തൃശൂർ: തൃശൂരിലെ ആശാരിക്കാട് സ്വദേശിയായ ഒരാൾക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോഴാണ് വെസ്റ്റ് നൈൽ പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ രോഗാണുക്കളായ ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തി. ഇതോടെ പ്രദേശത്ത് കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നൽകി. പനി, തലവേദ, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങളെന്നും ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Category: KERALA
ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത് വി ഡി സതീശന്റെ അറിവോടെയാണെന്ന് മന്ത്രി പി രാജീവ്
കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അറിവോടെയാണെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. വീഡിയോ പ്രചരിപ്പിക്കാന്‍ അണികൾക്ക് പ്രചോദനം നല്‍കിയത് സതീശന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയുടെ ഉറവിടം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാജയ ഭീതിയില്‍ യുഡിഎഫ് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യും. വീഡിയോ പ്രചരിപ്പിച്ചതിനെ നിസാരവത്കരിച്ച സതീശന്‍ മോശം സന്ദേശമാണ് നല്‍കുന്നത്- രാജീവ് പറഞ്ഞു. വിഷയത്തെ അപലപിക്കാന്‍ പോലും യുഡിഎഫ് നേതാക്കള്‍ തയാറായില്ല. യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം ജനം മനസിലാക്കും. അനുകൂലിക്കുന്നവര്‍ക്കുപോലും അംഗീകരിക്കാനാകാത്ത പ്രചരണമാണ് യുഡിഎഫ് നടത്തിയതെന്നും രാജീവ് വിമര്‍ശിച്ചു.
ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഇന്ദ്രന്‍സ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിന് ‘ഹോം’ എന്ന ചിത്രം പരിഗണിക്കാത്തതിനെ വിമർശിച്ച് നടൻ ഇന്ദ്രൻസ് രംഗത്ത്. ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ‘ഹോം’. എന്നാല്‍, നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന കേസ് ആരോപിക്കപ്പെട്ടതാണ് ‘ഹോം’ തഴയപ്പെട്ടതെന്നാണ് ആരോപണം. വ്യക്തിപരമായി എനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ സിനിമയെ പൂര്‍ണ്ണമായി തഴഞ്ഞത് എന്തിനെന്ന് അറിയില്ല. മികച്ച നടനുള്ള പുരസ്‌ക്കാരം രണ്ട് പേര്‍ പങ്കിട്ടില്ലേ. ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല ചിത്രമാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവെയ്ക്കാമായിരുന്നില്ലെ- ഇന്ദ്രന്‍സ് ചോദിച്ചു. എന്റെ കുടുംബത്തെ തുലച്ചു കളഞ്ഞതില്‍ എനിക്ക് ഖേദമുണ്ട്. ഹോം സിനിമയുടെ പിന്നിൽ വലിയൊരു അണിയറ പ്രവർത്തകർ ഉണ്ടായിരുന്നു. കൊറോണ കാലത്ത് സർക്കാർ നിശ്ചയിച്ച പരിധിക്കുള്ളിലാണ് സിനിമ നിർമ്മിച്ചത്. സംവിധായകന്റെ ഏറെ നാളത്തെ സ്വപ്നം. സിനിമ കണ്ടവരെല്ലാം പോസിറ്റീവായി അഭിപ്രായം പറഞ്ഞു. ചിത്രം ഒഴിവാക്കാനുള്ള…
ജൂൺ 1 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ പെയ്യാന്‍ സാധ്യതയെന്ന്
തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച മുതൽ ജൂൺ ഒന്ന് വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 29 മുതൽ മെയ് 30 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്കൂടിയ കനത്ത് മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അപകടകരമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 29-30 തിയ്യതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശമായ കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തനംതിട്ട, കൊല്ലം, കൊച്ചി, പാലക്കാട്, കണ്ണൂര്‍, ഇടുക്കി, എറണാകുളം, കോഴിക്കോട്, കാസര്‍കോട്, തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ യഥാര്‍ത്ഥ അവകാശികള്‍ മൈക്രോ മൈനോരിറ്റി വിഭാഗങ്ങള്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ യഥാര്‍ത്ഥ അവകാശികള്‍ ന്യൂനപക്ഷ വിഭാഗത്തിലെ ക്രൈസ്തവരുള്‍പ്പെടെ അഞ്ച് മൈക്രോ മൈനോരിറ്റി വിഭാഗങ്ങളാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ആഴം അനുസരിച്ച് പട്ടിക വിഭാഗങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന് രണ്ടായിത്തിരിച്ചതുപോലെ പ്രജനന നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മതന്യുനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോറിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണം. മൈക്രോ മൈനോറിറ്റി പ്രൊട്ടക്ഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ പോളിസി രൂപീകരിച്ചു നടപ്പിലാക്കുവാനും ഭരണഘടനാ പദവിയുള്ള നാഷണല്‍ മൈക്രോ മൈനോരിറ്റി കമ്മീഷന്‍ രൂപീകരിച്ചു കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ജനസംഖ്യയിലും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലും കുതിച്ചുയരുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനുവേണ്ടി മാത്രമായിട്ട് ന്യൂനപക്ഷത്തിന്റെ മറവില്‍ ക്ഷേമപദ്ധതികള്‍ തുടരുന്നതില്‍ യാതൊരു നീതീകരണവുമില്ല. ക്രിസ്ത്യന്‍, സിക്ക്,…
കെ സ്വിഫ്റ്റ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ വീണ്ടും കുടുങ്ങി
കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ കെ സ്വിഫ്റ്റ് ബസ് വീണ്ടും കുടുങ്ങി. ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട്-ബാംഗ്ലൂർ ബസാണ് കുടുങ്ങിയത്. തൂണുകളിൽ ഉരഞ്ഞ് ബസിന്റെ ചില്ല് തകർന്നു. തുടർന്ന് ബസ് നടക്കാവിലെ കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പിലേക്ക് മാറ്റി. തുടര്‍ച്ചയായി രണ്ടാം തവണയാണ് കെ സ്വിഫ്റ്റ് ടെര്‍മിനലില്‍ കുടുങ്ങുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ബസ് കുടുങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവില്‍ തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്ക് എടുത്തത്. രണ്ട് തൂണുകള്‍ക്കിടയില്‍ കുടുങ്ങി മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലായിരുന്നു ബസ്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിര്‍മാണത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്.
