കനേഡിയൻ ആക്ടിവിസ്റ്റിന്റെ കൊലപാതകം: വധഭീഷണി നേരിടുന്ന സിഖ്-അമേരിക്കക്കാർക്ക് എഫ് ബി ഐയുടെ മുന്നറിയിപ്പ്

ന്യൂയോർക്ക്: ഇന്ത്യാ ഗവൺമെന്റിന്റെ ഏജന്റുമാര്‍ ഉത്തരവാദികളാണെന്ന് ആരോപിക്കപ്പെടുന്ന കനേഡിയന്‍ സിഖ് നേതാവിന്റെ കൊലപാതകത്തോടനുബന്ധിച്ച് അമേരിക്കയിലെ സിഖ് വംശജര്‍ക്ക് വധഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രധാനമായും കാലിഫോർണിയയില്‍ താമസിക്കുന്ന സിഖ്-അമേരിക്കൻ ആക്ടിവിസ്റ്റുകൾ ജാഗ്രത പാലിക്കണമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ വാർത്താ ഏജന്‍സിയായ ദി ഇന്റർസെപ്റ്റ് പറയുന്നതനുസരിച്ച്, ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഏജന്റുമാർ ഈ വേനൽക്കാലത്ത് കാലിഫോർണിയയിലെ നിരവധി സിഖ് പ്രവർത്തകരെ സന്ദർശിച്ച് “അവരുടെ ജീവന്‍ അപകടത്തിലാണെന്ന്” പറഞ്ഞതായി സൂചിപ്പിക്കുന്നു. വെടിയേറ്റ് കൊല്ലപ്പെട്ട കനേഡിയൻ പൗരനും സ്വതന്ത്ര സിഖ് രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നതുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ പങ്കാളിത്തം ചൂണ്ടിക്കാണിക്കുന്ന വിശ്വസനീയമായ ഇന്റലിജൻസ് തങ്ങളുടെ പക്കലുണ്ടെന്ന കാനഡയുടെ ബോംബ് ഷെൽ വെളിപ്പെടുത്തലിന് പിന്നാലെ മുന്നറിയിപ്പുകൾ പുതിയ അടിയന്തരാവസ്ഥ കൈവരിച്ചതായി ഇന്റർസെപ്റ്റ് പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിലെ ഒരു സിഖ് ഗുരുദ്വാരയുടെ…

വിശ്വാസവും അനുഭവവും സമന്വയിക്കുന്ന വാർദ്ധക്യം: ടീച്ചർ സാറാ ചെറിയാൻ

ഡാളസ്: സെപ്റ്റംബർ 23 ഞയറാഴ്ച സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ സീനിയർ സിറ്റിസൺ ഡേ ആഘോഷിച്ചു. ആഘോഷവേളയിൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായി വിരമിച്ച ശ്രിമതി സാറാ ചെറിയാൻ പ്രസംഗം നടത്തി. ബൈബിളിൽ നിന്നും വിശുദ്ധ ലൂക്കോസിന്റെ രണ്ടാം അദ്ധ്യായം 31-ാം വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രസംഗം നടത്തിയത്. വിശ്വാസവും അനുഭവവും സമന്വയിക്കുന്ന വാർദ്ധക്യത്തെ പറ്റി നർമ്മ രസത്തിൽ വിശകലനം ചെയ്തു. പുറകോട്ടു ചിന്തിക്കുമ്പോൾ ജീവിത പാതയിലൂടെ കിട്ടിയ ഉറച്ച വിശ്വാസവും, നീറുന്ന അനുഭവങ്ങളുടെയും ഒരു സമ്മേളനമായി പരിണമിക്കുന്ന ഒരു കാലഘട്ടമാണ് വാർദ്ധക്യം എന്ന് ഉദ്ബോധിപ്പിച്ചു. മുപ്പതു വർഷത്തിലധികം സര്‍ക്കാര്‍ അദ്ധ്യാപികയായി സേവനമനുഷ്ടിച്ച കാലഘട്ടത്തിൽ കിട്ടിയ വിശ്വാസവും അനുഭവങ്ങളും സാക്ഷ്യമായി ജനങ്ങളുമായി പങ്കിട്ടുകൊണ്ടായിരുന്നു വാർദ്ധക്യത്തെ നർമ്മരസത്തിൽ പൊതിഞ്ഞു അതിമനോഹരമായി പ്രസംഗം നടത്തിയത്.

