എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ അന്തര്‍ദേശീയ ആധുനിക സാങ്കേതിക കാഴചപ്പാടുകള്‍ വേണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍

കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ അന്തര്‍ദേശീയ-ആധുനിക സാങ്കേതിക കാഴ്ചപ്പാടോടുകൂടിയ സിലബസ് പരിഷ്‌കരണങ്ങളും പുതുതലമുറയ്ക്ക് രാജ്യാന്തര തൊഴില്‍ സാധ്യത നല്‍കുന്ന നൂതന കോഴ്സുകളും ആരംഭിക്കണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍. കൊച്ചി ആല്‍ബര്‍ട്ടെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ ചേര്‍ന്ന കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ നേതൃസമ്മേളനം സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി. സാങ്കേതിക വിദ്യാഭ്യാസ ഹബ്ബാകുവാനുള്ള അടിസ്ഥാന ആധുനിക സൗകര്യങ്ങള്‍ കേരളത്തിലെ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ക്കുണ്ട്. പ്രമുഖ റാങ്കിംഗുള്ള രാജ്യാന്തര യൂണിവേഴ്സിറ്റികളുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. ഇന്‍സ്റ്റിറ്റിയൂഷന്‍-ഇന്‍ഡസ്ട്രി-ഇന്റര്‍നാഷണല്‍ എന്നീ ത്രിതല തലത്തില്‍ വിവിധ പദ്ധതികള്‍ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലും ആരംഭിക്കും. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായി കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളില്‍ വിദ്യാര്‍ത്ഥികളുടെ അന്വേഷണങ്ങളുണ്ട്. അസോസിയേഷനുമായി സര്‍ക്കാര്‍ അടിയന്തരമായി കരാര്‍…

വയോധികയായ ഭര്‍തൃമാതാവിനെ ക്രൂരമായി മർദ്ദിച്ച മരുമകളുടെ ജാമ്യം നിഷേധിച്ചു; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊല്ലം: 80-കാരിയായ ഭര്‍തൃമാതാവിനെ ക്രൂരമായി മർദ്ദിച്ച കേസില്‍ അറസ്റ്റിലായ മരുമകള്‍ മഞ്ജു തോമസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം തേവലക്കരയിലാണ് സംഭവം നടന്നത്. മഞ്ജു വയോധികയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് മഞ്ജുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി. കോടതി നിർദേശപ്രകാരം മഞ്ജുവിനെ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേക്ക് മാറ്റി. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് മഞ്ജുവിനെതിരെ ചുമത്തിയിരിക്കുന്നത്. ആറേഴു വര്‍ഷമായി മരുമകൾ തന്നെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് വയോധിക ഏലിയാമ്മ വര്‍ഗീസ് പറയുന്നു. വൃത്തിയില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദനം. പല സന്ദര്‍ഭങ്ങളിലും വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. തന്നെ മർദിക്കുന്നതിനു പിന്നിൽ ഒരു കാരണവുമില്ലെന്നും താനിവിടെനിന്ന് ഇറങ്ങിപ്പോകണമെന്നതാണു മരുമകളുടെ ആവശ്യമെന്നും ഏലിയാമ്മ വർഗീസ് പറഞ്ഞു. മുഖത്തടിക്കുകയും പുറത്ത്…

ശോഭനയുടെ 40 വർഷങ്ങൾ ആഘോഷിക്കാൻ മഹോത്സവം ഒരുക്കി സീ കേരളം

കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഡിസംബർ 16, ശനിയാഴ്‌ച വൈകിട്ട് താരങ്ങൾ അണിനിരക്കുന്ന കലാവിരുന്ന് കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭന ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കുന്ന വേള ആഘോഷമാക്കാൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം. ഡിസംബർ 16 ശനിയാഴ്ച കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ സീ കേരളം സംഘടിപ്പിക്കുന്ന മികവുറ്റ കലാവിരുന്നിൽ ശോഭനയുടെ 40 വർഷത്തെ ചലച്ചിത്ര ജീവിതം കൊണ്ടാടാൻ നിരവധി താരങ്ങളും എത്തും. വൈകിട്ട് 5.30 മണിക്ക് ആരംഭിക്കുന്ന കലാവിരുന്നിന്‌ സീ കേരളം നൽകിയിരിക്കുന്ന പേര് മഹോത്സവം എന്നാണ്. പേര് പോലെ തന്നെ ഒരു ബൃഹത് മഹോത്സവമാണ് കൊച്ചിയിലെ പ്രേക്ഷകരെ കാത്തിരിക്കുന്നത്. സീ കേരളം ചാനലിലെ ജനപ്രിയ പരിപാടിയായ സരിഗമപ യിലെ മത്സരാർത്ഥികൾ ശോഭനയ്ക്കുള്ള ആദരമായി ഒരുക്കുന്ന കലാവിരുന്ന്, ശോഭന അവതരിപ്പിച്ച തേന്മാവിൻ കൊമ്പത്ത് എന്ന ചലച്ചിത്രത്തിലെ…

കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം തടവ് ശിക്ഷ

കോട്ടയം: കോളേജ് വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം തടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. പുനലൂർ സ്വദേശി അനീഷ് കുമാറിനാണ് കോടതി ശിക്ഷ വിധിച്ചത്. നിരവധി കേസുകളിൽ ഇയാൾക്ക് പങ്കുള്ളതായും കോടതി ചൂണ്ടിക്കാട്ടി. 2018 ഓഗസ്റ്റിൽ യൂണിവേഴ്‌സിറ്റി പരീക്ഷയ്‌ക്ക് തയ്യാറായി നില്‍ക്കുമ്പോഴാണ് പെൺകുട്ടിയെ അനീഷ് കുമാർ ആക്രമിച്ചത്. കൂടാതെ, ഏതാനും മാസങ്ങൾക്ക് മുമ്പ് തെങ്കാശിയിൽ റെയിൽവേ ഗേറ്റ് ജീവനക്കാരനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. നിലവിൽ തമിഴ്‌നാട്ടിലെ ജയിലിൽ കഴിയുന്ന ഇയാളെ വിചാരണയ്ക്കായി പുനലൂർ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് ബിനു ഹാജരായി.

തലവേദനയ്ക്കുള്ള കുത്തിവെയ്പ് എടുത്ത ഏഴു വയസ്സുകാരന്റെ കാലുകള്‍ തളര്‍ന്നു; ഡോക്ടര്‍ക്കും നഴ്സിനുമെതിരെ കേസ്

തൃശൂർ: തലവേദനയ്ക്കുള്ള കുത്തിവയ്പെടുത്ത ഉടൻ ഏഴുവയസ്സുകാരന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കും നഴ്‌സിനും എതിരെ പോലീസ് കേസെടുത്തു. തൃശൂർ പാലയൂർ സ്വദേശി ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയെ ഡിസംബർ ഒന്നിനാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കടുത്ത തലവേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ രണ്ട് കുത്തിവയ്പ്പുകൾ നിർദ്ദേശിച്ചു. അത്യാഹിത വിഭാഗത്തിലെ ഒരു പുരുഷ നഴ്സ് ആയിരുന്നു കുട്ടിക്ക് കുത്തിവെപ്പെടുത്തത്. ഒരെണ്ണം ഇടതു കൈയിലും മറ്റൊന്ന് അരക്കെട്ടിന് താഴെ ഇടതുഭാഗത്തും ആയാണ് നൽകിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുത്തിവെച്ചയുടനെ കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. ഈ വിവരം ഡോക്ടറെ അറിയിച്ചപ്പോൾ മാറിക്കോളും എന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു എന്നു പറയുന്നു. വീട്ടിലെത്തി ഏറെ…

വയോധികയായ ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മരുമകളെ പോലീസ് അറസ്റ്റു ചെയ്തു

കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് വയോധികയായ ഭര്‍തൃമാതാവിനെ ക്രൂരമായി മർദിച്ച മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. 80കാരിയായ ഏലിയാമ്മ വർഗീസിനാണ് മരുമകളുടെ മർദനമേറ്റത്. കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ മരുമകൾ മഞ്ജു തള്ളി താഴെയിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ഒരു വർഷം മുൻപുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം നടന്നത്. ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപികയാണ് മ­​ഞ്­​ജു മോ​ള്‍ തോ​മ­​സ്. ഭര്‍തൃമാതാവിനെ ഇവര്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍‌വാസികള്‍ പറഞ്ഞു. മക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദ്ദിക്കുന്നത്. എന്നാല്‍ മര്‍ദ്ദനം സഹിക്കാന്‍ പറ്റാതെയായപ്പോള്‍ വയോധിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീഡിയോയില്‍ വളരെ മോശമായ ഭാഷയില്‍ യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നുണ്ട് . ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. വീണിടത്ത് കുറച്ച് നേരം കിടക്കുകയും പിന്നീട് ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നതായി വീഡിയോയില്‍ കാണാം .…

നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെ പ്രാക്ടീസ് വര്‍ധിപ്പിക്കാനും രോഗീ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുമായി കെയര്‍സ്റ്റാക്ക് വേബിയോയെ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: ആര്‍ വി കൃഷ്ണന്‍, മനുദേവ്, ബി എസ് ബിജോയ് എന്നിവര്‍ ചേര്‍ന്നു സ്ഥാപിച്ച പരസ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകളില്‍ ആധുനീക ഇന്റലിജന്‍സ് സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പായ വേബിയോയെ ഏറ്റെടുക്കുന്നതായി അമേരിക്ക ആസ്ഥാനമായുള്ള ക്ലൗഡ് അധിഷ്ഠിത ഡെന്റല്‍ സോഫ്റ്റ് വെയര്‍ സൊലൂഷന്‍ മുന്‍നിരക്കാരായ കെയര്‍സ്റ്റാക്ക് പ്രഖ്യാപിച്ചു.  വേബിയോയുടെ അത്യാധുനീക സാങ്കേതികവിദ്യയും കെയര്‍സ്റ്റാക്കിന്റെ വിപണി മേധാവിത്തവും പ്രയോജനപ്പെടുത്തി ആരോഗ്യ മേഖലയിലെ പേഷ്യന്റ്-പ്രാക്ടീസ് ആശയവിനിമയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതായിരിക്കും ഈ ഏറ്റെടുക്കല്‍. കഴിഞ്ഞ ഏഴു സാമ്പത്തിക വര്‍ഷങ്ങളായി ഏറെ ശ്രദ്ധേയമായ വരുമാന വളര്‍ച്ചയാണ് വേബിയോ കൈവരിച്ചു കൊണ്ടിരിക്കുന്നത്. ഈ ഏഴു വര്‍ഷങ്ങളിലെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 39.42 ശതമാനമാണ്.  നിലവില്‍ ഇന്ത്യയിലെ 22,000 പ്രദേശങ്ങളിലാണ് കമ്പനിയുടെ കോള്‍ ട്രാക്കിങ് സേവനം ലഭ്യമായിട്ടുള്ളത്.  ദേശീയ തലത്തില്‍ 56 സ്ഥാപനങ്ങള്‍ക്ക് വേബിയോ സേവനങ്ങള്‍ നല്‍കുന്നുമുണ്ട്.  ഈ രംഗത്തെ വിപുലമായ ഉപഭോക്തൃനിരയും…

തലവടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പട്ടരുമഠം പി.കെ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

എടത്വ: ദീർഘകാലം തലവടി ഗ്രാമപഞ്ചായത്ത് അംഗമായും പിന്നീട് വൈസ് പ്രസിഡന്റുമായിരുന്ന  പട്ടരുമഠം  പി.കെ  ചന്ദ്രശേഖരൻ നായർ (97) അന്തരിച്ചു. പരേതയായ  വിലാസിനിയമ്മയാണ് ഭാര്യ. മോഹൻദാസ് ,ഷീല , ശിവദാസ്,ഭരതൻ എന്നിവർ മക്കളും ഉഷ ,ശ്രീലത, സുജ,പരേതനായ വിജയഗോപാൽ എന്നിവർ മരുമക്കളും ആണ്. സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് വീട്ടുവളപ്പിൽ. നിര്യാണത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ , വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ലയൺസ് ക്ലബ് എടത്വ ടൗൺ പ്രസിഡന്റ് ബിൽബി മാത്യു കണ്ടത്തിൽ, പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള തുടങ്ങിയവർ അനുശോചിച്ചു.

ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ നേരിടുന്ന ദുരിതം: കുമ്മനവും സംഘവും എത്തുന്നതിനു മുന്‍പേ ഓടിപ്പാഞ്ഞ് ദേവസ്വം മന്ത്രിയെത്തി

പമ്പ: ശബരിമലയില്‍ ഇതര സംസ്ഥാനക്കാരായ ഭക്തര്‍ നേരിടുന്ന ദുരിതം കേട്ടറിഞ്ഞ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞയുടന്‍ നവകേരള സദസ്സ് വിട്ട് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഓടിപ്പാഞ്ഞെത്തി. നവകേരള സദസിന്റെ കോട്ടയത്തെ പരിപാടികൾ ഉപേക്ഷിച്ചാണ് ബിജെപി നേതാക്കൾ ശബരിമലയിലെത്തുന്നതിനു മുന്നേ മന്ത്രി പമ്പയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അയ്യപ്പഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ദുരിതങ്ങളും വിവിധ വാര്‍ത്താ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴും മുഖ്യമന്ത്രിയോ ദേവസ്വം മന്ത്രിയോ പമ്പയിലോ സന്നിധാനത്തോ എത്തിനോക്കിയിരുന്നില്ല. ശബരിമലയിലെത്തിയ ഇതര സംസ്ഥാന ഭക്തർ ഉൾപ്പെടെയുള്ളവര്‍ സർക്കാരിനെയും ദേവസ്വം ബോർഡിനെയും രൂക്ഷമായി വിമർശിച്ച് ചാനൽ ക്യാമറകൾക്ക് മുന്നിൽ എത്തിയിരുന്നു. സന്നിധാനത്ത് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്ന അയ്യപ്പഭക്തർ ‘ഡൗൺ ഡൗൺ കേരള സിഎം’ എന്ന മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. എരുമേലി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ്…

ശബരിമല ആസൂത്രിത പദ്ധതിക്ക് 220 കോടി രൂപ അനുവദിച്ചു: മുഖ്യമന്ത്രി

ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഏഴു വർഷം കൊണ്ട് 220 കോടി രൂപയാണ് സർക്കാർ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾ ഹൈക്കോടതി ഹൈപവർ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്നു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർത്ഥാടകർക്കും തീർത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന 6 ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നു. കിഫ്ബിയിൽ നിന്നും 108 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂർ, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, നിലയ്ക്കൽ, മണിയംകോട് എന്നിവിടങ്ങളിൽ ഇടത്താവളം നിർമിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ കേരളത്തിലെ വിവിധ ദേവസും ബോർഡ് ക്ഷേത്രങ്ങൾക്ക് ഉൾപ്പെടെ 467 കോടി രൂപയുടെ സഹായമാണ് സർക്കാർ നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രം 144 കോടി നൽകി. ശബരിമല സീസണിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട , കോട്ടയം ജില്ലകൾക്ക് 16…