സമുദ്രാതിര്‍ത്തി ലംഘിച്ചതിന് സീഷെല്‍സില്‍ പിടിയിലായ മലയാളികളുടെ മോചനത്തിന് നോര്‍ക്ക ഇടപെടല്‍

തിരുവനന്തപുരം: സീ ഷെല്‍സില്‍ കുടുങ്ങിയ മലയാളികളുടെ മോചനത്തിന് ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സീഷെല്‍സ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചു. തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം സ്വദേശികളായ ജോണി (34), തോമസ് (48)എന്നിവരാണ് മത്സ്യബന്ധനത്തിനിടെ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് സീഷെല്‍സ് പോലീസിന്റെ പിടിയിലായത്

കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇവര്‍ അടങ്ങുന്ന 58 അംഗസംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്ന് സീഷെല്‍സ് തീരത്തെത്തിയത്. ഈ മാസം 12ന് ഇരുവരും സീ ഷെല്‍സില്‍ അറസ്റ്റിലായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഭാര്യമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി സീഷെല്‍സ് ഇന്ത്യന്‍ ഹൈക്കമ്മീഷണറു മായി ബന്ധപ്പെട്ടത്.

Print Friendly, PDF & Email

Leave a Comment

More News