മലയാളി പെന്തക്കോസ്ത് കോൺഫറൻസ് നാഷണൽ കമ്മറ്റി 30 ന് ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: 2024 ജൂലൈ നാലു മുതൽ ഏഴ് വരെ നടത്തപ്പെടുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി നാഷണൽ – ലോക്കൽ ഭാരവാഹികളുടെ വിപുലമായ പ്രവർത്തക യോഗം സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി സഭാ ഹാളിൽ വെച്ചും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ 39 – മത് കോൺഫ്രൻസ് വേദിയായ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ചും നടത്തപ്പെടുന്നതാണെന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു. ഹൂസ്റ്റൺ കോൺഫ്രൻസ് ദേശീയ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ പ്രധാനപ്പെട്ട നിർദ്ദേശങ്ങളും വിലയിരുത്തലുകളും നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രാദേശിക കമ്മിറ്റി അംഗങ്ങളും വിവിധ സെക്ഷനുകളിലായി നടത്തപ്പെടുന്ന…

സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ – 68) നിര്യാതയായി

ടീനെക്ക് (ന്യൂജെഴ്സി): കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശി ജോർജ് ആൻഡ്രൂസിന്റെ പത്നിയും പത്തനം‌തിട്ട റാന്നി സ്വദേശിനിയുമായ സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ 68) ന്യൂജേഴ്സിയിലെ ടീനെക്കിൽ നിര്യാതയായി. പൊതുദര്‍ശനം സെപ്തംബര്‍ 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ 7:00 മണിവരെ (Volk Leber Funeral Home, 789 Teaneck Road, Teaneck, New Jersey 07666). സംസ്ക്കാരം പിന്നീട് കേരളത്തില്‍ നടക്കും.

പ്രാർത്ഥന: ഒരു അർത്ഥശൂന്യമായ അധര വ്യായാമം

പ്രാർത്ഥന: അഹങ്കാരാസക്തി ആരോപിച്ച്, ദൈവത്തെ അശുദ്ധമാക്കി അവഹേളിച്ചപഹസിക്കുന്ന അതിജീവന പ്രേരിതരായ അവസര വാദികളുടെ അർദ്ധശൂന്യമായ അധര വ്യായാമം. ദൈവീക വരദാനം വരുന്ന വഴി? ദൈവത്തിന്റെ സന്മനസ്സോ? സഹാനുഭൂതിയോ? മൂല്ല്യബോധമോ? അതോ (ego) അഹങ്കാര തൃപതീകരണ ആസക്തിയോ ? സമസ്ത ലോകത്തിന്റെ ദുഃഖ ദൂരീകരണo എന്ന ആവശ്യത്തെ അപ്പാടെ അവഗണിച്ച്, പ്രാർഥിക്കുന്നവരെ മാത്രം അനുഗ്രഹിക്കുന്ന ദൈവം, ദുഃഖo ദൂരീകരിക്കുക എന്ന മൂല്ല്യം സ്വയം സാക്ഷാത്കരിക്കുകയല്ല മറിച്ച് പ്രാർഥനയിലൂടെയുള്ള ആവശ്യപ്പെടൽ എന്ന ബാഹ്യ സമ്മർദ്ദത്തോട് കീഴടങ്ങുകയാണ് ചെയ്യുന്നത്. അതിരറ്റ അനുതാപം ഉണർത്തുന്ന മനുഷ്യരുടെ ദുഃഖദുരന്തങ്ങളിലും അവയുടെ സഹനങ്ങളിലും പരിപൂർണ്ണ ബോധവാനായ ദൈവം അവയോട് സഹതപിച്ച് പ്രതികരിക്കാതെ അവയെ അവഗണിക്കുന്നു. എന്നാൽ ദൈവത്തിലുള്ള വിശ്വാസമെന്ന മാനസ്സീക അടിമത്വവും പ്രാർഥന എന്ന യാചനയും ആരാധന എന്ന അധരസേവയും, ഒരല്പം vulgar slang -ൽ പറഞ്ഞാൽ, ഭക്തി എന്ന ‘ആസനം മുത്തും’ (kiss someone’s…

