സ്ത്രീ ! (കവിത): ജയൻ വർഗീസ്

എത്ര മനോഹര രൂപം വിടാരുമി – തെത്ര മദാലസ ഭാവം ! ആദിശില്പി തീർത്ത വിശ്വ ലാവണ്യമേ നിന്റെ ആരാമ സൗകുമാര്യം എനിക്ക് വേണ്ടി – എന്നും എനിക്ക് വേണ്ടി ! പത്മദളങ്ങൾ തഴുകീയൊഴുകും പമ്പാ നദിക്കരയിൽ പുഷ്പ ദളാകാര നർത്തന വടിവിൽ എന്നെ തപസ്സുണർത്തീ ! മേനകേ, മേനകേ നിൻ മുന്നിൽ താപസണല്ലാ – ഞാൻ മനുഷ്യൻ വിശ്വാമിത്രൻ – വെറും വിശ്വാമിത്രൻ ! സ്നിഗ്ദ മഞ്ഞല നൂപുരമണിയും ഹിമവൽത്തിരുനടയിൽ ഉഗ്ര തപോമയ ശിൽപ്പ ശിലയായയ് എന്നെ മനം മയക്കീ ! പാർവ്വതീ , പാർവ്വതീ നിൻ മുന്നിൽ ഈശ്വരനല്ലാ ഞാൻ മനുഷ്യൻ ! പരമേശ്വരൻ – വെറും പരമേശ്വരൻ !

കുരങ്ങും പൂമാലയും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

കഴുത്തിൽ ചാർത്തുമെന്ന പ്രത്യാശയോടെയൊരു കുരങ്ങിൻ കയ്യിലൊരു പൂമാല കൊടുത്തൂ ഞാൻ! തികഞ്ഞ ജിജ്ഞാസയോടുടനെയതാഹാരം തിരിച്ചു മറിച്ചാകെ വീക്ഷിച്ചൂ പലവട്ടം! തിന്നുവാനെന്തെങ്കിലും ഉണ്ടോയെന്നറിയുവാൻ ഒന്നൊന്നായോരോ പൂവായ് കടിച്ചു നോക്കീ മെല്ലെ! ഒന്നുമില്ലതിലെന്ന വാസ്തവമറിഞ്ഞപ്പോൾ വന്നതിനരിശവും, കടുത്ത വൈരാഗ്യവും! ഉടനെ മടിക്കാതാ പൂമാല കൂച്ചിക്കൂട്ടി ഊക്കോടെ യെറിഞ്ഞെന്റെ നേർക്കതു പകയോടെ! ഉൾപ്പൊരുളറിയുവാനാവാത്ത മൂഢന്മാർക്കു ഉള്ളതു നശിപ്പിപ്പാൻ മാത്രമേയറിയുള്ളൂ! കേമമായിരുന്നോരാ പൂമാല നിമിഷത്തിൽ കേവലമൊരു വാഴനാരാക്കി മാറ്റീയവൻ! സ്വപ്നത്തിൽ പോലും നിനച്ചില്ല ഞാൻ അവനതി- സുന്ദരമാമാ മാല നൂലാക്കി മാറ്റും ക്ഷിപ്രം! അജ്ഞതയ്ക്കളവില്ലാ തുഴലുന്നവർ സ്വയം അഹഭംഭാവിപ്പൂ തങ്ങൾ അറിവാളികളായി! അവർക്കു സദ്ബുദ്ധിയും വേദവും ചൊല്ലിക്കൊടു- ത്തവരെ ഉദ്ധരിപ്പാൻ ഉദ്യമിപ്പതു മൗഢ്യം!

