ബ്രോങ്ക്‌സ് അപ്പാർട്ട്മെന്റിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ച നിലയിൽ

ന്യൂയോർക് :ബ്രോങ്ക്‌സിൽ ബ്രോങ്ക്സ് അപ്പാർട്ട്മെന്റിൽ 5 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ന്യൂയോർക് പോലീസ് അറിയിച്ചു. മോട്ട് ഹേവനിലെ 674 ഈസ്റ്റ് 136-ാം സ്ട്രീറ്റിലുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിനുള്ളിൽ രാവിലെ 8 മണിയോടെയാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ നടന്നത്. 38 വയസ്സുള്ള ഒരാളുടെ മൃതദേഹം ഇടനാഴിയിൽ നിന്ന് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു.33 വയസുള്ള സ്ത്രീയെയും കണ്ടെത്തിയിട്ടുണ്ട്.കൊല്ലപ്പെട്ടയെല്ലാവരെയും അറിയാം, കെട്ടിടത്തിലെ  ഒരു കടയുള്ള ദഹൻ അലി പറഞ്ഞു “എല്ലാ ദിവസവും രാവിലെ 7, 7:30 ന് ഞാൻ അവരെ  കാണും, ഞാൻ വരുമ്പോൾ അവർ  മകനെ സ്കൂളിലേക്ക് കൊണ്ടുപോകും, എല്ലാ ദിവസവും രാവിലെ മകനോടൊപ്പം,” അലി പറഞ്ഞു.കെട്ടിടത്തിൽ താമസിക്കുന്നവർ പറയുന്നത്, ദമ്പതികൾക്കിടയിലോ അവരുടെ ചെറിയ കുട്ടിയ്‌ക്കിടയിലോ തങ്ങൾ ഒരു പ്രശ്‌നവും കണ്ടിട്ടില്ലെന്നുമാണ് മെഡിക്കൽ എക്സാമിനർ മരണകാരണം നിർണ്ണയിക്കും.അന്വേഷണം പുരോഗമിക്കുകയാണ്.സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പർമാരെ 1-800-577-TIPS…

ആനന്ദ് പ്രഭാകർ മന്ത്രയുടെ ആദ്ധ്യാത്മിക സമിതി അദ്ധ്യക്ഷൻ

മനുഷ്യ ജീ‍വിതത്തെ ധന്യമാക്കുന്ന ഏറ്റവും ഉത്കൃഷ്ടമായ വൈകാരിക ഭാവം സ്‌നേഹമാണെന്നും അതിന്റെ പരിശുദ്ധവും തീവ്രവുമായ അവസ്ഥയാണ്‌ ഭക്തിയെന്നും അത് മോക്ഷത്തെ പ്രദാനം ചെയ്യുന്നതാണെന്നും മനസിലാക്കിയ, അല്ലെങ്കിൽ അതിനായി ശ്രമിക്കുന്ന കുറച്ചു ആളുകളെ ആധുനിക ലോകത്തിൽ നമുക്ക് ചുറ്റും ഉണ്ടാകാൻ ഇടയുള്ളൂ. അതിൽ തീർച്ചയായും ഉൾപ്പെടുന്ന വ്യക്തിത്വം എന്ന് നിസംശയം പറയാവുന്ന, നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവ സമൂഹത്തിൽ പ്രത്യേകിച്ച് ഗീതാ മണ്ഡലം ഷിക്കാഗോയുടെ ആധ്യാത്മിക യാത്രയ്ക്ക് ഒരു ദശകത്തിലേറെ ആയി നേതൃത്വം നൽകുന്ന ശ്രീ ആനന്ദ് പ്രഭാകറിനെ മന്ത്ര (മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) യുടെ പുതിയ ആധ്യാത്മിക സമിതി അദ്ധ്യക്ഷൻ ആയി തിരഞ്ഞെടുത്തു. ആധ്യാത്മിക ഉണർവിനായി നിരന്തരമായ സാധന ആവശ്യമുണ്ടെന്നും ,അത് വേണ്ട രീതിയിൽ സമൂഹത്തിലേക്ക് പ്രതിഫലിപ്പിക്കാൻ സനാതന മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന മന്ത്ര പോലുള്ള സംഘടനകൾക്ക് നിർണായകമായ പങ്കു വഹിക്കാൻ…

പ്രമേഹം, ഹൈപ്പർ ടെൻഷൻ ജീവിതശൈലി രോഗങ്ങള്‍ പല്ലുകള്‍ നഷ്ടപ്പെടുത്തും; മൂന്ന് ദിവസത്തെ വേൾഡ് ഇംപ്ലാന്റ് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കം

