ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം തുടരുന്നു

കൊച്ചി: കഴിഞ്ഞ ശനിയാഴ്ച കൊല്ലം നിലമേൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടത്തിയ സമരത്തെ തുടർന്നുള്ള നാടകീയമായ സംഭവവികാസങ്ങൾ ഉണ്ടായിട്ടും ഗവർണർ പ്രോട്ടോകോള്‍ ലംഘിച്ച് പ്രതിഷേധിക്കുകയും കേന്ദ്രം സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിട്ടും, സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) ചൊവ്വാഴ്ചയും ഗവർണർക്കെതിരായ സമരങ്ങൾ തടസ്സമില്ലാതെ തുടർന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫോർട്ട് കൊച്ചിയിലെ കോസ്റ്റ് ഗാർഡിൻ്റെ ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്ന ഗവര്‍ണ്ണറെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കളമശ്ശേരിയിൽ രാത്രി എട്ടരയോടെയാണ് സംഭവം. ജില്ലാ സെക്രട്ടറി അർജുൻ ബാബുവിൻ്റെ നേതൃത്വത്തിൽ സ്ത്രീകളുൾപ്പെടെ നാല്പതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബുധനാഴ്ച രാവിലെ ഫോർട്ട്കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ജില്ലാ ആസ്ഥാനത്ത് റൈസിംഗ് ഡേയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഗവര്‍ണ്ണര്‍ മുഖ്യാതിഥിയായിരിക്കും.

തൊഴിലാളിവർഗത്തെ ദുർബലപ്പെടുത്തുന്നതിലാണ് ഫാസിസം വളരുന്നത്: പ്രഭാത് പട്നായിക്

തൃശ്ശൂര്‍: ലോകമെമ്പാടുമുള്ള തൊഴിലാളി വർഗത്തെ ദുർബലപ്പെടുത്തിയാണ് ഫാസിസം തഴച്ചുവളരുന്നതെന്ന് വിഖ്യാത സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്നായിക്. ചൊവ്വാഴ്ച നടന്ന ഇൻ്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളയിൽ (ഐഎൽഎഫ്കെ) ‘ജനാധിപത്യം എങ്ങനെ മരിക്കുന്നു: നവലിബറലിസവും ഫാസിസവും’ എന്ന വിഷയത്തിൽ സംസാരിക്കവെ, ലോകമെമ്പാടുമുള്ള തൊഴിലാളിവർഗം പ്രതിരോധത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി വർഗത്തിൻ്റെ പ്രഹരശേഷി ഗണ്യമായി കുറഞ്ഞു. ഒരു രാജ്യത്തെ തൊഴിലാളികൾ കൂലി വർദ്ധന ആവശ്യപ്പെട്ടാൽ, മുതലാളിമാർ രാജ്യം വിടുമെന്ന് ഭീഷണിപ്പെടുത്തുന്നു. അതുകൊണ്ട് തൊഴിലാളികൾക്ക് വിലപേശാൻ പറ്റാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. നവ ഉദാരവൽക്കരണത്തിൻ്റെ സവിശേഷതയായ പൊതുമേഖലയെ തകർക്കുന്നത് ട്രേഡ് യൂണിയനുകളെ ദുർബലപ്പെടുത്തി, അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഡിപി വളർച്ചാ നിരക്ക് നവലിബറലിസത്തിൻ്റെ വരവിനുമുമ്പ് നിലനിന്നിരുന്ന നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയായെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, വാർഷിക തൊഴിൽ വളർച്ച പകുതിയായി കുറഞ്ഞു. ക്ഷേമ നടപടികൾ പിൻവലിച്ചതിനാൽ നവലിബറലിസം കാർഷിക പ്രതിസന്ധി സൃഷ്ടിച്ചു. ഇത് നിരവധി കർഷകരെ…

