യുദ്ധം (കവിത): ജോണ്‍ ഇളമത

യുദ്ധം, ഭയാനകം തീതുപ്പി മനുഷ്യകുരുതി നടത്തും യുദ്ധം, ഭയാനകം! യുദ്ധം പരാജയം ആരും ജയിക്കാത്ത കരുക്ഷേത്രം, യുദ്ധം! പകയുടെ വിദ്വേഷം പുകഞ്ഞു ചിതയായ്‌ കത്തിയമരുമീ യുദ്ധം! ഭൂമിയൊരു സ്വര്‍ഗ്ഗം- മതുനരകമാക്കും യുദ്ധമൊരു മിഥ്യ! ഒരമ്മപ്പെറ്റ മക്കള്‍ ഇരുന്നു വാങ്ങുന്ന യുദ്ധം സാര്‍ത്ഥതയുടെ സര്‍പ്പം! അഹന്തപെരുകി ആ യുദ്ധം കരുതി ആത്മഹത്യയൊരു യുദ്ധം! നിരപരാധികള്‍ നിര്‍ദ്ദയം മരിച്ചു വീഴും നരകമൊരു യുദ്ധം! വികലംഗര്‍, വിധവകള്‍, സകലതും പോയവര്‍ വിതുമ്പും ദുഖമാണ്‌, യുദ്ധം! അപരന്റെ ദുഃഖത്തില്‍ അര്‍മാതം പൂകുന്ന വെറിയുടെ ക്രൂരമുഖമീ യുദ്ധം!

കൃഷ്ണ കുചേല സംഗമം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ദ്വാരകാ നാഥൻ ശ്രീകൃഷ്ണന്റെ ഗോപുര ദ്വാരത്തിലേവരും നോക്കി നിൽക്കെ, ഓലക്കുടചൂടി വന്ന കുചേലനെ ഓടക്കുഴൽ നാഥൻ സ്വീകരിച്ചു! ഒട്ടേറെക്കാലം താൻ കാണാൻ കൊതിച്ചൊരാ ഓമൽ സതീർത്ഥ്യനെ കണ്ട നേരം, ഓടക്കുഴൽ സദാ പുൽകും കരങ്ങളാൽ ഓടിച്ചെന്നാമോദമാശ്ലേഷിച്ചു! ആലിംഗനം ചെയ്തു നിൽക്കുന്ന വേളയിൽ ബാല്യത്തിന്നോർമ്മകളോടിയെത്തി! “പണ്ടു ഗുരുകുലം തന്നിൽ കഴിഞ്ഞതും ഉണ്ടതുമൊന്നിച്ചുറങ്ങിയതും, ഒരു നാൾ വിറകിനായ് പോകെ, മഴയത്തു ഒരു വൃക്ഷച്ചോട്ടിലാ രാത്രിയാകെ, നമ്മളിരുന്നതും ഗുരുവന്നടുത്ത നാൾ നമ്മളേം കൂട്ടി മടങ്ങിയതും, അന്നു ഗുരുപത്നി നാമിരുവർക്കുമായ് തന്നോരവൽ താനേ ഭക്ഷിച്ചതും”, ശക്തിസ്വരൂപനാം കൃഷ്ണനെ കണ്ടപ്പോൾ ഭക്തകുചേലനിന്നോർമ്മ വന്നു! “കണ്ടില്ലതിൽപ്പിന്നെ യെങ്കിലും പിന്നീടും കാണുവാൻ കാത്തു കൊതിച്ചിരുന്നു. ഇല്ല വന്നില്ലതിനുള്ളോരവസരം ഇന്നു കൈവന്നതു കൃഷ്ണകൃപ! കണ്ണനു നൽകുവാൻ പത്നി സുശീല, തൻ കയ്യിലേൽപ്പിച്ചോരവൽ പൊതിയിൽ, കല്ലും നെല്ലുമേറെ യുണ്ടെന്നാലും കണ്ണൻ തെല്ലും ഗണിക്കാതെ കൈക്കലാക്കി”! ഒരു പിടി സ്വാദാർന്നു ഭക്ഷിച്ചുടൻ…

