ഷിക്കാഗോ: സഭകളുടെ ഐക്യവേദിയായ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ദേശീയ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് ഓഗസ്റ്റ് 14 മുതൽ 18 വരെ നടക്കുന്ന മതങ്ങളുടെ ലോകപാർലമെന്റിൽ പങ്കെടുക്കുന്നതിനായി ഷിക്കാഗോയിൽ എത്തി. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ ദേശീയ ചെയർമാനായും നാഷണൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണിയുടെ പ്രസിഡൻ്റായും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിൻ്റെ കേരള ഘടകം പ്രസിഡണ്ടായും പ്രവർത്തിക്കുന്ന മാർത്തോമാ സഭാ മുൻ ട്രസ്റ്റിയാണ്. കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെസിസി) ജനറൽ സെക്രട്ടറിയാണ് ഡോ.പ്രകാശ്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ,…
Category: AMERICA
പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് അനുശോചനം രേഖപ്പെടുത്തി
ന്യൂജേഴ്സി: മലയാള സിനിമയുടെ അഭ്രപാളികളിൽ ചിരിയുടെ പുത്തൻ മാനങ്ങൾ സമ്മാനിച്ച് , ഹിറ്റ് സിനിമകളുടെ തോഴനായി, സംവിധാന കലയുടെ വേറിട്ട മാസ്മരിക ചേരുവകൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാക്കിയ പ്രിയ സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് അനുശോചനം രേഖപ്പെടുത്തി സിദ്ദിഖിന്റെ അകാല വിടവാങ്ങലില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി ജേക്കബ് കുടശനാട് (ചെയര്മാന്), ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോണ്‍ (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറര്‍), ബൈജുലാൽ ഗോപിനാഥൻ (വിപി , അഡ്മിൻ), സന്തോഷ് എബ്രഹാം (മീഡിയ ചെയർ ) എന്നിവരോടൊപ്പം ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അമേരിക്ക റീജിയന്) ഡോ തങ്കം അരവിന്ദും അനുശോചനം രേഖപ്പെടുത്തി വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച പല പരിപാടികളിലും സിദ്ദിഖ് നിറസാന്നിധ്യമായിരുന്നു പകരം വെക്കാനില്ലാത്ത ഹിറ്റ് ഡയറക്ടർ പദവി അലങ്കരിക്കുമ്പോഴും മാനവികതയുടെയും…
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന് ഓണാഘോഷം സെപ്തംബര്‍ 9 ശനിയാഴ്ച; അമ്പതു പേർ പങ്കെടുക്കുന്ന ശീങ്കാരിമേളം
ന്യൂയോർക്ക് : അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ (WMA) ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9-ാം തിയ്യതി ശനിയാഴ്ച രാവിലെ 11 മണിമുതല്‍ വൈകീട്ട് 6.00 മണിവരെ ഗ്രീൻബർഗ് ഹൈസ്കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave, Hartsdale, NY) അതിവിപുലമായ രീതിയിൽ നടത്തുന്നു. പ്രവേശനം സൗജന്യമാണെന്ന പ്രത്യേകത കൂടിയുണ്ട് ഈ ഓണത്തിന്. ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂവിളിയാല് മുഖരിതമായ അന്തരീക്ഷത്തില്‍, ഗ്രീൻബർഗ് ഹൈസ്കൂൾ ഓഡിറ്റോറിയം ഓണത്തിനായി പൂക്കളങ്ങളാല് അലംകൃതമാക്കും. 49 ഓണം കണ്ട അമേരിക്കയിലെ അപൂർവ്വ മലയാളി സംഘടനകളിൽ ഒന്നാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവും കൊണ്ടാടുന്ന ഓണാഘോഷം മാവേലി തമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന പ്രതീതി ജനിപ്പിക്കുന്നു. മത സൗഹാർദ്ദത്തിന്റെ സംഗമവേദി കൂടിയാണ് ഡബ്ല്യു എം എയുടെ ഓണാഘോഷം. എല്ലാ വർഷവും നൂതനമായ…
ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തക്ക് സൗത്ത് ഫ്ലോറിഡയിൽ ഊഷ്മള സ്വീകരണം
സൗത്ത് ഫ്ലോറിഡ: ആഗസ്റ്റ് 11 വെള്ളി, ഓഗസ്റ്റ് 12 ശനി തീയതികളിൽ നടക്കുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയം കൂദാശയും സമർപ്പണവും ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്ന ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തക്ക് ഫോർട്ട് ലോഡർഡേൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം . ഇടവക വികാരി ഫാദർ ജോസഫ് വർഗീസ്, കൺവീനർ ജോൺ തോമസ് (ബ്ലെസൻ ), സെക്രട്ടറി നിബു പുത്തേത്ത് ജോയിൻറ് സെക്രട്ടറി ജിനോ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തയെ സ്വീകരിച്ചത്.