‘സ്വര്‍ഗത്തിലേക്കുള്ള കോണിപ്പടി’ കയറവേ കാൽ വഴുതി വീണു മരിച്ചു

സിഡ്നി: സ്വർഗത്തിലേക്കുള്ള സ്റ്റെയർവേ എന്നറിയപ്പെടുന്ന ഓസ്ട്രിയൻ പർവതത്തിൽ കയറുന്നതിനിടെ കാൽ വഴുതി 42 കാരനായ വിനോദസഞ്ചാരി മരിച്ചു. 90 മീറ്ററിലധികം ഉയരത്തിൽ നിന്നു വീണാണ് വിനോദസഞ്ചാരി മരിച്ചത്. കോണിപ്പടികള്‍ ചവിട്ടി കയറുന്നതിനിടെ കാൽ വഴുതി താഴെയുള്ള താഴ്‌വരയിലേക്ക് വീഴുകയായിരുന്നു. അപകടത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സംഘവും റെസ്ക്യൂ ഹെലികോപ്റ്ററും സ്ഥലത്തെത്തിയെങ്കിലും ആളെ രക്ഷിക്കാനായില്ല. കുറച്ച് സമയത്തിന് ശേഷം രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ‘ഈ പ്രദേശം ഇൻസ്റ്റാഗ്രാമിൽ വളരെ ജനപ്രിയമാണ്. ഈ ആകാശ ഗോവണി പ്രാദേശികമായി ‘സ്വർഗ്ഗത്തിലേക്കുള്ള ഗോവണി’ എന്നാണ് അറിയപ്പെടുന്നത്. മരിച്ചയാൾ ഒറ്റയ്ക്കാണ് മലകയറ്റത്തിന് പോയതെന്നും മറ്റ് വിനോദസഞ്ചാരികൾ അവിടെ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ടയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. “സ്‌റ്റെയർവേ ടു ഹെവൻ” എന്നാണ് ഈ കോണിപ്പടിക്ക് നാമകരണം ചെയ്തിരിക്കുന്നത്. കയറ്റം അൽപ്പം ബുദ്ധിമുട്ടുള്ളതായി വിലയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും, പരിചയസമ്പന്നരായവര്‍ക്ക് മലകയറ്റം എളുപ്പമാണെന്നും മിതമായ കാലാവസ്ഥയിലും ശാന്തമായ…

ലാസ്‌ വേഗാസ് മലങ്കര ഓർത്തഡോക്സ് ഇടവക ദൈവമാതാവിന്റെ ജനനപ്പെരുനാൾ ആഘോഷിച്ചു

ലാസ്‌ വേഗാസ് : സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2023 ലെ പെരുന്നാൾ സെപ്റ്റമ്പർ 22,23 എന്നീ തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. 2006 ൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഇടവക, പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാൾ ആണ്‌, ഇടവകപ്പെരുന്നാൾ ആയി ആഘോഷിക്കപ്പെടുന്നത്. സെപ്റ്റംബർ 23 കാലത്ത് 9 മണിക്ക് പ്രഭാത നമസ്കാരവും, തുടർന്ന് പെരുന്നാളിന്റെ വിശുദ്ധ കുർബ്ബാനയും നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത്‍ വെസ്റ്റ് ഭദ്രാസനാധിപൻ നിദാന്ത വന്ദ്യ ദിവ്യശ്രീ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനി പ്രധാന കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാദർ യോഹന്നാൻ പണിക്കർ സഹകാർമ്മികൻ ആയിരുന്നു. പരിശുദ്ധ ദൈവമാതാവിനെ “പരിശുദ്ധന്മാരുടെ പരിശുദ്ധയായിട്ടാണ് ലോകക്രൈസ്തവ നമൂഹം ഉൾക്കൊണ്ടിരിക്കുന്നതെന്നും, വിശ്വാസം, വിനയം, വിശ്വസ്തത എന്നീ വലിയ സൽഗുണങ്ങൾ നിറഞ്ഞ ജീവിത വിശുദ്ധിയുള്ള സ്ത്രീരത്‌നം ആയതുകൊണ്ട് ആണ്‌, ദൈവപുത്രന് മാനുഷനായി…

