തിരുവനന്തപുരം: ഗാന്ധി ഘാതകനും ഹിന്ദുത്വ വാദിയുമായ ഗോഡ്സയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവനെ കോഴിക്കോട് എൻ.ഐ.ടിയുടെ ഡീൻ ആക്കി നിയമച്ചത് സംഘ്പരിവാറിൻ്റെ ഹിന്ദുത്വവത്ക്കരണ ശ്രമങ്ങളുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കോഴിക്കോട് എൻ.ഐ.ടിയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള പണികൾ കുറച്ചുകാലമായി സംഘ്പരിവാർ ആസൂത്രിതമായി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് കേസരി ഭവനിലെ മഹാത്മ ഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്കോം) എൻ.ഐ.ടിയും സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണപത്രം മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ്റെ അധ്യക്ഷതയിൽ ഒപ്പിട്ടിരുന്നു. എൻ.ഐ.ടിയുടെ അക്കാദമിക് മേഖലയിൽ ഇടപെടുന്ന രീതിയിലുള്ള ആർ.എസ്.എസിൻ്റെ ഈ ഇടപെടലിൻ്റെ തുടർച്ച തന്നെയാണ് ഷൈജ ആണ്ടവൻ്റെ നിയമനവും. എന്നാൽ, പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും ഈ നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും ഗോഡ്സെ വാദിയായ ഡീനിനെ അംഗീകരിക്കില്ലെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. ഷൈജ ആണ്ടവൻ്റെ നിയമനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ വിദ്യാർത്ഥി…
Category: KERALA
കീഴാറൂര്‍ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: കീഴാറൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടിയും നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്ന് 20 ലക്ഷവും ചെലവഴിച്ചാണ് മന്ദിരം നിർമ്മിച്ചത്. 9 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള നാല് ക്ലാസ് മുറികളും ഗോവണിയും വരാന്തയുമുള്ള ഇരുനില മന്ദിരത്തിൻ്റെ ആകെ വിസ്തീർണം 4700 ചതുരശ്ര അടിയാണ്. മൂന്നു നിലകൾ നിർമ്മിക്കുന്നതിനുള്ള ഫൗണ്ടേഷനാണ് നൽകിയിരിക്കുന്നത്. സ്കൂളുകൾ പഠന സ്ഥലങ്ങൾ മാത്രമല്ല, നവീകരണത്തിൻ്റെയും സർഗാത്മകതയുടെയും കേന്ദ്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു. പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണവും, നിലവിലുള്ളവയുടെ നവീകരണവും , വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് പരിമിതികളില്ലാതെ പഠിക്കുവാനും വളരുവാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വികസിത രാജ്യങ്ങൾ…
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: ബാബാ രാംദേവിനെതിരെ വിവിധ കോടതികളിൽ 26 കേസുകൾ
കോഴിക്കോട്: 1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജെക്ഷനബിൾ അഡ്വർടൈസേഷൻസ്) ആക്ട് ലംഘിച്ചതുമായി ബന്ധപ്പെട്ട് യോഗ പരിശീലകൻ ബാബാ രാംദേവ്, അദ്ദേഹത്തിന്റെ സഹായി ആചാര്യ ബാലകൃഷ്ണ, അവരുടെ ആയുർവേദ മരുന്ന് നിർമ്മാണ കമ്പനിയായ പതഞ്ജലി ആയുർവേദത്തിന്റെ മാർക്കറ്റിംഗ് വിഭാഗമായ ദിവ്യ ഫാർമസി എന്നിവർക്കെതിരെ കേരളത്തിലെ വിവിധ കോടതികളിലായി ആകെ 26 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഫയൽ ചെയ്ത കേസിൽ ഫെബ്രുവരി 20 ന് കേരള സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോളർ (ഇൻ-ചാർജ്) കെ. സുജിത് കുമാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലഭ്യമായ സത്യവാങ്മൂലത്തിൽ, ആറ് കേസുകൾ എറണാകുളത്തും കാക്കനാട്, അഞ്ച് കേസുകൾ വീതവും കോഴിക്കോടും തിരുവനന്തപുരത്തും, മൂന്ന് കേസുകൾ പാലക്കാട്ടും, രണ്ട് കേസുകൾ കൊല്ലം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലും, ഒന്ന് ഇടുക്കിയിലെ കട്ടപ്പനയിലുമാണെന്ന് പറയുന്നു. ‘തെറ്റിദ്ധരിപ്പിക്കുന്ന’ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച…
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു
മലപ്പുറം: 2025-2027 കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ നിലവിൽ വന്ന ജനറൽ കൗൺസിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡൻ്റ്: വി.ടി.എസ് ഉമർ തങ്ങൾ, ജനറൽ സെക്രട്ടറിമാര്‍: അഡ്വ. അമീൻ യാസിർ, ഹാദി ഹസ്സൻ. വൈസ് പ്രസിഡൻ്റുമാർ: സാബിറ ശിഹാബ്, സബീൽ ചെമ്പ്രശ്ശേരി, സുജിത്.പി., അജ്മൽ ഷഹീൻ. സെക്രട്ടറിമാർ: ഷിബാസ് പുളിക്കൽ, ടി അനീസ്, വി കെ മുഫീദ, എം.ഇ അൽത്താഫ്, റമീസ് ചാത്തല്ലൂർ, വി കെ മാഹിർ, സി എച്ച് ഹംന. കൂടാതെ, സെക്രട്ടറിയേറ്റംഗങ്ങളായി പി കെ.ഷബീർ, ഷാറൂൺ അഹമ്മദ്, നസീഹ, റിതിഷ്ണ രാജ് എന്നിവരെ തിരഞ്ഞെടുത്തു. പി. നിസ്മ, അഡ്വ. അമീൻ യാസിർ, അഡ്വ. ഫാത്തിമത്ത് റാഷിന, അഡ്വ. മസൂദ് അലി, അഫ്നാൻ ഹമീദ്, അജ്മൽ ഷഹീൻ, അജ്മൽ തോട്ടോളി, എം.ഇ അൽത്താഫ് അനീസ് കൊണ്ടോട്ടി, അർച്ചന പടകാളിപ്പറമ്പ, അസ്ലം പള്ളിപ്പടി,…
“ഗാന്ധിജിയെ അപമാനിച്ചാല്‍ ബിജെപി പ്രതിഫലം തരും”; ഷൈജ ആണ്ടവനെ എൻഐടി-കാലിക്കറ്റ് ഡീനായി നിയമിച്ചതിനെതിരെ കോൺഗ്രസ്
മാർച്ച് 7 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഡീനായി നിയമിതയായ എൻഐടി-കാലിക്കറ്റ് പ്രൊഫസർ ഷൈജ ആണ്ടവന്റെ സോഷ്യൽ മീഡിയയിലെ പഴയ അഭിപ്രായത്തിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികളുടെ ആക്രമണം നേരിടുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, “ഇന്ത്യയെ രക്ഷിച്ചതിൽ ഗോഡ്സെയിൽ അഭിമാനിക്കുന്നു” എന്ന് പരാമർശിച്ചതിന് ഷൈജയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. അവര്‍ ഡീൻ ആയി നിയമിതയായതിന് ശേഷം, കോൺഗ്രസ് നേതാവ് പവൻ ഖേര സംഭവവികാസത്തോട് രൂക്ഷമായി പ്രതികരിച്ചു. നിയമനത്തിന് ബിജെപിയെ ആക്രമിച്ചുകൊണ്ട് ഖേര ചോദിച്ചു, “ഗാന്ധിയെ അപമാനിക്കുക…. പ്രതിഫലം നേടുക: പ്രധാന തസ്തികകൾക്കുള്ള ബിജെപിയുടെ പുതിയ യോഗ്യതാ മാനദണ്ഡമോ?”, അദ്ദേഹം എക്സില്‍ കുറിച്ചു. ഇന്ത്യയുടെ ദേശീയ ഐക്കണുകളെ അപമാനിക്കുന്നവരെ ബിജെപി സർക്കാർ ആസൂത്രിതമായി പ്രോത്സാഹിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് ഷൈജയുടെ നിയമനത്തെ വിശേഷിപ്പിച്ച ഖേര, വിദേശ യാത്രകളിൽ പ്രധാനമന്ത്രി…
സ്റ്റാറ്റിസ്റ്റിക്സിലും ഡാറ്റ സയൻസിലും അനന്തമായ ഗവേഷണ സാധ്യതകൾ : ഡോ എ ബി മൊയ്തീൻകുട്ടി
കോഴിക്കോട് : നിർമ്മിത ബുദ്ധിയുടെ പുതിയ കാലത്ത് സ്റ്റാറ്റിസ്റ്റിക്സിലും ഡാറ്റ സയൻസിലും ഗവേഷണ സാധ്യതകൾ ഏറെയാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭാഷാവിഭാഗം ഡീനും സിജി പ്രസിഡണ്ടുമായ ഡോ. എ. ബി മൊയ്ദീൻ കുട്ടി അഭിപ്രായപ്പെട്ടു. മലബാർ സൊസൈറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ സയൻസ് സംഘടിപ്പിച്ച റിസർച്ച് ഓറിയൻ്റേഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലേഷൻ സ്റ്റഡീസിൽ യുജിസി നെറ്റ് ക്വാളിഫൈ ചെയ്യിപ്പിക്കാൻ മലബാർ സൊസൈറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റ സയൻസ് നടത്തിയ ശ്രമങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയിൽ പോപ്പുലേഷൻ സ്റ്റഡീസ് യുജിസി നെറ്റ് ക്വാളിഫൈ ചെയ്ത ഇരുപത്തിയാറ് വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വയനാട് ഡബ്ലിയു എം ഒ കോളേജ് മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. ടി പി എം ഫരീദ് ആക്ച്ചൂറിയൽ സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ ഗവേഷണ-ജോലി സാധ്യതകളെക്കുറിച്ച് പ്രഭാഷണം നടത്തി.…
പൊന്നാനി തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ നിരാഹാര സമരം ആരംഭിച്ചു
മലപ്പുറം: മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ പൊന്നാനി തീരത്ത് കടലിൽ നിരാഹാര സമരം നടത്തി. കടൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായാണ് സമരക്കാർ രംഗത്തെത്തിയത്. ടെൻഡർ നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) തൊഴിലാളികൾ കടലിൽ പ്രതിഷേധത്തിൽ പങ്കുചേർന്നു. കടൽ ഖനനം സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ എകെ ജബ്ബാർ മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ മാത്രമല്ല, തൊഴിൽ മേഖലയിലും ഭക്ഷ്യസുരക്ഷയിലും മത്സ്യബന്ധനം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായി കടലിൽ ഖനനം നടത്താൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയാൽ, അത് സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുക മാത്രമല്ല, ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെയും ബാധിക്കും,” അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ കോർപ്പറേറ്റ്…
