കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ ഇന്ന് കോടതി പരിഗണിക്കാന്‍ സാധ്യത. കോഴിക്കോട് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. റോയ് തോമസ്, സിസിലി വധക്കേസുകളിൽ കോടതി വാദം തുടങ്ങി. ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു എന്നിവരുടെ കൊലപാതക കേസുകളും കോടതി ഇന്ന് പരിഗണിക്കും. കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത് കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയാണ്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്‍റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 2011ൽ സയനൈഡ് കഴിച്ച് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന്…
Category: KERALA
കേരളത്തില്‍ ശക്തമായ മഴ തുടരുന്നു; 9 അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഒമ്പത് അണക്കെട്ടുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ, കക്കി, ബാണാസുരസാഗർ, പൊൻമുടി, ഷോളയാർ, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ തുടരുന്ന പശ്ചാതലത്തില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചിരിക്കുന്നു. സെപ്തംബർ രണ്ട് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. കനത്ത മഴയെ തുടർന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള…
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യത്തെ രോഗി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു
തിരുവനന്തപുരം: 1951ൽ ഔപചാരികമായി തുറന്ന കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ (ടിഎംസി) 70-ാം വാർഷികാഘോഷം ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് എന്നതിലുപരി, മൂന്ന് വർഷത്തിന് ശേഷം ഇതേ കാമ്പസിൽ സ്ഥാപിച്ച ടിഎംസിക്കും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്കും (എംസിഎച്ച്) ചരിത്രപരമായ വലിയ പ്രസക്തിയുണ്ട്. കാരണം, ഏഴ് പതിറ്റാണ്ട് മുമ്പ് അവിടെ ചികിത്സ തേടിയ ആദ്യത്തെ രോഗി തന്നെ. മെഡിക്കൽ കോളേജ് ആശുപത്രി ഉദ്ഘാടനം ചെയ്ത ആൾ തന്നെ അതിന്റെ ആദ്യത്തെ രോഗിയായി മാറിയത് നിമിത്തം മാത്രം. അത് മറ്റാരുമായിരുന്നില്ല, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ആയിരുന്നു എന്നത് ചരിത്രപരമായ ഒരു വിരോധാഭാസമായിരിക്കാം. രേഖകൾ അനുസരിച്ച്, 1951-ലും 1954-ലും യഥാക്രമം സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയതും ആദ്യത്തെതുമായ ടിഎംസി, എംസിഎച്ച് എന്നിവ…
പ്രതിഷേധങ്ങൾക്കൊടുവിൽ കേരള നിയമസഭ വിവാദ ലോകായുക്ത ഭേദഗതി ബിൽ പാസാക്കി; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു
തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ഭരണ-പ്രതിപക്ഷ ബഞ്ചുകൾ തമ്മിലുള്ള ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ, വിവാദമായ ലോകായുക്ത (ഭേദഗതി) ബിൽ കേരള നിയമസഭ ആഗസ്റ്റ് 30 ചൊവ്വാഴ്ച പാസാക്കി. വോട്ടെടുപ്പിന് മുന്നോടിയായി കോൺഗ്രസ്-യുഡിഎഫ് നടപടികൾ ബഹിഷ്കരിച്ചു. ഇത് സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും ഭൂരിപക്ഷം ഉപയോഗിച്ച് അഴിമതി വിരുദ്ധ ഏജൻസിയെ കൊല്ലുന്നത് കാണാൻ യുഡിഎഫിന് താൽപ്പര്യമില്ലെന്നും ബഹിഷ്‌കരണം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. “അഴിമതി വിരുദ്ധ ഏജൻസിയെ ഇല്ലാതാക്കാനും ദുർബലപ്പെടുത്താനും സർക്കാർ നടത്തുന്ന ശ്രമത്തെ പ്രതിപക്ഷത്തിന് പിന്തുണക്കാനാവില്ല. ഈ ബിൽ പാസാക്കുന്നതിനെതിരെ ഞങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നു… ഞങ്ങൾ ഇതിനെതിരെ പോരാടും,” അദ്ദേഹം പറഞ്ഞു. 1999ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരാണ് ലോകായുക്ത നിയമം കൊണ്ടുവന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ 23 വർഷത്തിന് ശേഷം അതിന് ഭേദഗതി വരുത്തുന്നു. ലോകായുക്ത സെക്ഷൻ…
ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; അപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു
കോഴിക്കോട്: ആംബുലൻസിന്റെ വാതിൽ തുറക്കാനാകാതെ ചികിത്സ വൈകിയതിനെ തുടർന്ന് വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റതിനെ തുടര്‍ന്നാണ് കോയമോനെ ബീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതു കൊണ്ട് ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം കോയമേനെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിലെത്തി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലന്‍സിന്‍റെ ഡോര്‍ തുറക്കാനായില്ല. തുടര്‍ന്ന് മഴു ഉപയോഗിച്ച് ഡോര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റയാളെ പുറത്തിറക്കിയത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു ഡോക്ടറും കോയമോന്റെ രണ്ട് സുഹൃത്തുക്കളുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ബീച്ച് ആശുപത്രി ആർഎംഒക്കാണ് അന്വേഷണ ചുമതല. ആംബുലൻസിന്റെ കാലപ്പഴക്കമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബീച്ച് ആശുപത്രിയിൽ 20 വർഷം…
ലിനിയുടെ മക്കള്‍ക്ക് അമ്മയായി പ്രതിഭ; ചേച്ചിയായി പ്രതിഭയുടെ മകള്‍ ദേവപ്രിയയും
കോഴിക്കോട്: നിപ ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭ. ലിനിയുടെ ഭർത്താവ് സജീഷും കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശി പ്രതിഭയും വടകര ലോകനാർകാവ് ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെ വിവാഹിതരായി. നിപ്പ പടര്‍ന്നുപിടിച്ചിരുന്ന കാലത്ത് മലയാളികളുടെ പ്രതീകമായി മാറിയ വ്യക്തിയായിരുന്നു നഴ്‌സ് ലിനി. നിപയാണെന്ന് അറിയാതെയാണ് ലിനി ആദ്യം ചികിത്സ തേടിയത്. പിന്നീട് രോഗം കണ്ടെത്തി ചികിത്സിച്ചെങ്കിലും വൈകിപ്പോയിരുന്നു. അവസാനം ലിനി മരണത്തിന് കീഴടങ്ങി. രോഗം ബാധിച്ചതുമുതല്‍ മരിക്കുന്നതുവരെയുള്ള ചെറിയ കാലയളവില്‍ ലിനി കാണിച്ച മനോധൈര്യം കേരളം ചര്‍ച്ച ചെയ്‌തതാണ്. ഒപ്പം ചികിത്സയിലിരിക്കെ വിദേശത്തായിരുന്ന ഭർത്താവിന് എഴുതിയ കത്തും. ലിനിയുടെ വിയോഗശേഷം മക്കൾ റിതുവും സിദ്ധാർഥും അമ്മയുടെ സ്നേഹ സ്‌പർശമില്ലാതെയാണ് വളർന്നത്. എന്നാലിപ്പോൾ സജീഷിന്റെ ജീവിതത്തിലേക്ക് പ്രതിഭ എത്തിയതോടെ അമ്മയുടെ വാത്സല്യം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണവര്‍. പ്രതിഭയുടെ മകൾ ഇനി സിദ്ധാർത്ഥിനും റിതുവിനും ചേച്ചിയായി ഒപ്പം ഉണ്ടാകും.…
ഫ്രറ്റേണിറ്റി മാർച്ചിൽ പ്രതിഷേധമിരമ്പി
കോഴിക്കോട് : വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇസ്‌ലാമോഫോബിയ പ്രചരണ കേന്ദ്രങ്ങളാക്കരുത്, പ്രൊവിഡൻസ് സ്കൂൾ പി. ടി. എ കമ്മിറ്റിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം പിൻവലിച്ചു മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പ്രൊവിഡൻസ് സ്കൂൾ മാർച്ചിൽ പ്രതിഷേധമിരമ്പി. മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും അത് പൊതു സമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, സ്കൂൾ നടപടിയെ ന്യായീകരിക്കാൻ പി. ടി. എ കമ്മിറ്റി നടത്തിയ പ്രസ്താവന അങ്ങേയറ്റം മുസ്‌ലിം വിരുദ്ധവും വിദ്യാർത്ഥികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതുമാണ്. ഇത്തരം സംഘപരിവാർ അജണ്ടകൾ ഒളിച്ച്കടത്താനുള്ള എല്ലാ ശ്രമങ്ങളെയും പൊതു സമൂഹം പരാജയപ്പെടുത്താണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി വസീം ആർ.എസ് പറഞ്ഞു. ഭരണകൂടം ഓരോ പൗരനും നൽകുന്ന മത സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്ന…