വിസയില്ലാതെ ഇസ്രായേലി പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് വരാം; എക്സ്ക്ലൂസീവ് ക്ലബ്ബിലേക്ക് ഇസ്രായേലിനെ സ്വാഗതം ചെയ്ത് ബൈഡന്‍ ഭരണകൂടം

വാഷിംഗ്ടൺ: ഫലസ്തീൻ അമേരിക്കക്കാരോട് ഇസ്രായേൽ സർക്കാര്‍ കാണിക്കുന്ന വിവേചനത്തെക്കുറിച്ച് വാഷിംഗ്ടണ്‍ നിരന്തരമായ ആശങ്കകൾ പുറപ്പെടുവിക്കുന്നതിനിടയിലും വിസയില്ലാതെ അമേരിക്കയിലേക്ക് വരാന്‍ ഇസ്രായേലി പൗരന്മാരെ അനുവദിക്കുന്ന ഒരു എക്സ്ക്ലൂസീവ് ക്ലബിലേക്ക് ഈ ആഴ്ച ഇസ്രായേലിനെ പ്രവേശിപ്പിക്കാൻ ബൈഡൻ ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിസ ഒഴിവാക്കൽ പ്രോഗ്രാമിലേക്കുള്ള ഇസ്രായേലിന്റെ പ്രവേശനത്തെക്കുറിച്ചുള്ള ഒരു പ്രഖ്യാപനം ശനിയാഴ്ച ഫെഡറൽ ബജറ്റ് വർഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആസൂത്രണം ചെയ്തെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് പ്രോഗ്രാം നിയന്ത്രിക്കുന്നത്. നിലവിൽ 40 യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ മൂന്ന് മാസത്തേക്ക് യുഎസിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നുണ്ട്. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രോ മയോർക്കാസ് വ്യാഴാഴ്ച പ്രഖ്യാപനം നടത്തും. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനിൽ നിന്ന് ഇസ്രായേലിനെ പ്രവേശിപ്പിക്കാനുള്ള ശുപാർശ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രോഗ്രാമിലേക്കുള്ള ഇസ്രായേലിന്റെ…

രാജ്യം തിരിച്ചുള്ള കനേഡിയൻ സ്റ്റുഡന്റ് വിസ അംഗീകാര നിരക്ക്

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷം മൂലം കനേഡിയൻ സ്റ്റുഡന്റ് വിസ തേടുന്ന ഇന്ത്യക്കാർ അനിശ്ചിതത്വത്തിലാണ്. തങ്ങളുടെ വിസ അംഗീകാരത്തെക്കുറിച്ച് അവർ ആശങ്കാകുലരാണ്. നയതന്ത്ര പിരിമുറുക്കങ്ങൾക്ക് മുമ്പുതന്നെ, വിദ്യാർത്ഥി വിസ നിരസിച്ചാൽ ഉപയോഗിക്കാവുന്ന ബദൽ ഓപ്ഷനുകൾ വിദ്യാർത്ഥികൾ തയ്യാറാക്കിയിരുന്നു. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ ഒരു വിശകലനം അനുസരിച്ച്, ഇന്ത്യയിലെ വിദ്യാർത്ഥി വിസ അംഗീകാര നിരക്ക് ഏകദേശം 60 ശതമാനമാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിസ അംഗീകാര നിരക്ക് താരതമ്യേന കുറവാണെങ്കിലും, കാനഡ അതിന്റെ സൗഹൃദ കുടിയേറ്റ നയങ്ങൾക്ക് പേരുകേട്ടതാണ്. രണ്ട് വർഷം കാനഡയിൽ പഠിക്കുന്നവർക്ക് സ്ഥിര താമസക്കാരാകാൻ എളുപ്പമാണ്. കനേഡിയൻ സ്റ്റുഡന്റ് വിസ അംഗീകാര നിരക്ക് സംബന്ധിച്ച്, 99 ശതമാനം അംഗീകാര നിരക്കുമായി ജപ്പാൻ പട്ടികയിൽ ഒന്നാമതാണ്. അതേസമയം, അഫ്ഗാനിസ്ഥാൻ പൗരന്മാർക്കാണ് ഏറ്റവും കുറഞ്ഞ വിസ…

