പാലക്കാട് ടൂറിസ്റ്റ്ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു കുട്ടികളടക്കം 9 പേർ മരിച്ചു

പാലക്കാട്: എറണാകുളം മുളന്തുരുത്തി ബസേലിയസ് സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് വടക്കാഞ്ചേരിയില്‍ കെഎസ്ആർടിസി ബസിൽ ഇടിച്ച് ഒമ്പത് പേർ മരിച്ചു. ടൂറിസ്റ്റ് ബസിൽ 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. 47 യാത്രക്കാരിൽ 36 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 12 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലർച്ചെ 12ന് ശേഷമായിരുന്നു അപകടം. കെഎസ്ആർടിസി ബസിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ കെഎസ്ആർടിസി ബസ് യാത്രക്കാരനും അദ്ധ്യാപികയും ഉൾപ്പെടുന്നു. ടൂറിസ്റ്റ് ബസിൽ എറണാകുളം മാർ ബസേലിയോസ് സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘമായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം. ആലത്തൂർ, വടക്കാഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വടക്കാഞ്ചേരി…

താടിയെല്ല് സന്ധി മാറ്റിവെച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ചരിത്രം സൃഷ്ടിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജില്‍ അപൂർവ ശസ്ത്രക്രിയ നടത്തി ചരിത്ര വിജയം നേടി. മെഡിക്കല്‍ കോളേജുകളിലെ ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറി വിഭാഗം (ഒഎംഎഫ്എസ്) സർക്കാർ മെഡിക്കൽ കോളേജിലെ ആദ്യത്തെ അതിസങ്കീർണ്ണമായ കീഴ്ത്താടിയെല്ലിന്റെ ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കോട്ടയം സ്വദേശിയായ 56കാരനാണ് മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ സംഘത്തെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കീഴ്ത്താടിയില്‍ ക്യാൻസർ ബാധിച്ചതിനെത്തുടർന്ന്, കീഴ്ത്താടിയെല്ലും അതിന്റെ സന്ധിയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും പകരം കൃത്രിമ സന്ധി വെച്ചു പിടിപ്പിക്കുകയും ചെയ്തു. അര്‍ബുദം ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാല്‍ കവിള്‍ ഒട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്‍റെ സാധ്യത ആരാഞ്ഞത്. ചെന്നൈയിലെ ലാബില്‍ സിടി സ്‌കാന്‍…

സ്വന്തം മനസ്സിന്റെ മേൽ നേടുന്ന വിജയമാണ് ഏറ്റവും മഹത്തരം: മാതാ അമൃതാനന്ദമയി ദേവി

കൊല്ലം: സ്വന്തം മനസ്സിന്റെ മേൽ നേടുന്ന വിജയമാണ് ഏറ്റവും മഹത്തരമെന്നും അങ്ങനെയുള്ള വിജയമാണ് വിജയദശമിയുടെ സന്ദേശമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ഉള്ളിലെ അധമ പ്രകൃതിയെ ജയിച്ച് നമ്മുടെ ദിവ്യസ്വരൂപത്തെ സാക്ഷാത്കരിക്കുന്ന അവസരമാണ് വിജയദശമിയെന്നും ഇത് സദാസമയവും നമ്മുടെയുളളിൽ സംഭവിക്കേണ്ടതാണെന്നും അമൃതപുരിയിൽ വിജയദശമി ആഘോഷത്തിൽ നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. അമൃതപുരി ആശ്രമത്തിലെ പ്രധാന ഹാളിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഭജനയും അരങ്ങേറി. രാവിലെ നടന്ന വിദ്യാരംഭ ‘ ചടങ്ങിൽ നിരവധി കുരുന്നുകൾക്ക് മാതാ അമൃതാനന്ദമയി ദേവി ആദ്യക്ഷരം കുറിച്ചു. 300 ഓളം പേർ ചേർന്ന് ഒരേ സമയം നടത്തിയ തബല വാദനവും ശ്രദ്ധേയമായി. മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളും വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് മണിക്കൂറോളം നേരം തബല വായിച്ചത് . ബുധനാഴ്ച വൈകീട്ട് നടന്ന ഭജനയോടെ, അമൃതപുരിയിൽ ഒമ്പതു…

ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കാന്‍ പതിനായിരങ്ങൾ

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ പ്രധാന ക്ഷേത്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എഴുത്തിനിരുത്തൽ നടന്നു. പൂജപ്പുര സരസ്വതി ദേവീക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളിൽ രാവിലെ അഞ്ചുമുതൽ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചു. സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ, അധ്യാപകർ, പൂജാരിമാർ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, ശശി തരൂർ എംപി എന്നിവർ ഇത്തവണ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു നല്‍കിയവരില്‍ പ്രമുഖരാണ്.

