ഫാദർ തോമസ് തേക്കിൽ കോർ എപ്പിസ്കോപ്പ അന്തരിച്ചു

തിരുവല്ല : മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ സീനിയർ വൈദീകനും ,കല്ലുങ്കൽ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ്‌ ഇടവകാംഗമവുമായ തോമസ് തേക്കിൽ കോർ എപ്പിസ്കോപ്പ (71) ഓസ്ട്രേലിയയിൽ വെച്ച് അന്തരിച്ചു. സംസ്ക്കാരം പിന്നീട്. 2018 ജൂലൈ മാസം 13നു ചെങ്ങന്നൂർ ബെഥേൽ അരമന ചാപ്പലിൽ വച്ചാണ് കോർ എപ്പിസ്കോപ്പ ആയി സ്ഥാനാരോഹണ ശുശ്രുഷ നടന്നത്. മലങ്കര സഭയുടെ തിരുവനന്തപുരം, ചെങ്ങന്നൂർ ഭദ്രാസനങ്ങളിലെ പള്ളികളിലും ചെങ്ങന്നൂർ ഭദ്രാസനത്തിലെ കല്ലുങ്കൽ സെന്റ് ജോർജ് വെസ്റ്റ് ഇടവക, കല്ലിശ്ശേരി സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഭയുടെ മാനേജിങ് കമ്മിറ്റി അംഗം, തിരുവനന്തപുരം ഭദ്രാസന സെക്രട്ടറി ,പരുമല കൗൺസിൽ അംഗം ,തിരുവനന്തപുരം ഒ.സി.വൈ.എം ഭദ്രാസന വൈസ് പ്രസിഡന്റ്‌ ,ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി എക്സിക്യൂട്ടീവ് മെമ്പർ,ഇന്ത്യൻ ക്രിസ്ത്യൻ പ്രോഗ്രസീവ് ഫോറം വൈസ്…

രാശിഫലം (01-11-2023 ബുധന്‍)

ചിങ്ങം: ഇന്ന് ജാഗ്രത പാലിക്കാൻ നിങ്ങളോട് നിർദേശിക്കുന്നു. കടുത്ത സമ്മർദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ഇത് ദിവസം മുഴുവൻ നിങ്ങളെ അസ്വസ്ഥരാക്കും. കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. കൂടാതെ, ഇന്ന് നിങ്ങളുടെ സമപ്രായക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടലിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. കന്നി: ഇപ്പോൾ നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങൾ തിളങ്ങുന്നു. നിങ്ങൾക്ക് സന്തോഷിക്കാനുള്ള സമയമായി. ഇന്ന് ബന്ധുക്കളും സുഹൃത്തുക്കളും പ്രയോജനകരമെന്ന് തെളിയിക്കുന്ന ഒരു സന്ദർഭമുണ്ടാകാം. ഇത് അവരെ നിങ്ങളുമായി കൂടുതൽ അടുപ്പിക്കും. എന്നിരുന്നാലും, നിങ്ങളുടെ നക്ഷത്രങ്ങൾ ഉച്ചയ്ക്ക് ശേഷം നിഷ്ക്രിയമാകുന്നതായി തോന്നും. കാരണം, നിങ്ങൾ മുൻ‌കൂട്ടി ആശങ്കാകുലരാകാൻ സാധ്യതയുണ്ട്. തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് ഇന്ന് ഒരു അവസാനം കാണാൻ സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ്, മറ്റൊരാളുടെ കാഴ്‌ചപ്പാടിന് കീഴടങ്ങാതെ നിങ്ങൾ സ്വയം തന്നെ നിങ്ങളെ കണ്ടെത്തണം. വ്യക്തിബന്ധങ്ങളിൽ നിങ്ങൾ…

കേരള പിറവി ദിനത്തിൽ തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ കൂപ്പൺ നറുക്കെടുപ്പ്