മൊഞ്ചത്തികൾ (കവിത): ജയശങ്കർ പിള്ള

മണൽ മഴക്കാടുകൾ പെയ്തൊഴിയുന്നൊരാ മധ്യാഹ്ന രേഖയിലൊരു പുണ്യ ഭൂമി അതിൻ മരതക ചെപ്പിലൊരു മന്ദാര പുഷ്പമായി മനസ്സിന്റെ മണിയറ, മറ നീക്കി എത്തുമ്പോൾ മണൽക്കാടുകൾ പൂത്തു സുവർണ്ണരേഖയാൽ കൊലുസിട്ടു സ്വപ്‌ന വീഥികൾ തരളിതമാകുമ്പോൾ ഏകനായ് വെയിൽ ചൂട് തീർത്തൊരാ എണ്ണക്കിണറുകളിൽ ദാഹ ജലത്തിനായ് കേഴുമ്പോൾ മുന്നിലായ് കാരാഗൃഹത്തിലെ കൈപ്പുനീർ പാത്രത്തിൽ ദാഹം ശമിപ്പിയ്ക്കാൻ വ്യഗ്രത പൂണ്ടവൾ തേടി അലയുന്നു ഈ സ്വർണ്ണ രാജിയിൽ കയ്‌പ്പുനീർ മോന്തും കറുപ്പിന്റെ മക്കളെ മണൽ ആഴിയായ് കാറ്റുയർന്നു മറ തീർത്തു കറുപ്പിന്റെ ആവരണം വീണുടയുമ്പോൾ ഈന്തപ്പന കാടുകളിൽ കാറ്റിന്റെ മർമ്മരം കനലായ് എരിയുന്ന നാളം തീർത്ത ചൂടിൽ കത്തി അമർന്നു കുതറി ഓടുന്ന യുവത്വം പകലിന്റെ ഇരുളിൽ ലയിച്ചലിയുന്നു. നാസാഗ്ര നാളികളിളെ തുളയ്ക്കുന്ന ഊദും പിന്നെ ഈന്തപ്പനക്കാട്ടിൽ,താററ്റു പോയൊരാ മേനിയും തരളിതമായൊരാ തന്മാത്ര വേളയിൽ കരിമ്പട കൂട്ടിലെ സ്വർണ്ണ മൽസ്യങ്ങളുടെ തോരാത്ത…

നവനീതം (കവിത): തൊടുപുഴ കെ. ശങ്കർ അയ്യർ, മുംബൈ

(പ്രണയ സുദിനത്തിൽ രാധാകൃഷ്ണന് നവനീത നിവേദ്യം അർപ്പിക്കുന്നു. ലോകമെമ്പാടുമുള്ള എന്റെ വായനക്കാർക്ക് പ്രണയദിനാശംസകൾ!) ഹൃദയകമലത്തിൽ കാർവർണ്ണൻ നിക്ഷേപിച്ച ഹൃദ്യമാം നവനീതം “ഭക്തി”യെന്നതാം ഗുണം! ഗ്രഹിക്കാതതുനാമും കുങ്കമം ചുമക്കുന്ന ഗർദഭാസമാനരായ് കഴിക്കുന്നല്ലോ കാലം! മറക്കാത്തനുദിനമെത്രതാൻ തിരക്കേലും മുടങ്ങാതടിക്കടി ഭക്ഷണം കഴിപ്പു നാം! മനുഷ്യജന്മം നേടി ജീവിതം നയിക്കുമ്പോൾ മനസ്സിൽ വിളങ്ങുമാചൈതന്യം സ്മരിക്കേണം അമ്മതൻ ഗർഭത്തിലെ ശിശുവെന്നപോലല്ലോ നമ്മുടെ ചിത്തങ്ങളിൽ വിളങ്ങും ഭഗവാനും ശിശുവിൻ ഹിതം നോക്കിയുണ്ണുമമ്മയെപ്പോലെ – യീശനുഹിതമാകും ഭക്തി നാം സമർപ്പിക്കാം! മതമേതെന്നാലും ജാതിയേതാണെന്നാലും മനുഷ്യരൊന്നാണെന്ന ചിന്ത താൻ സർവ്വോത്തമം യുഗങ്ങൾ നാലുണ്ടേലും ഭക്തിതൻ വളർ ച്ച യ്ക്കാ യുത്തമയുഗം കലി യുഗമായ് കരുതുന്നു കലിതൻ വിളയാട്ടവീര്യത കുറയ്ക്കുവാൻ കഴിയും ഭഗവാന്റെ കാരുണ്യ മുണ്ടേൽ നൂനം ഭഗവത്‌കൃപയേറ്റം മുഖ്യമെന്നറികവേ ഭക്തിയൊന്നുതാനത് നേടുവാനാവും മാർഗ്ഗം! സ്വത:സ്സിദ്ധമായുള്ളിൽ ഭക്തിയങ്കുരിപ്പതും സ്വസ്ഥത ലഭിപ്പതും മുജ്ജന്മ സുകൃതം താൻ! ഈശ്വരകാരുണ്യവും ഭക്തിയും, വിരക്തിയും…