കേരളത്തിൽ കോൺഗ്രസിൽ ശശി തരൂർ ഒറ്റപ്പെട്ടു; ഖാർഗെയ്‌ക്കൊപ്പം നിൽക്കുന്നതായി നേതാക്കൾ

തിരുവനന്തപുരം: എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ കേരളത്തിൽ തീർത്തും ഒറ്റപ്പെട്ടു. ശശി തരൂരിനെ പിന്തുണയ്ക്കാനോ കാണാനോ പോലും തയ്യാറല്ലെന്ന നിലപാടാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കള്‍ സ്വീകരിച്ചത്. ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന് എഐസിസി നേതൃത്വം പറയുന്നുണ്ടെങ്കിലും മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പമാണെന്ന സന്ദേശമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം നൽകുന്നത്. സ്ഥാനങ്ങളിലുള്ള നേതാക്കൾ ഈ നിലപാട് താഴെയുള്ളവരോട് വ്യക്തമായി അറിയിച്ചിട്ടുണ്ട്. തരൂരിനെ കാണാനോ ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനോ കോണ്‍ഗ്രസിലെ ആരും ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും ശശി തരൂരുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുത്തില്ല. തരൂര്‍ കെപിസിസിയില്‍ എത്തിയപ്പോള്‍ ഒരു നേതാവ് പോലും സ്വീകരിക്കാനില്ലാത്ത സ്ഥിതിയാണ് ഉണ്ടായത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ. മുരളീധരനും തങ്ങൾ ഖാർഗെക്കൊപ്പമാണെന്ന് പരസ്യമാക്കി. നിലവിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം പൂർണമായും ശശി തരൂരിനെതിരായ…

തെരുവുനായ പ്രശ്നത്തിന് കൊല്ലുന്നതല്ല മറിച്ച് ശാസ്ത്രീയമായ പരിഹാരമാണ് വേണ്ടത്: തദ്ദേശ വകുപ്പു മന്ത്രി എംബി രാജേഷ്

കണ്ണൂർ: തെരുവുനായ്ക്കളുടെ പ്രശ്‌നത്തിന് നായകളെ കൊല്ലുന്നത് പരിഹാരമല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തെരുവുനായ പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കപ്പെടേണ്ട ഒന്നാണ്. നായ്ക്കളെ കൊല്ലുന്നത് പരിഹാരമല്ലെന്നും മന്ത്രി പറഞ്ഞു. ചിലർ തെരുവ് നായ്ക്കളെ കൊല്ലാൻ ഇറങ്ങുന്നു. ഇത്തരക്കാർ സർക്കാർ പദ്ധതികളുമായി സഹകരിക്കുന്നില്ല. ഷെൽട്ടറുകൾ തുറക്കരുതെന്നും വാക്സിനേഷനുമായി സഹകരിക്കില്ലെന്നും ഇവർ പറയുന്നു. അവർ ഒരു പ്രത്യേക അജണ്ടയുമായി നായ്ക്കളെ കൊല്ലുകയും കെട്ടിത്തൂക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ ഇകഴ്ത്താനാണ് അവർ ശ്രമിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. ശാസ്ത്രീയമായ മാർഗങ്ങളിലൂടെ മാത്രമേ നായശല്യം അവസാനിപ്പിക്കാനാകൂ. എബിസി പദ്ധതി നടപ്പാക്കുന്നത് തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും. വളർത്തു നായകൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കും. പട്ടിയേയും ഉടമയേയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ ശല്യം നിയന്ത്രിക്കാൻ ജനകീയവും കൂട്ടായതുമായ ഇടപെടലുകൾ…

ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം കേരള പോലീസ് നിഷേധിച്ചു

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) 873 പോലീസുകാർക്ക് ബന്ധമുണ്ടെന്ന് എൻഐഎ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയെന്ന അഭ്യൂഹത്തെ അപലപിച്ച് കേരള പോലീസ്. പോലീസ് മീഡിയ സെന്റർ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് സേനയിലെ 873 പേർക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കാണിച്ച് ദേശീയ അന്വേഷണ ഏജൻസി ഡിജിപി അനിൽ കാന്തിന് വിശദമായ റിപ്പോർട്ട് കൈമാറിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അടുത്തിടെ എന്‍ഐഎ രാജ്യവ്യാപകമായി പിഎഫ്‌ഐ ഓഫിസുകൾ റെയ്‌ഡ് ചെയ്ത് സംഘടന നേതാക്കളെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നാലെ സെപ്റ്റംബർ 27നാണ് കേന്ദ്രസർക്കാർ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് പര്യടനത്തിന് പുറപ്പെട്ടു

കൊച്ചി : ഔദ്യോഗിക പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥരുടെ സംഘവും ഒക്ടോബർ 4 ചൊവ്വാഴ്ച പുലർച്ചെ നോർവേയിലേക്ക് പുറപ്പെട്ടു. ഈ മാസം ആദ്യവാരം ഫിൻലാൻഡ്, നോർവേ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായിരുന്നു അദ്ദേഹം ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. പുതുക്കിയ യാത്രാ പദ്ധതി പ്രകാരം, ഫിൻലൻഡിലെ ടൂറിന്റെ സ്റ്റോപ്പ് മാറ്റി വെച്ചു. പകരം മുഖ്യമന്ത്രിയും സംഘവും ബുധനാഴ്ച നോർവേയിലെത്തും. ബ്രിട്ടനിലും വെയിൽസിലും കേരളത്തിന്റെ നാവിക ആവശ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്തുന്നതും നോർവേയിലെ ചർച്ചകളിൽ കേന്ദ്രീകരിക്കും. സംസ്ഥാനം വളരെ പ്രയാസകരമായ സാമ്പത്തിക ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്തും യൂറോപ്യൻ യാത്രയുടെ വാർത്തകൾ പുറത്തു വന്നതിനുശേഷം കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വിമർശനങ്ങള്‍ ഉയർന്നിരുന്നു. കേരളത്തിൽ രാഷ്ട്രീയ സംഘർഷം: സംസ്ഥാനം കടുത്ത സാമ്പത്തിക…

ദൃശ്യം മോഡല്‍ കൊലപാതകത്തിന് പുതിയ വഴിത്തിരിവ്; സംശയരോഗം കൊലപാതകത്തിലേക്ക് നയിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കോട്ടയം: ചങ്ങനാശേരിയിൽ യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ കേസിൽ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട ബിന്ദു മോന് മുഖ്യപ്രതി മുത്തുകുമാറിന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് കോടതിയിൽ സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി മുഖ്യപ്രതി മുത്തുകുമാർ ഗൂഢാലോചന നടത്തിയതിനെ തുടർന്നാണ് സെപ്റ്റംബർ 26ന് ബിന്ദു മോനെ വിളിപ്പിച്ചത്. ഒരുമിച്ച് മദ്യപിച്ച ശേഷമാണ് ബിന്ദു മോനെ കൊലപ്പെടുത്തിയതെന്നും പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിന് ശേഷം ബിന്ദു മോന്റെ ബൈക്ക് തോട്ടിൽ ഉപേക്ഷിച്ചതിൽ ബിനോയ്, ബിബിൻ എന്നിവർക്ക് പങ്കുണ്ടെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സെപ്‌റ്റംബര്‍ 26 മുതലാണ് ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയില്‍ ബിന്ദുമോനെ കാണാതായത്. സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിന്ദു മോന്‍റെ സുഹൃത്തായ മുത്തു കുമാറിന്‍റെ…

ദമ്പതികളെ ആക്രമിച്ച് തീ കൊളുത്തി കൊന്ന പ്രതി ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ ചുറ്റിക കൊണ്ടടിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിളിമാനൂർ മടവൂർ സ്വദേശി ശശിധരൻ നായര്‍ മരിച്ചു. ശനിയാഴ്ചയാണ് അയല്‍‌വാസിയായ പ്രഭാകരക്കുറുപ്പിയെയും ഭാര്യ വിമലകുമാരിയെയും ഇയാൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പെട്രോളൊഴിച്ച് കത്തിച്ചത്. ആക്രമണത്തില്‍ ഇയാള്‍ക്ക് 85 ശതമാനം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് ശശിധരൻ നായർ മരിച്ചത്. ഗൃഹനാഥനും ഭാര്യയും വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.