12-ാമത് സീറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷനോടനുബന്ധിച്ച് പാസ്റ്ററൽ കൗൺസിൽ ചേർന്നു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്:  12-ാമത് സീറോ-മലങ്കര കത്തോലിക്കാ കുടുംബസംഗമത്തോടനുബന്ധിച്ച് സീറോ-മലങ്കര കത്തോലിക്കാ എപ്പാർക്കിയുടെ പാസ്റ്ററൽ കൗൺസിൽ സമ്മേളിച്ചു. കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഡബിൾ ട്രീ ബൈ ഹിൽട്ടണിൽ വെച്ച് നടന്ന യോഗത്തിൽ ബിഷപ്പ് ഫിലിപ്പോസ് മാർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു. പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്ത അദ്ദേഹം, കൺവെൻഷൻ വൻ വിജയമാക്കാൻ അവർ നൽകിയ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി. കൺവെൻഷൻ സംഘടിപ്പിക്കുന്നതിൽ വൈദികരും സന്യസ്തരും അല്മായരും നൽകിയ ഒറ്റക്കെട്ടായ പിന്തുണയ്ക്ക് ബിഷപ്പ് മാർ സ്തേഫാനോസ് തന്റെ പ്രഭാഷണത്തിൽ നന്ദി പറഞ്ഞു. പ്രാർത്ഥനയുടെയും അർപ്പണബോധത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സഭയുടെ വളർച്ചയും ചൈതന്യവുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എപ്പാർക്കി വളർച്ചയുടെ പാതയിൽ തുടരുമ്പോൾ, ഇടവക ജീവിതം ശാക്തീകരിക്കുന്നതിലും വിശ്വാസം വളർത്തുന്നതിലും വടക്കേ അമേരിക്കയിലുടനീളമുള്ള സഭയുടെ ഭാവിക്ക് വഴികാട്ടുന്നതിലും പാസ്റ്ററൽ കൗൺസിലിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവവിളിയുമായി ബന്ധപ്പെട്ട…

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെ ‘സ്നേഹസാന്ത്വനം’ സംഗീതസന്ധ്യ ജനഹൃദയങ്ങൾ കീഴടക്കി

ഫിലഡൽഫിയ: രോഗബാധിതർക്ക് ആശ്വാസവും ഒറ്റപ്പെടുന്നവർക്ക് ഹൃദയസ്പർശിയായ സാന്ത്വനവും പകരുകയെന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി സ്നേഹതീരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്നേഹസാന്ത്വനം’ സംഗീത പരിപാടി ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവുകൊണ്ടും വൻ വിജയമായി. ഹെവൻലി ബീറ്റ്സിന്റെ USA യുടെ സഹകരണത്തോടെ, ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി മ്യൂസിക്കൽ ടീം സംയുക്തമായാണ് ഈ അതിമനോഹരമായ സാന്ത്വന സന്ധ്യ അണിയിച്ചൊരുക്കിയത്. ജൂലൈ 12-ാം തീയതി ഞായറാഴ്ച വൈകുന്നേരം അബിംഗ്‌ടൺ (Abington) വെൽഷ് റോഡിലുള്ള സെൻ്റ് മേരീസ് കത്തീഡ്രൽ ഹാളിൽ വെച്ച് നടന്ന പരിപാടി, കാണികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി മാറി. കൃത്യം വൈകുന്നേരം 3:30-ന് ഫാദർ ഡോക്ടർ ജോൺസൺ ജോൺ നയിച്ച രോഗശാന്തി പ്രാർത്ഥനയോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ജോസ് സക്കറിയ ചടങ്ങിൽ പങ്കെടുത്തവർക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. സൂസൻ ഷിബു വർഗീസ് ആലപിച്ച പ്രാർത്ഥനാഗാനവും, റൂബി സേവ്യർ നടത്തിയ ബൈബിൾ…

വിദ്യാഭ്യാസ മന്ത്രിയുടെ രാജി മോദിയുടെ അതിബുദ്ധി: (മോൻസി കൊടുമൺ)