ശിശിരം (കവിത): ജയ് പിള്ള

ഇലകൊഴിയുന്നൊരു ശിശിരമാണിപ്പോൾ നമുക്കൊത്തു കൂടുവാൻ നേരമില്ലൊട്ടും, ജീവിത വീഥിയിലെ മലരും, ഫലങ്ങളും, തേടുന്ന വേളയിൽ, സ്വയം വേരറ്റു പോയൊരാ വടവൃക്ഷമാണ് നാം ചില്ലകളിൽ ഇടതൂർന്നു നിന്നൊരാ പച്ചപ്പു നാമറിയാതെ നിറം മങ്ങി വീണതും അതുകണ്ടു ചുളിവീണ ഇലകൾ ചിരിച്ചതും അന്തിയ്ക്കു ചേക്കേറി കൂടണഞ്ഞൊരാ ചെറുകിളികൾ,നമ്മിൽ നിന്ന് എങ്ങോ പറന്നതും ഋതുഭേദ ഭാവങ്ങൾ മാറുന്ന വേളയിൽ മണ്ണിൽ മുളച്ചോരാ നൂതന ചിന്തകൾ ദശവർഷകാലത്തെ പിൻനടത്തിൽ എവിടെയോ ഇടറിയ നുകം വച്ച വാക്കുകൾ ഒരു കരിനാളമായ് മനസ്സിൽ എരിയുന്നു ഇപ്പോഴും ഇലകൊഴിഞ്ഞുണങ്ങിയ മരച്ചില്ലയിൽ ഒരു വിറയാർന്ന ശബ്ദമായ് തെറ്റിന്റെ പേക്കൂത്തുകൾ പല്ലിളിക്കുമ്പോൾ ഒരു മാത്ര പോലുമൊരു കേഴ്‌വി യ് കാത്തു നിൽക്കാതെ നാം പിൻതിരിയുന്നു നിറം വച്ച ശിശിരമായ് ഒരു നിശബ്ദത മാത്രം പകലിനു കൂട്ടായ് പിറക്കുന്നു ….

മാവേലി വന്നേ! (ഹാസ്യ കവിത): ജോൺ ഇളമത

മാവേലി എത്തി തിരുവോണ നാളിൽ പാതാള എയർലൈൻസിൽ വന്നിറങ്ങി ! പണ്ടത്തെ മാതിരി ഒന്നുമല്ല ഓലക്കുടയില്ല, കുടവയറില്ല മാറിൽ സ്വർണ്ണപതക്കമില്ല മുടിയൊക്കെ ഡൈ ചെയ്തു ത്രിപീസു സൂട്ടിൽ കാലിൽ തിളങ്ങുന്ന ഷൂസുമായി മാവേലിഎത്തി തിരുവോണ നാളിൽ! വന്ന വഴിക്കു ബാറിൽ കേറി രണ്ടെണ്ണം വിട്ടു മാവേലി പണ്ടത്തെ മാതിരി ഒന്നുമല്ല തട്ടിപ്പും, വെട്ടിപ്പും എവിടെയുമങ്ങനെ! കള്ളവുമുണ്ട്, ചതിയുമുണ്ട് വഞ്ചന ഏറെയുമുണ്ടു പ്രജകൾ, പൊളിവചനത്തിൻ വക്താക്കൾ! കാലത്തിനൊത്തു പ്രജകൾ മാറി മാറ്റം വരട്ടേ, ഓണത്തിന് കാണം വിറ്റിനി ഓണം വേണ്ട കച്ചവടത്തിന് ആക്കം കൂട്ടി മാറ്റം വരട്ടെ, ഇനി ഓണത്തിന് !

കള്ളൻ പോലീസ് (കവിത): ജയൻ വർഗീസ്

കള്ളൻ ഒളിക്കുന്നു, പോലീസ് പകയ്ക്കുന്നു. കള്ളൻ വിരട്ടുന്നു, പോലീസ് ഭയക്കുന്നു. പോലീസ് ചിരിക്കുന്നു, കള്ളൻ കലക്കുന്നു. ഉരുട്ടുലക്കകൾ ക്രൂരമായി ചിരിക്കുമ്പോൾ കണ്ടുനിൽക്കും കഴുതയുടെ മണ്ടയില്ലാ തലയ്ക്ക് കിഴുക്ക്. കള്ളൻപോലീസ് കളിയിലിവിടെ കള്ളനാര്? പോലീസാര്? സൂചന: മാധ്യമ വേട്ട

