നിരണം: ക്രിസ്തു തന്റെ കുരിശു മരണത്തിന് മുമ്പ് ശിഷ്യന്മാര്ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിൽ പെസഹ ആചരിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടന്ന പാദം കഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാദർ വില്യംസ് ചിറയത്ത് നേതൃത്വം നല്കി.ദുഖവെള്ളിയാഴ്ച 10ന് ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണം നടക്കും. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മയെ ഞായാറാഴ്ച രാവിലെ 6ന് അനുസ്മരിക്കുന്നതോടെ പീഡാനുഭവ വാര സ്മരണ ശുശ്രൂഷകൾ സമാപിക്കും.
Category: KERALA
വടക്കാങ്ങരയിൽ മഹല്ല് കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി
വടക്കാങ്ങര : ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ സമൂഹ നോമ്പുതുറയിൽ പ്രദേശത്ത് നിന്നും 800 ഓളം പേർ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റും നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാനുമായ സലീം മമ്പാട് റമദാൻ സന്ദേശം നൽകി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, നുസ്റത്തുൽ അനാം ട്രസ്റ്റ് വർക്കിങ് ചെയർമാൻ അബ്ദുസ്സമദ് കരുവാട്ടിൽ, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ നജ്മുദ്ദീൻ, സെക്രട്ടറി കെ.ടി ബഷീർ, ഇഫ്താർ ജനറൽ കൺവീനർ സി.പി കുഞ്ഞാലൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
രാമനവമി മറവിൽ മുസ്ലിം വംശഹത്യ: ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
പാലക്കാട്: ‘രാമനവമി ആഘോഷത്തിന്റെ മറവിലുള്ള സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യകളെ ചെറുക്കുക’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഷൊർണൂർ മണ്ഡലം കമ്മിറ്റിക്കു കീഴിൽ ചെർപ്പുളശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടന്നു. ജില്ലാ സെക്രട്ടറിമാരായ തബ്ശീർ ശർഖി, അമാന പി.ടി, ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി കൗൺസിലർ അബ്ദുൽ ഗഫൂർ, ഫ്രറ്റേണിറ്റി മണ്ഡലം സെക്രട്ടറി അമീന പി.ടി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സഹ്ല ഇ.പി, ജോയിന്റ് സെക്രട്ടറി സുബ്ഹാൻ, അനീഖ്, ഇർഫാൻ എന്നിവർ നേതൃത്വം നൽകി.
ഷൈൻ ടോമും അഹാനയും “അടി”യിലെ ‘തോനെ മോഹങ്ങൾ’ ഗാനം റിലീസായി
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ “അടി” ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിലെ ‘തോനെ മോഹങ്ങൾ’ എന്ന വീഡിയോ സോങ്ങ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഷർഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേർന്നാണ്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററിൽ ആസ്വാദന മിഴിവേകുന്ന ചിത്രമാണെന്നുറപ്പാണ്. അടിയുടെ അണിയറ പ്രവർത്തകർ ഇവരാണ്.. നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി…
രാഷ്ട്രത്തെ വളർത്തിയ, ലോകത്തിലെ ഏറ്റവും സമ്പന്നമായ സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു മുഗള്‍ ഭരണം; പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രം നീക്കം ചെയ്തതിനെതിരെ ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: സി.ബി.എസ്.ഇ 12-ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തതിനെ വിമർശിച്ച് എം.പി ജോൺ ബ്രിട്ടാസ്. ആരും പരാതിപ്പെടാൻ വരില്ലെന്ന് ഉറപ്പായതിനാലാണ് പാഠഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോൺ ബ്രിട്ടാസിന്റെ പ്രതികരണം. ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ വെണ്ണക്കൽ കൊട്ടാരം യമുനാ തീരത്തു എപ്പോഴോ പൊട്ടിമുളച്ചതാണ്. ഡൽഹിയിലെ ചെങ്കോട്ട ആരോ രാവിന്റെ മറവിൽ പണിതുകൂട്ടിയതാണ്. നമ്മുടെ കലയെയും സംഗീതത്തെയും വാസ്തുശില്പകലയെയും എന്തിനേറെ ഭക്ഷണത്തെയുമൊക്കെ പരിപോഷിപ്പിച്ച ഒരു സാമ്രാജ്യം ഇന്ന് സ്കൂൾ ചരിത്രത്താളുകളിൽ നിന്ന് തുടച്ചുമാറ്റപ്പെടുകയാണ്. ലോക സമ്പദ്ഘടനയിൽ, ജിഡിപിയുടെ, 24 ശതമാനം പങ്ക് മുഗൾ സാമ്രാജ്യത്തിനായിരുന്നു. എന്തിനേറെ. ചൈനയ്ക്കും പശ്ചിമ യൂറോപ്പിനും മേൽ. 16-18 നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യമായിരുന്നു മുഗൾ സാമ്രാജ്യമെന്ന് ബ്രിട്ടാസ് പറഞ്ഞു. ചരിത്ര നിർമ്മിതിയുടെ ഭാഗമായി നമ്മുടെ കുട്ടികൾക്ക് ഇനി മുഗളന്മാരെ കുറിച്ച് പഠിക്കേണ്ടതില്ല.…
കെ സ്വിഫ്റ്റിന്റെ സൂപ്പർ ഫാസ്റ്റ് ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു; കെഎസ്ടി എംപ്ലോയീസ് പ്രവർത്തകർ ചടങ്ങ് ബഹിഷ്കരിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പുതിയ 131 സൂപ്പർ ഫാസ്റ്റ് ബസുകൾ ഇന്നു മുതൽ സർവീസ് ആരംഭിക്കും. സ്വിഫ്റ്റിനായി പുതുതായി വാങ്ങിയ 131 ബിഎസ്-4 ബസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ നിർമാണ കമ്പനിയില്‍ നിന്ന് ബസുകൾ സ്വീകരിച്ചു. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയത്. 12 മീറ്റർ നീളമുള്ള പുതിയ ബസിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്യൂബ്ലെസ് ടയറുകൾ, എബിഎസ് സംവിധാനം, ഒബിഡി, ജിപിഎസ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ ക്യാമറകളും അനൗൺസ്മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. എയർ സസ്പെൻഷൻ, എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് യൂണിറ്റ് മുതലായ സൗകര്യങ്ങളും ബസിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി സ്വിഫ്റ്റ് പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷമാകുമ്പോഴാണ് വീണ്ടും പുതിയ ബസുകൾ…
കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജിയും ആക്ടിംഗ് ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ തിങ്കളാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 64 വയസ്സായിരുന്നു. കൊൽക്കത്ത, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുള്ള രാധാകൃഷ്ണൻ, തെലങ്കാനയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസുമായിരുന്നു. തിരുവനന്തപുരത്താണ് അദ്ദേഹം പ്രാക്ടീസ് തുടങ്ങിയത്. ഹൈക്കോടതിയിലേക്ക് മാറിയ ശേഷം നിയമത്തിന്റെ വിവിധ ശാഖകളിൽ, പ്രത്യേകിച്ച് സിവിൽ, ഭരണഘടനാ, ഭരണപരമായ നിയമങ്ങളിൽ പ്രാക്ടീസ് ചെയ്തു. 2004 ഒക്ടോബർ 14-ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം രണ്ട് തവണ ആക്ടിംഗ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. തുടർന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയർത്തപ്പെട്ടതിന് ശേഷം 2017ൽ ഹൈക്കോടതിയിൽ നിന്ന് റിലീവു ചെയ്തു. 2021 ഏപ്രിലിൽ അദ്ദേഹം വിരമിച്ചു. വിരമിച്ചതിന് ശേഷം, 2022-ൽ തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചതിന് പൊളിച്ചുമാറ്റിയ മരടിലെ അപ്പാർട്ട്മെന്റുകളുടെ അനധികൃത നിർമ്മാണവുമായി…
ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി; ശിക്ഷ നാളെ വിധിക്കും
പാലക്കാട്: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായുള്ള പ്രത്യേക കോടതി (പിഒഎ) പാലക്കാട് മണ്ണാർക്കാട് ആദിവാസി ഗോത്രവർഗക്കാരനായ മധു എന്ന 27കാരനെ തല്ലിക്കൊന്ന കേസിൽ 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കണ്ടെത്തി. ശിക്ഷാ വിധി കോടതി ബുധനാഴ്ച പ്രഖ്യാപിക്കും. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് കേസിന്റെ വിചാരണ പൂർത്തിയായത്. സാക്ഷികളായി വിസ്തരിച്ച 103 പേരിൽ 24 പേരും കൂറുമാറിയവരാണ്. മധുവിന്റെ തന്നെ ബന്ധുക്കളിൽ പലരും ശത്രുതയിലായി. എന്നാല്‍, പ്രതികൾ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഫോട്ടോകളും വീഡിയോകളും പോലുള്ള സാഹചര്യ തെളിവുകളും ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷൻ ഫലപ്രദമായി അവതരിപ്പിച്ചു. കേസിലെ നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. മൂന്ന് പ്രതികളൊഴികെ ബാക്കിയുള്ളവര്‍ക്കെതിരെ നരഹത്യാക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 304 (2) വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവുമാണ് കോടതി കുറ്റക്കാർക്കെതിരെ കുറ്റം ചുമത്തിയത്. ഹുസൈൻ,…
പെട്രോളുമായി ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടികൂടി
തൃശ്ശൂർ: പെട്രോളുമായി ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ തൃശൂര്‍ റെയിൽവേ സ്റ്റേഷനിൽ ആര് പി എഫ് പിടികൂടി. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് രണ്ടര ലിറ്റർ പെട്രോൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ബംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസിലാണ് സേവിയർ എത്തിയത്. ട്രെയിനില്‍ യുവാവിന്റെ വാഹനം ഉണ്ടായിരുന്നു. വാഹനം ട്രെയിനില്‍ കയറ്റുമ്പോൾ പെട്രോൾ പാടില്ലെന്ന് നിയമമുണ്ട്. ഇക്കാരണത്താലാണ് പെട്രോൾ കുപ്പിയിലാക്കി കൈവശം സൂക്ഷിച്ചതെന്നാണ് യുവാവ് പറയുന്നത്. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു
അട്ടപ്പാടി മധു കൊല ചെയ്യപ്പെട്ടിട്ട് അഞ്ചു വര്‍ഷം; വിചാരണ കോടതി ഇന്ന് വിധി പറയും
പാലക്കാട്: കേരള മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിന്റെ അഞ്ചാം വര്‍ഷമായ ഇന്ന് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ഇന്ന് വിധി പറയും. കനത്ത പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്. കേസിൽ വാദം മാർച്ച് 10ന് പൂർത്തിയായിരുന്നു. മാർച്ച് 18ന് വിധി പ്രസ്താവിച്ചെങ്കിലും പിന്നീട് മാർച്ച് 30ലേക്ക് മാറ്റുകയായിരുന്നു. കേസ് 30ന് പരിഗണിച്ചപ്പോൾ ഏപ്രിൽ 4ന് വിധി പറയാനായി വീണ്ടും മാറ്റി. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും വിധി വരുന്നതുവരെ പ്രത്യേക പോലീസ് സംരക്ഷണം നൽകിയിട്ടുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹർജി നൽകിയിരുന്നു. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിക്കുന്നത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ…