അരാഷ്ട്രീയ വാദികൾ എന്നു മുദ്രകുത്തി വെറും പാറ്റകൾ എന്നു പേരു കിട്ടിയവർ ജാതി മത വർണ വ്യത്യാസമില്ലാതെ പോരിനിറങ്ങിയപ്പോൾ മന്ത്രി രാജി വെച്ചു, അല്ല രാജി വെപ്പിച്ചതാണ്. അതാണ് നമ്മുടെ പ്രധാന മന്ത്രി കാട്ടിയ അതിബുദ്ധി. മറിച്ചാണെങ്കിൽ ഭരണം തന്നെ മറേണ്ടി വരുമായിരുന്നില്ലേ ? ഇരുപത്തഞ്ച് ലക്ഷത്തോളംവരുന്ന കുട്ടികൾ എഴുതിയ നീറ്റ് പരീക്ഷയിൽ 4000 കോടിയുടെ അഴിമതിയാണ് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നത്. രാത്രി പകലാക്കി പഠിച്ച വിദ്യാർത്ഥികൾ കണ്ണീരും കൈയ്യുമായി ഡൽഹിയിൽ സമരം നടത്തിയപ്പോൾ കിട്ടിയത് ടിയർ ഗ്യാസ് പ്രയോഗവും ആണിവെച്ച ലാത്തികൊണ്ട് പ്രഹരവും. അതിൽ ചിലർ മരണപ്പെട്ടു. ഇരുപതോളം കുട്ടികൾ ആത്മഹത്യ ചെയ്തു. നമ്മുടെ കുഞ്ഞുങ്ങൾ ഒരിക്കലും ഇന്ത്യക്കെതിരായി നിൽക്കുമെന്ന് വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക കാര്യങ്ങളിൽ പങ്കാളികളായി മുമ്പോട്ട് വന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ലോക ശാസ്ത്രജ്ഞൻമാരായും, ഡോക്ടർമാരായും, നല്ല ഗവേഷകരായും വളര്‍ന്നു വന്ന് രാജ്യത്തെ സുരക്ഷിത…

കോടതികൾ അധികാരികളുടെ രക്ഷകരാകരുത്: കാരൂർ സോമൻ (ചാരുംമൂടൻ)

തെളിവുകളുടെ കെട്ടുകൾ എത്ര അഴിച്ചിട്ടാലും നിയമങ്ങൾക്ക് കണ്ണും കാതുമില്ല അല്ലെങ്കിൽ ഉണ്ടെന്നുള്ള തെളിവുകളാണ് സുപ്രിം കോടതിയിൽ നിന്നും കേരള ഹൈകോടതിയിൽ നിന്ന് കേട്ടത്. കോടതികൾ നീതി ആഗ്രഹിക്കുന്ന മനുഷ്യരുടെ അവസാനത്തെ ആശ്രയമാണ്, രക്ഷകരാണ്. ന്യായാധിപന്മാർ സമൂഹത്തിൽ സത്യവും, നീതിയും ക്രമസാമാധാനവും പ്രൗഢമായ ശാന്തിയും എണ്ണ തേച്ചു മിനുക്കി നിർത്തേണ്ടവരാണ്. അവർ ഭരണാധികാരികളുടെ കൊട്ടിനിണങ്ങിയ പാട്ടുകാരായാൽ അല്ലെങ്കിൽ കൊട്ടുന്ന കോലിനൊക്കെ തുള്ളാൻ നിൽക്കുന്നവരായാൽ ആ കൂട്ടർ നിയമവ്യവസ്ഥിയെ ചവിട്ടി മെതിക്കുന്നവരാണ്. മഹാന്മാർ പണിതുയർത്തിയ ഇന്ത്യയുടെ മതേതരത്വ നിയമനിർമ്മാണങ്ങളിലേക്ക് കഴുകന്മാർ എങ്ങനെ പറന്നിറങ്ങി? ഇത് ബലികാക്കകളെ സൃഷ്ടിക്കുന്ന ശവം താങ്ങികളും അടിമകളും ചിന്തിക്കേണ്ടതാണ്. നിയമവ്യവസ്ഥയിൽ ഈ മാലിന്യങ്ങളെ വളർത്തുന്നത് ആരാണ്? ഇന്ത്യൻ നിയമ വ്യവസ്ഥിതി എന്തുകൊണ്ട് സ്വയംഭരണ സ്ഥാപനമാകുന്നില്ല? കേരള ഹൈക്കോടതിയിൽ നിതിൻ രാജ് എന്ന പാവപ്പെട്ട കുട്ടിയുടെ മരണ കാരണങ്ങളെ അട്ടിമറിച്ച പോലീസിനോട് ഹൈക്കോടതി ജഡ്ജ് ചോദിച്ചത് ‘സർക്കാരും…