എടത്വ: തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തലവടി ചുണ്ടൻ വള്ള സമിതി പ്രസിദ്ധികരിച്ച കൂപ്പണുകളുടെ നറുക്കെടുപ്പ് കേരള പിറവി ദിനത്തിൽ  വൈകിട്ട് 5ന് നടക്കും.തലവടി തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിൽ ക്ലബ്  പ്രസിഡൻ്റ് കെ.ആർ ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ നറുക്കെടുപ്പ് നടത്തുമെന്ന് കൺവീനർമാരായ അജിത്ത് പിഷാരത്ത്, അരുൺ പുന്നശ്ശേരിൽ, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു. ഒന്നാം സമ്മാനം മൂന്ന് പവൻ സ്വർണ്ണ നാണയം , രണ്ടാം സമ്മാനം 2 പവൻ സ്വർണ്ണ നാണയം  മൂന്നാം സമ്മാനം 1 പവൻ സ്വർണ്ണ നാണയം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയികൾക്ക് ഉള്ള  സമ്മാനങ്ങൾ ക്ലബിൻ്റെ വാർഷിക പൊതുയോഗത്തിൽ വെച്ച് നല്കുമെന്ന് സെക്രട്ടറി ജോജി വൈലപ്പള്ളി, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ എന്നിവർ അറിയിച്ചു.

വിദ്വേഷ പ്രചരണ കേസ് തൂക്കം ഒപ്പിക്കൽ നടപടി അംഗീകരിക്കില്ല : വെൽഫെയർ പാർട്ടി

മലപ്പുറം : കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വംശീയ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ അത്തരം വംശീയ പ്രവണതക്കെതിരെ പ്രതികരിച്ച വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അത്തീഖ് ശാന്തപുരം അടക്കമുള്ള ആളുകൾക്ക് നേരെയും കേസെടുത്തു കൊണ്ട് തൂക്കം ഒപ്പിക്കാനുള്ള കേരള പോലീസിന് നടപടി അംഗീകരിക്കാൻ സാധ്യമല്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾക്കകത്തെ ഇസ്ലാമോഫോബിയ ചർച്ച ചെയ്ത പോസ്റ്റ് ഷെയർ ചെയ്തതിനാണ് അത്തീഖിനെതിരെ കേസെടുത്തിരിക്കുന്നത് . ഇത്തരം കേസ്കളിലൂടെ കേരള പോലീസിനകത്തെ വംശീയ ബോധവും ഇസ്‌ലാമോഫോബിയയും തന്നെയാണ് വീണ്ടും വെളിപ്പെട്ടിരിക്കുന്നത്.ഇത്തരം പോലീസ് നടപടികൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പുനൽകി

എടത്വ വികസന സമിതിയുടെ സമരം ഫലം കണ്ടു; കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ തിരുവല്ല ഡിവിഷനിൽ നിലനിർത്തും

കായംകുളം: കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ തിരുവല്ല ഡിവിഷനിൽ തന്നെ നിലനിർത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വേദിയിൽ പ്രഖ്യാപിച്ചു. കായംകുളത്ത് അനുവദിച്ച കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ തിരുവല്ല ഡിവിഷന്റെ ഭാഗമാണ് എടത്വ. പുതുതായി ആരംഭിക്കുന്ന കായംകുളത്തേക്ക് എടത്വ മാറ്റുന്നത് കുട്ടനാട്ടിലെ ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും തത്സ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ട് എടത്വ വികസന സമതി മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കിയിരുന്നു.കൂടാതെ ഒക്ടോബർ 21ന് എടത്വ പ്രതിഷേധ സമരപരിപാടിയും സംഘടിപ്പിച്ചിരുന്നു.ജനപ്രതിനിധികളുടെ ഇടപെടലുകളും മറ്റ് രാഷ്ട്രീയ സംഘടനകളുടെ സമരങ്ങളും ശ്രദ്ധയിൽപെട്ടതു കണക്കിലെടുത്താണ് എടത്വ സബ് ഡിവിഷൻ ഓഫീസ് തിരുവല്ല ഡിവിഷനില്‍ തന്നെ നിലനിര്‍ത്താന്‍ മന്ത്രി നിര്‍ദേശിച്ചത്.

