2023 പ്രവർത്തനകാലയാളിവിലേക്കുള്ള എസ് ഐ ഒ ജില്ലാ പ്രസിഡന്റായി തഹ്സീൻ മമ്പാടിനെയും സെക്രട്ടറിയായി ശിബിലി മസ്ഹറിനെയും തിരഞ്ഞെടുത്തു. ഫവാസ് അംബാളി(സംഘടന), ഷമീം എ പി( പി ആർ), മുബാരിസ് യൂ(ക്യാംപസ്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് റഹ്മാൻ ഇരിക്കൂർ, സംസ്ഥാന കൂടിയാലോചന സമിതി അംഗങ്ങളായ നിയാസ് വേളം, ഇസ്ഹാക്ക് അസ്ഹരി എന്നിവർ നേതൃത്വം നൽകിയ പരിപാടി ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സെക്രട്ടറി സി എച്ച് ബഷീർ സമാപനം നിർവഹിച്ചു.
Category: KERALA
എസ്.ഐ.ഒ: നവാഫ് പാറക്കടവ് പ്രസിഡന്റ്, ഷഫാഖ് കക്കോടി സെക്രട്ടറി
കോഴിക്കോട്: എസ്.ഐ.ഒ കോഴിക്കോടിന് പുതിയ ജില്ലാ നേതൃത്വം നിലവില്‍ വന്നു. 2023 കാലയളവിലേക്കുള്ള ജില്ലാ പ്രസിഡന്റായി നവാഫ് പാറക്കടവിനെയും സെക്രട്ടറിയായി ഷഫാഖ് കക്കോടിയെയും തെരെഞ്ഞെടുത്തു. ജാസിര്‍ ചേളന്നൂര്‍ (സംഘടന), അഫ്സല് പുല്ലാളൂര്‍ (പബ്ലിക് റിലേഷന്‍സ് & മീഡിയ), ഫഹീം വേളം (കാമ്പസ്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരാണ്. എരഞ്ഞിപ്പാലം കാലിക്കറ്റ് ഹൗസില്‍ വെച്ച് നടന്ന ജില്ലാ മെമ്പേഴ്സ് മീറ്റില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന് നദ്വി, സംസ്ഥാന സമിതിയംഗം ഹാമിദ് ടി.പി എന്നിവര്‍ നേതൃത്വം നല്കി. മെമ്പേഴ്സ് മീറ്റ് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി ശാക്കിര്‍ ഉദ്ഘാടനം ചെയ്തു.
ഒരു നാടിനെ ഒന്നാകെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് തലവടി ചുണ്ടൻ നീരണിഞ്ഞു
പുതുവത്സര സമ്മാനമായി തലവടി ഗ്രാമത്തിന് തലവടി ചുണ്ടൻ. ഉത്സവഛായ പകർന്ന് നീരണിയൽ ചടങ്ങ്. എടത്വ: നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമായി. മൂന്ന് കരകളിലായി തടിച്ചു കൂടിയ പതിനായിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി തലവടി നീരണിഞ്ഞു. ചെണ്ടമേളങ്ങളുടെയും ആർപ്പുവിളികളുടെയും വഞ്ചിപ്പാട്ടുകളുടെയും അകമ്പടിയോടെ 11.30 നും 11.54 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നീരണിഞ്ഞപ്പോൾ ഒരു നാടിൻ്റെ സ്വപ്നമാണ് പൂവണിഞ്ഞത്. നീരണിയലിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് സമിതി പ്രസിഡൻ്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ട്രഷറാർ പി.ഡി. രമേശ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരിമാരായ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, റവ. ഫാദർ ഏബ്രഹാം…
ഉണ്ണി മുകുന്ദന് ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ഞു മാളികപ്പുറം ഒമ്പതു വയസ്സുകാരി മല കയറിയത് 33 തവണ
