നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്നും ഉദ്യോഗസ്ഥരും മില്ലുടമകളും എജന്റുമാരും കര്‍ഷകരുടെ കഞ്ഞിയില്‍ കയ്യിട്ടുവാരി നടത്തുന്ന അഴിമതികള്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുമ്പോള്‍ അടിയന്തര നടപടികളുണ്ടാകണമെന്നും സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കാര്‍ഷികമേഖല തകര്‍ക്കുന്ന ഉദ്യോഗസ്ഥ ലോബികളുടെ തട്ടിപ്പുകള്‍ക്ക് കൃഷിവകുപ്പും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും കൂട്ടുനില്‍ക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അരിവാങ്ങി കര്‍ഷകരുടെ കണക്കില്‍ ചേര്‍ത്ത് കോടികള്‍ തട്ടുന്ന ഉദ്യോഗസ്ഥ അഴിമതി ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാപ്പാറനയം സ്വീകരിക്കുന്ന കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് അപമാനമാണ്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ സപ്ലൈകോയിലൂടെ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ല്, അരിയായി വിപണിയിലെത്തി ജനങ്ങള്‍ ആഹാരമാക്കിയിട്ടും നെല്ല് ഉല്പാദിപ്പിച്ച കര്‍ഷകന് വില ലഭിക്കാത്തത് നീതികേടാണ്. അവസാനമിപ്പോള്‍ ലഭിക്കേണ്ട തുക കേരള ബാങ്കില്‍ നിന്ന് നെല്‍കര്‍ഷകന് വായ്പയായിട്ട് എടുക്കാമെന്നുള്ള ഉത്തരവ് ന്യായീകരിക്കാവുന്നതല്ല. സപ്ലൈകോ ബാങ്കില്‍ പണമടയ്ക്കാന്‍ വൈകിയാല്‍…

വിശ്വനാഥനെ കൊന്നത് കേരളത്തിലെ വംശീയത: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം : വിശ്വനാഥന്റെ കൊലപാതികളെ ഉടനെ അറസ്റ്റ് ചെയ്യുക. ആദിവാസികൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കുക എന്ന് ഉന്നയിച്ചു ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം കൊലപാതകങ്ങൾ കേരളത്തിൽ നിലനിൽക്കുന്ന വംശീയ ബോധത്തിന്റെ നഗ്ന ചിത്രമാണ്. ഈ വംശീയതക്കെതിരെ ശക്തമായ പ്രചാരണം നടക്കണമെന്നും കുട്ടിച്ചേർത്തു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ ഷമീമ സക്കീർ സമാപനവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫയാസ് ഹബീബ്, ജില്ലാ സെക്രട്ടറിമാരായ അജ്മൽ തോട്ടോളി, ഷാറൂൺ അഹമ്മദ്, ഷബീർ പി.കെ, ജില്ലാ കമ്മിറ്റി അംഗങ്ങൾ മുബീൻ മലപ്പുറം, സുജിത് അങ്ങാടിപ്പുറം, ഫായിസ് സി എ, യുസ്ർ മഞ്ചേരി…

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദേശിയ വൈദിക സംഗമം നിരണത്ത് നടന്നു

