106 വയസ്സുള്ള രണ്ടാം ലോകമഹായുദ്ധ സേനാനിക്കൊപ്പം ടെക്സസ് ഗവർണറുടെ സാഹസിക സ്കൈഡൈവ്

ഫെൻട്രസ്(ടെക്സസ്): മൂന്നാം തവണയും ടെക്സസ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട  റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ടിന്റെ ദീര്ഘനാളുകളായുള്ള വിമാനത്തിൽ നിന്ന് പാരച്യൂട്ടിംഗ്.സ്കൈഡൈവ് എന്ന അഭിലാക്ഷം ഇന്ന്  സാഹസികമായി  പൂർത്തീകരിച്ചു . “തിങ്കളാഴ്ച ആദ്യമായി  ഗവർണർ സ്കൈഡൈവ് ചെയ്തു”.മുൻ സംസ്ഥാന പ്രതിനിധി ജോൺ സിറിയർ, ആർ-ലോക്ഹാർട്ട് ട്വീറ്റ് ചെയ്ത വീഡിയോ പ്രകാരം ഡൈവ് വിജയകരമായിരുന്നു. അബോട്ടും ബ്ലാഷ്‌കെയും മറ്റൊരു വ്യക്തിയുമായി ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ടാൻഡം പാരച്യൂട്ടുകളിൽ ഇറങ്ങുന്നത് വീഡിയോയിൽ കാണിച്ചു. അബോട്ടിനും ബ്ലാഷ്‌കെയ്ക്കും “നല്ല ലാൻഡിംഗ്”, സ്വയം പൈലറ്റായ സിറിയർ ട്വീറ്റ് ചെയ്തു. ഓസ്റ്റിനും സാൻ അന്റോണിയോയ്ക്കും ഇടയിലുള്ള പ്രാന്തപ്രദേശങ്ങളിൽ നിന്ന് ഏകദേശം 8,000 അടി (2,400 മീറ്റർ) ഉയരത്തിൽ നിന്ന് ഒരു ടാൻഡം ജമ്പ് പൂർത്തിയാക്കി. 106-കാരനായ രണ്ടാം ലോകമഹായുദ്ധ സേനാനി അൽ ബ്ലാഷ്‌കെയും അദ്ദേഹത്തോടൊപ്പം വെവ്വേറെയായി കുതിച്ചു. ഏറ്റവും പഴയ ടാൻഡം സ്കൈഡൈവിനുള്ള മുൻ ഗിന്നസ് വേൾഡ് റെക്കോർഡ്…

പ്രസിഡൻഷ്യൽ സ്വയം മാപ്പ് നൽകുന്ന ഭരണഘടനാ നിരോധിക്കണമെന്ന് മോണിക്ക ലെവിൻസ്കി

ന്യൂയോർക് : പ്രസിഡന്റിന്റെ സ്വയം മാപ്പ് നിരോധനവും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പ്രായപരിധിയും ഉൾപ്പെടെ നിരവധി ഭരണഘടനാ ഭേദഗതികൾ ആവശ്യപ്പെട്ട് മോണിക്ക ലെവിൻസ്‌കി തിങ്കളാഴ്ച ന്യൂയോർക്ക് ടൈംസ് ഒപ്-എഡിയിൽ എഴുതി. മുൻ ഫോക്‌സ് ന്യൂസ് ചെയർമാൻ റോജർ എയ്‌ൽസിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ മോണിക്ക ലെവിൻസ്‌കി തന്റെ സവിശേഷമായ കാഴ്ചപ്പാട് പങ്കിടുകയായിരുന്നു , അന്നത്തെ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള ബന്ധത്തിന്റെ കഥയിൽ തന്റെ ജീവിതത്തെ ഒരു “പേടസ്വപ്നം” ആക്കിയാതായി അവർ ആരോപിച്ചു മുൻ റിപ്പബ്ലിക്കൻ രാഷ്ട്രീയ പ്രവർത്തകനായ എയ്‌ൽസ്, സംഭവത്തിന്റെ കഥയും തുടർന്നുള്ള വിചാരണയും എടുക്കുകയും അവതാരകർ അത് 24 മണിക്കൂറും ഇടതടവില്ലാതെ പ്രചരിപ്പിക്കുകയും  ചെയ്തു,  “അവരുടെ സ്വപ്നം എന്റെ പേടിസ്വപ്നമായിരുന്നു. എന്റെ സ്വഭാവവും എന്റെ രൂപവും എന്റെ ജീവിതവും നിഷ്കരുണം വേർതിരിക്കപ്പെട്ടു”അവർ തിങ്കളാഴ്ച ന്യൂയോർക്ക് ടൈംസ് ഒപ്-എഡിയിൽ ആവർത്തിച്ചു പ്രസിഡൻഷ്യൽ സ്വയം ക്ഷമാപണം, പ്രസിഡന്റുമാർക്കുള്ള നിർബന്ധിത പശ്ചാത്തല പരിശോധന,…

