കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 30ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ എന്‍ഡിഎ സംസ്ഥാന നേത്യയോഗം തീരുമാനിച്ചു. എന്‍ഡിഎ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്കുള്ള ശില്‍പശാല നവംബര്‍ ആറിന് ചേര്‍ത്തലയില്‍ നടക്കും. ബിഡിജെഎസ് സംസ്ഥാന കമ്മിറ്റിയാണ് ശില്‍പശാല നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പദയാത്രകള്‍, മുഴുവന്‍ പഞ്ചായത്തുകളിലും പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ ശില്‍പശാലയില്‍ ആസൂത്രണം ചെയ്യും. ഘടകകക്ഷികളുടെ അനുബന്ധ സംഘടനകളുടെ സംസ്ഥാനതല ഏകോപന സംവിധാനം നടപ്പാക്കും. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ ഏകോപനത്തിനായുള്ള ആദ്യ യോഗം തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുരേന്ദ്രനും വൈസ് ചെയര്‍മാനായി തുഷാര്‍ വെള്ളാപ്പള്ളിയുമാണ്. മറ്റ് ഭാരവാഹികള്‍: പി.കെ.കൃഷ്ണദാസ്, കെ. പത്മകുമാര്‍, സി.കെ. ജാനു, വിഷ്ണുപുരം ചന്ദ്രശേഖരന്‍, കുരുവിള മാത്യൂസ്, വി.വി. രാജേന്ദ്രന്‍ (വൈസ് ചെയര്‍മാന്‍മാര്‍), പി.എച്ച്. രാമചന്ദ്രന്‍, നിയാസ് വൈദ്യരകം (ജോയിന്റ് കണ്‍വീനര്‍മാര്‍). സംസ്ഥാന ചെയര്‍മാനും ബിജെപി…
Category: KERALA
കേരളത്തില്‍ കനത്ത മഴ തുടരുന്നു; തലസ്ഥാന നഗരം വെള്ളത്തിനടിയിൽ; അനധികൃത നിർമാണമാണ് ടെക്‌നോപാർക്ക് മുങ്ങാന്‍ കാരണമെന്ന്
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഐടി നഗരമായ കഴക്കൂട്ടം ടെക്നോപാര്‍ക്ക് മഴക്കെടുതിയില്‍ വെള്ളത്തിനടിയിലായത് ഏവരും അമ്പരപ്പോടെയാണ് കാണുന്നത്. ഒന്നാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. താമസസ്ഥലത്ത് കുടുങ്ങിയ ടെക്കികളെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. 2018ലെ മഹാപ്രളയത്തിലും സുരക്ഷിത താവളമായിരുന്ന ടെക്നോപാര്‍ക്ക് വെള്ളത്തിനടിയിലാകാനുള്ള പ്രധാന കാരണം സമീപത്തെ തെറ്റിയാര്‍ നദി കരകവിഞ്ഞൊഴുകിയതാണ്. കഴക്കൂട്ടത്തെ 110 കെവി സബ്സ്റേഷന്‍ വെള്ളത്തിനടിയിലായതിന്റെ കാരണവും ഇതാണ്. തെറ്റിയാര്‍ പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന നിര്‍മാണങ്ങള്‍ ഭാവിയില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ബൈപ്പാസ് നിര്‍മാണ ഘട്ടത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രമുഖ ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍ പറഞ്ഞു. തെറ്റിയാര്‍ പുഴയില്‍ മുന്‍പും വെള്ളം നിറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. സമീപകാലത്തുണ്ടായ നിര്‍മാണങ്ങളാണ് വെള്ളപ്പൊക്കത്തിന് കാരണം. ബൈപാസ് നിര്‍മാണവും സമീപത്തെ പ്രധാന നിര്‍മാണങ്ങളും ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്. സമീപത്തെ ഓടകളില്‍ പലതും അടഞ്ഞതായി നാട്ടുകാര്‍ പറയുന്നു.…
നജീബ് അഹമ്മദ് അനുസ്മരണ സംഗമം
ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാന ദിവസത്തിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘വേർ ഈസ് നജീബ്?’ എന്ന ചോദ്യമുയർത്തിയ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട് അദ്ധ്യക്ഷത വഹിച്ചു. നജീബിന്റേത് വ്യവസ്ഥാപിത തിരോധാനമാണെന്നും ഏത് മറവിയിലേക്ക് തള്ളിയിട്ടാലും എസ്.ഐ.ഒ തെരുവില്‍ ചോദ്യമുയർത്തുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ, ഫുആദ്, അസ്‌ലം പി.വി. നാജിഹ്, നൂറുദ്ദീൻ, റിസ്‌വാൻ, റാഷിദ് എന്നിവർ സംസാരിച്ചു.