വി.പി.സത്യൻ മെമ്മോറിയൽ ട്രോഫി: ഫില്ലി ആഴ്സണൽസ് ചാമ്പ്യർ; ന്യൂയോർക്ക് ചലഞ്ചേഴ്സ് റണ്ണേഴ്സ് അപ്പ്
ടെക്സാസ് / ഓസ്റ്റിൻ : ഓസ്റ്റിനിൽ സമാപിച്ച രണ്ടാമത് വിപി സത്യൻ മെമ്മോറിയൻ എവറോളിംഗ് ട്രോഫി സോക്കർ ടൂർണമെന്റിൽ ( NAMSL നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ്) ഫില്ലി ആഴ്സണൽസ് ജേതാക്കളായി. ആവേശ പോരാട്ടങ്ങൾക്കൊടുവിൽ ന്യൂയോർക്ക് ചലഞ്ചേഴ്സിനെതിരെ മറുപടിയില്ലാത്ത രണ്ടുഗോൾ നേടിയാണ് ഫില്ലി ചാമ്പ്യരായത്. സ്കോർ (2 -0). ന്യൂയോർക്ക് ചലഞ്ചേഴ്സ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. MVP- ജിമ്മി കല്ലറക്കൽ (ഫില്ലി), ഗോൾഡൻ ബൂട്ട് – വർദ്ധിൻ മനോജ് (ഫില്ലി), ഗോൾഡൻ ഗ്ലോവ് – ടൈസൺ മാത്യു (ഫില്ലി), എന്നിവർ മികച്ച ടൂർണമെന്റിലെ കളിക്കാർക്കുള്ള വ്യക്തിഗത പുരസ്കാരങ്ങൾ നേടി. എഎസ്എ ഡാളസ് മികച്ച കളിക്കുള്ള ഫെയർ പ്ലേ അവാർഡ് നേടി. ഗ്രൂപ്പ് “എ’ യിലും ഗ്രൂപ്പ് “ബി’ യിലുമായി എട്ടു ടീമുകൾ മാറ്റുരച്ചു. യുവനിരയുമായി ടീമുകളെല്ലാം കളം നിറഞ്ഞു കളിച്ചപ്പോൾ വാശിയേറിയ പോരാട്ടത്തിനാണ് ഓസ്റ്റിനിലെ റൌണ്ട് റോക്ക്…
ഇറാന് തടവിലാക്കിയ അമേരിക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ഉപരോധത്തില്‍ ഇളവ് നല്‍കില്ല: ആന്റണി ബ്ലിങ്കന്‍
വാഷിംഗ്ടൺ: ഇറാനിൽ തടവിലാക്കിയ അഞ്ച് അമേരിക്കക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ഇറാന് ഉപരോധത്തിൽ ഇളവ് നൽകില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഊന്നിപ്പറഞ്ഞു. മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളിൽ 6 ബില്യൺ ഡോളർ റിലീസ് ചെയ്യുന്നത് പരിഗണനയിലിരിക്കുന്ന ഒരു കരട് കരാറിൽ ഉൾപ്പെടുന്നുവെന്ന് വ്യാഴാഴ്ച ബ്ലിങ്കന്‍ വ്യക്തമാക്കി. എന്നിരുന്നാലും, ഈ ഫണ്ടുകൾ മാനുഷിക ആവശ്യങ്ങൾക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന നിയന്ത്രിത അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് അദ്ദേഹം അടിവരയിട്ടു. തടവിലാക്കപ്പെട്ട അഞ്ച് അമേരിക്കക്കാരുടെ കുടുംബങ്ങളുമായി യുഎസ് ഗവൺമെന്റ് തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ആസന്നമായ മോചനം “അവരുടെ പേടിസ്വപ്നത്തിന്റെ അവസാനത്തിന്റെ തുടക്കം” ആയിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കരാറിന്റെ പ്രത്യേകതകൾ ഇനിയും അന്തിമമായിട്ടില്ലെങ്കിലും, തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ഇറാന് കാര്യമായ ഇളവുകൾ നൽകുന്നതിനെതിരായ അമേരിക്കയുടെ ഉറച്ച നിലപാടാണ് ബ്ലിങ്കന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. ഈ വ്യക്തികളുടെ ആസന്നമായ മോചനം ബൈഡൻ ഭരണകൂടത്തിന്…
