞ്ഞു 2 മണിക്ക് കോൺഫറൻസ് സമാപിക്കും. ഡാളസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഒക്ലഹോമ, സാൻ അന്റോണിയോ, ലബ്ബക്ക്, കാൻസസ് ഇടവകകളിൽ നിന്നും 450 അംഗങ്ങൾ കോണ്ഫറൻസിൽ പങ്കെടുക്കുന്നതിനു ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞുവെന്ന് ഭാരവാഹികൾ അറിയിച്ചു. Faith in Renewal and Motion : ” Faith without deeds is dead” “അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ…