കേരളത്തില്‍ ആദ്യമായാണ് ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത് കൊച്ചി: ആഗോള തലത്തില്‍ തന്നെ ദശലക്ഷക്കണക്കിന് ആളുകളെ ദന്തരോഗം ബാധിക്കുന്നതായും അതിനാല്‍ ഈ കാലഘട്ടത്തില്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് വേള്‍ഡ് ഇംപ്ലാന്റ് എക്സ്പോയിലെ വിധഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 16.3% ആളുകള്‍ക്ക് പല്ലുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നുണ്ട്. അത് കൊണ്ട് ദന്തരോഗം കണ്ടെത്തിയാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു ഇവ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണെന്ന് സമ്മേളനത്തില്‍ വിധഗ്ധര്‍ പറഞ്ഞു. “പല്ലുകൾ നഷ്‌ടപ്പെടുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, അൽഷിമേഴ്സ് മുതലായ അവസ്ഥകള്‍ ത്വരിതപ്പെടുത്തുന്നതിനും കാരണമാകുന്നു. മോണരോഗമുള്ള ഗര്‍ഭിണിയായ സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ജനനസമയത്ത് ഭാരം കുറവുള്ളതായും കണ്ടു വരുന്നു. ദന്ത രോഗങ്ങളുടെ ഫലമായി രോഗിക്ക് പല്ലുകൾ നഷ്ടപ്പെടുമ്പോൾ ഭക്ഷണം ചവച്ചരച്ച് ആസ്വദിക്കാനുള്ള കഴിവ് പൂർണ്ണമായും കുറയുന്നു. ഇതിനെല്ലാം പരിഹാരമായി ഡെന്റൽ ഇംപ്ലാന്റുകളുടെ കണ്ടുപിടുത്തം വിജയകരമായ നടക്കുന്നത് കൊണ്ട്…

പ്രസ് ഫ്രീഡം പുരസ്‌കാരം നേടിയ കെ.കെ. ഷാഹിനക്ക് ഐ.പി.സി.എൻ.എ. സ്വീകരണം നൽകി

ന്യൂയോർക്ക്: കമ്മിറ്റ് ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റിന്റെ (സി.പി.ജെ) അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി ജേര്‍ണലിസ്റ്റായ കെ.കെ. ഷാഹിനക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റര്‍ സ്വീകരണം നൽകി. ഭരണകൂടങ്ങളുടെ മർദനങ്ങളെയും അടിച്ചമർത്തലുകളെയും നേരിട്ടു ധീരതയോടെ മാധ്യമ പ്രവർത്തനത്തെ മുന്നോട്ടു കൊണ്ട് പോകുന്ന ജേർണലിസ്റ്റുകളെ അന്താരാഷ്‌ട്രതലത്തിൽ ആദരിക്കുന്നതാണ് അവാർഡ്‌. റോക്‌ലാന്റ് കൗണ്ടിയിലെ സിത്താര്‍ പാലസിൽ നടന്ന സ്വീകരണത്തിൽ ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോൾ സർട്ടിഫിക്കറ്റു ഓഫ് അച്ചീവ്മെന്റ് നൽകി ആദരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങി വൈകാതെ 1997 മുതൽ പത്ത് വർഷം അവിടെ വാർത്താ അവതാരകയായും ന്യൂസ് റീഡർ ആയും വിവിധ തസ്തികകളിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയ ഷാഹിന പിന്നീട് ജനയുഗം, തെഹൽക്ക, ഫെഡറൽ, ഓപ്പൺ തുടങ്ങി വിവിധ മാധ്യമങ്ങളിൽ…

വെര്‍മോണ്ടില്‍ കോളേജ് വിദ്യാര്‍ത്ഥികളായ മൂന്ന് ഫലസ്തീന്‍ യുവാക്കള്‍ക്ക് വെടിയേറ്റു; ഒരാളുടെ നില ഗുരുതരം

വെര്‍മോണ്ട്: താങ്ക്സ്ഗിവിംഗ് അവധിക്കാല ഒത്തുചേരലിനായി ബർലിംഗ്ടണിലെത്തിയ പലസ്തീൻ വംശജരായ മൂന്ന് യുവാക്കൾക്ക് വെർമോണ്ട് സർവകലാശാലയ്ക്ക് സമീപം വെച്ച് വെടിയേറ്റു. പരിക്കേറ്റ മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ബര്‍ലിംഗ്ടണ്‍ പോലീസ് പറഞ്ഞു. ആക്രമണം വിദ്വേഷ കുറ്റകൃത്യമായിരിക്കാമെന്ന് അധികൃതർ പറഞ്ഞു. വെടിയേറ്റ മൂന്ന് പേരും വെർമോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററിൽ ചികിത്സയിലാണ്. റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഹിഷാം അവർത്താനി, പെൻസിൽവാനിയയിലെ ഹാവർഫോർഡ് കോളജ് വിദ്യാർത്ഥി കിന്നൻ അബ്‌ദൽഹമിദ്, കണക്റ്റിക്കട്ടിലെ ട്രിനിറ്റി കോളജ് വിദ്യാർത്ഥിയായ തഹ്‌സീൻ അഹ്‌മ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം 6:25 ന് യൂണിവേഴ്സിറ്റി ഓഫ് വെര്‍മോണ്ട് (യുവിഎം) കാമ്പസിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് ബർലിംഗ്ടൺ പോലീസ് മേധാവി ജോൺ മുറാദ് പറഞ്ഞു. വെടിവെച്ചയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം…