ഉക്രെയ്നു 40 ബില്യൺ ഡോളർ അടിയന്തര ഫണ്ട് അനുവദിക്കണമെന്ന് ബൈഡൻ
വാഷിംഗ്ടൺ ഡി സി :ഉക്രെയ്നു 40 ബില്യൺ ഡോളർ അടിയന്തര ഫണ്ട്, ദുരന്തനിവാരണത്തിനായി അനുവദിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് ബൈഡൻ ഭരണകൂടം അഭ്യർത്ഥിച്ചു . ഉക്രെയ്നിനുള്ള 13 ബില്യൺ ഡോളർ സൈനിക സഹായവും ഫെഡറൽ ദുരന്ത നിവാരണത്തിന്റെ ബില്യൺ കണക്കിന് ഡോളറും ഉൾപ്പെടുന്നു. പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ഔപചാരികമായി അഭ്യർത്ഥിച്ച പണത്തിൽ യുക്രെയ്നിന് 24 ബില്യൺ ഡോളറിലധികം സഹായവും ഫെഡറൽ ദുരന്ത നിവാരണത്തിനു 12 ബില്യൺ ഡോളറും കുടിയേറ്റക്കാർക്കുള്ള അഭയവും സേവനങ്ങളും പോലുള്ള തെക്കൻ അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 4 ബില്യൺ ഡോളറും ഉൾപ്പെടുന്നു. ബൈഡന്റെ അടിയന്തര സഹായാഭ്യർത്ഥന കാപ്പിറ്റോൾ ഹില്ലിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കും, സെപ്തംബർ 30-നുള്ള സർക്കാർ അടച്ചുപൂട്ടൽ ഒഴിവാക്കാൻ നിയമനിർമ്മാതാക്കൾ കർശനമായ നടപടികൾ സ്വീകരിച്ചുവരുന്നതിനിടയിലാണ് അധിക പണത്തിനായി വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന. റഷ്യൻ ആക്രമണത്തിനെതിരായ യുദ്ധത്തിൽ ഉക്രെയ്നെ സഹായിക്കുന്നതിനു യുഎസ് പ്രതിജ്ഞാബദ്ധമാണ് ,…
ജോസഫ് കെ ജോൺ (തങ്കച്ചൻ) ഡാലസിൽ നിര്യാതനായി
ഡാളസ് : കൊല്ലം ചണ്ണപ്പേട്ട കോടന്നൂർ കിഴക്കേവീട് പരേതനായ യോഹന്നാന്റെയും മറിയ ജോണിന്റെയും മകൻ ജോസഫ് ജോൺ (തങ്കച്ചൻ) 76 വയസ്സ് അമേരിക്കയിലെ ടെക്സസിൽ, ഫ്ളവർമൗണ്ടിൽ നിര്യാതനായി. ഭാര്യ: കോട്ടയം കൈപ്പുഴ കൊച്ചാത്തമ്പള്ളിയിൽ കുടുംബാംഗം ആയ ലില്ലി കുട്ടി ജോസഫ്. മകൻ: ലിജോ ജോസഫ് (USA). സഹോദരങ്ങൾ: പരേതരായ കെ.ജെ ജോൺ, കെ.ജെ സാമുവൽ. മേരി തോമസ് (പുണെ), ഡേവിസ് ജോൺ (ഡൽഹി), ജോർജ് ജോൺ, റജി ജോൺ (USA) സംസ്കാരച്ചടങ്ങുകൾ 11 വെള്ളിയാഴ്ച രാവിലെ 9 ന് കൊപ്പേൽ സെന്റ് ആൻസ് കാത്തലിക് ദേവാലയത്തിൽ (180 Samuel Blvd, Coppell, TX 75019). തുടർന്ന് കൊപ്പേൽ റോളിങ്സ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019൦) സംസ്കാരം നടക്കും.
