ഫീനിക്സ് : നാഷനല്‍ അസ്സോസ്സിയേഷണ്‍ ഓഫ് ഇന്‍ഡ്യന്‍ നഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക (NAINA) യുടെ ഷിക്കാഗോയില്‍ വച്ച് നടന്ന നാലാമത് നാഷണല്‍ ക്ലിനിക്കല്‍ എക്സലന്‍സ് കോണ്‍ഫറന്‍സില്‍ നല്‍കപ്പെട്ട നൈന — ഡെയ്‌സി അവാര്‍ഡിന് അരിസോണ ഇന്ത്യന്‍ നഴ്സ് അസോസിയേഷന്‍ (AZINA) അര്‍ഹരായി. അരിസോണയിലെ ഇന്ത്യന്‍ നഴ്സുമാരെ ഏകോപിപ്പിച്ചു ഒരു കുടകീഴില്‍ നിര്‍ത്തി 501 (സി) 3യൂടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടയാണ് അസീന (AZINA) . ഒക്ടോബര്‍ 6,7 തീയതികളില്‍ ഷിക്കാഗോയിലെ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് & ക്ലാരിയന്‍ ഇന്‍ ഹോട്ടലാണ് അതിവിപുലമായി നടത്തപ്പെട്ട ഈ നാഷണല്‍ ക്ലിനിക്കല്‍ എക്സലന്‍സ് കോണ്‍ഫറന്‍സിനു വേദിയായത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടനവധി നഴ്സുമാര്‍ പങ്കെടുത്ത ഈ കോണ്‍ഫറന്‍സ് വളരെ ചിട്ടയോടും ഭംഗിയോടെയുമാണ് ക്രമീകരിച്ചിരുന്നത് . അരിസോണ ഇന്ത്യന്‍ നഴ്സ് അസ്സോസ്സിയേഷന്റെ (AZINA) നേതൃത്വവും മറ്റ്…
Category: AMERICA
ന്യൂജേഴ്‌സിയിൽ വിശ്വാസ പരിശീലന മാർഗരേഖ പ്രകാശനം ചെയ്‌തു
ന്യൂജേഴ്‌സി: ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലന സ്‌കൂളിന്റെ മാർഗരേഖ, കോട്ടയം അതിരൂപതാ മെത്രപ്പോലീത്താ മാർ മാത്യൂ മൂലക്കാട്ട് പ്രകാശനം ചെയ്‌തു. വിശ്വാസപരിശീലനത്തിന് സഹായകരമാകുന്ന വിവരങ്ങളും ഒരു വർഷത്തെ പരിപാടികളുടെ കലണ്ടറും ഉർപെടുത്തിയാണ് മാർഗരേഖ തയാറാക്കിയിരിക്കുന്നത്. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ, വിശ്വാസപരിശീലന സ്‌കൂൾ പ്രിൻസിപ്പാൾ ജൂബി കിഴക്കേപ്പുറം, വൈസ് പ്രിൻസിപ്പാൾ സിജോയ് പറപ്പള്ളിൽ , മതാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
കീന്‍ എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് വൻവിജയം
കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയും (KEAN) റട്ജേഴ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗും (Rutgers School of Engineering) ചേർന്ന് നടത്തിയ എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പില്‍ 40 കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കീന്‍ ആദ്യമായാണ് ഇങ്ങനെയൊരു വര്‍ക്ക്‌ഷോപ്പ് നടത്തുന്നത് . കീനിന്റെ സ്റ്റുഡന്റ് ഔട്ട്‌റീച്ച് ചെയര്‍ നീന സുധീർ ആണ് വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നൽകിയത്. ഒക്ടോബർ 20-ാം തീയതി വെള്ളിയാഴ്ച ക്യാമ്പസ് ടൂറും 21-ാം തീയതി ശനിയാഴ്ച എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പും നടത്തപ്പെട്ടു . വര്‍ക്ക്‌ഷോപ്പിനു മുന്നോടിയായി നടന്ന സെഷനിൽ എഞ്ചിനീയറിംഗ് രംഗത്തെ പ്രധാനമായ 10 ഫീൽഡുകളെപ്പറ്റി വിശദമായി സംസാരിക്കുകയും കുട്ടികള്‍ക്ക് സംശയ നിവാരണം വരുത്തുകയും ചെയ്‌തു. തുടർന്ന് നടന്ന വര്‍ക്ക്‌ഷോപ്പില്‍ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ‘Roller Coaster’ ഡിസൈൻ ചെയ്യാൻ വേണ്ട നിർദേശങ്ങൾ നൽകുകയും, പങ്കെടുത്ത കുട്ടികൾ മത്സര ബുദ്ധിയോടെ അതിൽ വ്യാപൃതരാവുകയും ചെയ്തത്…