മുട്ടാർ ചീരംവേലിൽ അഡ്വ. ബിജു സി ആൻ്റണി അന്തരിച്ചു
മുട്ടാർ : സാമൂഹിക – സാംസ്ക്കാരിക – രാഷ്ടീയ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചീരംവേലിൽ അഡ്വ.ബിജു സി. ആൻ്റണി (53) അന്തരിച്ചു.മ്യതദേഹം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാരം ഒക്ടോബർ 19 വ്യാഴാഴ്ച 2.30ന് മുട്ടാർ സെൻ്റ് ജോർജ് പള്ളിയിൽ. ഭാര്യ:തൃക്കൊടിത്താനം മുട്ടത്തുപാറ കുടുംബാംഗം റിൻസി (അദ്ധ്യാപിക, സെൻ്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നീരേറ്റുപുറം) മക്കൾ: അരുൺ ആൻ്റണി ബിജു (വിദ്യാർത്ഥി, ഈസ്റ്റ് – വെസ്റ്റ് നഴ്സിംഗ് കോളജ്, ബാഗ്ലൂർ), അഖിൽ ചാക്കോ ബിജു (വിദ്യാർത്ഥി, സെൻ്റ് ഗിറ്റ്സ് എൻഞ്ചിനീയറിംഗ് കോളജ്, പത്താമുട്ടം), അമൽ സ്ക്കറിയ ബിജു (വിദ്യാർത്ഥി, സെൻ്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നീരേറ്റുപുറം). കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിജു സി ആൻ്റണിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, മന്ത്രി റോഷി…
കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചത് സിപിഎം: ഇ ഡി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ അനുവദിച്ചതും നിയന്ത്രിച്ചതും സി.പി.എമ്മിന്റെ രാഷ്ട്രീയ ഉപസമിതിയും പാര്‍ലമെന്ററി കമ്മിറ്റിയുമാണെന്ന് ഇ.ഡി. ബാങ്ക് ഡയറകടര്‍ ബോര്‍ഡിന് പുറമെ നയപരമായ കാര്യങ്ങളും സിപിഎമ്മാണ് തീരുമാനിച്ചിരുന്നതെന്നും ഇ ഡി പറഞ്ഞു. വായ്പ അനുവദിക്കുന്നതിന് പ്രത്യേക മിനിറ്റ്‌സ് ബുക്ക് സൂക്ഷിച്ചിട്ടുണ്ടെന്നും ഇഡിയുടെ പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ എം.കെ. ബിജുവും സെക്രട്ടറി സുനില്‍കുമാറും ഇക്കാര്യം സമ്മതിച്ചിരുന്നു. ഉന്നത സി.പി.എം നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പലര്‍ക്കും അനധികൃത വായ്പ അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള (പിഎംഎല്‍എ) അന്വേഷണത്തിലും തട്ടിപ്പുകള്‍ കണ്ടെത്തി. ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും അനുവദിച്ച വായ്പയുടെ ഭൂരിഭാഗവും പണമായി മാറ്റി. നിയമവിരുദ്ധമായ ഇടപാടുകള്‍ ശിക്ഷാര്‍ഹമാണ്. പണം കൈമാറ്റം സംബന്ധിച്ച് ബാങ്ക് ജീവനക്കാരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മൊഴി നല്‍കിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 25-ന് നടത്തിയ റെയ്ഡില്‍ ബാങ്കില്‍ അനധികൃതമായി വായ്പ അനുവദിച്ചതുമായി…
വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്കും സംഘത്തിനും നേരെ ആക്രമണം; പ്രതിയെ പോലീസ് പിടികൂടി