ഇന്ത്യൻ സമൂഹത്തിനു കരുത്തേകി മനോജ് മുന്നേറുന്നു

ഹ്യൂസ്റ്റൺ: മനോജ് കുമാർ പൂപ്പാറയിൽ എന്ന തനി മലയാളി പേര് ഇന്ന് ഹൂസ്റ്റണിലെ അമേരിക്കക്കാരുടെ ഇടയിലും തരംഗമാകുന്നു. ടെക്‌സാസിലെ ഫോട്ബെൻഡ് കൗണ്ടിയിൽ പ്രീസിൻക്ട് 3 കോൺസ്റ്റബിൾ ആയി മത്സരിക്കുകയാണ് ഒരു പോലീസ് കുടുംബത്തിലെ ഇളമുറക്കാരൻ. മനോജിന്റെ മുത്തച്ഛൻ കേരള പോലീസ് സേന അംഗവും അച്ഛൻ പോലീസ് സബ് ഇൻസ്പെക്ടറും ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥനാവുക എന്ന മനോജിന്റെ സ്വപ്നം പൂവണിയിക്കാൻ കേരളത്തിൽ അദ്ദേഹത്തിന് കഴിഞ്ഞില്ല. അമേരിക്കയിലെത്തി എം ബി എ ബിരുദം നേടുന്നതോടൊപ്പം അദ്ദേഹം ഹാരിസ് കൗണ്ടി ഷെരിഫ് ഡിപ്പാർട്മെന്റിൽ ഉദ്യോഗം നേടി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഇരുപതു വർഷം മുൻപ് അമേരിക്കയിലെത്തിയ കൊച്ചിക്കാരൻ മനോജ് പൂപ്പാറയിൽ ഹൂസ്റ്റൻ മെട്രോ പോലീസ് സേനയിലെ അംഗമാണ്. കഴിഞ്ഞ ഡിസംബറിൽ സ്വന്തം കൂട്ടുകാരനായ ഓഫീസറെ കീഴ്പ്പെടുത്തിയ കൊടും കുറ്റവാളിയെ സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തിയ മനോജിന് അന്ന് പരിക്കേറ്റിരുന്നു. മൂന്നു മാസത്തെ ചികിത്സക്കുശേഷമായിരുന്നു വീണ്ടും…

കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി അമേരിക്കൻ ഭദ്രാസനം

ന്യൂയോർക്ക്: കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്റെ പുതിയ സേവന സംഘടന – OASSIS- (Orthodox Association For Spiritual Support to International Students)- ന് തുടക്കമിട്ടുകൊണ്ട് കൽപന പുറപ്പെടുവിച്ചു. അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും കുടിയേറ്റത്തിലൂടെ കാനഡയിലെ സമീപകാല വളർച്ചയെ അഭിസംബോധന ചെയ്യുന്നതിനായാണ് OASSIS രൂപീകരിച്ചത്. “നിങ്ങൾ എവിടെ പോയാലും സഭ നിങ്ങളോടൊപ്പമുണ്ടാകും” എന്ന വാഗ്ദാനത്തോടെയാണ് OASSIS പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നുമായി നമ്മുടെ നിരവധി വിദ്യാർത്ഥികളും കുടുംബങ്ങളും കാനഡയിൽ എത്തുകയും വിശാലമായ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. അവരിൽ പലരും ഈ സമയത്ത് താമസിക്കുന്നത് അവരെ പിന്തുണയ്ക്കാൻ കഴിയുന്ന ഏതെങ്കിലും ഇടവകകളിൽ നിന്ന് വളരെ അകലെയാകാം. അവരുടെ പഠനം,…

