ഐ.പി.എച്ച് പുസ്തകമേളക്ക് മലപ്പുറം ടൗൺഹാളിൽ തുടക്കം മലപ്പുറം: ചരിത്രം തിരുത്തിയെഴുതുകയും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ സംഭാവനകൾ തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ സത്യാനന്തര കാലത്ത് സത്യം ഉറക്കെ വിളിച്ചു പറയുന്ന ഐ.പി.എച്ച് പോലുള്ള പ്രസിദ്ധീകരണാലയങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ. മലപ്പുറം ടൗൺഹാളിൽ നാലു ദിവസം നീണ്ടുനില്കുന്ന ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസിന്റെ ബുക്ക് ഫെസ്റ്റിവൽ ഉദ്ഘാടന സദസ്സിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിനെയും മുസ്ലിംകളെയും ഭീകരവൽക്കരിച്ചു കൊണ്ട് രാജ്യത്ത് ഇസ്ലാമോഫോബിയ വളർത്തുന്നത് തടയിടാൻ ശരിയായ വിജ്ഞാനം പ്രചരിപ്പിച്ചു കൊണ്ട് ഐ.പി.എച്ച് നടത്തുന്ന സേവനങ്ങൾ മഹത്തരമാണ്. കേരളീയ ജനതക്ക് ഇസ്ലാമിന്റെ ബഹുമുഖമായ സന്ദേശങ്ങൾ എത്തിക്കുന്നതിലും ഐ.പി.എച്ച് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ എം.എൽ.എ പി ഉബൈദുല്ല മേള ഉദ്ഘാടനം ചെയ്തു. നിലവാരമുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് മലയാളിയുടെ വായനാ സംസ്കാരത്തെ…
Category: KERALA
പ്രതിപക്ഷ സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ഐക്യനിര രൂപപ്പെടുത്തണം: വെൽഫെയർ പാർട്ടി
തിരുവനന്തപുരം : പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മേൽ സാമ്പത്തിക ഉപരോധത്തിന് സമാനമായ രീതിയിൽ ധന വിഹിതം വെട്ടിക്കുറക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ ഐക്യനിര രൂപപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചണിനിരക്കേണ്ട സമരമുഖമാണിത്. ഡൽഹിയിൽ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം സ്വാഗതാർഹമായ ചുവടു വെപ്പാണ്. പ്രക്ഷോഭത്തെ വെൽഫെയർ പാർട്ടി പിന്തുണക്കുന്നു. കർണാടകയിലെ ഭരണ കക്ഷിയായ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന പ്രക്ഷോഭവും സ്വാഗതാർഹമാണ്. പഞ്ചാബ്, ഡൽഹി, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്,ജാർക്കണ്ഡ്, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളും കേന്ദ്രം തുടരുന്ന സാമ്പത്തിക അടിച്ചമർത്തൽ നയത്തിനെതിരെ പ്രക്ഷോഭത്തിന്റെ പാതയിലാണ്. ജി.എസ്.ടി വന്നതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാവുകയും സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതം കേന്ദ്രം തിരിച്ച് തരുന്നത് കാത്തിരിക്കേണ്ട അവസ്ഥയിലേക്ക് സംസ്ഥാനങ്ങൾ എത്തുകയും ചെയ്തു. കേന്ദ്ര സംഘ്പരിവാർ ഭരണകൂടം…
ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും ‘ഇന്ത്യൻ’ നേതാക്കളും കേന്ദ്രത്തിൻ്റെ നയങ്ങൾക്കെതിരെ കേരളത്തിൻ്റെ പ്രതിഷേധത്തിൽ പങ്കുചേര്‍ന്നു
