ആലപ്പുഴ: സൗന്ദര്യം കുറഞ്ഞുപോയി എന്ന കാരണം പറഞ്ഞ് ഭര്‍ത്താവിന്റെ നിരന്തര പീഡനം സഹിക്ക വയ്യാതെ യുവതി ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി സ്വദേശി നീതു മോൾ (33) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നീതുമോളുടെ ഭർത്താവ് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീതുമോളെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവാഹശേഷം യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നതായി നീതുമോളുടെ അമ്മയുടെ പരാതിയിൽ പറയുന്നു. ഈ പരാതിയിലാണ് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2011 ൽ ആയിരുന്നു ഉണ്ണിയുമായുള്ള നീതുമോളുടെ വിവാഹം. അന്ന് മുതൽ സൗന്ദര്യമില്ലെന്ന പേരിൽ ഉണ്ണി ഉപദ്രവിച്ചിരുന്നതായാണ് വിവരം. ഇക്കാര്യം പറഞ്ഞ് മാനസികമായും ശാരീരികമായും ഉണ്ണി യുവതിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഉപദ്രവം കഠിനമാകുമ്പോൾ യുവതി സ്വന്തം വീട്ടിലേക്ക് പോകും. എന്നാൽ ഇതിന് പിന്നാലെ വീട്ടിലെത്തി തെറ്റ് ആവർത്തിക്കില്ലെന്ന്…
Category: KERALA
പരീക്ഷയെഴുതില്ലെങ്കിലെന്താ….. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ജയിച്ചു, അതും മഹാരാജാസ് കോളേജില്‍!!
കൊച്ചി: സെമസ്റ്റർ ഫലം വന്നപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ പരീക്ഷയെഴുതാതിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജയിച്ചു. മഹാരാജാസ് കോളജിലെ വിദ്യാർഥിയായ പി.എം. ആര്‍ഷോയ്‌ക്കെതിരെയാണ് ആരോപണം. ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ ഫലത്തിലാണ് ആർഷോ വിജയിച്ചത്. കേസുകളിൽ പെട്ട് ജയിലിലായതിനാൽ ആർഷോ പരീക്ഷയെഴുതിയില്ല. എന്നാൽ, മാർക്ക് ലിസ്റ്റിൽ വിജയിച്ചതായി രേഖപ്പെടുത്തി. കോളജിലെ കെഎസ്‌യു വിദ്യാർത്ഥികളാണ് വിഷയം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപെടുത്തിയത്. വ്യാജ രേഖ ചമച്ച് ഗസ്റ്റ് ലക്ചറർ ജോലിക്ക് കോളജിലെ പൂർവ്വ വിദ്യാർത്ഥിനി ശ്രമിച്ച സംഭവത്തിൽ കോളജ് അധികൃതരുടെ പ്രതികരണമെടുക്കാൻ ക്യാമ്പസിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് വിദ്യാർത്ഥികൾ ആർഷോയുടെ മാർക്ക് ലിസ്റ്റ് സഹിതം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ബാക്കി എല്ലാ വിദ്യാർത്ഥികൾക്കും അഞ്ച് വിഷയങ്ങളും അതിന്റെ മാർക്കും കാണിക്കുന്നുണ്ട്. എന്നാൽ ആർഷോയ്ക്ക് ടിസിപിയും എസ്‌സിപിഎയും സെമസ്റ്റർ ഗ്രേഡും ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സെമസ്റ്റർ റിസൾട്ടിന്റെ സ്ഥാനത്ത് പാസ്ഡ് എന്നാണ് രേഖപ്പെടുത്തുന്നത്. 2021…
തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര പരിസരത്ത് മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനവും മഴക്കാല പൂർവ്വ ശുചികരണ ബോധവത്ക്കരണ സെമിനാറും നടത്തി