മർകസ് ഐ ടി ഐ എക്സ്പോക്ക് ഫെബ്രുവരി 1-ന് തുടക്കം

കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് മർകസ് ഐ ടി ഐയിൽ നടത്തുന്ന എക്സ്പോക്കിന് ഫെബ്രുവരി 1-ന് തുടക്കമാവും. വൈവിധ്യങ്ങളും വിസ്മയങ്ങളും ഉൾക്കൊള്ളുന്ന നവീനവും കൗതുകകരവുമായ നിരവധി യന്ത്ര സംവിധാനവും മറ്റും കാണാനും അറിയാനും അവസരമുണ്ടാകും. വയർലെസ് ഇലക്ട്രിക് വെഹിക്കിൾ ചാർജർ, ഹോം ഓട്ടോമേഷൻ, പാസ്സ്‌വേർഡ് ഹാക്കിംഗ്, നമ്പർ ട്രാക്കിംഗ് ക്യാമറ, സ്പോർട്സ് വാഹനങ്ങൾ, ഹ്യൂമൻ ഫോളോവിങ് വെഹിക്കിൾ, ഡ്രൈവറില്ലാ കാർ, ഫയർ ഫൈറ്റിങ് വാഹനം, വിവിധതരം റോബോട്ടുകൾ, ഓട്ടോമാറ്റിക് പാർക്കിംഗ് സിസ്റ്റം, ആക്സിഡൻറ് പ്രൊവിഷൻ സിസ്റ്റം, ആന്റി സ്റ്റാറ്റിക് വാന്റിഗ്രാഫ് ജനറേറ്റർ, ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം, ഡിസ്പ്ലേ കമ്യൂണിക്കേഷൻ, ഹെൽമെറ്റ് കൂളർ, സ്മാർട്ട്ഫോൺ കൂളർ, ഐസിൽ നിന്നും വൈദ്യുതി നിർമ്മാണം തുടങ്ങിയ പഠനാർഹമായ നിരവധി പ്രവർത്തന മോഡലുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഐ ടി ഐയിലെ മെക്കാനിക്ക് ഡീസൽ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്ക്, സർവ്വേയർ, ഓട്ടോമൊബൈൽ…

കരുമാടി മുസാവരി ബംഗ്ളാവിനെ പൈതൃക ചരിത്ര സ്മാരകമാക്കണം: എടത്വ വികസന സമിതി

കരുമാടി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി താമസിച്ച കരുമാടിയിലെ മുസാവരി ബംഗ്ലാവ് പൈതൃക ചരിത്ര സ്മാരകമാക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ 76 -ാം ചരമവാർഷിക ദിനത്തിൽ മുസാവരി ബംഗ്ളാവിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിലാണ് ആവശ്യമുന്നയിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും എടത്വ വികസന സമിതി ആവശ്യപ്പെട്ടു. ഗാന്ധി സ്മൃതി സംഗമം സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അഡ്വ. പി.കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഐസക് രാജു, ഷാജി മാധവൻ, കരുമാടി കുട്ടൻസ് കലാസാംസ്ക്കാരിക സംഘടന മുൻ പ്രസിഡന്റ് ബി. സജീവ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുഷ്പാർച്ചനയും പ്രതിജ്ഞയും നടത്തി. വൈക്കം സത്യാഗ്രഹത്തിൽ പ​ങ്കെടുക്കാനായി പോകവെ ഗാന്ധിജി രാത്രി വിശ്രമിച്ചത്​ ഇവിടെയായിരുന്നു.…

സംസ്ഥാനത്ത് മദ്യമൊഴുക്കി ജനജീവിതത്തെ വെല്ലുവിളിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്: റസാഖ് പാലേരി

