ഏകാന്തപഥികന്‍ (ചെറുകഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

ചുക്കിച്ചുളിഞ്ഞ്, അഴുക്കും പൊടിയും പിടിച്ച്‌ മുഷിഞ്ഞ സഞ്ചിയില്‍നിന്നും വീണ്ടും അയാള്‍ ഒരു റൊട്ടിക്കഷ്ണം തപ്പിയെടുത്തു. തന്റെ ശരീരത്തിലേക്ക്‌ കത്തിയമരുന്ന സൂര്യകിരണങ്ങളില്‍നിന്നും അല്‍പമൊന്ന്‌ തെന്നിമാറി തെരുവോരത്തെ ആ വൃക്ഷത്തിന്‍മേല്‍ ചാരിയിരുന്നു. അല്പം വിശ്രമിക്കാന്‍ ഒരിടം കിട്ടിയ ആശ്വാസത്തില്‍ അയാളിലൂടെ ഒരു ദീര്‍ഘനിശ്വാസം കടന്നുപോയി. വൃക്ഷത്തിന്മേല്‍ ചാരിയിരുന്ന്‌ ഉണക്കറൊട്ടി ചവച്ചുകൊണ്ടിരിക്കവേ വയറൊട്ടിയ സഞ്ചിയിലേക്കുതന്നെ അയാള്‍ നോക്കി. ഇനിയൊരു കഷ്ണം റൊട്ടിപോലും അതില്‍ ശേഷിപ്പില്ലെന്ന്‌ അയാളറിത്തു. ഈ അവസ്ഥയില്‍ എങ്ങനെ യാത്ര തുടരും എന്നയാള്‍ ചിന്തിച്ചു. അയാളുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്നും ഏതോ ഒരു നിശ്ചയദാര്‍ഢ്യത ഉരുണ്ടുരുണ്ടുവന്ന്‌ അയാളുടെ ക്ഷീണിച്ച കണ്ണുകള്‍ക്ക്‌ തിളക്കമേകി. മരച്ചില്ലുകളുടെ മണ്ണില്‍ പതിത്തുകിടന്ന നിഴലുകളിലേക്ക്‌ നോക്കി ഒരു ദീര്‍ഘനിശ്വാസം കൂടി പൊഴിച്ചുകൊണ്ട്‌ യാത്ര തുടരാനായി അയാള്‍ എഴുന്നേറ്റു. യാന്ത്രികമായ വിരലനക്കങ്ങളിലൂടെ വയറൊട്ടിയ സഞ്ചിയടക്കമുള്ള വലിയ യാത്രാഭാണ്ഠം അയാളുടെ ചുമലിലേക്ക്‌ വലിഞ്ഞു കയറി. സുദീര്‍ഘമായ യാത്രയിലുടനീളം ഭാരിച്ച ഭാണ്ഠം തൂക്കിയിട്ട ചുമലിലെ…

ഖാഇദെമില്ലത്ത് സെന്റര്‍: യു.എസ്.എ കെഎംസിസിയും കാനഡ കെ.എം.സി.സി യും സമാഹരിച്ച ഫണ്ട് കൈമാറി

ന്യൂഡൽഹിയിൽ സ്ഥാപിതമാകാൻ പോകുന്ന ഖാഇദെമില്ലത്ത് സെന്ററിന് യു.എസ്.എ കെഎംസിസി യും, കാനഡ കെ.എം.സി.സി യും സമാഹരിച്ച ഫണ്ടുകൾ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസിൽ വച്ച് യു.എസ്.എ & കാനഡ കെഎംസിസി പ്രസിഡന്റ് യു.എ. നസീർ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾക്ക് കൈമാറി. ചടങ്ങിൽ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജ: സെക്രട്ടറി പി.എം.എ സലാം, പി അബ്ദുൽഹമീദ് എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, അഡ്വ. കെ.എൻ.എ കാദർ, പി കെ കെ ബാവ, അബ്ദുറഹിമാൻ കല്ലായി, പൊട്ടക്കണ്ടി അബ്ദുല്ല, ഉമ്മർ പാണ്ഡികശാല, ടി.എ അഹമ്മദ് കബീർ, കമാൽ വരദൂർ, അഡ്വ :പി എം എ സമീർ, കാനഡ കെഎംസിസി വൈസ് ചെയർമാൻ അബ്ദുൽ വാഹിദ്, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് യു.എഷബീർ, പഞ്ചിളി അസീസ് എന്നിവർ…