ഭൂമി സ്വർഗ്ഗം (കവിത): ജയൻ വർഗീസ്

അങ്ങങ്ങാകാശത്തിൻ അജ്ഞാത തീരത്ത് ആരെയും മയക്കുന്ന സ്വർഗ്ഗമുണ്ടോ ? തങ്ക പത്രങ്ങളും നക്ഷത്രപ്പൂക്കളും ചന്തം വിടർത്തും ചെടികളുണ്ടോ ? തേനൂറുമരുവികൾ ക്കരികിലായ് നുരയുന്ന ലഹരിയിൽ ഉലയുന്ന മുലകളുണ്ടോ ? ചിറകുകൾ കുടയുന്നോ – രരയന്ന നടയുമായ് പുണരുന്ന മാലാഖ – ത്തരുണിയുണ്ടോ ? അവളുടെ മൃദു ചുണ്ട് മൊഴിയുന്ന സംഗീത ശ്രുതികളിൽ ആനന്ദ നടനമുണ്ടോ ? പുളകങ്ങൾ പൂക്കുന്ന വഴി താണ്ടിയെത്തുമ്പോൾ അവിടെയൊരപ്പാപ്പൻ ദൈവമുണ്ടോ ? തലവരയെഴുതിയ തടിയനാം ഗ്രന്ഥച്ചുരുൾ വിടരുമ്പോൾ നരകമോ നൻ നാകമോ ? നരകത്തിൽ ഉണരുമോ പിടയുന്ന മനുഷ്യന്റെ തെറിവിളിയഭിഷേകം: “ ഭൂമി സ്വർഗ്ഗം “

ഒരു സുന്ദര ഗ്രാമ സന്ധ്യ (കവിത): ഗംഗാധര൯ ചെറിയാനവട്ടത്ത്‌

രാപ്പകല്‍ മദ്ധ്യേ മദാലസയായനു- രാഗവിവശയാം സിന്ദൂര സന്ധ്യയെ ശ്യാമാംബരത്താല്‍ പുതപ്പിച്ചുറക്കുവാ൯ ശീതാനില൯ നേര്‍ത്ത താരാട്ടു മൂളവേ ഞാ൯ നടന്നെത്തിയെ൯ പാട വരമ്പിലെ ഞാവല്‍ മരത്തിന്റെ കീഴിലേകാകിയായ്‌ പ്രാലേയ മാമല സാനുവില്‍ ശാന്തമായ്‌ പ്രാദുഷ്ക്കരിയ്ക്കും കുളി൪ നീ൪ പ്രവാഹങ്ങള്‍ സൂര്യ൯ സുരതാഭിലാഷനായ്‌ സാഗര മാറിലലിയുന്നു ബുദ്ബുദം മാതിരി കാദം‌ബിനീ നിര സൂര്യാംശു പൂശിയ മേദുര വര്‍ണ്ണാഭമേറും കമാനങ്ങള്‍ കാരണ്ഡവങ്ങള്‍ ചിലയ്ക്കുന്ന സൈകത തീരം പ്രശാന്ത പ്രഭവ താഴ്‌വാരങ്ങള്‍ താമരച്ചോലയില്‍ സ്വര്‍ണ്ണ മരാളങ്ങള്‍ കാമാന്ധരായി തിരയുന്നിണകളേ ചഞ്ചരീകങ്ങലുല്‍ഫുല്ല പൂഷ്പങ്ങളെ കൊഞ്ചിച്ചു ചുംബിച്ചുറക്കുന്നു വാടിയില്‍ ആഭോഗി രാഗത്തിലെന്റെ കര്‍ണ്ണങ്ങളില്‍ ആഭൃംഗമോതിത൯ ഭോഗാനൂഭൂതികള്‍ ശാര്‍ദൂലവിക്രീഡിതത്തില്‍ പികയുഗം ആര്‍ദ്രമായ്‌ ചൊല്ലുന്നു പ്രേമ കാവ്യാമൃതം വസ്ത്രം ശിലയിലലക്കും ചലശ്രോണി വസ്ത്ര രഹിതം ചലിയ്ക്കും കുചദ്വയം എത്ര മനോജ്ഞമാണീ മലനാടിന്റെ ചിത്രമുല്‍കൃഷ്ടമസുലഭ സുന്ദരം എത്ര ജന്മങ്ങളിനിയുമുണ്ടെങ്കിലും അത്രയുമീ കൊച്ചു ഗ്രാമത്തിലാകണേ…    