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ ഇലവൻ റാഞ്ച് പാർക്കിൽ  വച്ച് പ്രൗഢഗംഭീരമായി നടന്നു. ജൂലൈ 25 ശനിയാഴ്ച രാവിലെ 10:30 മുതൽ ആരംഭിച്ച ചടങ്ങിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഡാളസ് ഫോർട്ട് വർത്തിൽ  നിന്നും നിരവധി  പ്രവാസികൾ പങ്കെടുത്ത ചടങ്ങിൽ സ്നേഹവിരുന്നും ആവേശകരമായ കലാ-കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. “സസ്നേഹം ഒരു ഊണ്” എന്ന പ്രമേയത്തിൽ ഒരുക്കിയ പരമ്പരാഗത വിഭവം ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ വിനോദ മത്സരങ്ങൾ, കഥപറച്ചിൽ, കവിതാലാപനം എന്നിവ പങ്കെടുത്തവർക്ക് വേറിട്ടൊരു അനുഭവമായി മാറി. സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് അനശ്വർ മാമ്പിള്ളി,സെക്രട്ടറി  ബാജി ഓടംവേലി, സാറാ ചെറിയാൻ, സി വി ജോർജ്‌ ,ഉഷ നായർ, നിമ്മി ,പി സി മാത്യു,ഷിജു എബ്രഹാം, സിജു വി ജോർജ്  ,സന്തോഷ് പിള്ള…

ഇന്ത്യൻ വംശജനായ വിദ്യാര്‍ത്ഥി സരോഷ് ഷേത്ത് ഒഹായോയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

കൊളംബസ് (ഒഹായോ): ഇന്ത്യന്‍ വംശജനും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ന്യൂറോ സയന്‍സ് വിദ്യാര്‍ത്ഥിയുമായ സരോഷ് ഷേത്ത് (21) വാഹനാപകടത്തില്‍ മരിച്ചു. റോഡിലൂടെ നടക്കുമ്പോൾ ഒരു ഫോർഡ് മസ്റ്റാംഗ് കാർ സരോഷിനെ ഇടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.40 ഓടെയാണ് സംഭവം നടന്നത്. മര്‍ണപ്പെട്ടത് സരോഷ് ഷേത്ത് ആണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സരോഷിനെ ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. നോർത്ത് ഹൈ സ്ട്രീറ്റിലെ കവലയിലൂടെ ചുവപ്പ് സിഗ്നല്‍ ലംഘിച്ച് ഡ്രൈവർ അതിവേഗം ഓടിച്ച് കവലയ്ക്ക് സമീപമുള്ള നടപ്പാതയിൽ രണ്ട് പേരെ ഇടിച്ചു. തുടർന്ന് കാർ ക്രോഗർ പാർക്കിംഗ് സ്ഥലത്തേക്ക് പാഞ്ഞുകയറി പാർക്ക് ചെയ്തിരുന്ന ഒരു കാറിന് മുകളിൽ ഇടിച്ചു, അതിൽ ഒരാൾ ഉണ്ടായിരുന്നു. കാൽനടയാത്രക്കാരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരിൽ ഒരാളായ ഷേത്ത് മരിച്ചതായി പ്രഖ്യാപിച്ചു. പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നയാൾ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ ഡ്രൈവറെ ചികിത്സയ്ക്ക് വിധേയനാക്കി,…