യുഎസും യുകെയും യെമനിലെ ഹൂതികളുടെ ലക്ഷ്യങ്ങൾ ആക്രമിച്ചു

വാഷിംഗ്ടണ്‍: യുഎസും യുകെയും മറ്റ് നിരവധി രാജ്യങ്ങളുടെ പിന്തുണയോടെ ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെയുള്ള വ്യോമ, ഉപരിതല പ്ലാറ്റ്‌ഫോമുകളിൽ നിന്ന് യെമനിലെ ഹൂതി ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി. യുഎസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കുറഞ്ഞത് 10 സ്ഥലങ്ങളിൽ 30 ലക്ഷ്യങ്ങളെങ്കിലും ആക്രമിച്ചു. കമാന്‍‌ഡ് സെന്റര്‍, ഒരു ഭൂഗർഭ ആയുധ സംഭരണ ​​സൗകര്യം, അന്താരാഷ്ട്ര കപ്പൽപ്പാതകളെ ലക്ഷ്യമിടാൻ ഹൂതികൾ ഉപയോഗിക്കുന്ന മറ്റ് ആയുധങ്ങളും വ്യോമാക്രമണത്തില്‍ പെടുന്നു എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. “ഞങ്ങളുടെ ലക്ഷ്യം പിരിമുറുക്കം കുറയ്ക്കുകയും ചെങ്കടലിൽ സ്ഥിരത പുനഃസ്ഥാപിക്കുകയും ചെയ്യുകയാണ്. എന്നാൽ, ഹൂത്തി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും നിർണായകമായ ജലപാതകളിലൊന്നിൽ ജീവനും വാണിജ്യത്തിൻ്റെ സ്വതന്ത്രമായ ഒഴുക്കും തുടരാൻ ഞങ്ങൾ പ്രതിബദ്ധരാണ്,” യുഎസ്, യുകെ, ഓസ്‌ട്രേലിയ, ബഹ്‌റൈൻ, കാനഡ, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യെമനിലെ ഹൂതികളുടെ ലക്ഷ്യങ്ങൾക്കെതിരായ ആക്രമണത്തിൻ്റെ ഭാഗമായി…

യോസെമെറ്റി നാഷണൽ പാർക്ക് (യാത്രാവിവരണം): സന്തോഷ് പിള്ള

കാലിഫോർണിയയിലെ, സാൻ ഹൊസെയിൽ നിന്നും ജൂലൈ മാസത്തിലെ ഒരു മധ്യാഹ്നത്തിൽ മൂന്നര മണിക്കൂർ യാത്ര ചെയ്യേണ്ട, യോസെമെറ്റി നാഷണൽ പാർക്കിലേക്ക് ഞങ്ങൾ യാത്ര പുറപ്പെട്ടു. ഒരുമണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ പാതക്കിരുവശവും നിരനിരയായി നിലനിൽക്കുന്ന തവിട്ടു നിറത്തിലുള്ള മൊട്ട കുന്നുകൾ കാണാറായി. എന്തുകൊണ്ടായിരിക്കും വൃക്ഷ ലതാതികൾ ഒന്നും തന്നെ ഈ കുന്നുകളിൽ വളരാത്തത്? പുഴകളും മലകളും പർവ്വതങ്ങളുമുള്ള ഈപ്രദേശത്തിന്റെ ചരിത്രം അറിയാനായി വിവര സാങ്കേതിക ജാലകത്തിൽ പരതിനോക്കി. നാനൂറ് മൈൽ നീളത്തിലും അമ്പതു മൈൽ വീതിയിലും തെക്ക് വടക്കായി നീണ്ട് കിടക്കുന്ന കാലിഫോർണിയയിലെ സിയേറ നെവാദ പർവ്വത നിരകളിലെ അത്യാകർഷകമായ വിനോദ സഞ്ചാരകേന്ദ്രമാണ് യൊസെമെറ്റി നാഷണൽപാർക്ക്. നൂറ് മില്ല്യൺ (പത്തു കോടി) വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ അന്തർഭാഗത്ത് ഗ്രാനൈറ്റ് പാറകൾ രൂപപ്പെട്ടു. അഞ്ചു മില്ല്യൺ വർഷങ്ങൾക്കു മുമ്പ് ഗ്രാനൈറ്റ് പാറകൾക്കടിയിൽ സ്ഥിതിചെയ്തിരുന്ന പ്ലേറ്റുകൾ നീങ്ങാൻ തുടങ്ങുകയും ഗ്രാനൈറ്റിനെ ഭൂമിക്ക്…