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ എപ്പിസ്കോപ്പ സ്ഥാനാഭിഷേകം ഡിസംബർ 2ന് തിരുവല്ലയിൽ

ഡാളസ്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ 3 പുതിയ എപ്പിസ്കോപ്പാമാരുടെ സ്ഥാനാരോഹണം ഡിസംബർ രണ്ടാം തീയതി ശനിയാഴ്ച രാവിലെ 7 30ന് തിരുവല്ല എസ് സി സെമിനാരി മൈതാനത്ത് പ്രത്യേകം തയ്യാറാക്കി കൂദാശ ചെയ്യുന്ന മദ്ബാഹയിൽ വച്ച് നടത്തപ്പെടുന്നു എന്ന് അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത സർക്കുലർ നമ്പർ 112 മുഖേന അറിയിച്ചു. 2023 ഒക്ടോബർ 2ന് റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട വന്ദ്യ ദിവ്യശ്രീമാൻമാരായ കുന്നംകുളം ആർത്താറ്റ് ഇടവകയിൽ ചെമ്മണ്ണൂർ കുടുംബാംഗം റവ.സജു സി പാപ്പച്ചൻ, കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ ഇടവക കാരംവേലി മണ്ണിൽ കുടുംബാംഗം റവ.ഡോ.ജോസഫ് ഡാനിയൽ, മല്ലപ്പള്ളി മാർത്തോമ ഇടവകയിൽ കിഴക്കേ ചെറുപാലത്തിൽ കുടുംബാംഗം റവ.മാത്യു കെ ചാണ്ടി എന്നിവരാണ് എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്. 2023 ഓഗസ്റ്റ് 30 ന് അലക്സാണ്ടർ മാർത്തോമ വലിയ മെത്രാപ്പോലീത്ത ഓഡിറ്റോറിയത്തിൽ കൂടിയ സഭാ പ്രതിനിധി മണ്ഡലം ആയിരുന്നു…

വെർമോണ്ടില്‍ മൂന്ന് ഫലസ്തീൻ വംശജരായ വിദ്യാര്‍ത്ഥികളെ വെടിവെച്ച അക്രമിയെ പിടികൂടി; കോടതിയില്‍ കുറ്റം നിഷേധിച്ചു