ന്യൂഡല്‍ഹി: ഫെഡറലിസത്തിനെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ, പ്രത്യേകിച്ച് വിഭവങ്ങളുടെ വിഭജനത്തിലെ അപാകതകൾക്കെതിരെ, ഇന്ന് (ഫെബ്രുവരി 8 വ്യാഴം) ജന്തർമന്തറിൽ കേരള സർക്കാർ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ സംസ്ഥാനങ്ങളുടെ സംഗമ വേദിയായി മാറി. പ്രതിഷേധം ഉദ്ഘാടനം ചെയ്ത കേരള മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രതിഷേധത്തിൽ പങ്കെടുത്തു. മുതിർന്ന രാഷ്ട്രീയ നേതാക്കളായ സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, രാജ്യസഭാംഗവും അഭിഭാഷകനുമായ കപിൽ സിബൽ, തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ പളനിവേൽ ത്യാഗരാജൻ, നിരവധി മന്ത്രിമാർ, എംപിമാർ, കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ (എൽഡിഎഫ്) എംഎൽഎമാരും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഒഴികെയുള്ള ഇന്ത്യൻ ബ്ലോക്ക് പാർട്ണർ…
മോദി ഭരണത്തിൽ എല്ലാ സംസ്ഥാനങ്ങളും അവഗണിക്കപ്പെട്ടു: പിണറായി വിജയൻ
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും, വടക്ക്-തെക്ക് വിഭജനം സൃഷ്ടിക്കാൻ എന്ന ബിജെപിയുടെ വാദം തള്ളി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 7 ന് ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തില്‍, എല്ലാ സംസ്ഥാനങ്ങളും ഫെഡറൽ വിരുദ്ധതയുടെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്വാഭാവികമായും പ്രതിഷേധത്തിൽ പങ്കുചേരില്ലെന്നും എന്നാൽ തമിഴ്‌നാട്, കർണാടക, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ തങ്ങളുടെ ആശങ്കകൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി എട്ടിന് കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ടെന്ന് ന്യൂഡൽഹിയിലെ കേരള ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെൻ്റൽ, ഇൻക്ലൂസീവ് അലയൻസ്…
തോട്ടടി പാലത്തിന് ശാപമോക്ഷം; പുതിയ പാലം യാഥാർത്ഥ്യമാകും
എടത്വ: അപകടാവസ്ഥയിലുള്ളതും സുരക്ഷിതത്വവും ഇല്ലാത്ത തോട്ടടി പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിന് 4 കോടി രൂപ ബജറ്റിൽ വകയിരുത്തി. പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് തോട്ടടി പാലം സമ്പാദക സമിതി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, പ്രസിഡൻ്റ് റോബി തോമസ് ,ജനറൽ കൺവീനർ അജോയ് കെ. വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി,പൊതുമരാമത്ത് വകുപ്പ് മന്ത്രി , ജനപ്രതിനിധികൾ എന്നിവർക്ക് നിവേദനം നല്‍കിയിരുന്നു. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ മൂന്നു കരയെയും ബന്ധിപ്പിച്ച് കടത്തു വള്ളം ഉണ്ടായിരുന്നു. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിൽ ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് നിലവിലുള്ള വീതികുറഞ്ഞ പാലം നിർമ്മിച്ചത്. പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു.…