ഇസ്രായേൽ പൗരന്മാർക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയതിൽ നെതന്യാഹുവിന് രോഷം

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നിയമം ലംഘിക്കുന്ന എല്ലാവർക്കും എതിരെ തൻ്റെ രാജ്യം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികൾക്കെതിരെ അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന ജൂതന്മാർക്കെതിരെ ബൈഡൻ ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. യഹൂദ, സമരിയ മേഖലയിലെ ഭൂരിഭാഗം ആളുകളും നിയമം അനുസരിക്കുന്നവരാണെന്നും നിലവിൽ ഇസ്രായേലിനെ പ്രതിരോധിക്കാൻ സൈനികരായി പോരാടുന്നവരാണെന്നും നെതന്യാഹു പറഞ്ഞു. നിയമം ലംഘിക്കുന്ന എല്ലാ ജൂതന്മാർക്കെതിരെയും ഇസ്രായേൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, എല്ലായിടത്തും നിരോധനം ഏർപ്പെടുത്തുന്നത് അനാവശ്യമാണ്. വെസ്റ്റ് ബാങ്കിലെ സ്ഥിതി അസഹനീയമായ അവസ്ഥയിലെത്തിയതായി താന്‍ കരുതുന്നതായി പ്രസിഡൻ്റ് ബൈഡൻ തൻ്റെ പ്രസ്താവനയിൽ പറഞ്ഞു. പ്രത്യേകിച്ച് വെസ്റ്റ് ബാങ്കിൽ, ഫലസ്തീനികൾക്കെതിരായ അക്രമം, ഗ്രാമങ്ങളിൽ നിന്ന് ആളുകളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കൽ, സ്വത്ത് നശിപ്പിക്കൽ എന്നിവ ഉയർന്ന തലത്തിലെത്തി. വെസ്റ്റ്…

ഗാൽവെസ്റ്റൺ കൗണ്ടി ജയിലിൽ ബ്രിട്ടാനി ആൻഡേഴ്സൻറെ മരണം കൊലപാതകമെന്നു കുടുംബം

ഹൂസ്റ്റൺ:  ഗാൽവെസ്റ്റൺ കൗണ്ടി ജയിലിൽ തടവിലാക്കപ്പെട്ട  സ്ത്രീയുടെ മരണം എന്താണ് സംഭവിച്ചതെന്ന അന്വേഷണത്തിൽ സുതാര്യത വേണമെന്ന ആവശ്യമുയർത്തി കുടുംബം. 32 കാരിയായ ബ്രിട്ടാനി ആൻഡേഴ്സൺ പ്രൊബേഷൻ ലംഘനത്തിന് കസ്റ്റഡിയിലായിരുന്നു. ബുധനാഴ്ച, കാവൽക്കാരുമായി ചില തരത്തിലുള്ള വഴക്കുണ്ടായി, വ്യാഴാഴ്ച രാവിലെ അവൾ മരിച്ചു. യുവതി കൊല്ലപ്പെട്ടതാണെന്ന് വീട്ടുകാർ പറയുന്നു. കമ്മ്യൂണിറ്റി ആക്ടിവിസ്റ്റ് ക്വാനെൽ എക്സ് ജയിലിന് പുറത്ത് ഡസൻ കണക്കിന് പ്രതിഷേധത്തിന് നേതൃത്വം നൽകി, ആൻഡേഴ്സൻ്റെ മരണത്തെ അപലപിച്ചു, “ഒരു സ്ത്രീയുടെ നരകയാതനയെ തല്ലാനും ഒരു സ്ത്രീ തടവുകാരനെ കൊല്ലാനും എന്ത് തരം പുരുഷനാണ് വേണ്ടത്?” ഒരു തടങ്കൽ ഉദ്യോഗസ്ഥനുമായി ആൻഡേഴ്സൺ ആക്രമണോത്സുകമായതിനെത്തുടർന്ന്, അവളെ ഒരു ഏകാന്ത സെല്ലിൽ പാർപ്പിച്ചു, പിറ്റേന്ന് രാവിലെ പ്രതികരിക്കുന്നില്ലെന്ന് ഷെരീഫിൻ്റെ ഓഫീസ് പറയുന്നു. ഗാൽവെസ്റ്റൺ ആശുപത്രിയിൽ വെച്ചാണ് അവർ മരിച്ചത്. ഈ വാർത്ത തങ്ങളെ ഞെട്ടിച്ചുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. ഷെരീഫിൻ്റെ ഓഫീസ്…

എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ വേൾഡ് ഡേ ഓഫ് പ്രയർ – മാർച്ച് 2-ന്

ഫിലഡൽഫിയ: വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് രണ്ടാം തീയതി ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ (1200 പാർക്ക് അവന്യൂ, ബെൻസലെം, പി,എ -19020) വെച്ച് നടക്കുന്നതാണ്. ഈ വർഷത്തെ ചിന്താവിഷയം എഫെസ്യർ 4:1-3 വരെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. “പരസ്പരം സ്നേഹത്തോടെ സഹിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു” എന്നതാണ് ചിന്താവിഷയം. പലസ്തീൻ രാജ്യത്തെ യുദ്ധത്തിൻറെ കെടുതിയിൽ ആയിരിക്കുന്ന ജനങ്ങളോട് താദാത്മ്യംപെട്ടു കൊണ്ടുള്ള ചിന്താവിഷയം ആണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. യേശുവിൻറെ സ്നേഹവും കരുതലും പലസ്തീൻ ജനങ്ങൾക്ക് മറ്റുള്ള ലോക രാഷ്ട്രങ്ങളിൽ നിന്ന് ലഭിക്കേണ്ടത് ആവശ്യമെന്ന് ഈ വിഷയം നമ്മെ ഉദ്ബോധിപ്പിക്കുന്നു. പരസ്പരം കലഹം അല്ല ദൈവ രാജ്യത്തിൻറെ പ്രവർത്തനം, മറിച്ച്ശത്രുക്കളെ സ്നേഹിപ്പിൻ നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പിൻ അതായിരിക്കട്ടെ നമ്മുടെ സമീപനം. ഈ വർഷത്തെ വേൾഡ് ഡേ ഓഫ് പ്രയറിൻറെ മുഖ്യാതിഥിയായി…

ക്രിസ്‌തോസ് മാർത്തോമ യുവജനസഖ്യം നവതി നിറവിൽ; ഒരു സ്നേഹ ഭവനം കൂദാശ ഫെബ്രുവരി അഞ്ചിന്