പൊന്നോണ സ്മരണയില്‍ വാര്‍ഷികാഘോഷവും പുസ്തക പ്രകാശനവുമായി കേരള റൈറ്റേഴ്‌സ് ഫോറം

ഹൂസ്റ്റണ്‍: വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തെ സംബന്ധിച്ചിടത്തോളം ഈ സെപ്റ്റംബര്‍ മാസം വളരെ പ്രധാനപ്പെട്ടതാണ്. നൊസ്റ്റള്‍ജിയ തുളുമ്പി നില്‍ക്കുന്ന ഓണാഘോഷം, റൈറ്റേഴ്‌സ് ഫോറത്തിന്റെ ചിരസ്മരണീയമായ സാഹിത്യ സഞ്ചാരത്തിന്റെ 34-ാം വാര്‍ഷികം, ആദരണീയരായ എഴുത്തുകാരുടെ പുസ്തക പ്രകാശനം എന്നിങ്ങനെ വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ മാസത്തെ കൂട്ടായ്മ സര്‍ഗസഫലമായി. കേരള കിച്ചണ്‍ റസ്റ്റോറന്റിലെ എസ്.കെ പിള്ള എന്ന നഗര്‍ എന്ന ഈ ആഘോഷ വേദിയില്‍ സംഘടനാ പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കമ്മ്യൂണിറ്റി ലീഡറുമായ ശശിധരന്‍ നായര്‍, സിനിമ നിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ മുന്‍നിരക്കാരനുമായ ജോണ്‍ ഡബ്‌ളിയു വര്‍ഗീസ്, നാടക സംവിധായകനും ഡിസൈനറും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ഷാജി പാംസ് ആര്‍ട്ട്, മൂവി നിര്‍മാതാവായ മോത്തി മാത്യു, മാധ്യമ…

“ദൈവത്തെ അന്വേഷിക്കുന്നവരും ദൈവ ദൈവഭയത്തിൽ ഉപദേശിക്കുന്നവരും ആയിരിക്കണം ശുശ്രൂഷകൻമാർ”: ഷാജി പാപ്പച്ചൻ

ഡാളസ്: ദൈവസഭയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നവർ ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുമ്പോൾ മാത്രമേ ജനങ്ങൾ അപ്രകാരം ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുകയുള്ളൂ എന്ന് മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ പ്രാസംഗികനും സുവിശേഷകനും ആയ ഷാജി പാപ്പച്ചൻ (എളമ്പൽ ) അഭിപ്രായപ്പെട്ടു. നോർത്ത് അമേരിക്കാ – യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിൻറെ സൗത്ത് വെസ്റ്റ് സെന്റർ എ ഇടവക മിഷന്റ്റെ ആഭിമുഖ്യത്തിൽ ഒക്‌ലഹോമ മാർത്തോമ ചർച്ച് ആതിഥേയം വഹിച്ച സുവിശേഷ സംഘ കൺവെൻഷനിൻറെ ഒന്നാം ദിനമായാ സെപ്റ്റംബർ 25 തിങ്കളാഴ്ച പ്രസംഗിക്കുകയായിരുന്നു ഇവാഞ്ചലിസ്റ്റ് ഷാജി പാപ്പച്ചൻ. യെശയ്യാവു പ്രവാചകൻറെ പുസ്തകം ആറാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഉസീയാ രാജാവിന്റയും യശയ്യാവ് പ്രവാചകന്റയും ജീവിതത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു കൺവെൻഷൻറെ ഒന്നാം ദിനത്തിൽ സുവിശേഷകൻ വിവരിച്ചത്. സൈനീക ശക്തിയുടെ പ്രഭലതയും, പേരും പ്രശസ്തിയും, സമൃദ്ധിയുടെ നിറവും രാജാവിൻറെ ഹൃദയത്തിൻറെ നിഗളത്തിന് കാരണമായി…

