സുപ്രഭാതം പൊട്ടിവിടരുമ്പോഴാണ് സാധാരണ എല്ലാവരും പ്രഭാതവന്ദനം അയക്കാറുള്ളത്. എന്നാല്‍ ഒരാള്‍, മനുഷ്യര്‍ സുഖനിദ്രയിലാണ്ടുകിടക്കുമ്പോള്‍ രാവിലെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെ പ്രഭാതവന്ദനം അയക്കാറുണ്ട്. അത് മറ്റാരുമല്ല ലോകസഞ്ചാരിയായ ശ്രീ.കാരൂര്‍ സോമനാണ്. എന്റെ സ്നേഹിതരായ ചില എഴുത്തുകാരോട് ഞാന്‍ ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവരില്‍ നിന്ന് ലഭിച്ച മറുപടി കാരൂര്‍ രാപ്പകല്‍ എഴുതുന്ന ഒരു വ്യക്തിയെന്നാണ്. മലയാള സാഹിത്യത്തില്‍ ഒറ്റയാനായി നിലകൊള്ളുന്ന കാരൂര്‍ സോമനോട് എനിക്ക് ആദരവാണ് തോന്നിയിട്ടുള്ളത്. ബ്രിട്ടനിലെ പ്രശസ്ത ഡോക്ടേഴ്സ് നടത്തുന്ന “കല” എന്ന സംഘടന കഥാമത്സരം നടത്തിയപ്പോള്‍ കാരൂര്‍ സോമന്റെ “കോഴി” എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അവര്‍ രേഖപ്പെടുത്തിയത് വി. കെ. എന്‍ കഥകള്‍ പോലെയാണ് കാരൂര്‍ കഥകള്‍. എന്നാല്‍ കാരൂരിനെ ഞാന്‍ ഉപമിക്കുന്നത് പൊന്‍കുന്നം വര്‍ക്കിസാറിനോടാണ്. കാരൂര്‍ സോമന്റെ എഴുത്തുകള്‍ നീണ്ട വര്‍ഷങ്ങളായി എനിക്ക് ഇമെയില്‍ വഴി ലഭിക്കാറുണ്ട്. അദ്ദേഹം ലിമ…
Category: AMERICA
ഡെലവെയര്‍ നദിയിലൂടെ സ്പിരിറ്റ് ഓഫ് ഫിലാഡല്‍ഫിയയില്‍ ഒരു ഉല്ലാസ കപ്പല്‍യാത്ര
ഫിലാഡല്‍ഫിയ: ഏറ്റവും അടുത്ത സുഹ്രുത്തുക്കളും, കുടുംബാംഗങ്ങളൂം ഒരുമിച്ചുള്ള യാത്രകളും, വിനോദപരിപാടികളും, സമ്മര്‍ പാര്‍ട്ടികളും, മറ്റ് ആഘോഷങ്ങളും എല്ലാവരും പ്രായഭേദമെന്യേ ആഗ്രഹിക്കുന്നതും, ആസ്വദിക്കുന്നതുമാണു. കുട്ടികളുടെ ജډദിനം, മാമ്മോദീസാ, വീടിന്‍റെ പാലുകാച്ചല്‍, ആദ്യകുര്‍ബാനസ്വീകരണം, വിവാഹം, ഓണം, വിഷു, ദീപാവലി, ക്രിസ്മസ്, ഈസ്റ്റര്‍, താങ്ക്സ്ഗിവിങ്ങ്, പെരുന്നാളുകള്‍ എന്നുതുടങ്ങി വീണൂകിട്ടുന്ന എല്ലാ മുഹൂര്‍ത്തങ്ങളും ആഘോഷപൂര്‍വം ആസ്വദിക്കുന്നതില്‍ നാമാരും പുറകോട്ടു പോകാറില്ല. അവസരങ്ങള്‍ എല്ലായ്പ്പോഴും ഒത്തുകിട്ടണമെന്നില്ല. കിട്ടുന്ന അവസരങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ പിന്നീട് ജീവിതത്തില്‍ ദുഖിക്കേണ്ടി വരും. പറഞ്ഞു വരുന്നത് ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍നിന്നുള്ള 52 സീനിയേഴ്സ് ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഒരു റിവര്‍ ക്രൂസിനെക്കുറിച്ചാണു. സീറോമലബാര്‍ ഇടവകാസമൂഹത്തില്‍ പുതുതായി രൂപീകൃതമായ സീറോ ഫില്ലി സീനിയേഴ്സ് ആണു ഡെലവെയര്‍ നദിയുടെ നീലജലാശയത്തിലൂടെ ഓളങ്ങളെ പിന്തള്ളി ഫിലാഡല്‍ഫിയായുടെ അഭിമാനമായ സ്പിരിറ്റ് ഓഫ് ഫിലാഡല്‍ഫിയ എന്ന വിനോദ കപ്പലില്‍ പെന്‍സ് ലാന്‍ഡിങ്ങിലൂടെ…
പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന ഫാമിലി സെമിനാർ ഡാളസിൽ
ഡാളസ്: ഒക്ടോബർ 7 ശനിയാഴ്ച രാവിലെ 10-ന് ഗാർലന്റ് ഐപിസി ഹെബ്രോനിൽ വച്ച് നടക്കുന്ന ഫാമിലി സെമിനാറിൽ പാസ്റ്റർ ബാബു ചെറിയാൻ ക്‌ളാസ്സുകൾ നയിക്കുന്നു. പ്രശസ്ത സുവിശേഷ പ്രാസംഗികനും വചന പണ്ഡിതനുമായ പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന ഫാമിലി സെമിനാറിൽ പങ്കെടുക്കുവാൻ ഏവർക്കും അവസരമുണ്ട്. പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസും, ഡാളസ് ഫോർട്ട് വർത്ത് സിറ്റി-വൈഡ് പ്രെയർ ഫെല്ലോഷിപ്പും സംയുക്തമായിട്ടാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ തോമസ് മുല്ലയ്ക്കൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകുന്നു. Address: IPC Hebron, 1751 Wall St, Garland TX 75041