തീവ്രവാദ ഗ്രൂപ്പിനെ അപലപിച്ചു ഹമാസിന്റെ സഹസ്ഥാപകന്റെ മകൻ യുഎന്നിൽ

ന്യൂയോർക് :ഐക്യരാഷ്ട്രസഭയിൽ  അര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഹമാസിന്റെ സഹസ്ഥാപകന്റെ മകൻ ഭീകര സംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു . (ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്,യുഎന്നിൽ(നവംബര് 20 തിങ്കളാഴ്ച) ചെയ്ത പ്രസംഗത്തിന്റെ പൂർണ  രൂപം) ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്, 90-കളുടെ അവസാനത്തിൽ തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പിരിഞ്ഞു, നിരവധി ഹമാസിന്റെ ഭീകരാക്രമണങ്ങൾ തുറന്നുകാട്ടാനും തടയാനും ഇസ്രായേലിന്റെ സുരക്ഷാ സേവനങ്ങളുമായി രഹസ്യമായി പ്രവർത്തിച്ചു. പിന്നീട് അദ്ദേഹം തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുകയും 2010-ൽ ഹമാസിന്റെ പുത്രൻ എന്ന പേരിൽ ഒരു ആത്മകഥ എഴുതുകയും ചെയ്തു. 45 കാരനായ യൂസഫ് ഇപ്പോൾ ഹമാസിന്റെ വംശഹത്യ മരണ ആരാധനയുടെ യഥാർത്ഥ മുഖം തുറന്നുകാട്ടാൻ ശ്രമിക്കുന്നു. “ഞാൻ ഒരുപാട് വിഭജനവും ആശയക്കുഴപ്പവും, ധാരാളം വെറുപ്പും, ധാരാളം തെറ്റായ വിവരങ്ങളും കാണുന്നു,…

18 മാസം പ്രായമുള്ള പെൺകുട്ടി വിഷാംശം ബാധിച്ച് മരിച്ചു; മാതാവ് അറസ്റ്റിൽ

സാന്താ ക്ലാര- ഫെന്റനൈൽ, മെത്താംഫെറ്റാമിൻ വിഷാംശം മൂലം മരിച്ച 18 മാസം പ്രായമുള്ള പെൺകുട്ടിയുടെ മാതാവ്  കെല്ലി റിച്ചാർഡ്‌സണെ  കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി സാൻ ജോസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് നവംബർ 24 വെള്ളിയാഴ്ച അറിയിച്ചു. സാന്താ ക്ലാര കൗണ്ടി മെഡിക്കൽ എക്‌സാമിനർ-കൊറോണർ ഓഫീസ് അനുസരിച്ച്, കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിൽ ഒരു മില്ലിലിറ്ററിന് 74 നാനോഗ്രാം എന്ന ഫെന്റനൈൽ രക്തത്തിന്റെ സാന്ദ്രത രേഖപ്പെടുത്തിയതായി സാന്താ ക്ലാര കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. കോടതി രേഖകൾ പ്രകാരം,ആഗസ്റ്റ് 12 ന് മകൾ മരിക്കുമ്പോൾ റിച്ചാർഡ്‌സണിന്റെയും അവളുടെ കുട്ടിയുടെ പിതാവ് ഡെറക് വോൺ റയോയുടെയും സിസ്റ്റത്തിൽ ഫെന്റനൈലും ഒപിയോയിഡുകളും ഉണ്ടായിരുന്നു.  1500 ബ്ലോക്കിലെ ഹഡേർസ്‌ഫീൽഡ് കോർട്ടിലേക്ക് പോലീസ് എത്തി  നടത്തിയ പരിശോധനായിൽ  ബോധരഹിതയായ, ശ്വാസം കിട്ടാത്ത പിഞ്ചുകുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി കണ്ടെത്തുകയായിരുന്നു

