സംസ്ഥാനത്തെ എസ്‌എസ്‌എല്‍‌സി, എച്ച്‌എസ്‌സി പരീക്ഷാ ഫലങ്ങള്‍ ജൂണ്‍ 15, 20 തിയ്യതികളില്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15-ന് പ്രസിദ്ധീകരിക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി (results.kerala.nic.in) ഫലങ്ങള്‍ പരിശോധിക്കാമെന്ന് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു. എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നെങ്കിലും ഫലം പ്രസിദ്ധീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 15 ആണെന്ന് വകുപ്പ് വിശദീകരിച്ചു. ജൂൺ 20നകം +2 ഫലം പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്എസ്എൽസി, ഹയർ സെക്കൻഡറി എഡ്യുക്കേഷൻ (എച്ച്എസ്ഇ) പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in-ൽ അവരുടെ ഫലങ്ങൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. വിദ്യാഭ്യാസ വകുപ്പ് നൽകിയ ഔദ്യോഗിക കണക്കുകൾ പ്രകാരം മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടന്ന എസ്എസ്എൽസി പരീക്ഷയിൽ മൊത്തം 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഈ വർഷം മാർച്ച്…

കൗമാരക്കാരുടെ ലൈംഗികത: പ്രത്യാഘാതവും അവബോധവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

എറണാകുളം: കൗമാരപ്രായക്കാർക്കിടയിൽ ലൈംഗികബന്ധം വർധിക്കുന്നുണ്ടെന്നും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവബോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി. പോക്സോ നിയമവും പീഡനക്കേസുകളിൽ കുടുങ്ങിയാലുള്ള ശിക്ഷയും പഠിപ്പിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. പോക്സോ കേസിലെ പ്രതിയുടെ ജാമ്യപേക്ഷ പരിഗണിക്കവെയാണ് സുപ്രധാനമായ നിര്‍ദേശം ഹൈക്കോടതി മുന്നോട്ട് വച്ചത്. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിനോടും സി.ബി.എസ്.ഇയോടും കോടതി നിര്‍ദേശിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ കൂടുതലും സ്‌കൂള്‍ കുട്ടികളോ ചെറുപ്രായത്തിലുള്ളവരോ ആണ്. എന്നാൽ, ഇത്തരം കേസുകളിൽ വിദ്യാർഥികൾക്കിടയിൽ നിയമാവബോധം സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. ഹർജിയിൽ കോടതി സ്വമേധയാ കെൽസയെ (കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി) കക്ഷി ചേർത്തു. ഹർജി ഓഗസ്റ്റ് 31ലേക്ക് മാറ്റി.  

ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം നിലവില്‍ വരും

കൊല്ലം: ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ട്രോളിംഗ് ബോട്ടുകൾക്ക് 52 ദിവസത്തേക്ക് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഉപരോധസമയത്ത് ഇന്ധനവിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികളുടെ ഏക പ്രതീക്ഷ സർക്കാർ സഹായമാണ്. ഇന്ധനവില വർധനവ് മൂലം മിക്ക മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. ട്രോളിങ് നിരോധനം വരുന്നതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലാകും. ഇന്ന് അർധരാത്രി മുതൽ 4,200-ലധികം ട്രോളറുകൾ കടലിലുണ്ടാകില്ല. അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുന്നേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നാണ് സർക്കാർ വാഗ്‌ദാനം. മുൻ വർഷങ്ങളിലെതിനേക്കാൾ പരിഗണന വേണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്‌പ അനുവദിക്കണമെന്നും ബോട്ടുടമകൾ ആവശ്യപ്പെടുന്നു.

വാഹനങ്ങളുടെ ഗ്ലാസുകളില്‍ യുവി ബ്ലോക്കിംഗ് വിൻഡോ ഫിലിം; ഗതാഗത വകുപ്പ് നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സൺ ഫിലിം, കൂളിംഗ് ഫിലിം എന്നിവ പതിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നിയമനടപടിയുമായി ഗതാഗത വകുപ്പ്. മോട്ടോർ വാഹന നിയമം ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മിഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നാളെ മുതൽ സംസ്ഥാനത്ത് വ്യാപക പരിശോധന നടക്കും. സ്‌പെഷ്യൽ ഡ്രൈവ് വഴി കുറ്റക്കാരെ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രവാസി ക്ഷേമ പദ്ധതികൾ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനങ്ങൾ നടന്നു