ഇന്ന് ലോക മെനിഞ്ചൈറ്റിസ് ദിനം: എന്താണ് മെനിഞ്ചൈറ്റിസ്, തരങ്ങൾ, ലക്ഷണങ്ങൾ?
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ജീവൻ അപകടപ്പെടുത്തുന്ന രോഗമായ മെനിഞ്ചൈറ്റിസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒക്ടോബർ 5 ന് ആചരിക്കുന്ന വാർഷിക പരിപാടിയാണ് ലോക മെനിഞ്ചൈറ്റിസ് ദിനം. വിവിധ തരത്തിലുള്ള മെനിഞ്ചൈറ്റിസ്, അതിന്റെ ലക്ഷണങ്ങൾ, ചരിത്രപരമായ സന്ദർഭം, സമയബന്ധിതമായ രോഗനിർണയത്തിന്റെയും വാക്സിനേഷന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ച് വ്യക്തികളെ ബോധവൽക്കരിക്കാനുള്ള അവസരമായി ഈ ദിനം വർത്തിക്കുന്നു. എന്താണ് മെനിഞ്ചൈറ്റിസ്? മെനിഞ്ചൈറ്റിസ് എന്നറിയപ്പെടുന്ന തലച്ചോറിനും സുഷുമ്നാ നാഡിക്കും ചുറ്റുമുള്ള സംരക്ഷണ ചർമ്മത്തിന്റെ വീക്കം ആണ്. വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസ് അല്ലെങ്കിൽ പരാന്നഭോജികൾ എന്നിവയുൾപ്പെടെയുള്ള വിവിധ രോഗകാരികൾ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇവയിൽ, ബാക്ടീരിയ, വൈറൽ മെനിഞ്ചൈറ്റിസ് എന്നിവയാണ് ഏറ്റവും സാധാരണമായ മെനിഞ്ചൈറ്റിസ്, ബാക്ടീരിയ മെനിഞ്ചൈറ്റിസ് കൂടുതൽ കഠിനവും ജീവൻ അപകടപ്പെടുത്തുന്നതുമായ രൂപമാണ്. മെനിഞ്ചൈറ്റിസ് തരങ്ങൾ ബാക്ടീരിയൽ മെനിഞ്ചൈറ്റിസ്: ഈ തരം ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്, ഇത് മെനിഞ്ചൈറ്റിസിന്റെ ഏറ്റവും അപകടകരമായ രൂപമാണ്.…
ഫ്ലൂ (അദ്ധ്യായം – 3): ജോണ്‍ ഇളമത
കൂറേ നാളേക്ക് ഡേവിനെപ്പറ്റി ഒന്നും കേട്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം അയാള്‍ സെലീനായെ ടെലഫോണില്‍ വിളിച്ചു: “ഹലോ, ഹൈ, സെലിനാ! ഒരു കാര്യം പറയണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നു. പക്ഷേ, മുമ്പും പലപ്പോഴും ചോദിക്കണമെന്ന് കരുതി നടന്നതാണ്. പക്ഷേ അന്നൊക്കെ തോന്നി അത്ര ധൃതിയില്‍ വേണ്ടാന്ന്.” “എന്താണ്?” തെല്ല് ഉദ്വേഗത്തോടെ അവള്‍ ചോദിച്ചു. “തെളിച്ച് പറയട്ടെ, എനിക്ക് സെലീനായെ ഇഷ്ടമാണ്.” ” എന്തേ!” “അതേ, വളരെ നാളായി ആഗ്രഹിക്കുന്നു, സെലീനായുടെ സമ്മതം ചോദിക്കണമെന്ന്.” “എന്താണ് ഡേവ് ഉദ്ദേശിക്കുന്നത്!” “ഒരു മനഃസമ്മതം. അതിനുശേഷം മാന്യമായ ഒരു വിവാഹം. പ്രായപുര്‍ത്തിയായ നമ്മുക്കതിന് പരസ്പര സമ്മതം മാത്രമല്ലേ വേണ്ടൂ. നാം യൂറേപ്പില്‍ വസിക്കുന്നവരാണ്, ഇറ്റലിയില്‍.” “അതേ, അതേ, എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. ഒരു മുന്നറിയിപ്പുമില്ലാത്ത ഒരാലോചന. എന്തേ പെട്ടന്നിങ്ങനെ തോന്നാന്‍! കല്ല്യാണം എന്നൊക്കെ പറഞ്ഞാല്‍…….” “സെലീനാ എന്താണ് ഉദ്ദേശിക്കുന്നതെന്ന എനിക്കൂഹിക്കാന്‍ കഴിയും.…
നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പായായി ഡോ. എബ്രഹാം മാർ പൗലോസിനെ നിയമിച്ചു