എരുമേലി: അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി വനിതാ സബ് ഇന്‍സ്പെകുറെ ആക്രമിച്ചു. എരുമേലിയിലാണ് സംഭവം. അയല്‍വാസിയെ ആക്രമിച്ച കേസിലെ പ്രതി എലിവാലിക്കര കീച്ചേരില്‍ വി.ജി. ശ്രീധരന്‍ (72) എരുമേലി വനിതാ സബ് ഇന്‍സ്പെക്ടര്‍ ശാന്തി കെ.ബാബുവിന്റെ തലമുടി കുത്തിപ്പിടിക്കുകയും തുടര്‍ന്ന് മുതുകില്‍ ഇടിക്കുകയും ചെയ്യു. കോടതി പുറപ്പെടുവിച്ച വാറണ്ട് നടപ്പാക്കാന്‍ പൊലീസ് എത്തിയപ്പോഴായിരുന്നു സംഭവം. ശ്രീധരന്‍ എസ്‌ഐക്കും സംഘത്തിനും നേരെ ചീത്തവിളിച്ചു. പോലീസ് സ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയും അകത്ത് കയറി വാതിലടക്കുകയും ചെയ്തു. ഇതോടെ പോലീസ് ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് ശ്രീധരനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ എസ്‌ഐയുടെ തലമുടിയില്‍ കുത്തിപ്പിടിച്ച് മുതുകില്‍ ഇടിച്ചു. പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം: സർക്കാർ ഉത്തരവിൽ ഗുരുദേവനെ മറന്നു
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കൊല്ലം ആശ്രമത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ നടത്തിപ്പിനായി ഇടക്കാല സമിതിയെയും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ മേല്‍നോട്ട സമിതിയെയും നിയോഗിച്ച ഉത്തരവില്‍ ഗുരുദേവന്റെ പേരില്ല. ഉത്തരവില്‍ കൊല്ലം കള്‍ച്ചറല്‍ കമ്മിറ്റി എന്ന് പരാമര്‍ശിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ആക്ഷേപമുണ്ട്. ആദ്യ പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കൊല്ലത്തെ സാംസ്കാരിക സമുച്ചയം പ്രഖ്യാപിച്ചത്. സമുച്ചയത്തിന് ശ്രീനാരായണ ഗുരുദേവന്റെ പേരിടുമെന്ന് ബജറ്റ് പ്രഖ്യാപനം. മെയ് നാലിന് സംസ്ഥാനത്തിന് സമര്‍പ്പിച്ച സമുച്ചയം ശ്രീനാരായണഗുരു കള്‍ച്ചറല്‍ കോംപ്ലക്സ് എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ കൊല്ലത്തെ സാംസ്ക്കാരിക സമുച്ചയം എന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇത് യാദ്യശ്ചികമല്ലെന്ന് ചൂണ്ടിക്കാട്ടി ഒന്നിലധികം സ്ഥലങ്ങളില്‍ ഇത് ആവര്‍ത്തിച്ചു. ഗുരുദേവനോട് സാമ്യമില്ലാത്ത പ്രതിമ സമുച്ചയത്തില്‍ സ്ഥാപിച്ചത് ഉദ്ഘാടന ദിവസം തന്നെ വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് പ്രതിമ നീക്കം ചെയ്ത്…
കുട്ടനാട്ടിലെ വിളവെടുപ്പുകാലം തകർത്ത് മഴ; ആലപ്പുഴ വെള്ളത്തിൽ മുങ്ങി; നിസ്സഹായരായി കർഷകർ
ആലപ്പുഴ: സംസ്ഥാനത്തുടനീളം പെയ്ത കനത്ത മഴയില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ രണ്ടാംവിള വിളവെടുപ്പിന് പാകമായ പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കാലാവസ്ഥ പ്രതികൂലമായത് ആലപ്പുഴ ജില്ലയില്‍ കാത്തിരുന്ന വിളവെടുപ്പിന് തിരിച്ചടിയായി. കനത്ത മഴയെത്തുടര്‍ന്ന് തോട്ടപ്പള്ളി സ്പില്‍വേ, അന്ധകാരനഴി അഴിമുഖം, തണ്ണീര്‍മുക്കം ബണ്ട് എന്നിവിടങ്ങളില്‍ ഉയര്‍ന്ന തോതില്‍ നീരൊഴുക്ക് കടലിലേക്ക് ഒഴുകുകയാണ്. അമ്പലപ്പുഴ കാക്കഴത്തെ ഒരു മരണവീട്ടില്‍ പോലും കയറി. പിന്നീട് ഫയര്‍ഫോഴ്സ് വെള്ളം