ദൈവം (കവിത): ജയൻ വർഗീസ്

കാണുന്ന മണ്ണിന്റെ കാണാത്ത ബോധ നി – രാമയ ചേതന ദൈവം ! കൃഷ്ണനല്ലേശുവല്ല – ള്ളയല്ലാദിയാം സത്യം പ്രപഞ്ചാത്മ ബോധം ! മായാ പ്രപഞ്ചമേ, നിന്റെ നിരാമയ നായകനല്ലയോ ദൈവം ! കാല പ്രവാഹ വഴി – കളിൽ ഉണ്മയാം സ്നേഹ സ്വരൂപമീ ദൈവം ! കാണാത്തൊരാത്മ – പ്രഭാവമനശ്വര താള സംഗീതമെൻ ദൈവം ഭൂമിയിൽ ഞാനായ മൺ കട്ടയിൽ ജീവ സാര സമ്പൂർണ്ണത ദൈവം ഞാനും പ്രപഞ്ചവും വർത്തമാനത്തിന്റെ താള നിരാമയ ബോധം ദ് വൈതമല്ലദ്വൈത തത്വത്തിൽ ഒന്ന് ചേർ – ന്നിത്തിരി പൂവായ് വിടർന്നു ! ,ആനന്ദ ദായക മാ ദിവ്യ സ്രോതസ്സിൽ ഞാനായി ‌ ചേർന്നിരിക്കുമോൾ ! നാളെകൾ താണ്ടും പ്രപഞ്ച സമുദ്രത്തിൽ ഞാനെന്നും മറ്റൊരു തുള്ളി !

ക്രിസ്മസ് മുഖമുദ്രകൾ (കവിത): എ.സി. ജോര്‍ജ്

ആഴിയിലെങ്ങും മാനവ കോപതാപങ്ങൾ തണുക്കും കാലം മാനവ ഹൃദയ സരസ്സിലെങ്ങും നക്ഷത്ര രാജികൾ മിന്നും കാലം വെറും ദേശീയതക്കപ്പുറം മതിലുകൾക്കപ്പുറം സർവ്വലോകരും ഒന്നായി ഒരുമയോടെ തൻ മനസുകൾ സന്മനസ്സുകളാക്കി ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന മഹനീയ സന്ദേശം നെഞ്ചിലേറ്റി സർവലോക മാനവരെങ്ങും ആഘോഷിക്കും കണ്ണിനും കാതിനും ഹൃദയ അന്തരാളങ്ങളിലും പ്രകാശ പൂരിതമാം പുഷ്പിതമാം പൂവാടികൾ തേൻ മധുരമായി എത്തുകയായി സമർപ്പണ ത്യാഗ യാഗങ്ങളുടെ ശാന്തി സമാധാന സൗഹാർദ ദൗത്യമായി ദേഹി ദേഹ മനസ്സുകളെ കോരിത്തരിപ്പിക്കും കുളിർമയിൽ തലോടും, ആശ്വാസമേകും എളിമക്കു മഹത്വമേകും ആശയറ്റവർക്കു അത്താണിയായി കൂരിരുൾ താഴ്വരകൾ പ്രകാശമാനമാക്കി ഇതാ ക്രിസ്മസ് മെരി ക്രിസ്മസ് കാലം ആകാശ നീലിമയിൽ പരിഭാവന സ്നേഹ കീർത്തനങ്ങൾ മുഴങ്ങട്ടെ ലോകമെങ്ങും പരസ്പര ശത്രുതയില്ലാത്ത ഒരു ലോകം ലോകമാനവ ഹൃദയത്തിൻ അൾത്താരകളിൽ പ്രതിഷ്ഠിക്കാം പരസ്പര കലഹം ഇല്ലാത്ത യുദ്ധങ്ങൾ ഇല്ലാത്ത നശീകരണങ്ങൾ കൊല്ലും കൊലയും…