‘പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം ‘എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ് നിര്‍വ്വഹിച്ചു. സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ ഉപഭോക്താക്കളില്ലാതെ പോകുന്ന അവസ്ഥ ഇനി ഉണ്ടാവരുതെന്നും സംസ്ഥാത്തിന്‌ വിദേശ നാണ്യം നല്‍കുന്ന പ്രവാസികളുടെ അവകാശമാണ്‌ ഈ പദ്ധതികളെന്നും ക്ഷേമ പെന്‍ഷനുകള്‍ ആകര്‍ശണീയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് കാമ്പയിന്‍ വിശദീകരിച്ചു. കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാദിഖ ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സക്കീന അബ്ദുല്ല, അഡ്വ. ഇഖ്ബാല്‍, അഫ്സല്‍ ചേന്ദമംഗല്ലൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി യാസര്‍ ബേപ്പൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റായി പുതുതായി തെരഞെടുക്കപ്പെട്ട ഡോ. നൗഷാദിനെ ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം…

നികുതിരഹിത ലാറ്റക്‌സ് ഇറക്കുമതിക്കുള്ള അണിയറ നീക്കം കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകും: ഇന്‍ഫാം

കൊച്ചി: നിലവിലുള്ള ഇറക്കുമതിച്ചുങ്കം കുറച്ച് ഭാവിയില്‍ നികുതിരഹിതമായി ലാറ്റക്‌സ് ഇറക്കുമതി ചെയ്യാനുള്ള റബര്‍ ബോര്‍ഡിന്റെയും വ്യവസായികളുടെയും അണിയറയിലൊരുങ്ങുന്ന നീക്കം കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകുമെന്നും ഈ കര്‍ഷകദ്രോഹ സമീപനത്തില്‍ നിന്ന് ഇക്കൂട്ടര്‍ പിന്മാറണമെന്നും ഇന്‍ഫാം ദേശിയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 6ന് കൊച്ചിയിലെ മാരേം പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഹെഡ് ഓഫിസില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത റബര്‍ ബോര്‍ഡ് ഉന്നതരുടെയും ആത്മ, ഉപാസി, ലാറ്റക്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങി ചില സംഘടനാ പ്രതിനിധികളുടെയും സമ്മേളനത്തില്‍ ലാറ്റക്‌സിന്റെ നിലവിലുള്ള ഇറക്കുമതിച്ചുങ്കം എടുത്തുമാറ്റണമെന്ന നിര്‍ദ്ദേശം ചിലര്‍ കൊണ്ടുവന്നത് ഏറെ ആസൂത്രിതവും ബോര്‍ഡിലെ ചിലരുടെ പിന്തുണയോടെയാണെന്നും വ്യക്തമാണ്. തകര്‍ന്നടിഞ്ഞ റബര്‍ മേഖല കരകയറാന്‍ ശ്രമിക്കുമ്പോള്‍ റബര്‍കര്‍ഷകരെ ഇല്ലായ്മ ചെയ്യാന്‍ റബര്‍ബോര്‍ഡ് കൂട്ടുനില്‍ക്കുന്നത് ദ്രോഹമാണ്. ഈ വിഷയം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന്…

ഇടുക്കിയില്‍ നിന്നൊരു നാലാം ക്ലാസുകാരി 2022 ജൂനിയർ മോഡൽ ഇന്റർനാഷണലിൽ മത്സരിക്കാനൊരുങ്ങുന്നു

ഇടുക്കി: ജൂനിയർ മോഡൽ ഇന്റർനാഷണൽ വേൾഡ് ഫിനാലെ 2022ൽ പങ്കെടുക്കാൻ ഇടുക്കിയിൽ നിന്നുള്ള ഒരു കൊച്ചു സുന്ദരി തയ്യാറെടുക്കുന്നു. നാലാം ക്ലാസുകാരിയായ ആദ്യ ലിജ ജിമ്മി ഇടുക്കി ഉടുമ്പൻചോല സ്വദേശിനിയാണ്. അർമേനിയയിലെ ഫാഷൻ റൺവേ ഇന്റർനാഷണലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആറിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. തൃശ്ശൂരിൽ ഫാഷൻ റൺവേ ഇന്റർനാഷണൽ സംഘടിപ്പിച്ച മത്സരത്തിലാണ് സംസ്ഥാനത്ത് നിന്ന് ആദ്യമായി ഈ കൊച്ചുമിടുക്കി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് കുമരകത്ത് സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ ‘ജൂനിയർ പ്രിന്‍സസ്’ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. അതില്‍ സെക്കൻഡ് റണ്ണറപ്പായിരുന്നു. ഒന്നാം സ്ഥാനം ഒഡിഷയില്‍ നിന്നുള്ള സിദിക്‌സ പ്രിയദര്‍ശിനിയാണ് നേടിയത്. വേള്‍ഡ് ഫിനാലെയുടെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അതിനായുള്ള പരിശീലനത്തിലാണ് ഈ മിടുക്കി. ടി.വി ഷോകളില്‍ കണ്ട മോഡലിങ്ങിലെ വ്യത്യസ്‌തമായ ചുവടുവയ്‌പ്പും മുഖഭാവവുമാണ് കുഞ്ഞ് സുന്ദരിയ്‌ക്കുണ്ടായ പ്രചോദനം. കണ്ണാടിയ്ക്ക് മുന്‍പില്‍ അനുകരണം…