ഫൊക്കാന പോർക്കളത്തിൽ പൊരിഞ്ഞ ഇലക്ഷൻ അങ്കം വെട്ട് (നര്‍മ്മ ലേഖനം): എ.സി. ജോർജ്

മുകളിലെ ശീർഷകം കണ്ട് ആരും ഭയപ്പെടേണ്ടതില്ല. അത്യന്തം സമാധാന സൗഹാർദ്ദപരമായ ഇലക്ഷൻ പ്രചാരണ അങ്കത്തട്ടിലെ അങ്കം വെട്ട്. ഇവിടെ ആരുടെയും രക്തം പൊടിയുന്നില്ല. ആവേശ തിമിർപ്പിൽ രക്തം തിളക്കുമായിരിക്കും. മലയാളിയല്ലേ, വിപ്ലവ, വീര്യ, അഭിമാന ആവേശ നാട്ടിൽ നിന്ന് വരുന്നവരല്ലേ? ഫൊക്കാന ഇലക്ഷന് വേണ്ടി, രണ്ട് ശക്തിയേറിയ, പാനലുകൾ, അരയും തലയും മുറുക്കി ഇലക്ഷൻ ഗോദായിൽ അതിശക്തിയായി ഏറ്റുമുട്ടുമ്പോൾ പല വിസ്മയങ്ങളും നടന്നേക്കാം എന്ന് മാത്രം. ഇതിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ല. മത്സരത്തിനായുള്ള ജേഴ്സി അണിഞ്ഞ് ഇരുപാനലുകാരും പരസ്പരം ഇലക്ഷൻ ഗുസ്തിയിൽ, കയ്യും മെയ്യും മറന്ന് പോരാടി എന്നിരിക്കും. കേരളത്തിൽ നിന്ന് വരുത്തിയ ആയുർവേദ എണ്ണകളും കുഴമ്പുകളും പുരട്ടി നല്ല മെയ് വഴക്കം വരുത്തിയ സുന്ദരി സുന്ദരന്മാരും തരുണീമണികളുമാണ് ഫൊക്കാനാ ഇലക്ഷൻ ഗോദയിൽ പോരടിക്കാൻ പോകുന്നത്. ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് കണ്ടുകേട്ടറിയാൻ ഇനി…

കാലിഫോർണിയയിലെ ദീപാവലി അവധി കോടതി റദ്ദാക്കി; പ്രവാസി സംഘടനകൾക്ക് അമർഷം

സാക്രമെന്റോ, കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്ത് ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിച്ച നിയമത്തിലെ ചില പ്രധാന ഭാഗങ്ങൾ കോടതി റദ്ദാക്കി. 2025 ഒക്ടോബറിൽ ഗവർണർ ഗാവിൻ ന്യൂസം പാസാക്കിയ നിയമത്തിനാണ് കോടതിയുടെ തിരിച്ചടിയുണ്ടായിരിക്കുന്നത്. വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ജോലി/പഠന ആവശ്യങ്ങളെ ബാധിക്കാതെ ദീപാവലി ആഘോഷിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ നിയമം. എന്നാൽ, ദീപാവലിയുടെ മതപരമായ പ്രാധാന്യത്തെക്കുറിച്ച് നിയമത്തിൽ പരാമർശിച്ചിരിക്കുന്ന ഭാഷ ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ്. കോടതിയുടെ ഈ നടപടിയിൽ പ്രവാസി ഹിന്ദു സംഘടനകൾ കടുത്ത ആശങ്കയും നിരാശയും പ്രകടിപ്പിച്ചു. ഹിന്ദു, ജെയിൻ, സിഖ്, ബുദ്ധ സമൂഹങ്ങൾക്ക് തുല്യ അവകാശങ്ങളും അംഗീകാരവും നൽകുന്നതിൽ നിന്നുള്ള പിന്നോട്ടുപോക്കാണ് ഈ വിധിയെന്ന് ഹിന്ദു പാക്ട് (HinduPACT), ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) എന്നീ സംഘടനകൾ വ്യക്തമാക്കി. നിയമപരമായ പോരാട്ടത്തിലൂടെ ഈ പരിരക്ഷ വീണ്ടെടുക്കാൻ പ്രവർത്തിക്കുമെന്നും സംഘടനകളുടെ പ്രതിനിധികൾ അറിയിച്ചു.