ലോകമെമ്പാടും 114 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ
ലോകമെമ്പാടും തങ്ങളുടെ വീടുകളിൽ നിന്ന് നിർബന്ധിത കുടിയൊഴിപ്പിക്കലിൽ കഴിയുന്നവരുടെ എണ്ണം 114 ദശലക്ഷത്തിലധികം കവിഞ്ഞതായി കണക്കാക്കപ്പെടുന്നതായി ഐക്യരാഷ്ട്ര സഭ ബുധനാഴ്ച പറഞ്ഞു. ഇത് റെക്കോർഡ് കണക്കാണെന്നും അവര്‍ സൂചിപ്പിച്ചു. “ആഗോളതലത്തിൽ യുദ്ധം, പീഡനം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയാൽ കുടിയിറക്കപ്പെട്ടവരുടെ എണ്ണം സെപ്തംബർ അവസാനത്തോടെ 114 ദശലക്ഷത്തിലധികം കവിഞ്ഞു,” യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻഎച്ച്‌സിആർ പ്രസ്താവനയിൽ പറഞ്ഞു. 2023 ന്റെ ആദ്യ പകുതിയിലെ പ്രധാന പ്രേരകങ്ങൾ ഉക്രെയ്ൻ, സുഡാൻ, മ്യാൻമർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലെ സംഘർഷങ്ങളായിരുന്നു. അഫ്ഗാനിസ്ഥാനിൽ നീണ്ടുനിൽക്കുന്ന മാനുഷിക പ്രതിസന്ധി, സൊമാലിയയിലെ വരൾച്ച, വെള്ളപ്പൊക്കം, അരക്ഷിതാവസ്ഥ എന്നിവയുടെ സംയോജനവും യുഎൻഎച്ച്സിആർ എടുത്തു പറഞ്ഞു. “ലോകത്തിന്റെ ശ്രദ്ധ ഇപ്പോൾ ഗാസയിലെ മാനുഷിക ദുരന്തത്തിലാണ്. എന്നാൽ, ആഗോളതലത്തിൽ, വളരെയധികം സംഘട്ടനങ്ങൾ പെരുകുകയോ വർധിക്കുകയോ ചെയ്യുന്നു, നിരപരാധികളുടെ ജീവൻ തകർക്കുകയും ആളുകളെ പിഴുതെറിയുകയും ചെയ്യുന്നു,” യുഎൻ അഭയാർത്ഥി…
ഇന്ത്യ-കാനഡ സംഘര്‍ഷം അലിയുന്നു; കനേഡിയൻ പൗരന്മാര്‍ക്ക് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു
ഒട്ടാവ: കനേഡിയൻ മണ്ണിൽ സിഖ് വിഘടനവാദി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിന്നുടലെടുത്ത സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ കനേഡിയൻമാർക്ക് വിസ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒട്ടാവയിലെ എംബസി ബുധനാഴ്ച അറിയിച്ചു. കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ മാസം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ പരസ്യമായി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിന് വിള്ളലുണ്ടായി. ട്രൂഡോയുടെ ആരോപണം ‘അസംബന്ധം’ എന്ന് ഇന്ത്യ പറയുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്ന് വേർപെടുത്തി പ്രത്യേക സിഖ് രാഷ്ട്രത്തിന് വേണ്ടി വാദിച്ച നിജ്ജാറിനെ തീവ്രവാദം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ അധികാരികൾ തിരഞ്ഞിരുന്നു. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന് കാനഡ ആവശ്യപ്പെടുകയും സംഭവത്തിൽ ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് ന്യൂഡൽഹി രോഷം പ്രകടിപ്പിക്കുകയും കനേഡിയൻമാർക്കുള്ള വിസ സേവനങ്ങൾ നിർത്തലാക്കുന്നത്…
കീൻ 15 -ാമത് വാർഷികാഘോഷവും കുടുംബ സംഗമവും നവംബർ 11 ന്
കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) യുടെ 15 -ാമത് വാർഷികവും കുടുംബസംഗമവും നവംബർ 11 ന് 4 മണിക്ക് സോമർസെറ്റിൽ (508 Elizabeth Ave, Somerset, NJ) വെച്ച് നടത്തുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസും, കേരള നിയമസഭാംഗം ദലീമ ജോജോയും അതിഥികളായി പങ്കെടുക്കും. 15-ാം വാർഷികത്തിന്റെ ഭാഗമായി മുൻ പ്രസിഡന്റുമാരെ ആദരിക്കുന്നതോടൊപ്പം കീൻ എഞ്ചിനീയർ ഓഫ് ദി അവാർഡ് , കീൻ സ്കോളർഷിപ്പ് തുടങ്ങിയവയുടെ വിതരണവും നടത്തുന്നതാണ്. ചടങ്ങിനോടനുബന്ധിച്ച് കണ്ണിനും കാതിനും കുളിർമയേകുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 2008 ൽ ആരംഭിച്ച കീൻ 15 വർഷത്തിനിടെ 200 ൽ പരം വിദ്യാർത്ഥികളുടെ എഞ്ചിനീയറിംഗ് പഠനത്തിന് സഹായം നൽകിയിട്ടുണ്ട്. കൂടാതെ, മെറിറ്റ് സ്കോളർഷിപ്പ്, എഞ്ചിനീയർ ഓഫ് ദി ഇയർ അവാർഡ്, ബെസ്റ്റ് ടീച്ചർ അവാർഡ്, കരിയർ ഗൈഡൻസ് തുടങ്ങിയ പരിപാടികളും…
മിഡിൽ ഈസ്റ്റിലെ സംഘര്‍ഷം: ലോക സമാധാനത്തിനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിന് മറുപടിയായി വിശ്വാസ നേതാക്കൾ ഒന്നിക്കുന്നു
മിഡിൽ ഈസ്റ്റിലെ സമാധാനത്തിനായി ഒരു ഉപവാസ ദിനത്തിനും പ്രാർത്ഥനയ്ക്കും വേണ്ടിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിന് മറുപടിയായി, ഈ സംരംഭത്തെ പിന്തുണയ്ക്കാൻ വിശ്വാസ നേതാക്കൾ ഒത്തുകൂടുന്നു. ഇസ്രയേലും ഹമാസും തമ്മിൽ നിലനിൽക്കുന്ന സംഘർഷം തിരിച്ചറിഞ്ഞ ഫ്രാൻസിസ് മാർപാപ്പ, ഒക്‌ടോബർ 27 വെള്ളിയാഴ്ച സമാധാനത്തിനായി ഉപവാസ ദിനവും പ്രാർത്ഥനയും ആചരിക്കണമെന്ന് എല്ലാ ഭക്ത ക്രിസ്ത്യാനികളോടും അഭ്യർത്ഥിച്ചു. ഇസ്രായേൽ, പാലസ്തീൻ, ജോർദാൻ, സൈപ്രസ് എന്നിവിടങ്ങളിലെ ഇടവകകളെ ഉൾക്കൊള്ളുന്ന രൂപതയായ ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല ഈ ആഹ്വാനം സ്വീകരിച്ചു. “നമ്മുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയതും വേദനാജനകവുമായ ഒരു കാലഘട്ടം” എന്നാണ് കർദ്ദിനാൾ പിസബല്ല കഴിഞ്ഞ രണ്ടാഴ്ചയെ വിശേഷിപ്പിച്ചത്. വേദനാജനകമായ ചിത്രങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം പുരാതന ആഘാതങ്ങളെ പുനരുജ്ജീവിപ്പിച്ചു, പുതിയ മുറിവുകൾ വരുത്തി, നമ്മുടെ എല്ലാവരുടെയും ഉള്ളിൽ വേദനയും നിരാശയും കോപവും ജ്വലിപ്പിച്ചു,” അദ്ദേഹം പറഞ്ഞു. വിശുദ്ധ ഭൂമിയെ…
2024 ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിവൽ കിക്കോഫ് ഹൂസ്റ്റൺ സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ നടന്നു
ഹൂസ്റ്റൺ : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് ഒക്ലഹോമ റീജണിലെ ഇടവകകൾ ചേർന്ന് 2024 ആഗസ്ത് 1, 2, 3 തീയതികളിൽ നടത്തുന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് (ഐപിഎസ്‌എഫ് ) ഫെസ്റ്റിന്റെ കിക്കോഫ് ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദേവാലയ ഓഡിറ്റോറിയത്തിൽ നടന്നു. IPSF 2024 ചെയർമാനും ഇടവക വികാരിയുമായ വികാരി: റവ.ഫാ.ജോണിക്കുട്ടി ജോർജ് പുലിശ്ശേരി അസിസ്റ്റന്റ് വികാരി ഫാ.ജോർജ് പാറയിൽ, റീജണൽ കോ ഓർഡിനേറുമാരായ സിജോ ജോസ്, ടോം കുന്തറ, ട്രസ്റ്റിമാരായ ഷിജോ തെക്കേൽ, പ്രിൻസ് ജേക്കബ്, വർഗീസ് കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഉപദേശക സമിതി അംഗങ്ങളായ ബാബു മാത്യു, വിനോദ് ജോസഫ്, ഫൈനാൻസ് ചെയർ ബോസ് കുര്യൻ, മുഖ്യ സ്പോൺസർ ജിബി പാറക്കൽ(ഓസ്റ്റിൻ) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. ഫാ. ജോണിക്കുട്ടി പുലിശ്ശേരിയുടെ നേതൃത്വത്തിൽ ഏവരും ചേർന്ന് ദീപം തെളിച്ചു കിക്കോഫ് നിർവഹിച്ചു.…
പൈതൃക വഴികളിൽ മാർഗ ദീപമായി മോളി കുര്യൻ വർഗീസ് എഴുതിയ ‘ദി നസ്രാണീസ്’
മോളി കുര്യൻ വർഗീസ് (B. Sc, R.N., B. S. N.) രചിച്ച ‘നസ്രാണീസ്’ -സെന്റ് തോമസ് സിറിയൻ ക്രിസ്ത്യൻസ് ഓഫ് കേരള, ഇന്ത്യ-എന്ന പുസ്തകം ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ നസ്രാണി സമൂഹത്തിന്റെ പൈതൃകത്തെക്കുറിച്ചും ഈ സമുദായത്തിന്റെ വേറിട്ടതും സവിശേഷതയാർന്നതുമായ സാംസ്കാരിക തനിമ, അവയുടെ അർത്ഥങ്ങൾ എന്നിവയെ കുറിച്ചും വിശദമായ വിവരണങ്ങൾ നൽകുന്നു. ഭാവി തലമുറകൾ തങ്ങളുടെ ചരിത്രം പഠിക്കുകയും പൈതൃകത്തിൽ അഭിമാനിക്കുകയും ചെയ്യുന്നതിനൊപ്പം 1,950 വർഷത്തിലേറെയായി തലമുറകളായി പിന്തുടരുന്ന പാരമ്പര്യങ്ങൾ പിന്തുടരാനും പുസ്തകം പ്രചോദനമാകും. ക്രിസ്റ്റ്യാനിറ്റിയുടെ തുടക്കവും അപ്പോസ്‌തോലന്മാർ ലോകമെങ്ങും ക്രിസ്റ്റ്യാനിറ്റിയെ പ്രഘോഷിച്ചതും യൂറോപ്പിലെ വിശുദ്ധയുദ്ധത്തിൻറെ (കുരിശുയുദ്ധം) ഹ്രസ്വ ചരിത്രവും പുസ്തകത്തിൽ ചുരുക്കമായി പ്രതിപാദിക്കുന്നു . ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിശാലവും വൈവിധ്യമാർന്നതുമായ സ്വഭാവം , സംസ്കാരം, ചരിത്രം, ഇന്ത്യൻ ജനത പിന്തുടരുന്ന വിവിധ മതങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ആഗോള വീക്ഷണം ഈ പുസ്തകം നൽകുന്നു. പണ്ട് കാലത്ത്…
കാനഡയില്‍ മൂന്നു കുട്ടികളെയും ഒരു പുരുഷനേയും കൊലപ്പെടുത്തി 44-കാരന്‍ ആത്മഹത്യ ചെയ്തു
ഒന്റാറിയോ: വടക്കൻ ഒന്റാറിയോ നഗരത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി കനേഡിയൻ പോലീസ് അറിയിച്ചു. ഇതിൽ മൂന്ന് കുട്ടികളും വെടിവെച്ചയാളും ഉൾപ്പെടുന്നു. സമീപത്തെ രണ്ട് വീടുകളിലാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ, ഈ മരണങ്ങളെല്ലാം തമ്മിൽ ബന്ധമുണ്ടെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വെടിവെച്ചയാൾ ആദ്യം നാലുപേരെയും വെടിവച്ച ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് വെടിവെപ്പുണ്ടായതെന്ന് കനേഡിയൻ പോലീസ് പറഞ്ഞു. ഇതിൽ 6, 7, 12 വയസ്സുള്ള മൂന്നു കൂട്ടികളും 41 വയസ്സുള്ള പുരുഷനുമാണ് മരിച്ചത്. കനേഡിയൻ പോലീസ് പറയുന്നതനുസരിച്ച്, രാത്രി 10:20 ഓടെ അവർക്ക് ഒരു ഫോണ്‍ കോൾ ലഭിച്ചു, ടാൻക്രഡ് സ്ട്രീറ്റിലെ ഒരു വീട്ടിൽ വെടിയേറ്റ് 41 വയസ്സുള്ള ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി എന്നായിരുന്നു…
