സേവന പാതയിൽ മൂന്ന് പതിറ്റാണ്ടുകൾ; ഡോ. ജോൺസൺ വി. ഇടിക്കുളയെ ആദരിച്ചു

എടത്വ: കേരള കൗൺസിൽ ഓഫ് ചർച്ചസ് കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് അതിഭദ്രാസനം ഓഫിസിൽ വച്ച് നടന്ന സെമിനാറിൽ മാധ്യമ പ്രവർത്തകരെ ആദരിച്ചു. കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപിയാണ് ഫലകം നല്‍കി ആദരിച്ചത്. മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, കേരള ഫുഡ് കമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ, കെസിസി കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ, കോഓർഡിനേറ്റർ ഫാദർ ജോസ് കരിക്കം, റയിസൺ പ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ജോൺസൺ വി. ഇടിക്കുള ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക് ഉൾപ്പെടെ ഏഴ് റെക്കോഡിൽ ഇടം പിടിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി…

പേവിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ സിയ ഫാരിസിന്റെ വീട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു

മലപ്പുറം: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് പേ വിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ കാക്കത്തടം സിയാ ഫാരിസിന്റെ കുടുംബത്തെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ച് ആശ്വസിപ്പിച്ചു. തെരുവ് നായ ആക്രമണത്തെ തുടർന്ന് ചികിത്സ തേടിയ സമയത്ത് മതിയായ ചികിത്സ ലഭിക്കാതെ വന്ന സാഹചര്യത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് സിസി ജാഫർ, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, കെഎംഎ ഹമീദ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പിസി അബ്ദുൽ മജീദ് മാസ്റ്റർ, എഫ്ഐടിയു ജില്ലാ കമ്മിറ്റിയംഗം ജയചന്ദ്രൻ പെരുവള്ളൂർ, പികെ അബ്ദുല്ലത്തീഫ്, ശംസുദ്ദീൻ ബുഹാരി എന്നിവർ സംബന്ധിച്ചു.

വിഴിഞ്ഞം തുറമുഖ പദ്ധതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെയും യു ഡി ‌എഫ് സര്‍ക്കാരിന്റെയും പരിശ്രമ ഫലം; എല്‍ ഡി എഫ് സര്‍ക്കാരിനും ബിജെപിക്കും യാതൊരു പങ്കുമില്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാണിച്ച ദൃഢനിശ്ചയവും യു ഡി എഫ് സര്‍ക്കാരിന്റെ അര്‍പ്പണ ബോധവും എല്‍ ഡി എഫ് സര്‍ക്കാര്‍ മനഃപ്പൂര്‍‌വ്വം വിസ്മരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തുറമുഖം ഔപചാരികമായി കമ്മീഷൻ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെടാൻ ശ്രമിക്കുന്നവർ ഈ വസ്തുത മനസ്സിൽ സൂക്ഷിക്കണമെന്നും സതീശന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ വിഴിഞ്ഞത്ത് ഒരു തുറമുഖം എന്ന ആശയം നിലവിലുണ്ടായിരുന്നുവെങ്കിലും, അന്താരാഷ്ട്ര കപ്പൽ പാതകളുടെ സ്വാഭാവിക ആഴവും സാമീപ്യവും പോലുള്ള അനുകൂല ഘടകങ്ങൾ കാരണം, 2011 ൽ അധികാരത്തിൽ വന്ന ഉമ്മന്‍‌ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) സർക്കാരിന്റെ കാലത്താണ് ഈ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചതെന്ന് സതീശന്‍ പറഞ്ഞു. ഉമ്മന്‍‌ചാണ്ടി സർക്കാർ അധികാരമേറ്റയുടൻ തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അന്നത്തെ കേന്ദ്ര…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു

തിരുവനന്തപുരം: ആഗോള സമുദ്ര വ്യാപാരത്തിൽ പുതിയ ചക്രവാളങ്ങൾ കണ്ടെത്തുന്നതിനായി, പുതുതായി നിർമ്മിച്ച എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് (മെയ് 2 വെള്ളിയാഴ്ച) പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. യൂറോപ്പ്, ഗൾഫ് മേഖല, കിഴക്ക്-പടിഞ്ഞാറ് ഷിപ്പിംഗ് അച്ചുതണ്ട്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം, ചരക്ക് ട്രാൻസ്ഷിപ്പ്മെന്റിനായി ഇന്ത്യ മറ്റ് അന്താരാഷ്ട്ര തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ 10.30 ഓടെ തുറമുഖത്ത് എത്തിയ പ്രധാന മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാ സഹപ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന എംഎസ്‌സി സെലെസ്റ്റിനോമരെസ്ക എന്ന കപ്പലിൽ പ്രധാനമന്ത്രി കയറി . പിന്നീട്, തുറമുഖത്തിന്റെ ഔപചാരിക കമ്മീഷൻ ചെയ്യുന്നതിന് മുമ്പ് തുറമുഖത്തെ തുറമുഖ പ്രവർത്തന…