ഹോങ്കോങ്ങിലെ മാധ്യമ സ്വാതന്ത്ര്യ പരിപാടി ബഹിഷ്‌കരിക്കണമെന്ന് ചൈന

ജനീവ: ജയിലിൽ കിടക്കുന്ന മാധ്യമ വ്യവസായിയുടെ മകനുമായി ഹോങ്കോങ്ങിൽ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ സംഘടിപ്പിച്ച പരിപാടി ബഹിഷ്‌കരിക്കാൻ ഐക്യരാഷ്ട്രസഭയിൽ ചൈന മറ്റു രാജ്യങ്ങളില്‍ സമ്മർദ്ദം ചെലുത്തുന്നതായി നാല് നയതന്ത്രജ്ഞർ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ അഞ്ചാഴ്ചത്തെ യോഗത്തോടനുബന്ധിച്ചാണ് ‘ഹോങ്കോങ്ങിലെ മാധ്യമ സ്വാതന്ത്ര്യം’ എന്ന പേരിൽ ബുധനാഴ്ച പരിപാടി നടക്കുന്നത്. മുൻ ബ്രിട്ടീഷ് കോളനിയുടെ ദേശീയ സുരക്ഷാ നിയമവും രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ഹോങ്കോംഗ് ജയിലിൽ ഈ ആഴ്ച തന്റെ 1,000-ാം ദിവസം അടയാളപ്പെടുത്തിയ ജിമ്മി ലായിയുടെ മകൻ സെബാസ്റ്റ്യൻ ലായും പ്രഭാഷകരിൽ ഉൾപ്പെടുന്നു. ഐക്യരാഷ്ട്രസഭയിലെ (ജനീവ) നയതന്ത്രജ്ഞർക്കിടയിൽ വ്യാപകമായി പ്രചരിച്ച ഒരു കത്തിൽ, ചൈനീസ് നയതന്ത്ര കാര്യാലയം രാജ്യങ്ങളോട് “ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ” ആവശ്യപ്പെട്ടു. “ഹോങ്കോങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൈനയുടെ ആഭ്യന്തര കാര്യങ്ങളാണ്, അതില്‍ ബാഹ്യ ഇടപെടലുകളുടെ ആവശ്യമില്ല,” നയതന്ത്ര…

ഇന്ത്യ പ്രസ് ക്ലബ് മയാമി കോൺഫെറെൻസിൽ അയ്യപ്പദാസ് അരവിന്ദൻ പങ്കെടുക്കുന്നു

മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ വാര്‍ത്ത ഡിബേറ്റുകളിലൂടെ ശ്രദ്ധേയനായ മനോരമ ന്യൂസ് അസി.എഡിറ്റര്‍ അയ്യപ്പദാസ് പങ്കെടുക്കുന്നു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിലെ സാന്നിധ്യമാകാന്‍ ഇത്തവണ എത്തുന്നത് പ്രമുഖരുടെ വലിയ നിര തന്നെയാണ്. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലൂടെ ശ്രദ്ധേയനായ അയ്യപ്പദാസാണ് അതിലൊരാള്‍. മനോരമ ന്യൂസിലെ അസി.എഡിറ്ററായ അയ്യപ്പദാസ് റിപ്പോര്‍ട്ടറായും വാര്‍ത്ത അവതാരകനായും രണ്ട് പതിറ്റാണ്ടുകാലത്തെ അനുഭവ സമ്പത്തുള്ള മാധ്യമ പ്രവര്‍ത്തകനാണ്. പ്രേക്ഷകരില്‍ നല്ല തീരുമാനങ്ങള്‍ ഉണ്ടാക്കുന്ന, വാര്‍ത്തകള്‍ക്കായി ജീവിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അയ്യപ്പദാസ് തന്നെ ചൂണ്ടിക്കാട്ടുന്നു.ഏഷ്യാനെറ്റ് കേബിള്‍ വിഷനിലൂടെയാണ് അയ്യപ്പദാസ് ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ജീവന്‍…

കാനഡയിലെ നിജ്ജാർ കേസ് അന്വേഷണം നിർണ്ണായകം; കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അമേരിക്ക

വാഷിംഗ്ടൺ: സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ അന്വേഷണം തുടരണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ അധികൃതരാണെന്നാണ് കാനഡയുടെ ആരോപണം. എന്നാല്‍, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ന്യൂഡൽഹി ശക്തമായി നിഷേധിച്ചു. “കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമര്‍ശങ്ങളില്‍ ഞങ്ങൾ ഉത്കണ്ഠാകുലരാണ്. ഞങ്ങളുടെ കനേഡിയൻ പങ്കാളികളുമായി ഞങ്ങൾ അടുത്ത ബന്ധം പുലർത്തുന്നു,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ തന്റെ ദൈനംദിന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “കാനഡയുടെ അന്വേഷണം പുരോഗമിക്കുന്നതും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതും നിർണായകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കനേഡിയൻ അന്വേഷണത്തിൽ സഹകരിക്കാൻ ഞങ്ങൾ പരസ്യമായും സ്വകാര്യമായും ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്, ”ഒരു ചോദ്യത്തിന് മറുപടിയായി മില്ലർ പറഞ്ഞു.