എടത്വ: മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനവും മഴക്കാല പൂർവ്വ ശുചികരണ ബോധവത്ക്കരണ സെമിനാറും തലവടി തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മുഖ്യതന്ത്രി നീലകണ്ഠരര് ആനന്ദൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. ജോൺസൺ വി.ഇടിക്കുള ബോധവത്ക്കരണ സന്ദേശം നല്‍കി. ക്ഷേത്ര പരിസരത്ത് നിർമ്മിച്ച മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിനു സുരേഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എൻ.എസ്, ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് മീരാ എം, വ്യാപാരി വ്യവസായി ഏകോപന സമിതി തലവടി യൂണിറ്റ് പ്രസിഡൻ്റ് പ്രകാശ് പനവേലി, ഗിരിജ…
ജോളി ടെക്സ്റ്റയിൽസ് ഉടമ മണക്ക് പുത്തൻപറമ്പിൽ ബാബു എം ചാക്കോ അന്തരിച്ചു
തലവടി: ആദ്യകാല വസ്ത്രവ്യാപാരിയും ജോളി ടെക്സ്റ്റയിൽസ് ഉടമയുമായ മണക്ക് പുത്തൻ പറമ്പിൽ ബാബു എം ചാക്കോ (71) അന്തരിച്ചു.സംസ്കാര ശുശ്രൂഷ ജൂൺ 7 ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് 11.30ന് തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:കുന്നംകുളം പുലികോട്ടിൽ കുടുംബാംഗം ഡെയ്സി. മക്കൾ: ജുനു, ജുബിൻ, ജിബി, മരുമക്കൾ:പുല്ലാട് ഓവനാലിൽ ജോജി, കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് താരിക, അടൂർ സിബി വില്ലയിൽ സിബി.
ലോക പരിസ്ഥിതി ദിനത്തിൽ ക്ഷേമ വൃക്ഷ തൈനട്ട് വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം : ജീവൻ കാക്കാൻ പരിസ്ഥിതിക്ക് കാവലാകാം എന്ന തലക്കെട്ടിൽ ലോക പരിസ്ഥിതി ദിനത്തിൽ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മറ്റി മുഴുവൻ യൂണിറ്റുകളിലും പാർട്ടി നേതാക്കളുടെ വീടുകളിലും ക്ഷേമ വൃക്ഷത്തൈകൾ നട്ടു തിരൂർക്കാട് ഹമദ് ഐ. ടി ഐ ക്യാമ്പസിൽ ക്ഷേമ വൃക്ഷ തൈ നട്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് തല ഉദ്ഘാടനം അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സാലിഹ നൗഷാദ് നിർവഹിച്ചു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈദാലി വലമ്പൂർ അദ്യക്ഷത വഹിച്ച പരിപാടിയിൽ,പാർട്ടി പഞ്ചായത്ത് സെക്രട്ടറി ഷിഹാബ് മാസ്റ്റർ പരിസ്ഥതി ദിന പ്രതിഞ്ഞ ചൊല്ലി കൊടുത്തു. പാർട്ടി മണ്ഡലം കമ്മിറ്റി അംഗം നൗഷാദ് അരിപ്ര, എഫ്. ഐ. ടി. യു ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട്, പാർട്ടി പഞ്ചായത്ത് ട്രഷറർ സെക്കീർ അരിപ്ര, പാർട്ടി പഞ്ചായത്ത് വൈസ്…
അരിക്കൊമ്പന്റെ ആരോഗ്യ നില മോശമായി; ചികിത്സ നല്‍കിയതിനു ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നു വിട്ടാല്‍ മതിയെന്ന്