കണ്ണീരിന്റെ തുരുത്തികളിൽ പെയ്തിറങ്ങിയ വചനസാന്നിധ്യം: ഡാളസ് സെന്റ് പോൾസ് മാർത്തോമാ കൺവെൻഷന് പ്രൗഢഗംഭീര തുടക്കം

ഡാളസ്: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ അനുഭവങ്ങളിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ 2026-ലെ വാർഷിക കൺവെൻഷന് പ്രാർത്ഥനാപൂർവ്വം ഭക്തിനിർഭരമായ തുടക്കമായി. ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി റവ. റെജിൻ അച്ചന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് കൺവെൻഷൻ ചടങ്ങുകൾക്ക് തിരിതെളിഞ്ഞത്. മാർത്തോമാ സഭയിലെ പ്രമുഖ വേദപണ്ഡിതനും മികച്ച കൺവെൻഷൻ പ്രാസംഗികനുമായ റവ. റോബിൻ വർഗീസ് ഒന്നാം ദിനത്തിൽ ദൈവവചന പ്രഘോഷണം നടത്തി. സങ്കീർത്തനം 119:82-83 വാക്യങ്ങളിലെ ‘പുകയിൽ വെച്ച തുരുത്തി’ എന്ന പ്രതീകാത്മകതയെയും, 1 രാജാക്കന്മാർ 17-ാം അധ്യായത്തിലെ സാരെഫാത്തിലെ വിധവയുടെ അനുഭവത്തെയും ആസ്പദമാക്കിയായിരുന്നു റവ. റോബിൻ വർഗീസിന്റെ സന്ദേശം. “മനുഷ്യജീവിതത്തെ ഏറ്റവും കൂടുതൽ തകർക്കുന്നത് ദാരിദ്ര്യമോ രോഗമോ അല്ല, മറിച്ച് നിരാശയാണ്. ലോകം നൽകുന്ന തുരുത്തികൾ ഒരുനാൾ ശൂന്യമായേക്കാം. എന്നാൽ ‘ഞാൻ നിന്റെ തുരുത്തി ശൂന്യമാകാൻ അനുവദിക്കുകയില്ല’ എന്ന്…

നാമം എക്സലൻസ് അവാർഡ് ഓഗസ്റ്റ് 2ന്; എട്ട് മേഖലകളിലെ മികവുകൾക്ക് ആദരം; ആദ്യമായി ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ നാമം (നോർത്ത് അമേരിക്കൻ മലയാളീസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ്) സംഘടിപ്പിക്കുന്ന ഒമ്പതാമത് നാമം എക്സലൻസ് അവാർഡ് ഗാലാ ഞായറാഴ്ച, ഓഗസ്റ്റ് 2-ന് വൈകിട്ട് 5 മണിക്ക്, ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട് പാലസിൽ (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) ) നടക്കും. ചടങ്ങിന്റെ പ്രഖ്യാപനവും പുരസ്‌കാര ജേതാക്കളുടെ വിവരങ്ങളും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ നാമം ഭാരവാഹികൾ വിശദീകരിച്ചു. ഇന്ത്യ പ്രസ് ക്ലബ്ബ് ന്യുയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം ആമുഖ പ്രസംഗം നടത്തി. നാഷണൽ പ്രസിഡന്റ് രാജു പള്ളത്ത് ഏവരെയും സ്വാഗതം ചെയ്തു. വാർത്താസമ്മേളനത്തിൽ സംസാരിച്ച നാമം സ്ഥാപക ചെയർമാൻ മാധവൻ നായർ, സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തന മികവിനും പിന്നിൽ…