സമയപരിധി നീട്ടുന്നില്ലെങ്കില്‍ നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ നിലവില്‍ വരും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ 2019 ലെ ഒരു കിലോമീറ്റര്‍ ബഫര്‍സോണെന്ന മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യേണ്ടതില്ലെന്ന വനംവകുപ്പ് മന്ത്രിയുടെ നിയമസഭാപ്രഖ്യാപനം വിചിത്രവും വഞ്ചനാപരവുമാണെന്നും നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ സംബന്ധിച്ചുള്ള നിജസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി 2022 ജൂണ്‍ 3ലെ സുപ്രീം കോടതി വിധിപ്രകാരം സെപ്തംബര്‍ 3ന് അവസാനിക്കാനിരിക്കെ സമയപരിധി നീട്ടിക്കിട്ടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ സമീപിക്കുന്നില്ലെങ്കില്‍ ബഫര്‍സോണ്‍ നിലവില്‍ വരുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി, സെബാസ്റ്റിയന്‍ സൂചിപ്പിച്ചു. നിര്‍ദിഷ്ട ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ മേഖലയിലെ നിജസ്ഥിതി പഠനറിപ്പോര്‍ട്ടുമായി കേരളം ഇതുവരെയും കേന്ദ്ര എംപവേര്‍ഡ് കമ്മറ്റിയെ സമീപിച്ചിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് നിലപാടില്‍ ദുരൂഹതയേറുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെ മാത്രം കേള്‍ക്കുന്ന നിരുത്തരവാദപരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വനംവകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്ന റിവ്യൂ ഹര്‍ജിപോലും സുപ്രീം കോടതി വിധി ശരിവെയ്ക്കുന്ന സാഹചര്യം…
തൃശ്ശൂർ പൂരം ലയൺസ് ക്ലബ്ബ് വീട് നിർമ്മിച്ചു നൽകി
ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീടില്ലാത്തവർക്ക് വീട് എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം 318 D ലയൺസ് ഡിസ്ട്രിക്ട് 2nd VDG Ln ജെയിംസ് വളപ്പില PMJF നിർവ്വഹിച്ചു. തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോടുള്ള കുടുംബത്തിനാണ് ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീട് നിർമ്മിച്ച് നൽകിയത്. 780 ചതുരശ്രയടി വിസ്തീർണ്ണമുള്ള കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയ വിട് പണി പൂർത്തിയാക്കി വാസയോഗ്യമാക്കിയാണ് വീട് കൈമാറിയത്. തൃശ്ശൂർ പൂരം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് Ln രാജീവ് VB അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് പ്രോഗ്രാം കോഓര്‍ഡിനേറ്റർ Ln അഷറഫ് PMJF, റീജനൽ ചെയർമാൻ Ln ജെയിംസ് മാളിയേക്കൽ MJF, സോൺ ചെയർമാൻ Ln ഷാജി ജോസ് പാലിശ്ശേരി, സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ, ട്രഷറർ Ln ജോർജ്ജ് ക്ലബ്ബ് ഭാരവാഹികളായ Ln പ്രിൻസ് മാളിയേക്കൽ ,DC Ln സുരേന്ദ്രൻ…
ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി
എറണാകുളം: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. ആനക്കൊമ്പ് കേസിൽ നേരിട്ട് ഹാജരാകാനുള്ള കീഴ്ക്കോടതി ഉത്തരവ് തടയണമെന്ന മോഹൻലാലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യം തള്ളിയ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് താരത്തിന്റെ ഹർജി. ഹർജിയിൽ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ജസ്റ്റിസ് മേരി ജോസഫ് വ്യക്തമാക്കി. സർക്കാർ ഹർജി തള്ളിയതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചതിലെ നിയമപ്രശ്നവും കോടതി ചൂണ്ടിക്കാട്ടി. മോഹൻലാലിന് ഇത്തരമൊരു ഹർജി നൽകാൻ അവകാശമുണ്ടോ എന്നും, കേസിലെ പ്രതിക്ക് കോടതി നടപടികളുടെ ഭാഗമാകാമെന്നും ഹരജി നൽകാൻ അധികാരം അനുവദിച്ചാല്‍ പലരും കോടതിയെ സമീപിക്കുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ വ്യക്തമാക്കി. സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി: കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കീഴ്‌ക്കോടതി തള്ളിയതിനെതിരെ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ഹർജിയിൽ…