പരാജയപ്പെട്ട പരിശ്രമങ്ങൾ (കവിത) : ജയൻ വർഗീസ്

കാറൽ മാർക്സിൻ മനസ്സിൽ കത്തിയ സായുധ വിപ്ലവ ജ്യോതികളിൽ തകർന്നു വീണൂ ചങ്ങല മനുഷ്യൻ സ്വതന്ത്രരായീ നാടുകളിൽ അടിമച്ചങ്ങല യറുത്തു മാറ്റിയ തവകാശത്തിൻ ചെങ്കൊടിയായ് പറന്നു പാറി തലമുറ മണ്ണിൽ തുടർന്നു ജീവിത താളങ്ങൾ വിശപ്പിൽ വീണവർ തെരഞ്ഞു റൊട്ടികൾ ശവപ്പറമ്പിൻ പുതു മണ്ണിൽ മരിച്ചു വീണത് കണ്ടവർ മതിലുകൾ പൊളിച്ചെടുക്കീ സംസ്ക്കാരം. ഒരിക്കൽ യേശു പറഞ്ഞു വച്ചത് നടപ്പിലായീ നാടുകളിൽ. കുതിച്ചു പായും ശാസ്ത്രക്കുതിര- ക്കുളമ്പുണർത്തീ സംഗീതം ! ഉദിച്ചുയർന്നൊരു പുലരികൾ നമ്മളി- ലുടച്ചു വാർത്തൂ സ്വപ്‌നങ്ങൾ, കുതിച്ചു പാഞ്ഞു വരുത്തും മാനവ സമത്വ ജീവിത മോർത്തൂ നാം. നടപ്പിലായി – ല്ലൊന്നും കാലം തിരിച്ചു പോയത് കണ്ടൂ നാം. ഉയിർത്തെണീറ്റ ഫിനിക്‌സുകൾ വീണു കെടാത്ത ജീവിത വഹ്നികളിൽ ! ഒരിക്കൽ കാലുകൾ തളഞ്ഞ ചങ്ങല ചുഴറ്റി നിൽപ്പൂ തൊഴിലാളി. ഒരിക്കൽ സാന്ത്വന – മുതിർന്ന…

അകക്കണ്ണ് (കവിത)

ദൈവം ദൃഷ്ടിഗോചരമോ..? ആത്മാവ് ദൃഷ്ടിഗോചരമോ..? കാറ്റ് ദൃഷ്ടിഗോചരമോ..? ശബ്ദം ദൃഷ്ടിഗോചരമോ..? മണം ദൃഷ്ടിഗോചരമോ..? രസം ദൃഷ്ടിഗോചരമോ..? അല്ല…അല്ല…അല്ല..! സ്വർഗം, നരകം, പാതാളം! ഈ- ത്രിലോക വീഥികളിൽ കിടക്കുന്നുവോ, ത്രിലോക പഥികർ തൻ- സഞ്ചാര ഭാണ്ഡങ്ങൾ..? അറിയില്ല… ചിന്തകൾ അലയുകയാണ്… ഒടുവിൽ, അറിവിൻറെ അതിരുകളും ഭേദിച്ച് അങ്ങ്, ചക്രവാളത്തിലെത്തിയപ്പോൾ അവിടെ തെളിഞ്ഞു നില്ക്കുന്നു, അറിവിൻറെ ആ മഹാസമുദ്രം..! പിരിച്ചെഴുതുന്ന പഞ്ചേന്ദ്രിയ- സമവാക്യങ്ങളെ കോർത്തിണക്കുന്ന- സമുദ്രമത്രേ, അത്..! നാമധേയം, ആറാം ഇന്ദ്രിയം..! അതാണത്രേ, ഈ അകക്കണ്ണ്..!

പുതു വർഷമേ വരൂ! (കവിത)

വർഷമേ വരൂ!പുതു വർഷമേ വരൂ!രോമ ഹർഷരായല്ലോ നിന്നെ കാത്തു നിൽക്കുന്നു ഞങ്ങൾ! ആർഷ ഭാരത ഭൂവിൽ പിറന്ന മക്കൾ ഞങ്ങൾ വർഷിക്ക നീണാൾ സമാധാനവും പ്രശാന്തിയും! കന്മഷം ലവലേശ മേശാതെ നിരന്തരം നന്മകൾ വർഷിക്കുന്ന വർഷമായിരിക്കട്ടെ! നമ്മളേവരും കാത്തിരുന്നൊരീ പുതു വർഷം നമ്മളിൽ സൗഹാർദ്ദവും സ്നേഹവും വളർത്തട്ടെ! കഴിഞ്ഞു നാമേവരു മൊന്നുപോലൈക്യത്തോടെ കഴിഞ്ഞ വർഷം, കണ്ടൂ നല്ലതും പൊല്ലാത്തതും! കഴിയുന്നു നാമെന്തു സംഭവിക്കിലുമെങ്ങും കുഴഞ്ഞു വീഴാതടി പതറാതൊരിക്കലും! ഒന്നിനുമൊരുത്തർക്കും കാത്തു നിന്നിടാതല്ലൊ ഒന്നിനു പിന്നൊന്നായി കടന്നു പോണു കാലം! നേട്ടമെന്നു നാമാദ്യം കരുതും ചിലതെന്നാൽ കോട്ടമായ് തീരാം ദുഃഖ ദായിയായ് മാറാം നാളെ! ആശകൾ പെരുകുമ്പോൾ പെരുകും പ്രതീക്ഷകൾ ആശ്വസിക്കുന്നു നാളെയണിയും പൂവും കായും! സ്വപ്ന സൗധങ്ങൾ തീർപ്പൂ സർവ്വരും സർവ്വസ്വവും സ്വന്തമാക്കീടാമെന്ന വ്യാമോഹം വളർത്തുന്നു! ജീവിതം ക്ഷണികമാ ണതുപോൽ ദുർല്ലഭവും ജീവിക്കാനറിയാതെ വ്യർഥമാക്കിയ നാളും, ഓരോരോ…