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദേശിയ വൈദിക സംഗമം നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ നടന്നു. ഇടവക വികാരി റവ.ഫാദർ സി.ബി. വില്യംസ് അദ്ധ്യക്ഷത വഹിച്ചു.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇംഫാൽ ഭദ്രാസനാധിപൻ ബിഷപ്പ് ജെരമ്യാ മോർ തിയോഡഷ്യസ് എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. സിക്കിം ഭദ്രാസനാധിപൻ ബിഷപ്പ് ഇമ്മാനുവേൽ മോർ ജൂലിയൻ, ചത്തീസ്ഗഡ് ഭദ്രാസനാധിപൻ ബിഷപ്പ് യാക്കൂബ്. മോർ തിയോഫനോസ് എപ്പിസ്ക്കോപ്പ, തിരുനെൽവേലി ഭദ്രാസനാധിപൻ ബിഷപ്പ് ബഞ്ചമിൻ മോർ ഗ്രിഗോറിയോസ് എപ്പിസ്ക്കോപ്പ , ബിഷപ്പ് അനിൽ മോർ ഫിലോമോൻ എപ്പിസ്ക്കോപ്പ എന്നിവർ പ്രസംഗിച്ചു. ഇന്ത്യയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും ഇരുന്നൂറിലധികം വൈദികരും ശെമ്മാശന്മാരും പങ്കെടുത്തു.തോമാ സ്ലീഹാ നിരണത്ത് കപ്പൽ മാർഗ്ഗം വന്നിറങ്ങിയ കടവ് സന്ദർശിക്കുകയും ചെയ്തു.റവ.ഫാദർ സഞ്ചീവ് ബെഞ്ചമിൻ, റവ.ഫാദർ ബിജു സോളമൻ റവ.ഫാദർ ഷിജു മാത്യു, റവ.ഫാദർ റോബിൻ കണ്ടത്തിൽ ,ട്രസ്റ്റി ഡോ.ജോൺസൺ വി.ഇടിക്കുള,…

വിശ്വനാഥനെ കൊന്നത് വംശീയതയാണ്; കൂട്ടുനിൽക്കുന്നത് ഭരണകൂടം: എസ്.ഐ.ഒ

വയനാട്: ആദിവാസി യുവാവ് വിശ്വനാഥനെ കൊന്നത് മലയാളിയുടെ വംശീയ ബോധമാണെന്നും അതിന് ഭരണകൂടം കൂട്ടുനിൽക്കുകയാണെന്നും എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.റഹ്മാന്‍ ഇരിക്കൂർ. വിശ്വനാഥൻ്റെ കുടുംബത്തെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസിയോടും ദലിതനോടും മുസ്‍ലിമിനോടും മറ്റു പിന്നാക്ക ജനവിഭാഗങ്ങളോടുമുള്ള മലയാളി പൊതുവിന്‍റെ സമീപനത്തിന്‍റെ ഇരയാണ് വിശ്വനാഥ്. മലയാളിയുടെ ഉള്ളിൽ ഊറിക്കിടക്കുന്ന വംശീയ മാലിന്യം വീണ്ടും പുറന്തള്ളപ്പെട്ടിരിക്കുന്ന സന്ദർഭമാണിത്. വിശ്വനാഥനെ കൊന്നത് വംശീയതയാണ്. കൂട്ടുനിൽക്കുന്നത് ഭരണകൂടവുമാണ്. ഇത്തരം വംശീയ മുൻവിധികളോട് കലഹിച്ച് മാത്രമേ നീതിയുടെ പോരാട്ടങ്ങളെ ശക്തിപ്പെടുത്താനാവൂ എന്നും അതിന് എസ്.ഐ.ഒ കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിചേർത്തു. എസ്.ഐ.ഒ ദേശീയ സെക്രട്ടറി അബ്ദുല്ല ഫായിസ്, സംസ്ഥാന സെക്രട്ടറിമാരായ അസ് ലഹ് കക്കോടി, സഹൽ ബാസ്, സംസ്ഥാന സമിതി അംഗം ഹാമിദ് മഞ്ചേരി, വയനാട് ജില്ലാ പ്രസിഡണ്ട് മുനീബ് തുടങ്ങിയവരാണ് സന്ദർശിച്ചത്. —