മിഡ്‌വെസ്റ്റ് മലയാളി അസ്സോസിയേഷൻ ഓണാഘോഷം അവിസ്മരണീയമായി

ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസ്സോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാടികൾ ഈ വർഷവും പതിവുപോലെ അത്തപ്പൂക്കളം, പൊതു സമ്മേളനം, വിവിധ കലാപരിപാടികൾ, ചെണ്ടമേളം, വിഭവ സമൃദ്ധമായ സദ്യ എന്നിവയോടുകൂടി ആഘോഷിച്ചു. ആറു മണിയോടുകൂടി ആരംഭിച്ച ഓണാഘോഷ ചടങ്ങിൽ ചെണ്ടമേളത്തിന്റേയും, തലപ്പൊലിയുടേയും ആർപ്പുവിളികളുടേയും വലിയൊരു ജനാവലിയുടെ അകമ്പടിയോടും കൂടി മഹാബലിത്തമ്പുരാനെ എതിരേറ്റ് ആനയിച്ചു. പ്രസിഡന്റ് റോയി നെടുംചിറയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി മഹേഷ് കൃഷ്ണൻ സദസ്സിനെ സ്വാഗതം ചെയ്തു. ഓണാഘോഷത്തിൽ മുഖ്യ അതിഥികളായി ചലച്ചിത്ര താരം വൈഗ, കെ.പി. സി.സി സെക്രട്ടറി ടോമി കല്ലാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓണാഘോഷ പരിപാടികൾ മുഖ്യ അതിഥികളും സംഘടനാ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഏവർക്കും ഓണാഘോഷത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും സംഘടന നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും , പ്രത്യേകിച്ച് നിർദ്ധനരായവർക്ക് കേരളത്തിൽ വീടുനിർമ്മിച്ചു…

രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്

ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മഹാരാഷ്ട്ര കമ്മിറ്റി മുന്‍ ഭാരവാഹിയെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു മേയര്‍ കെന്‍ മാത്യു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് കെന്‍ മാത്യു പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ സജീവമായിരുന്നു. ഇവിടെ നിന്നാണ് അച്ചടക്കവും ചിട്ടയും പഠിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ആശയങ്ങളാണ് ഇന്നും പിന്തുടരുന്നതെന്നും അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും കെന്‍ മാത്യു പറഞ്ഞു. കെന്‍ മാത്യുവിനെപ്പോലെയുള്ള പൊതുപ്രവര്‍ത്തകര്‍ ഓരോ മലയാളിക്കും അഭിമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെന്‍ മാത്യുവിന്റെ നേട്ടം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രചോദനമാണെന്നും രമേശ് ചെന്നിത്തല…

മലയാളഭാഷയുടെ മാദക ഭംഗി നിറഞ്ഞൊഴുകുന്ന ഗാനസൗരഭ്യം; ശ്രീകുമാരൻ തമ്പി നൈറ്റ് ഹ്യൂസ്റ്റൻ കെ എച് എൻ എ കൺവെൻഷനിൽ