വെർമോണ്ട്: ബർലിംഗ്ടണിൽ താങ്ക്സ് ഗിവിംഗ് അവധിക്കാലം ചെലവഴിക്കാനെത്തിയ ഫലസ്തീൻ വംശജരായ മൂന്ന് കോളേജ് വിദ്യാർത്ഥികളെ വെടിവെച്ച് പരിക്കേല്പിച്ച സംഭവത്തിൽ വെർമോണ്ട് സ്വദേശി 48 കാരനായ ജേസൺ ജെ. ഈറ്റനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. വെർമോണ്ട് യൂണിവേഴ്‌സിറ്റി കാമ്പസിനടുത്തുള്ള തന്റെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് പുറത്ത് വെടിവയ്പ്പ് നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ജേസൺ ജെ. ഈറ്റനെ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് വീഡിയോയിലൂടെ തിങ്കളാഴ്ച കോടതിയിൽ ഹാജരായ ഇയാള്‍ തന്റെ വ്യക്തിത്വം സ്ഥിരീകരിക്കാൻ മാത്രം സംസാരിച്ചു. അഭിഭാഷകന്‍ തന്റെ കക്ഷി നിരപരാധിയാണെന്ന് വാദിച്ചു. കോടതിയില്‍ നേരിട്ടുള്ള വാദം കേൾക്കുന്നത് വരെ ജാമ്യമില്ലാതെ ജയിലില്‍ തന്നെ തുടരാണ്‍ ജഡ്ജി ഉത്തരവിട്ടു. പോലീസിന്റെ എഫ് ഐ ആര്‍ പ്രകാരം, ഫെഡറൽ ഏജന്റുമാർ ഈറ്റന്റെ അപ്പാർട്ട്മെന്റിൽ നിന്ന് ഒരു തോക്ക് കണ്ടെത്തി. ഈ സമയത്ത് അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഈറ്റന്‍ ‘താന്‍ അവര്‍ക്കായി…

എസ് ബി ആന്‍ഡ് അസംപ്ഷന്‍ അലംനൈ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10-ന്

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലംനൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ 2023-ലെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10 ഞായറാഴ്ച രാവിലെ 9 മണിക്ക് മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കും. താഴെപ്പറയുന്ന അജണ്ടയെ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍ പ്രധാനമായും നടക്കുന്നത്. കൂടാതെ ഏതെങ്കിലും വിഷയങ്ങള്‍ ഏതെങ്കിലും അംഗങ്ങള്‍ക്ക് ചെയറായ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസിന്റെ അനുമതിയോടുകൂടി അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കും. ചര്‍ച്ചാ വിഷയങ്ങള്‍: 1) ഹൈസ്‌കൂള്‍ പ്രതിഭാ പുരസ്‌കാര അവാര്‍ഡ് ദാനം 2) ദേശീയ ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം 3) 2024- 25 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 4) പുതിയ ഭരണസമിതിയിലേക്ക് അപേക്ഷിക്കുവാനുള്ള യോഗ്യതകള്‍ 5) 2022-ലെ കണക്ക് അവതരണം 6) നിയമാവലി, സ്റ്റാച്ച്യൂട്ട്‌സ്, പ്രോട്ടോക്കോള്‍, ഡക്കറം, സുസ്ഥാപിതമായ മോഡസ് ഒപ്പറാണ്ടിയുടെ ലംഘനങ്ങള്‍. 7) തുറന്ന ചര്‍ച്ചകള്‍ നമ്മുടെ…

