നജീബ് അഹമ്മദ് അനുസ്മരണ സംഗമം

ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാന ദിവസത്തിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

‘വേർ ഈസ്‌ നജീബ്?’ എന്ന ചോദ്യമുയർത്തിയ പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് അദ്ധ്യക്ഷത വഹിച്ചു. നജീബിന്റേത് വ്യവസ്ഥാപിത തിരോധാനമാണെന്നും ഏത് മറവിയിലേക്ക് തള്ളിയിട്ടാലും എസ്.ഐ.ഒ തെരുവില്‍ ചോദ്യമുയർത്തുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ, ഫുആദ്, അസ്‌ലം പി.വി. നാജിഹ്, നൂറുദ്ദീൻ, റിസ്‌വാൻ, റാഷിദ്‌ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News