ഇന്നും ഇന്ധനവില ഉയര്‍ന്നു; വര്‍ധിപ്പിച്ചത് പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നു. 95.17 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് 106.35 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 93.45 രൂപയും. കഴിഞ്ഞ രണ്ടുദിവസംകൊണ്ട് ഒരുലിറ്റര്‍ പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയുമാണ് വര്‍ധിച്ചത്. നവംബറില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് വരുത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കഴിഞ്ഞ നാലു മാസമായി വില വര്‍ധനവ് ഉണ്ടായിരുന്നില്ല. എന്നാല്‍ റഷ്യ-ഉക്രൈന്‍ പ്രതിസന്ധിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയിലും വില വര്‍ധനവ് ഉണ്ടാകുമെന്ന് വ്യക്തമായിരുന്നു.    

കെ റെയില്‍ ‘ബഫര്‍ സോണ്‍ ഉണ്ടാകും’: മന്ത്രി സജി ചെറിയാനെ തിരുത്തി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാകും. മന്ത്രി പറഞ്ഞതല്ല കെ റെയില്‍ എംഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. പോലീസ് നടപടിയിലേക്ക് പോകാത്തത് സംയമനം പാലിക്കുന്നതിനാലാണ്. നഷ്ടപരിഹാരം നല്‍കിയ ശേഷമേ സ്ഥലം ഏറ്റെടുക്കുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി. കെ റെയില്‍ പദ്ധതിക്കെതിരേ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് സമരം ചെയ്യുകയാണ്. കോഴിക്കോട്ട് സമരം ചെയ്തത് ഇരുകൂട്ടരും ഒന്നിച്ചാണ്. യുഡിഎഫ് കാലത്ത് ഹൈ സ്പീഡ് ട്രെയിനിനുവേണ്ടി കല്ലിട്ടിരുന്നു. അന്ന് എല്‍ഡിഎഫ് യാതോരു എതിര്‍പ്പും ഉയര്‍ത്തിയില്ലെന്നും കോടിയേരി പറഞ്ഞു.

കൊണ്ടോട്ടിയില്‍ അമിത വേഗതയില്‍ എത്തിയ ടോറസ് ഇടിച്ച് ബസ് മറിഞ്ഞ് യുവതി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫാണ് മരിച്ച വിജി. മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്. ബുധനാഴ്ച രാവിലെ 6.15 ഓടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ വന്ന ടോറസ് ലോറി ഇടിച്ച് ബസ് മറിയുകയായിരുന്നു.  

2021-22ല്‍ വമ്പന്‍ നേട്ടങ്ങളുമായി കിന്‍ഫ്ര

കേരളത്തിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ സേവനത്തിന്റെ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ 2021 -22ല്‍ സുപ്രധാന നേട്ടങ്ങളാണ് കൈവരിച്ചത് തിരുവനന്തപുരം: നിക്ഷേപസൗഹൃദ കേരളം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതില്‍ സുപ്രധാനമായ പങ്കു വഹിക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയില്‍ സേവനത്തിന്റെ 30-ആം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2021-22ല്‍, സമയബന്ധിതമായ ആസൂത്രണത്തിലൂടെ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ കിന്‍ഫ്രയ്ക്ക് സാധിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമാശ്വാസ പദ്ധതി, വ്യവസായ ഭദ്രത തുടങ്ങിയ കോവിഡ് പുനരധിവാസ പദ്ധതികള്‍ മുഖേനയും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു 2021 -22ല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞുവെന്ന്, സംസ്ഥാന വ്യവസായ-കയര്‍-നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി സുപ്രധാന നേട്ടങ്ങളാണ് കിന്‍ഫ്രയ്ക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞത്. 2021-22 ല്‍ ജനുവരി വരെ…

സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ പ്രതികളെക്കുറിച്ച് രഹസ്യ വിവരം നല്‍കിയ പോലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു; മാല മോഷ്ടാക്കാളെ പോലീസ് പിടികൂടി

തിരുവനന്തപുരം: മാല പൊട്ടിച്ച കേസില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് രഹസ്യ വിവരം നല്‍കിയ പോലീസ് ഉദ്യോഗസ്ഥയുടെ ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ച ശേഷം ഒളിവിൽ പോയ സംഘാംഗങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങമല സ്വദേശികളായ അനു എന്ന സുമേഷ് (20), അൻസിൽ (21), രതീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കുറിച്ച് പോലീസിന് വിവരം നല്‍കിയ വൈരാഗ്യമാണ് ആക്രമിക്കാന്‍ കാരണമെന്ന് പറയുന്നു. മലമ്പറക്കോണത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം പ്രതികള്‍, കടയുടമയായ സ്‌ത്രീയുടെ സ്വർണമാല പൊട്ടിച്ചുകടന്നതാണ് സംഭവം. പ്രതികളിലൊരാളുടെ മോട്ടോര്‍ ബൈക്കിലാണ് മൂന്നുപേരും കൃത്യം നിര്‍വഹിക്കാന്‍ എത്തിയത്. നാലാം പ്രതി പെരിങ്ങമല സ്വദേശി റിയാസിന്‍റെ (26) സഹായത്തോടെ മടത്തറ, പാലോട് എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിൽ സ്വര്‍ണം വിറ്റു. കുറ്റകൃത്യത്തിന് ശേഷം പ്രതികൾ ആഡംബര വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വിലസി നടക്കുകയായിരുന്നു. ഇന്നോവ കാറിൽ പ്രതികൾ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പാലോട്…

