കീൻ 15 -ാമത് വാർഷികാഘോഷവും കുടുംബ സംഗമവും നവംബർ 11 ന്

കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) യുടെ 15 -ാമത് വാർഷികവും കുടുംബസംഗമവും നവംബർ 11 ന് 4 മണിക്ക് സോമർസെറ്റിൽ (508 Elizabeth Ave, Somerset, NJ) വെച്ച് നടത്തുന്നു.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസും, കേരള നിയമസഭാംഗം ദലീമ ജോജോയും അതിഥികളായി പങ്കെടുക്കും. 15-ാം വാർഷികത്തിന്റെ ഭാഗമായി മുൻ പ്രസിഡന്റുമാരെ ആദരിക്കുന്നതോടൊപ്പം കീൻ എഞ്ചിനീയർ ഓഫ് ദി അവാർഡ് , കീൻ സ്കോളർഷിപ്പ് തുടങ്ങിയവയുടെ വിതരണവും നടത്തുന്നതാണ്.

ചടങ്ങിനോടനുബന്ധിച്ച് കണ്ണിനും കാതിനും കുളിർമയേകുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

2008 ൽ ആരംഭിച്ച കീൻ 15 വർഷത്തിനിടെ 200 ൽ പരം വിദ്യാർത്ഥികളുടെ എഞ്ചിനീയറിംഗ് പഠനത്തിന് സഹായം നൽകിയിട്ടുണ്ട്. കൂടാതെ, മെറിറ്റ് സ്കോളർഷിപ്പ്, എഞ്ചിനീയർ ഓഫ് ദി ഇയർ അവാർഡ്, ബെസ്റ്റ് ടീച്ചർ അവാർഡ്, കരിയർ ഗൈഡൻസ് തുടങ്ങിയ പരിപാടികളും വിജയകരമായി നടത്തിവരുന്നു.

യാതൊരുവിധ അന്തഛിദ്രങ്ങളുമില്ലാതെ വളരെ ചിട്ടയോടുകൂടി നടത്തിവരുന്ന കീനിന്റെ പ്രവർത്തനങ്ങൾ എല്ലാവരുടെയും മുക്തകണ്ഠ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : ഷിജി മാത്യു – പ്രസിഡന്റ് 973 757 3114, ജേക്കബ് ജോസഫ് – സെക്രട്ടറി 973-747-9591, പ്രേമ ആന്ദ്രപ്പള്ളി – ട്രഷറർ 908 400 1425.

Print Friendly, PDF & Email

Leave a Comment

More News