ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള സംഘടിപ്പിച്ച മത്സരങ്ങൾക്ക് പിന്തുണയായി യു എസ് ടി നൽകിയത് 4 ലക്ഷത്തിലധികം രൂപ തിരുവനന്തപുരം: കാഴ്ച പരിമിതിയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള (സിഎബികെ) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെയും ഇൻക്ലൂസീവ് സ്പോർട്സ് അത്ലറ്റിക്സ് മത്സരങ്ങളുടെയും സുഗമമായ നടത്തിപ്പിനായി പ്രമുഖ എ ഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി സാമ്പത്തിക സഹായം നൽകി. കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗമാണ് ഈ സാമ്പത്തിക സഹായം കൈമാറിയത്. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരളയുടെ ഈ കായിക സംരംഭങ്ങൾക്കായി യു എസ് ടി 4 ലക്ഷത്തിലധികം രൂപയാണ് കൈമാറിയത്. കാഴ്ച പരിമിതരായ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്രിക്കറ്റ് ടൂർണമെന്റും മൾട്ടി-ഡിസിപ്ലിനറി സ്പോർട്സ് മത്സരങ്ങളും…
Category: KERALA
മഞ്ചേശ്വരത്ത് ഉത്തര്‍പ്രദേശ് മോഡല്‍ ആക്രമണം; കന്നുകാലികളെ ഇറക്കുന്നതിനിടെ രണ്ട് കുടിയേറ്റ തൊഴിലാളികളെ സംഘം മര്‍ദ്ദിച്ചു
കാസര്‍ഗോഡ്: ഇന്ന് (ഫെബ്രുവരി 14 ശനിയാഴ്ച) പുലർച്ചെ കാസർഗോഡ് മഞ്ചേശ്വരത്തെ കരോഡയിലെ ഒരു ഇറച്ചിക്കടയ്ക്ക് സമീപം കന്നുകാലികളെ ഇറക്കുന്നതിനിടെ ആറംഗ സംഘം നടത്തിയ ആക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ഉത്തർപ്രദേശ് സ്വദേശികളായ ദാവൂദ് (38), ഗുർഖാൻ (45) എന്നിവരാണ് പാലക്കാട് നിന്ന് കന്നുകാലികളെ കൊണ്ടുവന്നത്. മര്‍ദ്ദനമേറ്റ ഇവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്നുകാലികളെ ഇറക്കുകയോ കശാപ്പ് ചെയ്യുകയോ ചെയ്യരുതെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിലും മോട്ടോർ സൈക്കിളിലും എത്തിയ സംഘം തങ്ങളെ ആക്രമിച്ചതായി തൊഴിലാളികൾ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സംഘ്പരിവാര്‍ നടത്തുന്ന രീതിയിലുള്ള ആക്രമണമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അവര്‍ പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുന്നതിനു മുമ്പു തന്നെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നും പ്രദേശത്ത് സംഘർഷം…
തൃശൂർ പൂരം തടസ്സപ്പെടുത്തിയത് തിരുവമ്പാടി ദേവസ്വമാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി
തൃശൂര്‍: 2024-ലെ തൃശൂർ പൂരം തടസ്സപ്പെടുത്തിയതിനെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി. പോലീസിനെ കുറ്റവിമുക്തരാക്കിക്കൊണ്ടും, സംഘർഷങ്ങളുടെ ഉത്തരവാദിത്തം തിരുവമ്പാടി ദേവസ്വത്തിന്റെ ചുമലിൽ കെട്ടിവയ്ക്കുന്നതുമായ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2024 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ട അന്വേഷണ റിപ്പോർട്ട് 16 മാസങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയാണ് (2026 ഫെബ്രുവരി 13) സമർപ്പിച്ചത്. ജില്ലാ കളക്ടറുടെയും സിറ്റി പോലീസ് കമ്മീഷണറുടെയും അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ദേവസ്വത്തെ കുറ്റപ്പെടുത്തുകയും പോലീസിനെ തെറ്റ് ചെയ്തതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാനാണ് റിപ്പോർട്ട് ശ്രമിക്കുന്നതെന്ന ആരോപണങ്ങൾക്കിടെ, അതിന്റെ കണ്ടെത്തലുകൾ വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) നേതാവുമായ വിഎസ് സുനിൽ കുമാർ അന്നത്തെ ജില്ലാ കളക്ടർ വിആർ കൃഷ്ണ തേജയുടെ പങ്കിനെ ചോദ്യം ചെയ്തു. പൂരം തടസ്സപ്പെടുത്താൻ…
മർകസ് പഞ്ചാബ് കാമ്പസ് ഉദ്ഘാടനം പ്രൗഢമായി
സർഹിന്ദ്(പഞ്ചാബ്): മർകസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ നാഴികകല്ലായി പഞ്ചാബ് കാമ്പസ് രാജ്യത്തിന് സമർപ്പിച്ചു. സമസ്ത സെന്റിനറി ആഘോഷങ്ങളുടെയും മർകസ് 50-ാം വാർഷിക ദേശീയ പദ്ധതികളുടെയും ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കാമ്പസ് പഞ്ചാബിലെ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറും. പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഇമാം റബ്ബാനി അഹ്മദ് ഫാറൂഖിയുടെ നാമധേയത്തിലുള്ള സ്ഥാപനത്തിൽ റെസിഡൻഷ്യൽ വിദ്യാഭ്യാസ സംവിധാനം, ഗൈഡൻസ് സെന്റർ, പബ്ലിക് ലൈബ്രറി, യുവാക്കളും പെൺകുട്ടികളും പങ്കെടുക്കുന്ന പ്രത്യേക സീസണൽ ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. മർകസിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ ഐറിസ് ഫൗണ്ടേഷന്റെ കീഴിൽ 25 ഗ്രാമങ്ങളിലായി പ്രവർത്തിക്കുന്ന അറുപതോളം സാംസ്കാരിക കേന്ദ്രങ്ങൾ, മൈക്രോ ലേണിംഗ് സെന്ററുകൾ, ഹിഫ്ളുൽ ഖുർആൻ മദ്റസകൾ, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ ആസ്ഥാനമാണ് ഈ കാമ്പസ്. ഇമാം റബ്ബാനി ദർഗ സന്ദർശനത്തോടെ ആരംഭിച്ച ഉദ്ഘാടന സംഗമത്തിന്റെ ഭാഗമായി നടന്ന ഉലമാ സമ്മിറ്റ്,…
മോദിയുടെ അമേരിക്കൻ ദാസ്യം ഇന്ത്യൻ തൊഴിൽ വ്യവസ്ഥ തകർക്കും: ജ്യോതിവാസ് പറവൂർ
ആലുവ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കയോടുള്ള അടിമത്തം ഇന്ത്യൻ വിപണിയെയും കാർഷിക – തൊഴിൽ മേഖലയെയും തകർത്ത് തരിപ്പണമാക്കുമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് ജ്യോതിവാസ് പറവൂർ. ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് എഫ് ഐ ടി യു എണാകുളം ജില്ലാ കമ്മറ്റി ആലുവയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ്സിഡിയോടെ ഇന്ത്യൻ വിപണിയിലെത്തുന്ന വിദേശ ഉൽപന്നങ്ങളോട് പിടിച്ചു നിൽക്കാൻ നമ്മുടെ കാർഷിക വ്യാവസായിക ഉൽപന്നങ്ങൾക്ക് കഴിയാതെ വരുന്നതോടെ അവർക്ക് ആത്മഹത്യ അല്ലാതെ മറ്റു വഴികളുണ്ടാവില്ല. തൊഴിൽ വിരുദ്ധ ലേബർ കോഡ് കൂടി നിലവിൽ വരുന്നതോടെ കാർഷിക, വ്യാവസായിക, കച്ചവട മേഖലയിലെ തൊഴിലാളികളും മുഴുപ്പട്ടിണിയിലാകും. ആയതിനാൽ തൊഴിലാളിവിരുദ്ധ ലേബർ കോഡ് നിയമങ്ങൾ റദ്ദു ചെയ്യണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. കർഷക സമരങ്ങളും തൊഴിലുറപ്പ് നിയമ ഭേദഗതിയും പരിക്കേൽപ്പിച്ച ഇന്ത്യൻ തൊഴിൽ മേഖലയെ പൂർണ്ണമായും തകർക്കുന്ന…