ആറ്റുകാല്‍ പൊങ്കാല: ഭക്ഷണശാലകൾക്ക് മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഭക്ഷണശാലകൾക്കും ഭക്ഷ്യസ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിൻ്റെ/രജിസ്‌ട്രേഷൻ്റെ പകർപ്പ് പ്രദർശിപ്പിക്കേണ്ടതുണ്ട്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ആരോഗ്യ സർട്ടിഫിക്കറ്റ് പരിശോധന സമയം അവർ ഹാജരാക്കണം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ശുദ്ധത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഇവരുടെ കൈവശം ഉണ്ടായിരിക്കണം. ഭക്ഷ്യസംരംഭകർക്കും ഭക്ഷണം പാകം ചെയ്യുന്നവർക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 13ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. പൊങ്കാല ഉത്സവമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഭക്ഷ്യസംരംഭകരും ക്ലാസിൽ പങ്കെടുക്കണം. ക്ലാസിൽ പങ്കെടുക്കുന്നവരുടെ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നമ്പർ എന്നിവ രജിസ്റ്റർ ചെയ്യുന്നതിന് fsonemomcirclee@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണം. ടോൾ ഫ്രീ നമ്പർ പൊങ്കാലയോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, കൂൾ ഡ്രിങ്ക്‌സ്, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്ന വ്യക്തികളും…
കേരള കലാകേന്ദ്രം ഷോര്‍ട്ട് ഫിലിം – ഡോക്യുമെന്ററി മത്സരം
തിരുവനന്തപുരം: കേരള കലാകേന്ദ്രം നാല്‍പ്പത്തിരണ്ടാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം – ഡോക്യുമെന്‍ററി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. പത്ത് മിനിറ്റിന് അകവും പത്ത് മിനിറ്റിന് മുകളിലും ദൈര്‍ഘ്യമുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. മികച്ച ഷോര്‍ട്ട് ഫിലിം, മികച്ച ഡോക്യുമെന്‍ററി, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ്, നടന്‍, നടി, സഹനടന്‍, സഹനടി, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലായാണ് അവാര്‍ഡ്. ചലച്ചിത്ര-കലാ രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍ക്കൊണ്ട ജഡ്ജിംഗ് പാനല്‍ വിജയികളെ തെരഞ്ഞെടുക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും, മെമന്‍റോയും, സര്‍ട്ടിഫിക്കറ്റും ലഭിക്കും. എന്‍ട്രികള്‍ അയയ്ക്കേണ്ട അവസാന തീയതി 2024 മാര്‍ച്ച് 5. വിലാസം: കേരള കലാകേന്ദ്രം, 27/1819, ശ്രീചിത്ര ലെയിന്‍, വഞ്ചിയൂര്‍, തിരുവനന്തപുരം 695 035. കൂടുതല്‍ വിവരങ്ങള്‍ക്ക്: ശ്രീലക്ഷ്മി എസ് നായര്‍ (കോഓര്‍ഡിനേറ്റര്‍) ഫോണ്‍ 98950 70030, 94969 80472
തലവടി തിരൂപയനന്നൂർകാവ് ഭഗവതി ക്ഷേത്രം ഉത്സവം 15 മുതൽ 22 വരെ; സ്വാഗത സംഘം രൂപീകരിച്ചു