ഹൂതികൾ യെമനിൽ നിന്ന് ഇസ്രായേലിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു

തെക്കൻ ഇസ്രായേലിനെതിരായ തുടർച്ചയായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഏറ്റെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോണുകളും ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്ന വ്യോമാക്രമണം ഗാസയിലെ ജനങ്ങളോടുള്ള “മതപരവും ധാർമ്മികവും മാനുഷികവും ദേശീയവുമായ ഉത്തരവാദിത്തബോധത്തിൽ നിന്നാണ്” നടത്തിയതെന്ന് ഗ്രൂപ്പിന്റെ വക്താവ് യഹ്യ സാരിയ പറഞ്ഞു. “അറബ് ലോകത്തിന്റെ ബലഹീനതയുടെയും ഇസ്രായേലുമായുള്ള ചില അറബ് രാജ്യങ്ങളുടെ കൂട്ടുകെട്ടിന്റെയും” ഫലമാണ് ഈ യുദ്ധം എന്ന് അദ്ദേഹം പറഞ്ഞു. യെമൻ ജനതയുടെ ആവശ്യങ്ങളാണ് ഓപ്പറേഷന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേലിനെതിരെ സംഘം നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നും, വരും ദിവസങ്ങളില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെതിരെ കൂടുതൽ ആക്രമണം നടത്തുമെന്നും സരിയ പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ യെമൻ സംസ്ഥാനത്തിന്റേതാണെന്ന് ഹൂതി ഗവൺമെന്റിന്റെ പ്രധാനമന്ത്രി അബ്ദുൽ അസീസ് ബിൻ ഹബ്തൂർ നേരത്തെ പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

ഇന്ത്യ-യുഎഇ വിമാനങ്ങളില്‍ നെയ്യ്, അച്ചാർ, മറ്റ് വസ്തുക്കൾ എന്നിവ നിരോധിച്ചു

ദുബായ്:  മുംബൈ വിമാനത്താവളത്തില്‍ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് (യുഎഇ) യാത്ര ചെയ്യുന്നവര്‍ക്ക് തിരിച്ചടിയായി ചെക്ക്-ഇൻ ബാഗേജിൽ ഇതുവരെ കൊണ്ടുപോയിരുന്ന ചില ഇനങ്ങള്‍ക്ക്  നിരോധനം ഏര്‍പ്പെടുത്തി. ചെക്ക്-ഇൻ ബാഗേജ് നിരക്കുകൾ വർധിച്ചതിനാൽ മുംബൈ വിമാനത്താവള അധികൃതർ അടുത്തിടെ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഇരുവശത്തുമുള്ള ഇന്ത്യൻ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് കാണുന്ന ഉത്സവ സീസൺ ആസന്നമായ സാഹചര്യത്തിലാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധിത വസ്തുക്കളുടെ ലിസ്റ്റ്: • നെയ്യ് • പെയിന്റ് • ഉണങ്ങിയ തേങ്ങ • കർപ്പൂരം • അച്ചാറുകൾ • എണ്ണ മയമുള്ള ഭക്ഷണ സാധനങ്ങൾ • ഇ-സിഗരറ്റുകൾ • ലൈറ്ററുകൾ • പവർ ബാങ്കുകൾ • സ്പ്രേ കുപ്പികൾ 2022 മെയ് മാസത്തിൽ മാത്രം മുംബൈ എയർപോർട്ടിൽ പാസഞ്ചർ ചെക്ക്-ഇൻ ബാഗേജിൽ 943 ഉണങ്ങിയ തേങ്ങകൾ കണ്ടെത്തിയിരുന്നു.…

ഇസ്രായേലിനെതിരെ യെമൻ യുദ്ധം പ്രഖ്യാപിച്ചു; മിസൈലുകളും ഡ്രോണുകളും ഇസ്രായേലിനെ ലക്ഷ്യമിട്ട് വിക്ഷേപിച്ചു