ട്രൈസ്റ്റേറ്റ് കേരള ഫോറം കേരളാ ദിനാഘോഷം ഗംഭീരമായി

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ കേരളാ ദിനാഘോഷത്തോടനുബന്ധിച്ചു പ്രവാസി സമൂഹവും മലയാളികളും കടന്നുപോകുന്ന സമകാലീക പ്രേശ്നങ്ങളെ അപഗ്രഥിച്ചുകൊണ്ടുള്ള സിമ്പോസിയവും ചർച്ചകളും ഗാനസന്ധ്യയും അരങ്ങേറി. എലൈറ്റ് ഇന്ത്യൻ കിച്ചൻ ഡൈനിങ്ങ് ഹാളിൽ (2163 Galloway Rd, Bensalem, PA 19020) ആണ് കാര്യപരിപാടികൾ നടത്തപ്പെട്ടത്. ഫിലാഡൽഫിയയിലെ പ്രേശസ്ത സംമൂഹിക പരിഷ്കർത്താവും ആത്മീയ ഗുരുവുമായ റെവ ഫാദർ എം കെ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രെസിഡന്റ് സുരേഷ് നായർ അധ്യക്ഷത വഹിച്ച പൊതു യോഗത്തിൽ സെക്രട്ടറി അഭിലാഷ് ജോൺ ഏവരെയും സ്വാഗതം ചെയ്തു.കേരളാ ഡേ ചെയർമാൻ ഡോ ഈപ്പൻ ഡാനിയേലിന്റ നേതൃത്വത്തിൽ Pravasi mistreatments in Kerala, Brain Drain in Kerala, Drugs usage among Teenagers and youths in Kerala എന്ന വിഷയങ്ങളിൽ ആണ് ചർച്ച ക്രെമീകരിച്ചിരിക്കുന്നതു. ഡോ ഈപ്പൻ ഡാനിയേൽ, എബ്രഹാം മേട്ടിൽ,…

ഡാളസിൽ ക്രിസ്തീയ സംഗീത പരിപാടി നവംബർ 26-ന്

ഡാളസ്: ‘യേശുവിൽ എൻ തോഴൻ’ എന്ന പേരിൽ ഡാളസിൽ നടക്കുന്ന സംഗീത പരിപാടിയിൽ പ്രമുഖ ക്രൈസ്തവ ഗായകരും അമൃതാ ടിവിയിലെ ‘ദേവഗീതം റിയാലിറ്റി-ഷോ’ വിജയികളുമായ ശിവപ്രസാദും പ്രിയ പ്രസാദും സംഗീതം ആലപിക്കുന്നു. വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ പ്രശസ്തരായ ജോയ് (യു. കെ), വിജി എന്നിവരും സംഗീത പരിപാടിയിൽ അണിനിരക്കുന്നു. പാസ്റ്റർ സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ ജോൺസൻ ജോൺ മുഖ്യ സന്ദേശം നൽകുന്നു. നവംബർ 26 ഞായറാഴ്ച്ച വൈകുന്നേരം 6:30-ന് ഡാളസിലെ മെട്രോ ചർച്ചിൽ വച്ചാണ് യോഗം നടക്കുന്നത്. പ്രമുഖ ഗായകരെ കൂടാതെ ഡാളസിലെ വിവിധ സഭകളിൽനിന്നുള്ള ഗായകരും യോഗത്തിൽ സംഗീത ശുശ്രൂഷ നിർവ്വഹിക്കുന്നുണ്ട്. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ യോഗത്തിന്റെ അവതരണം നിർവ്വഹിക്കുന്നു. മൈ ഷീപ്പ് ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ചുമതല വഹിക്കുന്ന തോമസ് ചെല്ലേത്തിനോടൊപ്പം പാസ്റ്റർ മാത്യു സാമുവൽ, വെസ്‌ലി മാത്യു, സാം മാത്യു, ടോണി…

ചൈനയിൽ വീണ്ടും ദുരൂഹ രോഗം പടരുന്നു; ലോകാരോഗ്യ സംഘടന റിപ്പോർട്ട് ആവശ്യപ്പെട്ടു

ജനീവ: കൊറോണയ്ക്ക് പിന്നാലെ ചൈനയിൽ വീണ്ടും പുതിയൊരു നിഗൂഢ രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. വടക്കൻ ചൈനയിൽ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബീജിംഗിനോട് ആവശ്യപ്പെട്ടു. കുട്ടികളെയാണ് രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയ ക്ലസ്റ്ററുകളും വർദ്ധിക്കുന്നതിന്റെ റിപ്പോർട്ടുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്കായി WHO ഔദ്യോഗിക അഭ്യർത്ഥന നടത്തിയതായി യുഎൻ ആരോഗ്യ ഏജൻസി അറിയിച്ചു. റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷമായി ഡിസംബര്‍ മാസത്തില്‍ ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു, അതും സീറോ-കോവിഡ് നയം ഇവിടെ കർശനമായി നടപ്പാക്കിയ സമയത്ത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സീറോ-കോവിഡ് നയം ചൈന അവസാനിപ്പിച്ചത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ ഈ മാസമാദ്യം ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ എണ്ണം വർദ്ധിച്ചതായ വിവരം നല്‍കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡ്-19 പ്രതിരോധ നടപടികളിലെ അലംഭാവമാണ് ഇതിന്…