ദേശത്തിന് അനുഗ്രഹം പകരുന്നവർ ആയിരിക്കണം പ്രവാസി സമൂഹം: ബ്രദർ സാമുവൽ ജെയിംസ്

ഡാളസ്: ദേശത്തിന് അനുഗ്രഹം പകരുന്നുവർ ആയിരിക്കണം പ്രവാസി സമൂഹം എന്ന് ഇന്ത്യൻ ക്യാമ്പസ് ക്രൂസൈഡ് സജീവ പ്രവർത്തകനും, പൂനെ സെൻറ് ജോൺസ് മാർത്തോമാ ഇടവക അംഗവുമായ ബ്രദർ സാമുവൽ ജെയിംസ്. നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം പ്രവാസി ഞായർ ആയി ആചരിക്കുന്ന നവംബർ 26ന് ഞായറാഴ്ച രാവിലെ സെൻറ് പോൾസ് മാർത്തോമാ ഇടവകയിലെ ആരാധന മധ്യേയുള്ള വചനശുശ്രൂഷ യിൽ പ്രസംഗിക്കുകയായിരുന്നു ബ്രദർ ജെയിംസ്. വിശ്വാസികളുടെ പിതാവായ അബ്രഹാം ഏതെല്ലാം ദേശത്തേക്ക് കടന്നു പോയോ ആ ദേശങ്ങൾ എല്ലാം അനുഗ്രഹം പ്രാപിച്ചു. ജാതികളുടെ മദ്ധ്യേ വസിക്കുമ്പോഴും ദൈവത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം ആയിരുന്നു എബ്രഹാം പിതാവ് നയിച്ചിരുന്നത് എന്ന അബ്രഹാമിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല ദൈവത്തിൻറെ പ്രത്യേക പദ്ധതിക്കുവേണ്ടി വിളിക്കപ്പെട്ട ജീവിതമാണ് തന്റേതെന്ന തിരിച്ചറിവ് അബ്രഹാമിന് എപ്പോഴും നയിച്ചിരുന്നു എന്ന് ബ്രദർ ജെയിംസ് തൻറെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.…

ബേബി മണക്കുന്നേല്‍ ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു; പിന്തുണയുമായി മലയാളി സമൂഹം

ഹൂസ്റ്റണ്‍: ജന്മം കൊണ്ട മണ്ണിലേക്ക് ഒരിക്കല്‍ കൂടി ഫോമ കണ്‍വന്‍ഷന്‍ തിരിച്ചെത്തിക്കും എന്ന പ്രഖ്യാപനത്തോടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചതനും യുഎസിലെ പൊതുവേദികളില്‍ നിറസാന്നിദ്ധ്യവുമായ ബേബി മണക്കുന്നേല്‍ ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. 2024-2026 ടേമിലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ബേബി മണക്കുന്നേല്‍ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ മത്സരം ആവേശകരമാകുമെന്ന് ഉറപ്പായി. ഹ്യൂസ്റ്റണില്‍ സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ് പ്രസിഡന്റുമായ ബേബി ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഫോമയുടെ ആദ്യ കണ്‍വന്‍ഷന്‍ ചെയര്‍മാനാന്‍, കെസിസിഎന്‍എ മുന്‍ പ്രസിഡന്റ,് ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, രണ്ടു തവണ ഫോമ സതേണ്‍ റീജിയണ്‍ റീജിണല്‍ വൈസ് പ്രസിഡന്റ്, ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റ്, ക്‌നാനായ റിട്ടയര്‍മെന്റ് കമ്മ്യുണിറ്റി സ്ഥാപകാംഗം തുടങ്ങി…

ഫാ. ജോൺ ഗീവർഗീസിന്റ് സംസ്കാര ശുശ്രൂഷകൾ ചൊവ്വ, ബുധൻ തീയതികളിൽ

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദർ. ജോൺ ഗീവർഗീസ്‌ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ ചൊവ്വ, ബുധൻ തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കരഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കും. ജോൺ അച്ചൻ 1963-ൽ ശെമ്മാശനായും പിന്നീട് 1964 ഫെബ്രുവരി 29-ന് കൊല്ലം ഭദ്രാസനാധിപൻഅഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്നും വൈദികപട്ടം സ്വീകരിച്ച യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ദൈവ ശാസ്ത്രത്തിൽ 1969 -ൽ എസ്ടിഎം ബിരുദം നേടി. ഇന്ത്യയിൽ, ബാംഗ്ലൂരിലെ ജാലഹള്ളി ഇടവകയുടെ ആദ്യകാല വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം അമേരിക്കയിലെ വിവിധ ഇടവകകളിൽ തന്റെ സേവനം തുടർന്നു. 1977 മുതൽ ലിറ്റിൽ റോക്കിൽ താമസമാക്കിയ ജോൺ…

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖം; IV ആന്റിബയോട്ടിക്കുകൾ സ്വീകരിച്ചതായി വത്തിക്കാന്‍