ആലിയ അറബിക് കോളേജിൽ “സിറാത്ത്” അവധിക്കാല പഠന ക്യാമ്പ് മെയ് 5 മുതൽ

കാസർഗോഡ്: “സർഗാത്മക വിദ്യാർഥിത്വം നന്മയുടെ വഴികാട്ടാൻ” എന്ന പ്രമേയത്തിൽ 9.,10 ,+1 ,+2 ക്ലാസ്സുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പരവനടുക്കം ആലിയ അറബിക് കോളേജിൽ മെയ് 5 മുതൽ 8 വരെ “സിറാത്ത്” എന്ന പേരിൽ അവധിക്കാല റെസിഡെൻഷ്യൽ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ ഇസ്ലാമിക അനുബന്ധ പഠന ക്ലാസ്സുകളും,വിവിധ മേഖലകളിലെ വിദഗ്ധരുമായുള്ള അഭിമുഖവും ,വിവിധ വിനോദ വിജ്ഞാന സെഷനുകളും,കലാ- കായിക മത്സരവും, പഠനയാത്രയും നടക്കും. ജി.കെ എടത്തനാട്ടുകര, മിസ്ഹബ് ഷിബിലി, മുബഷിറ എം, മുഹമ്മദ് ഷംസീർ, സഈദ് ഉമർ, അഫീദ അഹമ്മദ്, അഡ്വ. മുബഷിർ, നിസ്താർ കീഴുപറമ്പ്, സലാം ഓമശ്ശേരി, അബ്ദുറഹീം, മുഹമ്മദ് ഇഖ്ബാൽ, സൽമാനുൽ ഫാരിസ് ടി കെ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം സൽകും. ക്യാമ്പിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 90611 23422,73561 74834 നമ്പറിൽ ബന്ധപ്പെടുക.

പ്രധാനമന്ത്രി മോദി കേരളത്തിലെത്തി: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യും; കേരളം ആഗോള സമുദ്ര ഭൂപടത്തിൽ ഇടം പിടിച്ചു

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ആഗോള സമുദ്ര ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (മെയ് 2 വെള്ളിയാഴ്ച ) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം തുറമുഖം, ലോകത്തിലെ ഏറ്റവും സാങ്കേതികമായി സങ്കീർണ്ണമായ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളിൽ ഒന്നായി സ്വയം നിലകൊള്ളുന്നു, ഇത് കപ്പലുകളുടെ ടേൺഅറൗണ്ട് സമയം കുറയ്ക്കുകയും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ വരവോടെ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സുരക്ഷ കടുപ്പിച്ചിട്ടുള്ളത്. കരയിലും കടലിലും പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നഗരമൊട്ടാകെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലില്‍ കോസ്റ്റ് ഗാര്‍ഡും നേവിയുമാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ചടങ്ങില്‍ പങ്കെടുക്കാന്‍ 10,000 പേരെത്തുമെന്നാണ് കണക്ക് കൂട്ടല്‍. പരിപാടിയോട് അനുബന്ധിച്ച് ഇന്ന് കെഎസ്‌ആര്‍ടിസിയുടെ…

ആള്‍ക്കൂട്ടക്കൊല: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ചു

പറപ്പൂര്‍: മംഗ്ലൂരു ആർ എസ് എസ് പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ടക്കൊലക്ക് വിധേയമാക്കിയ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി അഷ്‌റഫിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ സന്ദര്‍ശിക്കുകയും മാതാപിതാക്കളെ അനുശോചനമറിയിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും കുടുംബത്തിന് ഉറപ്പു നല്‍കി. ജില്ലാ സെക്രട്ടറി ഷാക്കിര്‍ മോങ്ങം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വി ടി എസ് ഉമര്‍ തങ്ങള്‍, മണ്ഡലം പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൊളക്കാട്ടില്‍ നജീബ്, പി കെ അബ്ദുല്‍ ജലീല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