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ആണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു
ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. പള്ളുരുത്തിയിലെ വീട്ടിലെത്തി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവാദമായ മുദ്രാവാക്യം വിളിയെ തുടര്‍ന്ന് വീട്ടില്‍ നിന്നും മാറിയിരുന്ന കുടുംബം ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്. ഇവര്‍ വീട്ടിലെത്തിയ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പള്ളുരുത്തി പൊലീസാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി മാറി.
കോടതിയിൽ ഹാജരാക്കിയ മോഷണക്കേസിലെ പ്രതികളുടെ കൈയ്യിൽ കഞ്ചാവ്
തിരുവനന്തപുരം: കോടതിയിൽ ഹാജരാക്കിയ മോഷണക്കേസിലെ പ്രതികളുടെ കൈയ്യിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം പോലീസിന് തലവേദനയായി. പ്രതികളെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുപോകുന്ന സമയത്ത് അക്രമാസക്തരാകുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ചാണ് പ്രതികള്‍ പരാക്രമം കാട്ടിയത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുവന്ന മോഷണ കേസ് പ്രതികളാണ് അക്രമാസക്തരായത്. ഇവരുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികള്‍ അക്രമാസക്തരായത്. പ്രതികള്‍ ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും ബസിലെ യാത്രക്കാരെയും മർദിച്ചു. തുടര്‍ന്ന് പ്രതികളെ കീഴ്‌പ്പെടുത്തി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍, ഇവര്‍ ഇവിടെയും ആക്രമണം നടത്തി.പൊലീസ് സ്റ്റേഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കം തകര്‍ത്തു. ഏറെ പണിപ്പെട്ടാണ് ഇവരെ കീഴടക്കിയത്. മോഷണക്കേസ് പ്രതികളായ കടയ്ക്കല്‍ സ്വദേശി മുഹമ്മദ് ഷാന്‍, കഴക്കൂട്ടം സ്വദേശി അനന്തന്‍, നേമം സ്വദേശി ഷിഫാന്‍ എന്നിവരാണ് അതിക്രമം കാണിച്ചത്. ഇവര്‍ക്ക് കഞ്ചാവ്…
ഹൈക്കോടതി ജാമ്യം അനുവദിച്ചു; പി.സി ജോര്‍ജിന് ജയില്‍ മോചനം
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കേരള ജനപക്ഷം (സെക്കുലർ) നേതാവും മുൻ നിയമസഭാംഗവുമായ പി.സി. ജോര്‍ജ് (72) ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. ജയിലിനു പുറത്തിറങ്ങിയ ജോര്‍ജിനെ ബിജെപി പ്രവർത്തകരുടെ വന്‍ സംഘം തന്നെ ഗേറ്റിന് പുറത്ത് അഭിവാദ്യമര്‍പ്പിച്ച് എത്തിയിരുന്നു. ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷിന്‍റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജോര്‍ജിനെ ഷോളണിയിച്ച് സ്വീകരിച്ചു. അഭിപ്രായങ്ങൾക്കായി മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം നല്‍കിയതുകൊണ്ട് ജോര്‍ജ് മൗനം പാലിച്ചു. നിയമം അനുസരിക്കുകയും രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നും ജോർജ് പറഞ്ഞു. തന്നെ ജയിലിലടച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കളിയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. തന്നെക്കുറിച്ച് പിണറായി വിജയന്‍ തൃക്കാക്കരയിലാണ് അഭിപ്രായപ്രകടനം നടത്തിയത്. പിണറായിക്ക് മറുപടി ഞായറാഴ്‌ച (മെയ് 29) തൃക്കാക്കരയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.…
കേരള ഫിലിം അവാർഡ് 2021: രേവതിക്ക് മികച്ച നടിക്കുള്ള അവാർഡ്; ജോജു ജോർജ്, ബിജു മേനോന്‍ മികച്ച അഭിനേതാക്കള്‍
തിരുവനന്തപുരം: വെള്ളിയാഴ്ച ഇവിടെ പ്രഖ്യാപിച്ച 2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജോജു ജോർജ്ജും ബിജു മേനോനും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം നേടി. “മധുരം”, “നായാട്ട്” എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജുവും “ആർക്കറിയം” എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും പുരസ്‌കാരം നേടി. രേവതി മികച്ച നടിക്കുള്ള പുരസ്കാരം (ഭൂതകാലം) നേടി. ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ (ചിത്രം: ജോജി). ആവാസവ്യൂഹമാണ് മികച്ച സിനിമ. ആവാസവ്യൂഹത്തിന് തിരക്കഥയൊരുക്കിയ സംവിധായകൻ കൃഷാന്ദ് ആർ കെ മികച്ച തിരക്കഥാകൃത്തായി. നായാട്ട് സിനിമയുടെ കഥ എഴുതിയ ഷാഹി കബീർ ആണ് മികച്ച കഥാകൃത്ത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ‘ഹൃദയം’ മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയ്‌ക്കുളള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ജോജിക്ക് തിരക്കഥയൊരുക്കിയ ശ്യാം പുഷ്‌കരനാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള…