കൊല്ലം: ഉണ്ണി മുകുന്ദന്റെ ചിത്രത്തില്‍ അഭിനയിച്ച ഒമ്പതു വയസ്സുകാരി 33 തവണയാണ് ശബരിമല ശാസ്താവിനെ ദർശിച്ച മാളികപ്പുറം എന്ന ഖ്യാതി നേടിയിരിക്കുകയാണ്. എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിയുടെയും നീതു ലക്ഷ്മിയുടെയും ഏക മകളായ അദ്രിതി തനയയാണ് തന്റെ ഒമ്പതു വയസിനിടെ 33 തവണ ശബരിമല ശാസ്താവിനെ ദര്‍ശിച്ചത്. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമയായ മാളികപ്പുറത്തിന്റെ റിലീസിന് മുന്നോടിയായി എറണാകുളത്ത് നടന്ന പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തതോടെ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലും അദ്രിതി വൈറലാണ്. ഒൻപത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ശബരിമലയിൽ ആദ്യ ദർശനം നടത്തിയത്. പിന്നീട് ഒട്ടുമിക്ക മാസങ്ങളിലും മലയ്ക്ക് പോകുന്ന മാളികപ്പുറം കഴിഞ്ഞ ഒക്ടോബർ 22 നാണ് ഒടുവിൽ ശബരിമലയിലെത്തിയത്. നവംബറിലും മാലയിട്ടെങ്കിലും അപ്പൂപ്പന്റെ മരണത്തെ തുടർന്ന് വ്രതം മുറിയുകയായിരുന്നു. അദ്രിതിയുടെ അച്ഛൻ അഭിലാഷ് മണിയും ഇതിനകം 175 ലേറെ തവണ മല ചവിട്ടി.…
ഇന്ത്യൻ സ്പേസ് സയൻസ് ഒളിമ്പ്യാഡ് 2022 വിജയികൾ
അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമായ എഡ്യു മിത്ര സംഘടിപ്പിച്ച ഇന്ത്യൻ ബഹിരാകാശ ശാസ്ത്രഒളിമ്പ്യാഡ് 2022 ന് തൃശൂർ വിദ്യ എഞ്ചിനീയർ കോളേജ് വേദിയായി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ 1300 കുട്ടികളിൽ നിന്നുമായി ഓൺലൈൻ എക്സാം വഴി തിരഞ്ഞെടുത്ത 150 കുട്ടികളാണ് ബഹിരാകാശ ശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുത്തത്. തുടർന്ന് നടന്ന ബഹിരാകാശ ഒളിമ്പ്യാഡിൽ ബഹിരാകാശ ശാസ്ത്ര പരീക്ഷയും പത്തോളം സെമിറാനുകളും കുട്ടികളുടെ പേപ്പർu പ്രസന്റെഷനും നടന്നു. ഇതിൽ നിന്നും തിരഞ്ഞെടുത്ത ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വിജയി ആയവർക്ക് ന്യൂട്ടോണിയൻ പരാബോളിക്ക് മിറർ ടെലിസ്കോപ്പ് സമ്മാനമായി നൽകി. മൂന്ന് ദിവസങ്ങളായി നടന്ന സഹവാസ ക്യാമ്പിൽ പത്തോളം സ്പേസ് സയൻസ് ക്ലാസ്സുകൾ നടന്നു. ഡോ. എൻ ഷാജി, ഡോ. ജിജോ പി ഉലഹന്നാൻ, മനോഷ് ടി. എം, ശരത് പ്രഭവ്, അനുരാഗ് എസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. അഞ്ച്, ആറ്, ഏഴ്…
നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെള്ളി മെഡൽ
ബാഗ്ലൂരിൽ വെച്ച് നടന്ന 60 മത് നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മിക്സഡ് റോളർ ഹോക്കി ഇനത്തിൽ വെള്ളിമെഡൽ നേടിയ കേരള ടീം അംഗം കാവ്യ. പുതിയകാവ് അമൃത വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. In the 60th National Roller Hockey Championship held at Bengaluru from 11th to 21st December, team Kerala bagged Silver Medal in Junior Mixed team category for the first time. Kavya A of XIth standard from Amrita Vidyalayalm Puthiyakavu was part of the Kerala team.