മസ്തിഷ്ക മരണം സംഭവിച്ച പിഞ്ചു പൈതല്‍ ആലിൻ ഷെറിന് എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്തു
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച, വെറും പത്ത് മാസം പ്രായമുള്ള പിഞ്ചു പൈതല്‍ ആലിൻ ഷെറിന് എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്തതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആ കുഞ്ഞ് മാറി. എറണാകുളം അമൃത ആശുപത്രിയിൽ വെച്ചാണ് ആലിൻ ഷെറിന് മസ്തിഷ്ക മരണം സംഭവിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിന്റെയും മകളാണ് ആലിൻ ഷെറിൻ എബ്രഹാം. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി (SAT) ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള 10 വയസ്സുകാരിക്കാണ് നൽകുന്നത്. ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലുള്ള കുഞ്ഞിന് നല്‍കും. ഇതിനായുള്ള ക്രോസ് മാച്ചിങ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുഞ്ഞിൻ്റെ കരൾ നൽകുന്നത് തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിൽ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ അറസ്റ്റിൽ
മലപ്പുറം: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് മോട്ടിവേഷണൽ സ്പീക്കറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ വെള്ളിയാഴ്ച (ഫെബ്രുവരി 13) നിലമ്പൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി പോലീസ്. ഓഫ്ലൈൻ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി യുവാക്കൾക്കായി മോട്ടിവേഷണൽ ക്ലാസുകൾ നടത്തുന്നതിൽ പ്രശസ്തനാണ് ഫിലിപ്പ് മമ്പാട്. വ്യാഴാഴ്ച കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് നിലമ്പൂർ പോലീസിന് അന്വേഷണത്തിനായി കൈമാറി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മമ്പാടിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം നിലവിൽ കസ്റ്റഡിയിലാണെന്നും നിലമ്പൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷം കേസിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച മമ്പാട് വ്യക്തിത്വ…
സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകള്‍ പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് മോഷണം പോയി
തിരുവനന്തപുരം: അതീവ സുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് 1929 ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയ രണ്ട് കോടിയോളം രൂപ വില മതിക്കുന്ന ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്സ് ക്ലബ്ബിലാണ് ഇവ സൂക്ഷിച്ചിരുന്നത്. മാൻകൊമ്പുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ക്യാമ്പിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി ക്യാമ്പിൽ സംഘടിപ്പിച്ച പരിപാടിയില്‍ ക്യാമ്പിന് പുറത്തുനിന്നുള്ള 18 പേർ ഭക്ഷണം വിതരണം ചെയ്യുന്നതിനും ലൈറ്റ് സജ്ജീകരണങ്ങൾ ഒരുക്കുന്നതിനുമായി എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനു പിന്നാലെയാണ് ആനക്കൊമ്പുകൾ കാണാതായതെന്ന് പൂജപ്പുര പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുറത്തുനിന്ന് എത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മിലിട്ടറി ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സൈനിക ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൻ്റെ ഭാഗമായി ഇവരെ…