യുവതി (നർമ്മ കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

“പറയൂ സഹോദരാ, അകലെക്കാണും ബ്യൂട്ടി- പാർലറിൽ നിന്നും വരും യുവതിയാരാണെന്ന്‌? കവികൾ അതുപോലെ ചിത്രകാരൻമാർ കണ്ടാൽ കാവ്യമായ് ഒരു നല്ല ചിത്രമായ് മാറ്റും രൂപം! താരു പോൽ വികസിച്ചു നിൽക്കുമാ നയനങ്ങൾ ആരു കണ്ടാലും നോക്കി നിന്നുപോം കപോലങ്ങൾ! അത്രമേൽ മനോഹരം മോഹനം കർണ്ണങ്ങളും നിറമോ ചെമ്പകപ്പൂ തോറ്റു പിന്മാറും പോലെ! മരാളം പോലും ക്ഷിപ്രം ലജ്ജിച്ചു വിട വാങ്ങും മന്ദമാം ഗമനവും വശ്യമാം കടാക്ഷവും, രാത്രി തൻ നിറമാർന്ന കേശവും അതിലെഴും രാകേന്ദു സമാനമാം ശുഭ്രമാം മുല്ലപ്പൂവും, കിളിക്കൊഞ്ചൽപോലുള്ളശബ്ദവും, അതിനൊപ്പം കളിയും ചിരിയുമായ് ഭാഷിക്കും പ്രകൃതവും, രമ്യമായ് ആരും കേട്ടാൽ മയങ്ങും പടുത്വവും ഗണ്യമായ്മേളിച്ചൊരീസ്ത്രീരത്ന, മാരാണിവൾ? തത്തമ്മച്ചുണ്ടുപോലെ ശോണമാം ചുണ്ടുകളും മൊത്തത്തിലൊരപ്സര കന്യതൻ ഭാവങ്ങളും, സർവ്വവും സമന്വയിച്ചഴകിൽ കുളിച്ചൊരീ സൗന്ദര്യധാമമാരെന്നറിയാൻ ജിജ്ഞാസയായ്”! “പറയാം, ക്ഷമിക്കുകെൻ സോദരാ, പറയാതെ മറഞ്ഞു നിൽപ്പാനെനിയ്കാവുകില്ലൊരിക്കലും! അമ്മട്ടു മനോഹരിയാമൊരീ യുവതി നിൻ…

പറയും, പിന്നെ ചെമ്പരത്തി പൂവ് മൗനവും (കവിത): ലാലി ജോസഫ്

പറ, പറ, പറ, പറ നെല്ല് അളക്കുന്ന പറ അല്ല, നിങ്ങള്‍ പറയുന്ന പറ തന്നെയാണ് ഞാന്‍ പറയാന്‍ പോകുന്ന പറ. പക്ഷെ പറഞ്ഞാലും പറഞ്ഞാലും അവന് മനസിലാകുന്നത് വേറെയാണ.് പലവട്ടം പലരീതിയില്‍ പറഞ്ഞു നോക്കി, ഒടുവില്‍ മനസ്സിലായി ഫലം ഇല്ലെന്ന്. അവസാനം കിതച്ചും വിതുമ്പിയും പറയാനുള്ളത് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: എന്‍റെ രക്തസമ്മര്‍ദ്ദം ഉയരുന്നു! അപ്പോള്‍ ഞാന്‍ പറച്ചില്‍ നിര്‍ത്തി കാരണം പറഞ്ഞിട്ടും ഫലം ഇല്ലെന്ന് മനസ്സിലായി. എന്നിട്ടും അവന്‍ പിന്നേയും പറയുന്നു: പറ, പറ, പറ, പറ ഞാന്‍ കേള്‍ക്കട്ടെ. ഇനി എന്ത് പറയും? മൗനമായ് ഞാന്‍ ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ്.