യെമനിലെ ഹൂത്തികൾ ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചതായി സൈനിക വക്താവ് യഹ്‌യ സരിയ ഇന്ന് (ഒക്ടോബർ 31-ന്) പ്രസ്താവനയിൽ പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകളുടെ ഒരു വലിയ ബാച്ച്, നിരവധി ഡ്രോണുകൾ വിവിധ ലക്ഷ്യങ്ങളിൽ വിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഔദ്യോഗിക അറബ് ഭരണകൂടങ്ങളുടെ ബലഹീനതയ്ക്കും ഇസ്രയേലി ശത്രുവുമായുള്ള ചിലരുടെ കൂട്ടുകെട്ടിനും” ഇടയിൽ “അമേരിക്കൻ-ഇസ്രായേൽ ആക്രമണം” നേരിടുന്ന ഗാസയിലെ ഫലസ്തീനികളെ പിന്തുണയ്ക്കുന്ന ആക്രമണങ്ങളാണെന്നാണ് X-ലെ പോസ്റ്റുകളുടെ ഒരു പരമ്പരയിൽ സരിയ വിവരിച്ചത്. ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തിന് മറുപടിയായി, “സർവ്വശക്തനായ ദൈവത്തിന്റെ സഹായത്തോടെ, നമ്മുടെ സായുധ സേന ബാലിസ്റ്റിക് മിസൈലുകളുടെ ഒരു വലിയ ബാച്ച്, അധിനിവേശ പ്രദേശങ്ങളിലെ ഇസ്രായേലി ശത്രുവിന്റെ വിവിധ ലക്ഷ്യങ്ങളിൽ വിക്ഷേപിച്ചു,” അദ്ദേഹം X-ൽ പോസ്റ്റ് ചെയ്തു. മറുവശത്ത്, ചെങ്കടൽ പ്രദേശത്ത് നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ എയർ ഡിഫൻസ് സിസ്റ്റം തടഞ്ഞപ്പോൾ, ഇൻകമിംഗ് ഡ്രോണുകളെ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി ഇസ്രായേലി…

പ്രണയം നടിച്ച് 17-കാരിയെ വനത്തിലെത്തിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു; നാലു പേരും കുറ്റക്കാരാണെന്ന് കോടതി

കോഴിക്കോട്: പ്രണയം നടിച്ച് 17-കാരിയായ പെണ്‍കുട്ടിയെ ജാനകിക്കാട്ടിലെത്തിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത നാലു പേരും പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. നാദാപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നിവരാണ് കേസിലെ പ്രതികള്‍. 2021 സെപ്തംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17-കാരിയുമായി അടുപ്പം സ്ഥാപിക്കുകയും പ്രണയം നടിച്ച് ജാനകിക്കാട്ടിലെത്തിച്ചത് കേസിലെ ഒന്നാം പ്രതിയായ സായൂജ് ആണ്. കാട്ടിലെത്തിച്ച പെണ്‍കുട്ടിക്ക് ഇയാള്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇവര്‍ വീടിനടുത്തുള്ള പ്രദേശത്ത് ഉപേക്ഷിച്ചു. ആദ്യനാളുകളില്‍ പരാതി പുറത്തുപറയുന്നതിന് കുട്ടി തയ്യാറായിരുന്നില്ല. പിന്നീട്, ഒരു മാസത്തിന് ശേഷമാണ് പോലീസിൽ പരതി നൽകിയത്. നാദാപുരം എഎസ്പിയാണ് കേസ് അന്വേഷിച്ചത്. കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ…

കളമശ്ശേരി സ്‌ഫോടനക്കേസ്: ഡൊമിനിക് മാർട്ടിന്റെ ഗള്‍ഫിലെ ബന്ധങ്ങളെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കും

എറണാകുളം: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കണ്‍‌വന്‍ഷന്‍ വേദിയില്‍ ബോംബ് സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങി. ദുബായിൽ ജോലി ചെയ്തിരുന്ന മാർട്ടിൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. ദുബായില്‍ മാര്‍ട്ടിന്റെ ബന്ധങ്ങളെക്കുറിച്ചാണ് എന്‍ ഐ എ അന്വേഷിക്കുന്നത്. 18 വർഷമാണ് മാർട്ടിൻ ദുബായിൽ ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്ത് എൻഐഎ സംഘം വിശദമായ അന്വേഷണം നടത്തും. സുഹൃത്തുക്കളിൽ നിന്നും ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അധികൃതരിൽ നിന്നും വിവരങ്ങൾ തേടും. ഡൊമിനികിന്റെ സോഷ്യൽമീഡിയ ഇടപെടലുകളും ഫോൺ കോളുകളും പരിശോധിച്ചുവരികയാണ്. വിദേശത്ത് വച്ചുതന്നെ ബോംബ് നിർമ്മാണത്തെക്കുറിച്ച് ഡൊമിനിക് മാർട്ടിൻ പഠിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ നിരവധി തവണ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുമുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നല്ലാതെ ബോംബ് നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നാണ്‍ അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതും പരിശോധിച്ചുവരികയാണ്. മാര്‍ട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് സംശയാസ്പദമായ…