കൊച്ചിയിൽ ഐ എച്ച് സി എലിന്റെ നാലാമത്തെ ജിഞ്ചർ ഹോട്ടൽ

കൊച്ചി: കൊച്ചിയിൽ തങ്ങളുടെ നാലാമത്തെ ജിഞ്ചർ ഹോട്ടലിനു തുടക്കം കുറിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ എച്ച് സി എൽ). ഇതോടെ കൊച്ചി നഗരത്തിൽ ഐ എച്ച് സി എല്ലിന് കീഴിൽ ജിഞ്ചർ ബ്രാൻഡ് ഹോട്ടലുകൾ ഉൾപ്പടെ ആറ് ഹോട്ടലുകളാണുള്ളത്. ലീസ് അടിസ്ഥാനത്തിലാണ് പുതിയ ഹോട്ടൽ തുറന്നിട്ടുള്ളത്. “ഐ എച്ച് സി എല്ലിന് കേരളവുമായി ദീർഘനാളത്തെ ബന്ധമുണ്ട്. ഐ എച്ച് സി എല്ലിന്റെ എല്ലാ ബ്രാൻഡുകളും ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുണ്ട്. കൊച്ചി എന്ന് പറയുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ മെട്രോപോളിറ്റൻ നഗരം എന്നതിലുപരി കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്. നിലവിലുള്ള ഐ എച്ച് സി എൽ സ്ഥാപനങ്ങളിലേക്ക് പുതിയ ജിഞ്ചർ ഹോട്ടലും കൂടി വരുമ്പോൾ വിപണിയിൽ അത് വൻ മുന്നേറ്റത്തിന് വഴിയൊഴുക്കും. ഈ സംരംഭത്തിന് ഹോട്ടൽ…

വിദേശ യൂണിവേഴ്‌സിറ്റികളുമായി സംയുക്ത എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പദ്ധതികള്‍ സജീവമാക്കും: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍

കൊച്ചി: രാജ്യാന്തരതലത്തില്‍ പ്രശസ്തമായ വിവിധ വിദേശ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് സംയുക്ത എഞ്ചിനീയറിംഗ് വിദ്യാഭ്യാസപദ്ധതി സജീവമാക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ കീഴിലുള്ള കേരളത്തിലെ 14 എഞ്ചിനീയറിംഗ് കോളജുകളുടെ ഈ ചുവടുവെയ്പ് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ വന്‍ കുതിപ്പും വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യാന്തരതലത്തില്‍ കൂടുതല്‍ അവസരങ്ങളും സൃഷ്ടിക്കും. ഫാക്കല്‍റ്റി, സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ഇന്റേണ്‍ഷിപ്പ് എന്നിവയിലൂടെ വിദേശവിദ്യാര്‍ത്ഥികള്‍ കേരളത്തിലും കേരളത്തില്‍ നിന്നുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിനും മികച്ചസ്ഥാപനങ്ങളില്‍ ജോലിക്കും സാധ്യതകളുണ്ടാകും. സര്‍ക്കാരിന്റെ നിലവിലുള്ളതും രണ്ടുപതിറ്റാണ്ട് പഴക്കമുള്ളതുമായ എഞ്ചിനീയറിംഗ് അഡ്മിഷന്‍ രീതികളില്‍ അടിയന്തരമാറ്റമുണ്ടാകണം. ഇതര സംസ്ഥാനങ്ങളിലേതുപോലെ എ.ഐ.സി.റ്റി.യുടെ നിബന്ധനകള്‍ മാത്രം അഡ്മിഷന് മാനദണ്ഡമാക്കണം. ഇത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലേയ്ക്ക് കടന്നുവരാന്‍ സാധ്യതകളുണ്ടാക്കും. സമയബന്ധിതമായി കേരളത്തിലെ എഞ്ചിനീയറിംഗ് കോളജ് അഡ്മിഷനുകള്‍ പൂര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. ഇന്ത്യയിലും വിദേശത്തുമുള്ള വ്യവസായ…

പദയാത്രികർക്ക് പ്രാർത്ഥനാശംസകളുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ എത്തി