ഫിലഡൽഫിയ: മാർത്തോമാ യുവജന സഖ്യത്തിന്റെ നവതിആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽഭവനരഹിതരായ ഒരു കുടുംബത്തിന് ക്രിസ്തോസ് മാർത്തോമ യുവജനസഖ്യം ഒരു ഭവനം നിർമിച്ചുനൽകുന്നു. ഭവനത്തിന്റെ കൂദാശ കർമ്മം ഫെബ്രുവരി 5 നെ തിങ്കളാഴ്ച 3 മണിക്ക് മാർത്തോമാ യുവജന സഖ്യം പ്രസിഡന്റ്അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്ത തിരുമേനി നീർവഹിക്കുന്നതാണ്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും തിരുമേനി അധ്യക്ഷത വഹിക്കും. സംസ്കാരിക രാഷ്ട്രീയ രംഗത്തെപ്രമുഖരായ ആളുകൾ പങ്കെടുത്ത് ആശംസകൾ അർപ്പിക്കുന്നതും ആണ്. ഭവന നിർമാണത്തിനാവശ്യമായ പണം കണ്ടെത്തുന്നതിന് കഴിഞ്ഞ ഒരു വർഷമായി യുവജന സഖ്യഗങ്ങൾ കഠിനപ്രയത്നത്തിൽ ആയിരുന്നു. ഭക്ഷണപ്പൊതികൾ വിൽപ്പന നടത്തിയും ഓണസദ്യ നടത്തിയുമാണ് ഭവനനിർമ്മാണത്തിനുള്ള തുക കണ്ടെത്തിയത്. യുവജനസഖ്യം പ്രസിഡണ്ട് റെവ. റെജി യോഹന്നാൻ, സെക്രട്ടറിജൈനി തോമസ്,ട്രെഷാർഉം പ്രൊജക്റ്റ് കൺവീനറുമായ ലിബിൻ തോമസ് വൈസ് പ്രസിഡൻറ് വർഷ ജോൺ, കൺവീനേഴ്‌സ് -ബിൻസി ജോൺ, ക്രിസ്റ്റി മാത്യു പബ്ലിസിറ്റി…

റാന്നി മേടക്കൽ തോമസ് എം. തോമസിന്റെ ഭാര്യ റോസമ്മ തോമസ് ഫ്ളോറിഡയിൽ നിര്യാതയായി

ഫ്ളോറിഡ: ഐപിസി ലേക്ക്ലാന്റ് സഭാംഗം റാന്നി മേടക്കൽ തോമസ് എം. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (85) ഫ്ളോറിഡയിൽ നിര്യാതയായി. 1984 ൽ കുവൈറ്റിൽ നിന്നും ന്യൂയോർക്കിൽ എത്തിയ പരേത, ഐ.പി.സി ന്യൂയോർക്ക് ദൈവസഭയുടെ അംഗമായിരുന്നു. അഞ്ചനാട്ട് ചാക്കോ സാറിന്റെ 10 മക്കളിൽ ഇളയ മകളും വടക്കേ അമേരിക്കയിലെ ആദ്യകാല ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ എ.സി ജോർജിന്റെ സഹോദരിയുമാണ്. 2004 മുതൽ ഫ്ലോറിഡയിലെ ലേക്ക് ലാൻഡിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. മക്കൾ: ജോസ് തോമസ് (ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ കൗൺസിൽ അംഗം), ജേക്കബ്, റ്റോമി. മരുമക്കൾ: അനിത, റീന, സോളി. ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ ഐ.പി.സി ലേക്ക് ലാന്റ് സഭയിൽ മെമ്മോറിയൽ സർവീസും 10 ന് ശനിയാഴ്ച രാവിലെ ഒമ്പതിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: 863 860 7867,…

പേത്തർത്താ സംഗമത്തിന് ഒരുങ്ങി ചിക്കാഗോ തിരുഹൃദയ ഇടവക

ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ പേത്തർത്താ സംഗമം നടത്തുന്നു. ഇടവകയിലെ മെൻ, വിമെൻ മിനിസ്ട്രികളുടെ നേതൃത്വത്തിലാണ് സംഗമം നടത്തുന്നത്. ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഒരാഴ്ച ദേശീയ വിവാഹ ആഴ്ചയായി ആചരിക്കുകയാണ്. “സ്നേഹം വാക്കുകൾക്ക് അപ്പുറം” എന്ന ആപ്തവാക്യമാണ് ഈ വർഷം പ്രത്യേകമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പേത്തർത്താ സംഗമം എല്ലാ വിവാഹിതരുടെയും സംഗമമായി മെൻ ആൻറ് വിമെൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഫെബ്രുവരി 10 ശനിയാഴ്ച 6 pm ന് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിച്ച് പത്ത് മണി വരെ പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിവിധ കമ്മിറ്റികൾ ഇതിനായി രൂപീകരിച്ച് വിപുലമായ തയ്യാറെടുപ്പുകൾ നടത്തിവരുന്നു.