വത്തിക്കാൻ സിറ്റി: ശ്വാസകോശ വീക്കത്തെ ചെറുക്കാനുള്ള ഇൻട്രാവെനസ് ആൻറിബയോട്ടിക്കുകളിൽ തുടരുന്നുണ്ടെങ്കിലും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില “തൃപ്തികരം” എന്ന് വത്തിക്കാന്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബർ 17 ന് 87-ാം ജന്മദിനത്തോടടുക്കുന്ന പോണ്ടിഫിന്, ഞായറാഴ്ച ശ്വാസകോശ വീക്കം അനുഭവപ്പെട്ടെങ്കിലും, കാലാവസ്ഥാ വ്യതിയാന കോൺഫറൻസിനെ (Climate change conference) അഭിസംബോധന ചെയ്യാൻ ആഴ്ചയുടെ അവസാനം ദുബായിലേക്ക് പോകാനുള്ള തന്റെ ഉദ്ദേശ്യം സ്ഥിരീകരിച്ചു. ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന തന്റെ പതിവ് പരമ്പരാഗത ആശീര്‍‌വദിക്കലില്‍ നിന്ന് വിട്ടുനിന്നു. പകരം, അദ്ദേഹം താമസിക്കുന്ന വത്തിക്കാൻ ഹോട്ടലിലെ ചാപ്പലിൽ നിന്ന് തത്സമയ ടെലിവിഷൻ സം‌പ്രേക്ഷണത്തിലൂടെ ആശീര്‍‌വാദം നല്‍കി. “സഹോദരന്മാരേ, ഞായറാഴ്ച ആശംസകൾ. ഇന്ന് എനിക്ക് ജനാലയിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ല. കാരണം, എനിക്ക് ശ്വാസകോശത്തിന്റെ വീക്കം എന്ന പ്രശ്നം ഉണ്ട്,” സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പറഞ്ഞു. യുണൈറ്റഡ്…

മാപ്പിന് നവ നേതൃത്വം; ശ്രീജിത്ത് കോമത്ത് പ്രസിഡന്റായി തുടരും

ഫിലഡെൽഫിയ – മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) യുടെ 2024 ലെഭാരവാഹികളെ തിരഞ്ഞെടുത്തു. അലക്സ് അലക്സാണ്ടർ, ജോൺ സാമുവൽ , ജെയിംസ് പീറ്റർഎന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻമാർ സുതാര്യമായ ഇലക്ഷൻ പ്രക്രിയയ്ക്ക് നേതൃത്വം നൽകി. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമത്ത് ഫിലഡൽഫിയയിലെ മലയാളികൾക്കിടയിൽസുപരിചിതനാണ്. കഴിഞ്ഞവർഷം മാപ്പിന്റെ ഓണം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാക്കുന്നതിനെ മുഖ്യപങ്കുവഹിച്ചത് ശ്രീജിത്ത് ആണ്. നല്ലൊരു കലാകാരൻ കൂടിയായ അദ്ദേഹം ഐടി രംഗത്ത് പ്രവർത്തിക്കുന്നു. ജനറൽ സെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ രണ്ടു പതിറ്റാണ്ടായി ഫിലഡൽഫിയയിലെ നിറസാന്നിധ്യമാണ്. സാമൂഹ്യ സംസ്കാരികആത്മീയ രംഗത്ത് തൻറെ തായ് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ്ബെൻസൺ. ട്രഷാറർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് കുരുവിള (സാജൻ ) ഫിലഡൽഫിയ മലയാളികൾക്ക്സുപരിചിതനാണ്. സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് തൻറെ സാന്നിധ്യം മറ്റുള്ളവർക്ക് ഉപകാരപ്പെടുത്തുന്നസാജൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ചാരിറ്റി കോഡിനേറ്റർ കൂടിയാണ്. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡണ്ട്…