ഹ്യൂസ്റ്റൺ: മലയാളഭാഷയുടെ മാദക ഭംഗി ലോകത്തിന് പരിചയപ്പെടുത്തിയ ബഹുമുഖപ്രതിഭ ശ്രീകുമാരൻ തമ്പി ആദ്യമായി അമേരിക്കയിൽ എത്തുകയാണ്. നവംബർ 23, 24, 25 തീയതികളിൽ ഹ്യൂസ്റ്റനിൽ ഹിൽട്ടൺ അമേരിക്കാസിൽ നടക്കുന്ന കെ എച് എൻ എ കൺവെൻഷൻ ഭാരവാഹികളുടെ ക്ഷണം അനുസരിച്ചാണ് ആണ് അദ്ദേഹം ആദ്യമായി എത്തുന്നത്. കവി, സിനിമാഗാനരചയിതാവ്,സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ നമ്മൾ മലയാളികളുടെ സ്വകാര്യ അഭിമാനവും അഹങ്കാരവുമാണ്. പതിനെട്ടു വയസിൽ തുടങ്ങിയ തന്റെ കലാസപര്യ അനസ്യൂതം അദ്ദേഹം തുടർന്നുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയരാഗങ്ങളുടെ വിസ്മയത്തിൽ അലിയാത്ത ആസ്വാദകർ ഒരു വരിയെങ്കിലും മൂളാത്തവർ ആരും തന്നെയുണ്ടാവില്ല .ഏത് പാടാത്ത വീണയും ആ അക്ഷരഗന്ധവർവന്റെ വരികൾ സംഗീതത്തെ പുണർന്നെത്തുമ്പോൾ താനേ പാടിപ്പോകും. ആ നിമിഷത്തിന്റെ നിർവൃതിയിൽ ആരും ആവണിത്തെന്നലായി മാറിപ്പോവും. സ്വപ്നത്തിലോ സ്വർഗത്തിലോ എന്ന് നിനച്ച് പോകും. ഹൃദയസരസിലെ പ്രണയ…

വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് പുതിയ സാരഥികൾ സ്ഥാനമേറ്റെടുത്തു

ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിലിൻറെ ന്യൂയോർക്ക് പ്രൊവിൻസിനെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുന്ന ഔദ്യോഗിക ചുമതലക്കാർ സത്യവാചകം ചൊല്ലി സ്ഥാനമേറ്റെടുത്തു. ഗ്ലോബൽ പ്രസിഡൻറ് തോമസ് മൊട്ടക്കൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞു സാരഥികൾ ചുമതലയിലേക്ക് പ്രവേശിച്ചപ്പോൾ ദൃക്‌സാക്ഷികളായി നിന്ന നൂറുകണക്കിന് ക്ഷണിക്കപ്പെട്ട അതിഥികൾ ഹർഷാരവത്തോടെ അവർക്ക് പിന്തുണയേകി. ഡബ്ല്യൂ.എം.സി (WMC) ന്യൂയോർക്ക് പ്രോവിന്സിന്റെ ഓണാഘോഷവും ചുമതലക്കാരുടെ സ്ഥാനാരോഹണവും പുതുതായി ചുമതലയേറ്റ ഗ്ലോബൽ ഭാഹരവാഹികളെ ആദരിക്കുന്ന ചടങ്ങും വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ വർണ്ണാഭമായി എൽമോണ്ടിലുള്ള വിൻസെന്റ് ഡീപോൾ പള്ളി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. കേരളത്തിൽ നിന്നെത്തിയ പാലക്കാട് ആലത്തൂർ പാർലമെൻറ് നിയോജക മണ്ഡലം ജനപ്രതിനിധി കേരളത്തിന്റെ പ്രിയങ്കരിയായ രമ്യാ ഹരിദാസ് മുഖ്യാതിഥി ആയിരുന്നു. WMC ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, അമേരിക്കൻ റീജിയൺ പ്രസിഡൻറ് ജിനേഷ് തമ്പി,…