ഹിന്ദുത്വ വംശീയതക്കെതിരെ വിശാല സൗഹൃദ കൂട്ടായ്മ രൂപപ്പെടണം: റസാഖ് പാലേരി

കൊച്ചി: രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ജനങ്ങളെ വംശീയമായി ഉന്മൂലം ചെയ്യാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിനെതിരെ വിശാല സൗഹൃദ കൂട്ടായ്മ രൂപപ്പെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രക്ക് മട്ടാഞ്ചേരി കരിപ്പാലം മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന റദ്ദാക്കി രാജ്യത്ത് സംഘ് രാഷ്ട്ര നിർമിക്ക് ശ്രമിക്കുന്നവരാണ് ഇപ്പോൾ കേന്ദ്ര ഭരണം നടത്തുന്നത്. ഇന്ത്യയിൽ 2014-ന് ശേഷം ദളിത് – ക്രൈസ്തവ – മുസ്‌ലിം ജീവിതങ്ങൾ വംശീയ ഉന്മൂലന മുനമ്പിലാണ്. നിയമനടപടികളിലൂടെയും ബുൾഡോസർ രാജിലൂടെയും ഇന്ത്യയെ തകർക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഭരണഘടന നിലനിർത്തി കൊണ്ട് ഭീകര നിയമങ്ങൾ അടിച്ചേൽപിക്കുന്ന ആസൂത്രിത നീക്കമാണ് നടക്കുന്നത്. സി.എ.എയും വഖ്ഫ് ഭേദഗതി നിയമവും അതിൻ്റെ ഉദാഹരണങ്ങളാണ്. ഇതിനെതിരെ മതേതര ഇന്ത്യക്കായി ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി പോരാടണം. അഭിപ്രായ വ്യത്യാസങ്ങൾ ഉൾക്കൊള്ളാനും വിശാല ഐക്യവേദിയിൽ ഒറ്റക്കെട്ടായി ജനങ്ങൾക്ക്…

മംഗലാപുരം അഷ്റഫ് കൊലപാതകം: ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂറിന്റെ എഫ്.ബി പോസ്റ്റ്

പാക്കിസ്താന്‍, ബീഫ്, തീവ്രവാദം തുടങ്ങിയതെല്ലാം ഈ രാജ്യത്ത് മുസ്ലിമിനെ ഏത് പൊതുമധ്യത്തിലും മർദ്ദിച്ച് കൊല്ലാനുള്ള ദേശീയതയുടെ ലൈസൻസ് ആയി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഷ്റഫ്. ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ അതേ വാദങ്ങളെ ഏറ്റെടുത്ത് പ്രതികളുടെ ആരോപണത്തെ ശരി വെച്ച കർണാടക മന്ത്രി ജി പരമേശ്വരയ്യയടക്കമുള്ള സർക്കാർ സംവിധാനവും അതിനെ ശരി വെക്കുന്ന പോലിസ് FIR ഉം ഈ കൊലപാതകത്തിന് ഉത്തരവാദികളാണ്…. ഫ്രറ്റേണിറ്റി മൂവ്മെന്റ്സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: മലപ്പുറം ചോലക്കുണ്ട് സ്വദേശിയായ അഷ്റഫ് എന്ന മലയാളി മുസ്ലിം യുവാവിനെ മംഗലാപുരത്ത് വെച്ച ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിട്ട് കേരളീയ പൊതുബോധത്തിനോ മാധ്യമങ്ങൾക്കോ കാര്യമായ കുലുക്കമൊന്നും സംഭവിച്ച മട്ടില്ല. ഇപ്പോഴും സംഘ്പരിവാർ ഉദ്പാദിച്ച് വിടുന്ന ഉന്മാദ ദേശീയതയുടെ ആരോപണങ്ങൾ കത്തിച്ച് നിർത്തി ഹീനമായ വംശീയ കൊലപാതകത്തിന് ന്യായം ചമക്കുന്ന തിരക്കിലാണ് പലരും. മാനസികാസ്വസ്ഥതകൾ നേരിട്ടിരുന്ന യുവാവാണ് അഷ്റഫ്…

ഖത്തറില്‍ ലുലു ഹൈപ്പർ മാർക്കറ്റിലെ മലയാളി ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന അര്‍ഷാദ് (26) ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ജില്ലയിലെ ആലത്തൂർ ഇസ്മായില്‍-അസ്മാബി ദമ്പതികളുടെ മകനാണ്. ദോഹയിലെ ലുലുവിന്റെ അൽ മെസില ബ്രാഞ്ചിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു . മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അസുഖം ബാധിച്ചതിനെ തുടർന്ന് അർഷാദിനെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ ഏപ്രിൽ 29 ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകും. 2024 ഡിസംബറിൽ സമാനമായ ഒരു സംഭവത്തിൽ, ഖത്തറിലെ ഒരു പ്രമുഖ കഫേ ശൃംഖലയായ ടീ ടൈം ഗ്രൂപ്പിന്റെ മാനേജരായ 42 കാരനായ ഇന്ത്യൻ പൗരൻ മുഹമ്മദ് ഷിബിലി പാലങ്കോൾ ദോഹയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.