പമ്പ് ചെയ്ത് പുറത്തേക്കൊഴുക്കി. വെള്ളപ്പൊക്കം വടക്കന്‍ മേഖലകളിലെ ചെമ്മീന്‍ കര്‍ഷകരെയും ദുരിതത്തിലാക്കി. ശനിയാഴ്ചയാണ് ചേര്‍ത്തലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഈ ദിവസം 200 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. തോട്ടപ്പള്ളി സ്പില്‍വേയുടെ 14 ഷട്ടറുകളും തുറന്നു. ദേശീയപാത നിര്‍മാണം മൂലം നീരൊഴുക്ക് നിലച്ച് സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒഴുകി ഒടുവില്‍ വെള്ളം കയറി. മഴയുടെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലയില്‍ ജാഗ്രതാ…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സി.പി.എമ്മിലെ കൂടുതല്‍ നേതാക്കള്‍ക്കായി ഇ.ഡി തിരച്ചില്‍ ശക്തമാക്കുന്നു. സ്വത്ത് കണ്ടുകെട്ടല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഇഡി റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന. സിപിഎമ്മിനെതിരെയുള്ള എല്ലാ റിപ്പോര്‍ട്ടുകളും ഇഡി സമര്‍പ്പിച്ചത് വരും ദിവസങ്ങളില്‍ മറ്റ് സിപിഎം നേതാക്കളും അറസ്റ്റിലാകുമെന്ന ഉറപ്പിലാണ് എന്നും സംശയമുണ്ട്. ബാങ്കിലെ ഉന്നതാധികാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സിപിഎം നേതാക്കള്‍ അറിയാതെ 300 കോടിയുടെ തട്ടിപ്പ് നടക്കില്ലെന്നാണ് ഇഡിയുടെ നിഗമനം. നിരീക്ഷണത്തിലുള്ള ഉന്നത നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും അക്കാണ്ട് വിവരങ്ങളും വരുമാനവും ഇഡി പരിശോധിച്ചു. വടക്കഞ്ചേരി മുനിസിപ്പല്‍ കണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച അതേ മാതൃകയിലാണ് കൂടുതല്‍ സിപിഎം നേതാക്കള്‍ക്കെതിരെയുള്ള ഇഡി നീക്കം. മുഖ്യപ്രതി പി.സതീഷുകുമാറുമായി നല്ല ബന്ധമുള്ള നേതാക്കളെ രേഖകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യും. ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍…
എ.ഡി.എസ് വാർഷികം നവജീവൻ അഭയ കേന്ദ്രത്തിൽ
കൊല്ലം: നെടുമ്പന പഞ്ചായത്ത് 18-ാം വാർഡ് എ.ഡി.എസ് വാർഷികം നവജീവൻ അഭയകേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൈസൽ കുളപ്പാടം ഉൽഘാടനം ചെയ്തു. അമ്മമാരെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും കുടുംബശ്രീയുടെ പ്രവർത്തനങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. വാർഡ് മെമ്പർ ശിവദാസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.ഡി.എസ് മെമ്പർ സീന സ്വാഗതം ആശംസിച്ചു. എ.ഡി എസ് സെക്രട്ടറി ശൈലജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,ഷീല ടീച്ചർ, രജിത എന്നിവർ ആശംസകൾ അറിയിച്ചു. പ്രസിഡൻറ് ഷീജ കൃതജ്ഞത നടത്തി സമാപനം നിർവഹിച്ച് നവജീവൻ അഭയകേന്ദ്രം റസിഡൻസ് മാനേജർ അബ്ദുൽ മജീദ് സംസാരിച്ചു. കുട്ടികളുടെയും അമ്മമാരുടെയും വിവിധ കുടുംബശ്രീ അംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.