പണിമുടക്കിന്റെ പേരില്‍ കേരളത്തില്‍ സമരാനുകൂലികളുടെ ക്രൂരത; അദ്ധ്യാപികമാരെ വൈകുന്നേരം വരെ സ്കൂളില്‍ പൂട്ടിയിട്ടു
തിരുവനന്തപുരം: രാജ്യവ്യാപക പണിമുടക്കിന്റെ പേരില്‍ സംസ്ഥാനത്ത് നടന്നത് ക്രൂര വിനോദം. നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വനിതാ അദ്ധ്യാപികമാരെ സമരാനുകൂലികൾ വൈകുന്നേരം വരെ സ്കൂളിനുള്ളിൽ പൂട്ടിയിട്ടു. വൈകുന്നേരത്തോടെ മാത്രമാണ് അവരെ വിട്ടയച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ നാല് അദ്ധ്യാപികമാരും ഹൈസ്കൂൾ വിഭാഗത്തിലെ നാല് അദ്ധ്യാപകമാരുമാണ് പ്രതിഷേധക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്. അധ്യാപകരിൽ അഞ്ച് പേർ സ്ത്രീകളായിരുന്നു. സ്കൂളിന്റെ പ്രധാന ഗേറ്റ് പൂട്ടിയിരുന്നെങ്കിലും, രാവിലെ 11 അദ്ധ്യാപകർ സമീപത്തുള്ള ഒരു ചെറിയ ഗേറ്റിലൂടെ സ്കൂളിലേക്ക് പ്രവേശിച്ചു. പ്രതിഷേധക്കാർ എത്തി സമരത്തിന് വഴങ്ങണമെന്ന് അഭ്യർത്ഥിച്ചപ്പോൾ, മൂന്ന് അദ്ധ്യാപകർ സമ്മതിച്ച് മടങ്ങി. മറ്റുള്ളവർ മടങ്ങാൻ വിസമ്മതിച്ചതിൽ രോഷാകുലരായ സംഘം പ്രധാന ഗേറ്റ് പൂട്ടി. സ്കൂൾ ഓഫീസ് അടച്ചിരുന്നതിനാൽ അദ്ധ്യാപകർക്ക് രജിസ്റ്ററിൽ ഒപ്പിടാൻ കഴിഞ്ഞില്ല. പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും സ്ഥലത്തുണ്ടായിരുന്നില്ല. വൈകുന്നേരം 4 മണിയോടെയാണ് പ്രതിഷേധക്കാർ എത്തി ഗേറ്റ് തുറന്ന് അദ്ധ്യാപകരെ പുറത്തിറക്കിയത്.…
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണ സമിതിയുടെ ചെയർമാനായി രമേശ് ചെന്നിത്തലയും കോ ചെയർമാനായി ശശി തരൂരും
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് വ്യാഴാഴ്ച (ഫെബ്രുവരി 12) രണ്ട് പ്രധാന പാനലുകൾ രൂപീകരിച്ചു. പാർട്ടിയുടെ പ്രചാരണ സമിതിയുടെ ചെയർമാനായി പാർട്ടി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയെയും തിരുവനന്തപുരം എംപി ശശി തരൂരിനെയും യഥാക്രമം സഹ ചെയർമാനായി നിയമിച്ചു. ഹൈബി ഈഡൻ, റോജി എം.ജോൺ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, രമ്യാ ഹരിദാസ്, എം.ലിജു, ദീപ്തി മേരി വർഗീസ് എന്നിവരടങ്ങിയ പ്രചാരണ കമ്മിറ്റിയിൽ കോൺഗ്രസ് എം.പി ഷാഫി പറമ്പിൽ കൺവീനറാവും. എംപി ബെന്നി ബെഹനാൻ പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാനായിരിക്കും, ലോക്സഭയിലെ പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് സഹ ചെയർമാനായിരിക്കും. പ്രകടന പത്രിക കമ്മിറ്റിയിൽ ഡീൻ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളായിരിക്കും. തന്റെ പരാതികൾ പരിഹരിക്കുന്നതിനായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് തരൂരിന്റെ…