ന്യൂയോർക്ക് : നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പയായി ഡോ. എബ്രഹാം മാർ പൗലോസിനെ നിയമിച്ചതായി സഭാ സെക്രട്ടറി ഡോ എബി ടി മാമ്മൻ അച്ചന്റെ നവംബർ നാലിന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. 2024 ജനുവരിയിൽ നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയിൽ പ്രവേശിക്കും. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ. മാർത്തോമ്മാ സഭയെ പ്രതിനിധീകരിച്ച് ഡബ്ല്യുസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് . ഇപ്പോൾ തിരുമേനി അടൂർ ഭദ്രാസന ബിഷപ്പായി സേവനം അനുഷ്ഠിച്ചുവരുന്നു ഇപ്പോൾ നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനാധിപനായി ചുമതല നിർവഹിക്കുന്ന ഡോ.ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയെ തിരുവനന്തപുരം – കൊല്ലം ഭദ്രാസനാ എപ്പിസ്‌കോപ്പയായി നിയമിച്ചു. കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ ഇടവകയിലെ കാഞ്ഞിരത്തറ കെ.സി.ഉതുപ്പിന്റെയും സോസമ്മയുടെയും മകനായി 1953 ഓഗസ്റ്റ് 16-ന് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ…
ഫാമിലി & യൂത്ത് കോൺഫറൻസ് ആലോചനായോഗം മിഡ്‌ലൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിയിൽ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് 2024 ന്റെ ഒരുക്കങ്ങൾക്ക് ആവേശകരമായ തുടക്കമായി. ന്യൂജേഴ്‌സി മിഡ്‌ലൻഡ് പാർക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിയിൽ സെപ്റ്റംബർ 24 ഞായറാഴ്ച നടന്ന കോൺഫറൻസിന്റെ ആദ്യത്തെ ആലോചനാ യോഗത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് അദ്ധ്യക്ഷനായിരുന്നു. ഭദാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് എം. ഡാനിയൽ, ഫാമിലി കോൺഫറൻസിന്റെ മുൻ ഭാരവാഹികൾ, ഭദ്രാസനത്തിലെ വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന അസംബ്ലി അംഗങ്ങൾ, മലങ്കര അസോസിയേഷൻ അംഗങ്ങൾ, ആത്മീയ സംഘടനാ ഭാരവാഹികൾ തുടങ്ങി യോഗത്തിൽ സന്നിഹിതരായിരുന്ന വരെ ഇടവക വികാരി ഫാ. ബാബു കെ. മാത്യു സ്വാഗതം ചെയ്തു. 2023-ലെ കോൺഫറൻസിന്റെ വരവ് ചെലവ് കണക്കുകൾ ട്രസ്റ്റി മാത്യു ജോഷ്വ…
എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡെൽഫിയ ഗോസ്‌പൽ ക്വയർ ഫെസ്റ്റ്ഒക്ടോബർ 8 ഞായറാഴ്ച
ഫിലഡൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡെൽഫിയ അഞ്ചാമത് വാർഷിക ഗോസ്‌പൽ ക്വയർ ഫെസ്റ്റ് ഒക്ടോബർ 8 ഞായറാഴ്ച 2 30 മുതൽ സീറോ മലബാർ പള്ളിയിൽ വെച്ച് നടക്കുന്നു. ഡിട്രോയിറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ജെറി ജോൺ മാത്യു മുഖ്യ സന്ദേശം നൽകുന്നതാണ്. കോഓര്‍ഡിനേറ്റര്‍ തോമസ് എബ്രഹാം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ചെയർമാൻ റവ. ഫാ. കെ. പി എൽദോസ്, കോ ചെയർമാൻ റവ. ഫാ. എം.കെ. കുര്യാക്കോസ്, സെക്രട്ടറി ശാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി ജോൺ സാമുവേൽ, ട്രഷറർ റോജേഷ് സാമുവേൽ, റിലീജിയസ് കോഓർഡിനേറ്റർ റവ. ഫാ. ജേക്കബ് ജോൺ എന്നിവർ എക്യുമിനിക്കൽ കമ്മിറ്റിയുമായി ചേർന്ന് ക്രമീകരണങ്ങളില്‍ പ്രവർത്തിക്കുന്നു. മാനസിക ആനന്ദം ലഭിക്കുവാനും ആത്മീയ സന്തോഷം പ്രാപിക്കുവാനും ഏവരെയും ഈ ക്വയർഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു.