പുതുവര്‍ഷ വരവേല്‍പ്പ് (നര്‍മ്മ കവിത)

തട്ടുമുട്ട് താളം ഇടിവെട്ട് മേളം വന്നല്ലോ വന്നല്ലോ പുതുവർഷം ഇലക്ട്രിഫൈയിങ്ങ് പുതുവർഷം വന്നല്ലോ വരവായി പുതുവർഷം ആഹ്ളാദിക്കാൻ തകർത്തു ആർമോദിക്കാൻ സഹചരെ പുതു സൂര്യോദയം പുതുപുത്തൻ കിനാക്കൾ പ്രണയമണി മിഥുനങ്ങളെ ഹൃദയം നിറയെ തേൻ തുളുമ്പും അതിമോഹന പുഷ്പ മഴയായി തമ്മിൽ ഇഴുകി പടരാം ചൂടു ശീൽക്കാര ചുംബനങ്ങൾ പരസ്പരം കെട്ടിപുണർന്നുപങ്കിടാമി പുതുവൽസര രാത്രിയിൽ കണ്ണുപോത്തു സദാചാര പോലീസ് നയനങ്ങളെ നുരച്ചു പൊങ്ങും ഷാമ്പയിൻ പകരാം നുണയാം ആടികുലുക്കി കുലിക്കി പാടാം തൊണ്ണതുരപ്പൻ ഗാനം കെട്ടിപ്പിടിയിടാ.. കൂട്ടിപ്പിടിയിടാ കണ്ണേ മുത്തേ കണ്ണാളാ ഓർമ്മകളിലെ പോയ വർഷം ഇനി വലിച്ചെറിയൂ ഇനി വരും വർഷത്തെ മാറോടു ചേർത്തു കെട്ടിപ്പുണരാം തട്ടുപൊളിപ്പൻ നൃത്തചുവടുകളുമായി വരൂ വരൂ സഹചരെ വരും വർഷത്തെ ഒട്ടാകെ അടിപൊളിയാക്കി മാറ്റിടാം.. അയ്യോ എവിടെ നിന്നോ വരുന്നല്ലോ മറ്റേതൊരു സംഘം കണ്ണീരും കൈയ്യുമായി മോങ്ങി മോങ്ങി വരുന്നൊരു…

ആരുണ്ട്? (കവിത): സതീഷ് കളത്തില്‍

കൂരിരുൾ മൂടുമീ ലോകത്തിൽ സ്നേഹദീപം കൊളുത്തി വെയ്ക്കാൻ ഡിസംബറിലെ ഒരു തണുത്ത രാത്രിയിൽ ഉണ്ണിയേശു പിറന്ന നേരം, താരകശൂന്യമാമാകാശത്ത് പെട്ടെന്നുദിച്ചു ഒരു ദിവ്യതാരം. ഇടയർ ആനന്ദ നൃത്തമാടി; ജ്ഞാനികൾ, പ്രഭുക്കർ, മാലാഖർ ഉണ്ണിയേശുവിൻ സന്ദർശകരായി. വീണ്ടുമൊരു ദിവ്യതാരംകൂടി ഈ നൂറ്റാണ്ടിലുദിച്ചെങ്കിൽ, വീണ്ടുമൊരു ഉണ്ണികൂടി ഈ ഡിസംബറിലെ തണുത്ത- രാത്രിയിൽ പിറന്നെങ്കിൽ ആനന്ദനൃത്തമാടാനിവിടെയാരുണ്ട്? ഉണ്ണിയെ കണ്ടുക്കുളിർക്കാനാരുണ്ട്?