മലപ്പുറം: മദ്യനിരോധന സമിതി മലപ്പുറത്ത് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സമര പന്തലിലെത്തി. സമ്പൂർണ മദ്യനിരോധനം എന്ന കാഴ്ചപ്പാട് കേരളത്തിൽ ഉയർന്നുവന്ന ഘട്ടത്തിൽ അതിന്റെ അടിവേരറുത്തത് ഇടതുപക്ഷ ഗവൺമെന്റ് ആണെന്ന് അദ്ദേഹം പറഞ്ഞു. മദ്യത്തിനെതിരിലുള്ള ബോധവൽക്കരണം മദ്യത്തിനെതിരായ പോരാട്ടമായി വികസിപ്പിക്കാൻ കഴിയുന്നില്ലെന്നും കേരളത്തെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിമുക്തി പദ്ധതി ആത്മാർത്ഥതയുള്ളതാണെങ്കിൽ മദ്യലഭ്യത 10 ശതമാനം വീതം വെട്ടിക്കുറക്കുമെന്ന മുൻ സർക്കാറിന്റെ നിലപാട് പ്രയോഗവൽക്കരിക്കാൻ സന്നദ്ധമാവണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, മണ്ഡലം വൈസ് പ്രസിഡണ്ട് അഫ്‌സൽ ഹുസൈൻ, മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ, മുനിസിപ്പൽ കമ്മിറ്റിയംഗം മൊയ്തീൻ മാസ്റ്റർ തുടങ്ങിയവർ അനുഗമിച്ചു. ഇയ്യച്ചേരി ഉണ്ണികൃഷ്ണൻ, ഫാദർ മാത്യൂസ് വട്ടിയാനിക്കൽ, ഖദീജ നർഗീസ് തുടങ്ങി സമര നേതാക്കൾ സത്യാഗ്രഹത്തിൽ ഉണ്ടായിരുന്നു.

പതാകയുയർന്നു; സമ്മേളന ആരവങ്ങൾക്ക് തുടക്കം

കോഴിക്കോട്: ഫെബ്രുവരി 3 ന് നടക്കുന്ന മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ച് നഗരിയിൽ പതാകയുയർത്തി. മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാരും ചടങ്ങിന് നേതൃത്വം നൽകി. സമ്മേളന പ്രചാരണ സമിതി ചെയർമാൻ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയുടെയും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ മഖാമുകളിൽ നടന്ന സിയാറത്തിന് ശേഷമാണ് പതാക മർകസിൽ എത്തിച്ചത്. നാലുമണിക്ക് നടന്ന പതാക ഉയർത്തലിൽ വി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ താഴപ്ര, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ്…

ഹജ്ജ് വിമാനയാത്ര നിരക്ക് കുറക്കണം: വെൽഫെയർ പാർട്ടി

മലപ്പുറം: ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികരുള്ള കരിപ്പൂർ എയർപോർട്ടിൽ മാത്രം ഹജ്ജിന് വിമാനയാത്ര ചെയ്യുന്നവരുടെ നിരക്ക് കുത്തനെ കൂട്ടിയത് പ്രതിഷേധാർഹമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്. ഹജ്ജിനായി നീക്കിവെച്ച പണം കൊണ്ട് ഹജ്ജ് ചെയ്തു വരാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 70 വയസ്സ് കഴിഞ്ഞ ഹാജിമാർക്ക് ഒരു സഹായി കൂടി വേണമെന്നുള്ളതുകൊണ്ട് വലിയ തുക ഇതിനായി കണ്ടെത്തേണ്ടി വരും. ജനങ്ങളെ ചൂഷണം ചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാറും വിമാന കമ്പനികളും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനപ്രതിനിധികൾ ഈ നടപടിക്കെതിരെ ശക്തമായ രംഗത്ത് വരണം. ഹജ്ജ് യാത്രികരുടെ വിമാനകൊള്ളക്കെതിരെ ഇടപെടാൻ കഴിയില്ല എന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുല്ലക്കുട്ടിയുടെ നിലപാട് പ്രതിഷേധാർഹമാണ്. ഹജ്ജ് യാത്രക്കാരുടെ അടിസ്ഥാന വിഷയത്തിൽ ഇടപെടാൻ ആകുന്നില്ല എങ്കിൽ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത…

അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: എറണാകുളം ജില്ലയിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള 16 സ്ഥലങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ഫെബ്രുവരി 6 വരെ സമർപ്പിക്കാം. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം, അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ കേന്ദ്രം – പള്ളിത്താഴം, പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂർ, രായമംഗലം ഗ്രാമപഞ്ചായത്തിലെ കീഴില്ലം-പരുത്തേലിപ്പടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ സൗത്ത് അടുവാശ്ശേരി, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ കരിമുകൾ, ഏഴിക്കര ഗ്രാമപഞ്ചായത്തിലെ ഏഴിക്കര ഹെൽത്ത് സെന്റർ, രാമമംഗലം ഗ്രാമപഞ്ചായത്തിലെ കാവുംകട, കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഊന്നുകൽ എന്നിവിടങ്ങളിലാണ് പട്ടികജാതി വിഭാഗത്തിന് അനുവദിച്ചിരിക്കുന്നത്. മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ പൂതൻകുറ്റി ജംഗ്ഷൻ, തൃപ്പൂണിത്തുറ നഗരസഭയിലെ ആദം പിള്ളിക്കാവ് ടെമ്പിൾ, ഏലൂർ നഗരസഭയിലെ മഞ്ഞുമ്മൽ സൗത്ത്, തൃക്കാക്കര നഗരസഭയിലെ ചിറ്റേത്തുകര, കൂത്താട്ടുകുളം നഗരസഭയിലെ കിഴകൊമ്പ് പോസ്റ്റ് ഓഫീസ്, കൊച്ചി കോർപ്പറേഷനിൽ ഐലൻഡ് നോർത്ത് എന്നിവിടങ്ങളിലാണ് പട്ടികവർഗ…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാചരണം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാചരണം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ച് മാധ്യമങ്ങൾ ഉത്തരവാദിത്തം നിറവേറ്റണമെന്നും മന്ത്രി പറഞ്ഞു. ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. ഭരണകൂടങ്ങൾ തെറ്റുകൾ വരുത്തുകയും ജനാധിപത്യവിരുദ്ധമായി പെരുമാറുകയും നീതി നിഷേധിക്കുകയും ചെയ്യുമ്പോൾ ശബ്ദമുയർത്തുകയും പൊതുബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ അടുത്ത കാലത്തായി മാധ്യമങ്ങൾ ഇക്കാര്യത്തിൽ നിരാശപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ ഒരു വാർത്തയെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതി എത്രമാത്രം സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങൾ സമീപകാലത്ത് രാജ്യത്തുണ്ടായ ചില സംഭവവികാസങ്ങൾ വിമർശനാത്മകമായി വിശകലനം ചെയ്താൽ മനസിലാകും. മൂലധന നിക്ഷേപം നടത്തിയ ആളുടെ താത്പര്യവും നിലനിൽപ്പുമാണ് പലപ്പോഴുമുണ്ടാകുന്നത്. ദൃശ്യമാധ്യമങ്ങളെ സംബന്ധിച്ച് റേറ്റിങ് പ്രധാനപ്പെട്ടതാണ്. ഏത് ആങ്കർ പ്രൈം ടൈം വാർത്ത അവതരിപ്പിക്കണമെന്നുപോലും നിശ്ചയിക്കുന്നത് റേറ്റിങ് സമ്പ്രദായമാണ്. വാർത്ത എങ്ങനെ നൽകണമെന്നതിൽ മാർക്കറ്റിന്റെ സ്വാധീനവുമുണ്ട്.…

കേരള സാഹിത്യ അക്കാദമിയിൽ രാജ്യാന്തര സാഹിത്യോത്സവം തുടങ്ങി

തൃശൂർ: ജില്ലയിലെ കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിന്റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും ചേർന്നാണ് സാർവ്വദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രതിഭാശാലികളായ എഴുത്തുകാരെ ശ്രദ്ധാപൂർവ്വം അണിനിരത്തി സൗന്ദര്യാത്മകവും സമകാലിക പ്രസക്തവുമായ വിഷയങ്ങളിൽ അവരെ വിന്യസിച്ചാണ് സാഹിത്യോത്സവം രൂപകൽപന ചെയ്തിരിക്കുന്നത്. ലോക, ഇന്ത്യൻ, മലയാളം എന്നീ സാഹിത്യ മേഖലകളുടെ പരിഛേദമാണ് ഈ സാഹിത്യോത്സവമെന്നും സാഹിത്യത്തിനൊപ്പം തന്നെ സിനിമ, നാടകം തുടങ്ങിയ കലാരൂപങ്ങൾക്കും രാഷ്ട്രീയവും സാമൂഹികവുമായ നവ ചിന്തകൾക്കും ചർച്ചകളിൽ അർഹമായ സ്ഥാനം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യോത്സവങ്ങൾ ഇന്ന്…