എടത്വാ: തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം ഉത്സവം ഫെബ്രുവരി 15 മുതൽ 22 വരെ നടക്കും. ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മുഖ്യതന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന ഉത്ഘാടനം ചെയ്തു. ക്ഷേത്ര മാനേജർ അജികുമാർ കലവറശ്ശേരിൽ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. പിയൂഷ് പ്രസന്നൻ, രതീഷ് പതിനെട്ടിൽചിറ, രഘുനാഥൻ രഘു സദനം, നന്ദകുമാർ കലവറശ്ശേരിൽ, സന്തോഷ് പറത്തറപറമ്പിൽ, രമേശ് കുമാർ കുളക്കരേട്ട്, കെ.ജെ തോമസ് , പ്രഭാ രഘുനാഥ്, ശ്രീജാ രാജേഷ്, സുരേഷ് പതിനെട്ടിൽ, സത്യൻ സുകന്യാഭവൻ, മജോഷ് ചന്ദ്രൻ, ആനന്ദൻ നെല്ലിശ്ശേരി, മനോഹരൻ വെറ്റിലക്കണ്ടം, ഗിരിജാ ആനന്ദ്, ബിന്ദു നമ്പലശ്ശേരി, പ്രകാശ് ശാസ്താംപറമ്പ്, ധനലക്ഷ്മി കൊപ്പാറ, ജ്യോതി പ്രസാദ് പതിനെട്ടിൽ എന്നിവർ പ്രസംഗിച്ചു. പി.ആർ.വി നായർ (ചെയർമാൻ), രതീഷ് പതിനെട്ടിൽചിറ…
സീതാറാം ജിന്‍ഡലിന് പത്മ ഭൂഷണ്‍
“പ്രകൃതിചികിത്സയിലും ജീവകാരുണ്യ രംഗത്തുമുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഈ ബഹുമതിക്ക് പരിഗണിക്കപ്പെട്ടത്” തിരുവനന്തപുരം: ജീവകാരുണ്യ, ആരോഗ്യ പരിപാലന മേഖലകളിലെ വിശിഷ്ട വ്യക്തിത്വമായ ഡോ. സീതാറാം ജിന്‍ഡലിനെ രാജ്യം പത്മ ഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രകൃതിചികിത്സയിലും ജീവകാരുണ്യ രംഗത്തുമുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഈ ബഹുമതിക്ക് പരിഗണിക്കപ്പെട്ടത്. ഔഷധ രഹിത ചികിത്സയ്ക്ക് ഇദ്ദേഹം നല്‍കിയ സംഭാവനകളും ജിന്‍ഡല്‍ നേച്വര്‍ക്യുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ഐ) എന്ന സ്ഥാപനവുമാണ് ഈ ആദരണീയമായ അംഗീകാരം നേടിക്കൊടുത്തത്. ഹരിയാനയിലെ നാല്‍വ എന്ന ഉള്‍ഗ്രാമത്തില്‍ 1932ല്‍ ജനിച്ച ഡോ. ജിന്‍ഡല്‍ 1977-79 കാലത്താണ് ബംഗളുരുവിന് സമീപം പ്രകൃതിചികിത്സയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗവേഷണ വിഭാഗം കൂടി ഉള്‍പ്പെടുത്തി പ്രകൃതി ചികിത്സ, യോഗ ആശുപത്രിക്ക് തുടക്കമിട്ടത്. പിന്നീട് തന്‍റെ ജന്മ ഗ്രാമമായ നാല്‍വയില്‍ എട്ട് ജീവകാരുണ്യ സ്ഥാപനങ്ങളും സ്ഥാപിച്ചു
ബംഗാൾ മർകസ്-ത്വയ്ബ ഗാർഡൻ പത്താം വാർഷികം മാർച്ച് 1,2,3 തിയ്യതികളിൽ
കോഴിക്കോട്: പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ആസ്ഥാനമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ-സാമൂഹ്യപ്രവർത്തങ്ങൾ നടത്തുന്ന ത്വയ്ബ ഗാർഡൻ സ്ഥാപനങ്ങളുടെ പത്താം വാർഷികം മാർച്ച് 1,2,3 തിയ്യതികളിൽ നടക്കും. 2012ൽ ദക്ഷിൺ ദിനാജ്പൂർ ജില്ലയിലെ മാജിഖണ്ഡയിൽ മർകസ് പൂർവ വിദ്യാർഥി സുഹൈറുദ്ദീൻ നൂറാനിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് സ്ഥാപിച്ചാണ് ബംഗാൾ മർകസിന് തുടക്കമിടുന്നത്. 9 വിദ്യാർഥികളുമായി തുടങ്ങിയ സ്ഥാപനം ബംഗാളിന് പുറമെ ആസാം, ബീഹാർ, മണിപ്പൂർ, ത്രിപുര, ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും സാധാരണക്കാരുടെ വിദ്യാഭ്യാസ-ജീവിത നിലവാരത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 18 സ്ഥാപനങ്ങളിലായി 3500 വിദ്യാർഥികളും, സാമൂഹ്യക്ഷേമ പദ്ധതികളിലായി ഒരുലക്ഷത്തോളം ജനങ്ങളും ഇന്ന് ബംഗാൾ മർകസിന്റെ ഗുണഭോക്താക്കളാണ്. മാർച്ച് ആദ്യത്തിൽ നടക്കുന്ന പത്താം വാർഷിക ആഘോഷങ്ങളിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയാവും. സമ്മേളനത്തിന്റെ ഭാഗമായി ഹാർമണി…