വനിതാ സംരംഭകർക്കായി ‘എസ്കലേര 2025’ പ്രദർശനവും വിപണന മേളയും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വനിതാ സംരംഭകര്‍ക്ക് വിപണി കണ്ടെത്താൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എസ്കലേറ 2025’ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഉൾനാടൻ ഗ്രാമങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മികച്ച മാർക്കറ്റിംഗിന് അവസരം ഒരുക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇടപ്പഴഞ്ഞി ആർ.ഡി.ആർ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ‘ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം വനിതാ സംരംഭകർ മേളയിൽ പങ്കെടുക്കും. തമിഴ്നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടാകും. തനത് ഉൽപ്പന്നങ്ങളാണ് മേളയിലുണ്ടാകുക. സെമിനാറുകൾ, ഇന്നോവേറ്റേഴ്സ് ഫോറം, പാനൽ ചർച്ചകൾ എന്നിവയും എസ്കലേറയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യമേളയും സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്.ടെക്നോളജി, ഭക്ഷ്യോൽപന്നങ്ങൾ, റീട്ടെയ്ൽ, കൃഷി, കരകൗശല വസ്തുക്കൾ, കൈത്തറി, ഫാഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് മേളയിലുണ്ടാകുക. പുതിയ വിപണി സാധ്യതകളും അവസരങ്ങളും സംരംഭകർക്ക് മുന്നിൽ തുറന്നിടുന്നതിന് ലക്ഷ്യമിട്ടുള്ള…
ആറളം ഫാമിലെ ആനമതിലിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി എ കെ ശശീന്ദ്രന്
ആറളം: മരം മുറിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി ആറളം ഫാമിലെ ആന മതിലിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും, അതുവരെ സോളാർ തൂക്കുവേലി സ്ഥാപിക്കുമെന്നും ആറളം ഗ്രാമപഞ്ചായത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ വനം വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപിച്ചു. ആറളം ഫാമിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സർവകക്ഷി യോഗം ചേർന്നത്. മതിൽ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഫെബ്രുവരി അവസാനത്തോടെ പണി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാൾക്ക് വനം വകുപ്പ് താൽക്കാലിക ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിന് നഷ്ടപരിഹാരമായി നൽകുന്ന 10 ലക്ഷം രൂപയുടെ ആദ്യ ഗഡു ചൊവ്വാഴ്ച നൽകും. ജനവാസ മേഖലകളിൽ താവളമടിച്ചിരിക്കുന്ന ആനകളെ വനാന്തരങ്ങളിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച രാത്രി തന്നെ ആർആർടികൾ ആരംഭിക്കും. ഇതിനായി രണ്ടോ മൂന്നോ ആർആർടികളെ കൂടി നിയോഗിക്കും. ആനമതിൽ നിർമ്മാണത്തിനായി അലൈൻമെന്റിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ…
ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി പുളിക്കത്ര മോളി ജോൺ അന്തരിച്ചു
എടത്വ: ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി പുളിക്കത്ര മോളി ജോൺ (86) അന്തരിച്ചു. എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയുടെ മകൻ ബാബു പുളിക്കത്രയുടെ സഹധർമ്മിണിയാണ് പരേതയായ മോളി ജോൺ. സംസ്ക്കാരം മാർച്ച് 1ന് ശനിയാഴ്ച രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും. മക്കൾ :ആലീസ് , ലൈലാമ്മ(ഒ.ഇ.എൻ , എറണാകുളം ),സോഫി, ജോർജ്ജി( ഷോട്ട് പുളിക്കത്ര ഗ്രൂപ്പ് ), പരേതയായ അനില. മരുമക്കൾ :മല്ലപ്പള്ളി വാളക്കുഴി കോതപ്ളാക്കൽ പാപ്പച്ചൻ, ചേപ്പാട് മണപ്പാട്ട് റോയി, ആലപ്പുഴ എഴുപുരയിൽ റെജി (ദുബൈ), കോട്ടയം കൊല്ലാട് കുളഞ്ഞികൊമ്പിൽ രജ്ഞന (കൊയിനോണിയ ഗ്രൂപ്പ് – യുകെ),പരേതനായ ഇരവിപേരൂര്‍ ശങ്കരമംഗലം പോൾ. മലങ്കര സഭയിലെ…