തിരുനെൽവേലി: കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിൽ കാട്ടിലേക്ക് തുറന്നുവിടാൻ കൊണ്ടുവന്ന അരിക്കൊമ്പന്റെ ആരോഗ്യനില മോശമെന്ന് വിലയിരുത്തൽ. തമിഴ്നാട് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് വിലയിരുത്തി. മയക്കു വെടിക്ക് അടിമപ്പെട്ടതും 200 കിലോമീറ്ററിലധികം തുടർച്ചയായി സഞ്ചരിക്കേണ്ടി വന്നതും അരീക്കൊമ്പനെ തളർത്തിയിരുന്നു. തേനിയിൽ നിന്ന് തിരുനെൽവേലിയിലേക്കുള്ള യാത്രയിൽ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമാണ് യാത്ര തുടർന്നത്. തേനിയിൽ നിന്നാണ് അരീക്കൊമ്പനെ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെത്തിച്ചത്. ഇന്ന് വനത്തിലേക്ക് വിടരുതെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നുവെങ്കിലും വൈകുന്നേരത്തോടെ കോടതി ഇളവ് നൽകുകയായിരുന്നു. അരിക്കൊമ്പന്റെ ഈ അവസ്ഥയിൽ കാട്ടിൽ തുറന്നുവിടാനാകില്ലെന്നും രണ്ട് ദിവസം ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് വിട്ടാൽ മതിയെന്നുമാണ് തമിഴ്‌നാട് വനം വകുപ്പിന്റെ തീരുമാനം. ആവശ്യമെങ്കിൽ കോതയാർ ആനസങ്കേതത്തിൽ എത്തിച്ച് ചികിത്സിക്കാനും ആലോചിക്കുന്നുണ്ട്. പുലർച്ചെ തേനിയിൽ നിന്ന് തുടങ്ങിയ യാത്ര വൈകുന്നേരത്തോടെയാണ് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിയത്. അരിക്കൊമ്പനെ…
ഡോ. വന്ദന ദാസ് വധക്കേസിലെ പ്രതി മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്ന് റിപ്പോർട്ട്
കൊല്ലം: ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് എസ്, സംഭവം നടക്കുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ട്. പ്രതികൾ മദ്യലഹരിയിലായിരുന്നതാകാം ആക്രമണത്തിന് കാരണമെന്ന് ആദ്യം സംശയമുയർന്നിരുന്നു. പ്രതിയുടെ ആരോഗ്യനില വിലയിരുത്താൻ ചുമതലപ്പെടുത്തിയ മെഡിക്കൽ ബോർഡ്, സന്ദീപിന്റെ മൂത്രവും മെഡിക്കൽ സാമ്പിളുകളും രാസപരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയക്കാൻ നിർദേശിച്ചതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. സംഭവസമയത്ത് സന്ദീപിന്റെ ശരീരത്തിൽ മയക്കുമരുന്നിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, പ്രതിയുടെ മാനസിക നില ഇപ്പോഴും പരിഗണനയിലാണ്, മെഡിക്കൽ ബോർഡ് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. മെഡിക്കൽ ബോർഡിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മാനസിക നില വിലയിരുത്തുന്നതിനായി തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് സെല്ലിൽ ഏഴു ദിവസത്തെ നിരീക്ഷണത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എം എം ജോസ് പറഞ്ഞു. ഇയാളെ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി.…
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
കൊല്ലം: നടനും ഹാസ്യനടനുമായ കൊല്ലം സുധി തിങ്കളാഴ്ച പുലർച്ചെ വാഹനാപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റ് മൂന്ന് ഹാസ്യ കലാകാരന്മാരായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്ക് പരിക്കേറ്റു. സുധിയും മറ്റ് മൂന്ന് കലാകാരന്മാരും വടകരയിൽ നിന്ന് ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. തൃശൂർ കൈപ്പമംഗലത്തിന് സമീപം പുലർച്ചെ നാലരയോടെയാണ് അപകടം. ഇവരുടെ വെള്ള സെഡാൻ എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നിൽ ഇരുന്ന സുധിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ സഹയാത്രികരും നാട്ടുകാരും ചേർന്ന് കൊടുങ്ങല്ലൂരിലെ എആർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സുധി മരണത്തിന് കീഴടങ്ങി. കോമഡി പ്രോഗ്രാമുകളിലെയും സ്റ്റേജ് ഷോകളിലെയും അസാധാരണമായ പ്രകടനത്തിലൂടെ കൊല്ലം സുധി പ്രശസ്തിയിലേക്ക് ഉയർന്നു. മോഹൻലാൽ നായകനായ “ബിഗ് ബ്രദർ”, കൂടാതെ “ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി”, “കട്ടപ്പനയിലെ ഹൃത്വിക്…
വെള്ളപ്പൊക്കത്തിന് മുമ്പ് ട്രാൻസ്ഫോർമറുകൾ ഉയർത്തി സ്ഥാപിക്കണം: എടത്വ വികസന സമിതി
എടത്വ: വെള്ളപ്പൊക്കത്തിന് മുമ്പ് അപകട സാഹചര്യത്തിലുള്ള ട്രാൻസ്ഫോർമറുകൾ ഉയർത്തി സ്ഥാപിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.വെള്ളപ്പൊക്ക സമയങ്ങളിൽ ട്രാൻസ്ഫോർമറുകൾ വെള്ളത്തിൽ മുട്ടി വൈദ്യംതി പ്രവഹിച്ച് ജീവഹാനി വരെ സംഭവിക്കാനിടയുണ്ട്. പാടശേഖരങ്ങളിൽ വളരെ താഴ്ന്ന നിലയിലാണ് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിരിക്കുന്നത്. കാലവർഷക്കെടുതികളെ നേരിടുന്ന പദ്ധതികളിൽ ട്രാൻസ്ഫോർമറുകൾ ഉയർത്തുന്ന നടപടികൾ കൂടി വൈദ്യംതി വകുപ്പ് സ്വീകരിക്കണം. സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും ട്രഷറി നിർമ്മാണം ആരംഭിക്കാത്തത് പ്രതിഷേധാർഹമാണ്.എടത്വ പാലത്തിന് ഇരുവശങ്ങളിലായി നടപ്പാത നിർമ്മിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്. മണ്ണ് പരിശോധന നടത്തിയത് വെറും പ്രകസനമായിരുന്നെന്നും അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. തകഴി റെയിൽവെ ക്രോസിൽ തുടർച്ചയായി ഉണ്ടാകുന്ന യാത്ര ക്ലേശം പരിഹരിക്കുന്നതിന് മേൽപ്പാലം നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.നെല്ല് കർഷകരുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. രക്ഷാധികാരി…
മലപ്പുറത്ത് നിക്കാഹ് പാർട്ടിയില്‍ കുഴിമന്തി കഴിച്ച 140 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: എരമംഗലത്ത് നിക്കാഹ് ചടങ്ങിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. 140 ഓളം പേർ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പടപ്പ് അയിരൂർ സ്വദേശിനിയുടെ നിക്കാഹ് ആയിരുന്നു ഞായറാഴ്ച. ഇതിന് മുന്നോടിയായി ശനിയാഴ്ച രാത്രി സംഘടിപ്പിച്ച സൽക്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. എരമംഗലത്തെ ഓഡിറ്റോറിയത്തിൽവച്ചായിരുന്നു പരിപാടി. ഇവിടെ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ഞായറാഴ്ച രാവിലെ മുതലാണ് ആളുകൾ ചികിത്സ തേടാൻ ആരംഭിച്ചത്. സല്‍ക്കാരത്തിന് കുഴിമന്തിയായിരുന്നു. ഇതിനോടൊപ്പം വിളമ്പിയ മയോണൈസ് ആണ് വിഷബാധയ്ക്ക് കാരണമെന്നാണ് സൂചന. കുഴിമന്തി മാത്രം കഴിച്ചവർക്ക് ഒരു പ്രശ്നവുമില്ല. മയോണൈസ് അമിതമായി കഴിക്കുന്നവർക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും.