ജനവാസമില്ലാത്ത ദ്വീപുകളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ; ലക്ഷദ്വീപിലെ 17 ദ്വീപുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി
കവരത്തി: ലക്ഷദ്വീപിന്റെ ഭാഗമായ ജനവാസമില്ലാത്ത 17 ദ്വീപുകളിലേക്കുള്ള അനധികൃത പ്രവേശനം നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. ദ്വീപുകളിൽ പ്രവേശിക്കാൻ ഇനി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമാണ്. ലക്ഷദ്വീപ് ജില്ലാ മജിസ്ട്രേറ്റിന്റെ സെക്ഷൻ 144 പ്രകാരമാണ് ഉത്തരവ്. ജനവാസമില്ലാത്ത ദ്വീപുകളിൽ രാജ്യദ്രോഹപരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നീക്കം. ഇനിമുതൽ അത്തരം ദ്വീപുകളിലേക്ക് പ്രവേശിക്കാൻ ദ്വീപുനിവാസികൾക്ക് കളക്ട്രേറ്റിൽ നിന്നുള്ള അനുമതി ആവശ്യമാണ്. ലഹരി മരുന്നുകളും ആയുധങ്ങളും മറ്റും ഒളിപ്പിക്കാനായി ഇവര്‍ ദ്വീപ് ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്നും ഇതിനാലാണ് ഇത്തരത്തിലുളള നിയന്ത്രണമെന്നും ഭരണകൂടം അറിയിച്ചു. ഉത്തരവ് ലംഘിച്ച് ദ്വീപുകളില്‍ പ്രവേശിക്കുന്നവര്‍ക്ക് ഐപിസി 188-ാം പ്രകാരം ഒന്ന് മുതല്‍ ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയും ചുമത്തും.
തലവടി ഗ്രാമം ഉത്സവ ലഹരിയിൽ; തലവടി ചുണ്ടൻ പുതുവത്സര ദിനത്തിൽ നീരണിയും
എടത്വ: നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം. ആർപ്പുവിളികളാലും വഞ്ചിപ്പാട്ടിനാലും മുകരിതമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുതുവത്സരദിനത്തിൽ 11.30 നും 11.54 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തലവടി ചുണ്ടൻ വള്ളം നീരണിയും. വീടുകളും വഴിയോരങ്ങളും അലങ്കരിച്ചാണ് തലവടി ഗ്രാമവാസികൾ തലവടി ചുണ്ടനെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. പ്രദേശം ആകെ ഉത്സവ ലഹരിയിലായി കഴിഞ്ഞു. മാലിപ്പുരയുടെ മറ നീക്കിയതോടു കൂടി നൂറ് കണക്കിന് ജലോത്സവ പ്രേമികൾ ആണ് നീരണിയലിനായി ഒരുങ്ങിയിരിക്കുന്ന തലവടി ചുണ്ടനെ കാണാൻ എത്തുന്നത്.പ്രദർശന തുഴച്ചിലിന് വേണ്ടി ഇതിനോടകം തലവടി ചുണ്ടൻ ഡാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തുഴച്ചിൽ ആരംഭിച്ചു കഴിഞ്ഞു. നീരണിയലിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് സമിതി പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന…
കേരള സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
കോഴിക്കോട്: ജില്ലയിൽ ജനുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കലോത്സവത്തിൽ 239 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14,000 വിദ്യാർഥികൾ പങ്കെടുക്കും. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1000 രൂപ ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് നൽകും. വിധിനിർണയത്തിനായി കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖരെ കണ്ടെത്തിയിട്ടുണ്ട്. വിധികർത്താക്കളുടെ തീരുമാനത്തെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ അത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവത്തിന്റെ സ്വാഗതഗാനവും നൃത്താവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന കുട്ടികളെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനായി തയ്യാറാക്കിയ കൊടിമരത്തിൽ ജനുവരി 3 ന് രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. അതിഥികൾക്ക് നൽകുവാനുള്ള പരിസ്ഥിതി സൗഹൃദമായ ബാഡ്ജുകൾ തയ്യാറാക്കിയിട്ടുണ്ട്.…
ചന്ദനക്കുറി തൊട്ടാലും കാവി മുണ്ടുടുത്താലും ബിജെപി ആവില്ല; എകെ ആന്റണിയുടെ പരാമർശങ്ങളെ പിന്തുണച്ച് രമേശ് ചെന്നിത്തല
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമർശങ്ങളെ പിന്തുണച്ച് എഐസിസി അംഗം രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാജ്യത്തെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി എ.കെ. ആന്റണി പറഞ്ഞതാണ് ശരിയായ നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. അതാണ് ആന്റണി പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബി.ജെ.പിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിർത്തതെന്നും ചെന്നിത്തല പറഞ്ഞു.
