കീന്‍ എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് വൻവിജയം

കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയും (KEAN) റട്ജേഴ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗും (Rutgers School of Engineering) ചേർന്ന് നടത്തിയ എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പില്‍ 40 കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കീന്‍ ആദ്യമായാണ് ഇങ്ങനെയൊരു വര്‍ക്ക്‌ഷോപ്പ് നടത്തുന്നത് . കീനിന്റെ സ്റ്റുഡന്റ് ഔട്ട്‌റീച്ച് ചെയര്‍ നീന സുധീർ ആണ് വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നൽകിയത്.

ഒക്ടോബർ 20-ാം തീയതി വെള്ളിയാഴ്ച ക്യാമ്പസ് ടൂറും 21-ാം തീയതി ശനിയാഴ്ച എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പും നടത്തപ്പെട്ടു .

വര്‍ക്ക്‌ഷോപ്പിനു മുന്നോടിയായി നടന്ന സെഷനിൽ എഞ്ചിനീയറിംഗ് രംഗത്തെ പ്രധാനമായ 10 ഫീൽഡുകളെപ്പറ്റി വിശദമായി സംസാരിക്കുകയും കുട്ടികള്‍ക്ക് സംശയ നിവാരണം വരുത്തുകയും ചെയ്‌തു. തുടർന്ന് നടന്ന വര്‍ക്ക്‌ഷോപ്പില്‍ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ‘Roller Coaster’ ഡിസൈൻ ചെയ്യാൻ വേണ്ട നിർദേശങ്ങൾ നൽകുകയും, പങ്കെടുത്ത കുട്ടികൾ മത്സര ബുദ്ധിയോടെ അതിൽ വ്യാപൃതരാവുകയും ചെയ്തത് എല്ലാവരിലും ആവേശം പകർന്നു.

സീറ്റ് പരിമിതി കാരണം അപേക്ഷിച്ച എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുവാൻ സാധിച്ചില്ല. എങ്കിലും, തുടർ വർഷങ്ങളിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഈ വര്‍ക്ക്‌ഷോപ്പ് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം.

കീൻ പ്രസിഡന്റ് ഷിജി മാത്യു, സെക്രട്ടറി ജേക്കബ് ജോസഫ്, ട്രഷറർ പ്രേമ ആന്ദ്രപ്പള്ളി, ബോർഡ് ചെയർ കെ ജെ ഗ്രിഗറി, എക്സിക്യൂട്ടീവ് കമ്മിറ്റി, ബോർഡ് ഓഫ് ട്രസ്റ്റി എന്നിവരുടെ പൂർണ സഹകരണം ഈ പരിപാടിയുടെ വിജയത്തിന് കാരണമായി. ഇത്രയും ഹൈസ്കൂൾ കുട്ടികളെ സംഘടിപ്പിച്ച് ചുരുങ്ങിയ സമയം കൊണ്ട് വര്‍ക്ക്‌ഷോപ്പ് വിജയകരമായി നടത്തിയ സ്റ്റുഡന്റ് ഔട്ട്‌റീച്ച് ചെയര്‍ നീന സുധീറിനെ ഏവരും പ്രശംസിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ഷിജി മാത്യു – പ്രസിഡന്റ് 973 757 3114, ജേക്കബ് ജോസഫ് 973-747-9591, പ്രേമ ആന്ദ്രപ്പള്ളി 908 -400-1425.

Print Friendly, PDF & Email

Leave a Comment

More News