3 പന്നി വേട്ടക്കാരും നായയും ഭൂഗർഭ ടാങ്കിൽ വിഷ വാതകം ശ്വസിച്ചു മരിച്ചു
ഓസ്റ്റിൻ, ടെക്സസ് – ഫ്ലോറിഡയിൽ നിന്നുള്ള മൂന്ന് പന്നി വേട്ടക്കാരും നായയും ചോളപ്പാടത്തിന്റെ നടുവിലുള്ള മലിനജല വാതകം നിറച്ച ഭൂഗർഭ ടാങ്കിൽ മരിച്ചതായി ടെക്സസ് ഷെരീഫ് പറഞ്ഞു, അവരിൽ ഒരാളുടെ നായ ഭൂഗർഭ ടാങ്കിനു മുകളിലുള്ള ദ്വാരത്തിലൂടെ താഴേക്കു വീണതിനെത്തുടർന്ന് രക്ഷിക്കാൻ ടാങ്കിനകത്തേക്കു ഇറങ്ങി . അയാളെ രക്ഷപ്പെടുത്താൻ മറ്റ് രണ്ട് പേരും ഭൂഗർഭ ടാങ്കിലേക്ക് ഇറങ്ങി. ഏകദേശം 4 അടി (1.2 മീറ്റർ) വീതിയും 8 അടി (2.4 മീറ്റർ) വെള്ളവും ഹൈഡ്രജൻ സൾഫൈഡ് വാതകവും അടങ്ങുന്ന ഒരു കുഴിയാണ് ഈ ദ്വാരമെന്ന് ബാസ്ട്രോപ്പ് കൗണ്ടി ഷെരീഫ് മൗറീസ് കുക്ക് പറഞ്ഞു. ടാങ്കിൽ നിന്ന് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും നായയുടെയും മൃതദേഹങ്ങൾ പിനീട് പുറത്തെടുത്തു. ബുധനാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവമെന്ന് അദ്ദേഹം പറഞ്ഞു, നായയെ രക്ഷിക്കാൻ പുരുഷന്മാരിലൊരാൾ ജലസംഭരണിയിൽ ഇറങ്ങിയതാണ്.മറ്റ് രണ്ട് വേട്ടക്കാരുടെ വസ്ത്രങ്ങളും ബൂട്ടുകളും…
അറ്റ്ലാന്റായിൽ അന്തരിച്ച മേരി ഇടിച്ചാണ്ടിയുടെ പൊതുദർശനം ഇന്ന്
അറ്റ്ലാന്റാ : അമേരിക്കയിലെ ആദ്യക്കാല പ്രവാസിയും, അടൂർ തുവയൂർ ചക്കാലയിൽ കുടുംബാംഗവുമായ തോമസ് ഇടിച്ചാണ്ടിയുടെ ഭാര്യ മേരി ഇടിച്ചാണ്ടി (മേരികുട്ടി 88) അറ്റ്ലാന്റായിൽ അന്തരിച്ചു. കോട്ടയം തൈകാട് കുടുംബാംഗമാണ്. എറണാകുളം വൈ.ഡബ്ല്യൂ.സി.എ യിൽ 1958 കാലഘട്ടത്തിൽ സേവനം ചെയ്തിരുന്ന ബിരുദധാരിയായ മേരിക്കുട്ടി അതെ കാലഘട്ടത്തിൽ എറണാകുളം വൈ.എം.സി.എ യിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന തോമസ് ഇടിച്ചാണ്ടിയുമായി കണ്ടുമുട്ടിയ ബന്ധം പിന്നീട് അമേരിക്കയിലെ ചിക്കാഗോയിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയ തോമസ് ഇടിച്ചാണ്ടിയുമായി ചിക്കാഗോയിൽ വെച്ച് 1965 ൽ വിവാഹിതയാകുകയും, തുടർന്ന് ദീർഘനാൾ ഫ്ലോറിഡായിൽ സേവനം അനുഷ്ഠിക്കുകയും 1994 ൽ റിട്ടയർമെന്റിനു ശേഷം 2017 മുതൽ അറ്റ്ലാന്റായിൽ ഒന്നിച്ചു വിശ്രമ ജീവിതം നയിച്ചുവരവേയാണ് മേരിക്കുട്ടിയുടെ വേർപാട്. മക്കൾ : ഉഷ ഡാനിയേൽ, അലക്സ് ഇടിച്ചാണ്ടി. മരുമക്കൾ : ജോൺ ഡാനിയേൽ, ജെന്നി ഇടിച്ചാണ്ടി. കൊച്ചുമക്കൾ : സറീന,…