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വിവാദം വീണ്ടും പുകയുന്നു; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ എല്‍‌ഡി‌എഫിനെ പ്രതിരോധത്തിലാക്കി

തിരുവനന്തപുരം: ഒരിക്കല്‍ ആളിക്കത്തി പിന്നീട് അണഞ്ഞു പോയെന്നു കരുതിയ, നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണ്ണക്കടത്ത് വിവാദം വീണ്ടും കത്തിപ്പടരുമ്പോൾ ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തോടെ എല്ലാം കെട്ടടങ്ങിയെന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും വെട്ടിലാക്കിയിരിക്കുന്നത്. 2016ലെ ദുബായ് യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി തിരുവനന്തപുരത്തെ ദുബായ് കോൺസുലേറ്റ് വഴി കറൻസി കടത്തുകയും ബിരിയാണി പാത്രങ്ങളിലൂടെ സ്വര്‍ണ്ണം പോലുള്ള ഘനലോഹങ്ങൾ കടത്തുകയും ചെയ്തുവെന്ന വെളിപ്പെടുത്തൽ ഇടതുപക്ഷത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുൻ പ്രൈവറ്റ് സെക്രട്ടറി നളിനി നെറ്റോ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ, പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുൻ മന്ത്രി കെ.ടി.ജലീൽ എന്നിവർക്ക് അതിലുള്ള പങ്കിനെക്കുറിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വപ്ന…

അനന്തപുരി ഹിന്ദു മഹാ സമ്മേളന ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുക: എസ്.ഐ.ഒ കേരള

തിരുവനന്തപുരം: 2022 ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെ തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി കാമ്പസില്‍ ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സംഘാടകര്‍ക്കും വിദ്വേഷ പ്രചാരകരായ പ്രഭാഷകര്‍ക്കുമെതിരെ കേസെടുക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍. ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ കീഴില്‍ കുമ്മനം രാജശേഖരന്‍ രക്ഷാധികാരിയായും ഗോകുല്‍ യുവരാജ് ജനറല്‍ കണ്‍വീനറായും വേണുഗോപാല്‍, ജയ പിള്ള, ജയശ്രീ, സരിന്‍ ശിവന്‍ എന്നിവര്‍ കണ്‍വീനര്‍മാരായും രൂപീകരിച്ച സംഘാടക കമ്മിറ്റിയാണ് അനന്തപുരി ഹിന്ദു സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. സമ്മേളനത്തിലുടനീളം മുസ്ലിം സമുദായത്തിന് നേരെ വിദ്വേഷം വമിപ്പിക്കുന്നതും മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്നതുമായ സെഷനുകളും സംസാരങ്ങളും ആണ് സംഘാടകര്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. പ്രസ്തുത സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന് കേരളത്തിന്റെ മുന്‍ ചീഫ് വിപ്പായിരുന്ന പി.സി ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 5 ദിവസം…

ഭീകരവാദത്തിനെതിരെ ദേശീയതല പ്രചാരണം; ഓഗസ്റ്റ് 15ന് ദേശീയ സമാധാന പ്രതിജ്ഞ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വമഹത്വം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുതെന്നും, ആഗോള ഭീകരതയെ നേരിടുവാന്‍ ആഭ്യന്തര ഭീകരതയെ കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരമാണെന്നും, കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ആഗോള ഭീകര പ്രസ്ഥാനങ്ങളുടെ പതിപ്പുകള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലകളുടെയും ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ അരങ്ങേറിയ ഭീകരാക്രമണത്തിന്റെയും അടിവേരുകള്‍ കേരളത്തിലെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. കാശ്മീരിനു ശേഷം കേരളം ഭീകരവാദത്തിന്റെ ഇടത്താവളമായി മാറുന്നുവെന്ന മുന്നറിയിപ്പ് ശരിയെന്ന് തെളിയിക്കുന്നതാണ് ഓരോ ആനുകാലിക സംഭവങ്ങളും റിപ്പോര്‍ട്ടുകളും. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നതില്‍, ജനങ്ങളുടെ സംരക്ഷണവും രാജ്യത്ത് സമാധാനവും ഉറപ്പുവരുത്തേണ്ട ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ പരാജയപ്പെടുന്നത് ഏറെ ദുഃഖകരമാണ്. മതേതരത്വം നിലനിര്‍ത്തി കാത്തുപരിപാലിക്കുവാന്‍ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും മതരഹിതര്‍ക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. ഇത് ഭരണഘടനാപരമായ പൗരദൗത്യമാണ്.…