ഫോമാ സൺഷൈൻ റീജിയന്റെ കേരളപ്പിറവി ആഘോഷം ‘കേരളോത്സവം 2023’ ഒക്ടോബർ 28ന് ടാമ്പായിൽ
ഫ്ലോറിഡ: അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിൽ ഫോമാ സൺഷൈൻ റീജിയന്റെ നേതൃത്വത്തിൽ കൾച്ചറൽ ഫോറം കമ്മിറ്റി ഇദംപ്രഥമമായി കേരളോത്സവം 2023 സംഘടിപ്പിക്കുന്നു. ഒക്ടോബർ 28 ന് ടാമ്പായിലെ സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിലാണ് ഈ കലാ മാമാങ്കം അരങ്ങേറുന്നത്. ജന്മനാടിന്റെ ഗൃഹാതുര സ്മരണകൾ അയവിറക്കുവാനും അത് പുതുതലമുറയിലേക്ക് പകർത്തുവാനും കേരളോത്സവം ഉപകരിക്കും എന്ന് റീജിണൽ വൈസ് പ്രസിഡന്റ് ചാക്കോച്ചൻ ജോസഫ് അറിയിച്ചു. വൈവിധ്യമായ കലാപരിപാടികളാണ് ഈ ആഘോഷരാവിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫ്‌ളോറിഡയിലെ പന്ത്രണ്ടോളം വരുന്ന വിവിധ അസ്സോസിയേഷനുകളിലെ പ്രതിഭകളാണ് ഈ വേദിയിൽ മാറ്റുരക്കുന്നത്. വാദ്യമേളം, കഥക് ഫ്യൂഷൻ, മോഹിനിയാട്ടം, ഒപ്പന, ഫാഷൻ ഷോ, മെൻസ് & വിമൻസ് മോബ് ഡാൻസ്, സ്കിറ്റ് തുടങ്ങി കണ്ണിനും കാതിനും കുളിർമയേകുന്ന പരിപാടികൾ കേരളോത്സവത്തിന് വർണപ്പകിട്ടേകും. ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ 8 മണിക്കുള്ള ഡിന്നറോടുകൂടി പര്യവസാനിക്കും.…
റോക്ക്‌ലാന്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവകയുടെ രജത ജൂബിലി ആഘോഷവും പരിശുദ്ധ കാതോലിക്കാ ബാവായുടെ അപ്പോസ്‌തോലിക സന്ദർശനവും – ഒക്ടോബര്‍ 22 ന്
ന്യൂയോർക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ രണ്ട് ദേവാലയങ്ങൾ തമ്മിൽ ലയിച്ചു ചേർന്ന് സ്ഥാപിച്ച സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് റോക്ക്‌ലാന്റിന്റെ രജത ജൂബിലി, മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ ഒക്ടോബര്‍ 22നു സമുചിതമായി ആഘോഷിക്കുന്നു. അന്നേ ദിവസം രാവിലെ 8.00 മണിക്ക് ദേവാലയത്തിൽ എത്തിച്ചേരുന്ന പരിശുദ്ധ കാതോലിക്കാ ബാവക്കും ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാർ നിക്കോളാവാസ് തിരുമേനിക്കും ഉചിതമായ വരവേൽപ്പു നൽകി സ്വീകരിക്കും. തുടർന്ന് 8.15 ന് പരി. കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും, തുടർന്ന് 11.30ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനത്തിൽ ഇടവകയുടെ രജത ജൂബിലി ആഘോഷത്തോടൊപ്പം ഇടവക വികാരി റവ. ഡോ. രാജു വര്‍ഗീസിന്റെ ന്റെ വൈദീക സ്ഥാനാരോഹണത്തിന്റെ 40ാം വാർഷികവും, തുടർന്ന് ഇടവകയുടെ പുതിയതായി പണി…