തിരുവല്ല: സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവകയുടെ നേതൃത്വത്തിൽ മഞ്ഞനിക്കര തീർത്ഥാടകരായ പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ എപ്പിസ്കോപ്പ എത്തി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പയാണ് മഞ്ഞനിക്കര തീർത്ഥാടകരായ പദയാത്രികർക്ക് പ്രാർത്ഥനാശംസകൾ അർപ്പിക്കുവാൻ കാത്തു നിന്നത്. റവ.ഫാദർ ബേബി ജോസഫ് , റവ.ഫാദർ ഷിജു മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം ഇടവക യൂത്ത് ഫോറം അംഗങ്ങൾ പദയാത്രികർക്ക് ദാഹശമനിയും വിതരണം ചെയ്തു. പദയാത്രികരോട് സ്നേഹസംഭാഷണം നടത്തുകയും അനുഗ്രഹ പ്രാർത്ഥനകളാൽ അവരെ ആശിർവദിക്കുകയും ചെയ്തതിന് ശേഷമാണ് എപ്പിസ്ക്കോപ്പ മടങ്ങിയത്‌. മഞ്ഞനിക്കര പെരുനാളുമായി ബന്ധപ്പെട്ട് മഞ്ഞനിക്കര ദയറയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശങ്ങൾ ഫെബ്രുവരി 5 മുതൽ 11 വരെ ഉത്സവ മേഖലയായി കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ പ്രഖ്യാപിച്ചിരുന്നു.…

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു

എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും. പ്രചരണ പോസ്റ്റർ ജില്ലാ പ്രസിഡൻ്റ് മോനിച്ചൻ പ്രകാശനം ചെയ്തു. തകഴി ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ എം.എം ഷെരീഫ് , ജോബി തോമസ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ,എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി, ഹരിദാസ് കൈനകരി, കെ.എം മാത്യു, ഡോ. ജോൺസൺ വി. ഇടിക്കുള, എൻ. വിജയൻ, സുനീർ കുന്നുമ്മ എന്നിവർ പ്രസംഗിച്ചു.

സക്കരിയ്യയുടെ ഉമ്മ ബിയ്യുമ്മയെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സന്ദർശിച്ചു

മലപ്പുറം : പരപ്പനങ്ങാടി സ്വദേശി സകരിയ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലില്‍ നീതി നിഷേധത്തിന്‍റെ 14 വർഷങ്ങൾ പിന്നിടുകയാണ്. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. പതിനെട്ടാം വയസ്സില്‍ കുറ്റമെന്തെന്നറിയാതെ അഴിക്കുള്ളിലായ സകരിയ യു.എ.പി.എ ചുമത്തപ്പെട്ട് നീതി നിഷേധത്തിന്‍റെ ജീവിക്കുന്ന ഉദാഹരണമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണിപ്പോഴും. 14 വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ സകരിയക്ക് രണ്ടു തവണ മാത്രമാണ് ജാമ്യം ലഭിച്ചത്. മകന് നീതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിച്ച സക്കരിയയുടെ മാതാവ് ബിയുമ്മയും കുടുംബവും നീതിയുടെ നല്ല നാളുകൾക്കായി നീണ്ട കാത്തിരിപ്പിലാണ്. ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മകന്റെ കൂടെ ജീവിക്കാൻ ആകുമോ എന്നാണ് സക്കരിയുടെ ഉമ്മ ചോദിക്കുന്നത്. സക്കരിയക്ക് എതിരെ നടത്തുന്ന ഈ നീതി നിഷേധത്തിനെതിരെ കേരളീയ സമൂഹം ഒന്നിച്ച് ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് റസാക്ക്…

തുർക്കി – സിറിയ ഭൂകമ്പ ബാധിതർക്ക് കാമ്പസുകളുടെ കൈത്താങ്ങ്

പാലക്കാട്: ഭൂകമ്പ ബാധിതർക്ക് സഹായമെത്തിക്കാനായി ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ കലക്ഷൻ നടത്തി. ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ.കോളേജ്, അട്ടപ്പാടി ആർ.ജി.എം ഗവ. കോളേജ് എന്നിവിടങ്ങളിലടക്കം കലക്ഷൻ നടത്തി. കലക്ഷനിലൂടെ ലഭ്യമാകുന്ന തുക ഉപയോഗിച്ച് ദുരിത ബാധിതർക്കുള്ള വസ്തുക്കൾ വാങ്ങി രാജ്യ തലസ്ഥാനത്തെ തുർക്കി എംബസിയിൽ എത്തിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.