കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി.പി.എമ്മിന്‌ പങ്കുണ്ടെന്ന്‌ സ്ഥിരീകരിച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സി.പി.എമ്മിലെ കൂടുതല്‍ നേതാക്കള്‍ക്കായി ഇ.ഡി തിരച്ചില്‍ ശക്തമാക്കുന്നു. സ്വത്ത്‌ കണ്ടുകെട്ടല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഇഡി റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ്‌ സൂചന. സിപിഎമ്മിനെതിരെയുള്ള എല്ലാ റിപ്പോര്‍ട്ടുകളും ഇഡി സമര്‍പ്പിച്ചത്‌ വരും ദിവസങ്ങളില്‍ മറ്റ്‌ സിപിഎം നേതാക്കളും അറസ്റ്റിലാകുമെന്ന ഉറപ്പിലാണ്‌ എന്നും സംശയമുണ്ട്‌.

ബാങ്കിലെ ഉന്നതാധികാരങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന സിപിഎം നേതാക്കള്‍ അറിയാതെ 300 കോടിയുടെ തട്ടിപ്പ്‌ നടക്കില്ലെന്നാണ്‌ ഇഡിയുടെ നിഗമനം. നിരീക്ഷണത്തിലുള്ള ഉന്നത നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും അക്കാണ്ട്‌ വിവരങ്ങളും വരുമാനവും ഇഡി പരിശോധിച്ചു.

വടക്കഞ്ചേരി മുനിസിപ്പല്‍ കണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച അതേ മാതൃകയിലാണ്‌ കൂടുതല്‍ സിപിഎം നേതാക്കള്‍ക്കെതിരെയുള്ള ഇഡി നീക്കം. മുഖ്യപ്രതി പി.സതീഷുകുമാറുമായി നല്ല ബന്ധമുള്ള നേതാക്കളെ രേഖകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യും. ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും.

സതീഷ്‌ കുമാറിന്റെ ബിനാമിയായി പ്രവര്‍ത്തിച്ചുവെന്ന്‌ സംശയിക്കുന്നവര്‍ക്കെതിരെ തെളിവ്‌ ലഭിച്ചതായി ഇഡി സൂചിപ്പിച്ചു. മുന്‍ ബാങ്ക് മാനേജര്‍ എം.കെ. ബിജു, മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ എന്നിവരെക്കൂടാതെ പരാതിക്കാരനും മുന്‍ മാനേജരുമായ എം.വി.സുരേഷും രണ്ട്‌ മുന്‍ ഡയറകടര്‍മാരും നല്‍കിയ മൊഴികള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നേതാക്കളുടെ പങ്കാളിത്തം ശക്തമായി ചൂണ്ടിക്കാണിക്കുന്നു.

സതീഷ്‌ കുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ കെ.ജി ജോര്‍ജിന്റെ മൊഴിയിലും നേതാക്കള്‍ തമ്മിലുള്ള ബന്ധം വിവരിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News