വാഹനങ്ങളുടെ ഗ്ലാസുകളില്‍ യുവി ബ്ലോക്കിംഗ് വിൻഡോ ഫിലിം; ഗതാഗത വകുപ്പ് നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സൺ ഫിലിം, കൂളിംഗ് ഫിലിം എന്നിവ പതിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നിയമനടപടിയുമായി ഗതാഗത വകുപ്പ്. മോട്ടോർ വാഹന നിയമം ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മിഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നാളെ മുതൽ സംസ്ഥാനത്ത് വ്യാപക പരിശോധന നടക്കും.

സ്‌പെഷ്യൽ ഡ്രൈവ് വഴി കുറ്റക്കാരെ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Print Friendly, PDF & Email

Leave a Comment

More News