ജനങ്ങളെ സേവിക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നതെന്ന് സ്വയം‌ഭരണ-എക്സൈസ് മന്ത്രി

കോട്ടയം: ജനങ്ങളെ ഭരിക്കുകയല്ല, അവരുടെ ഇഷ്ടംപോലെ അവരെ സേവിക്കുകയാണ് തദ്ദേശസ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. നവകേരള തദ്ദേശ സ്വയംഭരണം 2022ന്റെ ഭാഗമായി മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ പാരിഷ് ഹാളിൽ ചേർന്ന തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യന്മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് അർഹതപ്പെട്ട സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാൻ നിയോഗിക്കപ്പെട്ടവരാണെന്ന ചിന്ത ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംരംഭകരെ നിയമപരമായി സഹായിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരും സെക്രട്ടറിമാരും ശ്രദ്ധിക്കണം. അവരെ സഹായിക്കണം. 37,000 ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ വകുപ്പിലുണ്ട്. ഭൂരിഭാഗവും ത്യാഗപൂർണമായി പ്രവർത്തിക്കുന്നവരാണ്. ന്യൂനപക്ഷമാണ് ജീർണമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർവീസിന് അപമാനം സൃഷ്ടിക്കുന്ന പണത്തിന്‍റെ ആർത്തിയുള്ള ജീർണങ്ങളെ തിരുത്തണം. ഇവരെ തിരുത്താൻ ജനങ്ങളുടെ സമ്മർദം വേണം. ഇത്തരത്തിലുള്ളവരെ തുറന്നുകാട്ടാൻ ജനപ്രതിനിധികൾ ആർജ്ജവം കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല…

എസ്‌ഐഒ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: എസ്.ഐ.ഓ സംസ്ഥാന കമ്മിറ്റി ‘അല്ലാഹുവിൻ്റെ അതിരുകൾ ജീവിതത്തിൻ്റെ സൗന്ദര്യമാണ്’ എന്ന പ്രമേയത്തിൽ നടത്തിവരുന്ന കാമ്പയിനിൻ്റെ ഭാഗമായി ‘അറിവ്, നൈതികത; ആധുനികതയിലെ സംഘർഷങ്ങളും ഇസ്‌ലാമും’ എന്ന വിഷയത്തിൽ എസ്.ഐ.ഓ ജില്ലാ കമ്മിറ്റി ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. വിദ്യാർത്ഥി ഭവനം ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. തഫ്സൽ ഇഅ്‌ജാസ്, എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ എന്നിവർ വിഷയാവതരണം നടത്തി. റിസർച്ച് വകുപ്പ് കൺവീനർ ഇർഷാദ് പേരാമ്പ്ര അദ്ധ്യക്ഷതയിൽ നടന്ന ചർച്ചാ സംഗമത്തിൽ മൻഷാദ് മനാസ് സമാപനം നിർവ്വഹിച്ചു.

അമൃത വിശ്വവിദ്യാപീഠം അപേക്ഷകള്‍ ക്ഷണിക്കുന്നു

അമൃത വിശ്വവിദ്യാപീഠത്തിലേക്ക് സൈബർ സെക്യൂരിറ്റി/ആർട്ടിഫിഷ്യൽ ഇൻറലിജൻസ്/കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലേക്ക് ഉള്ള അസിസ്റ്റൻറ് പ്രൊഫസർ/റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ വിഷയങ്ങളിൽ എം.ടെക് അല്ലെങ്കിൽ പി.എച്ച്ഡി ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ അയക്കേണ്ട വിലാസം cyber@am.amrita.edu

സിൽവർലൈൻ പ്രതിഷേധം ശക്തമാകുന്നു; സർവേ കല്ലുകൾ സമരക്കാർ പിഴുതെറിഞ്ഞു

കണ്ണൂര്‍: എല്‍‌ഡി‌എഫ് സര്‍ക്കാരിന്റെ സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർലൈൻ പദ്ധതിക്കെതിരെ നാട്ടുകാരുടെയും പ്രതിപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകളുടെയും പ്രതിഷേധം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി. ഇടതുപക്ഷ പാർട്ടി ഈ സംരംഭവുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും, സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കോട്ടയം ജില്ലയിലെ നട്ടാശ്ശേരി വില്ലേജിലും മലപ്പുറം ജില്ലയിലെ തിരുനാവായയിലും സർവേ കല്ലുകൾ സ്ഥാപിക്കുന്നതിൽ നിന്ന് അധികാരികളെ തടഞ്ഞു. ഇട്ടിരുന്ന സർവേ കല്ലുകളും നാട്ടുകാർ പിഴുതെറിഞ്ഞു. നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് ആളുകൾ സമര സ്ഥലങ്ങളിൽ നിന്ന് പിൻവാങ്ങി. സർക്കാരിന്റെ ഉറച്ച നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡുകൾ തകർത്ത് കോട്ടയം ജില്ലാ കളക്‌ടറേറ്റ് വളപ്പിൽ പ്രതീകാത്മകമായി സർവേ കല്ല് കുഴിച്ചിട്ടു. പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെ, വിഷയത്തിൽ കോൺഗ്രസിന്റെയും സിപിഐഎമ്മിന്റെയും നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്പരം വക്പോര്…

വിദേശ വനിതാ വിനോദ സഞ്ചാരിയെ കൊലപ്പെടുത്തിയ കേസ്; ജൂൺ ഒന്നിന് വിചാരണ തുടങ്ങും

തിരുവനന്തപുരം: 2018-ല്‍ കോവളത്ത് ലാത്വിയൻ വിനോദ സഞ്ചാരി ലിഗ സ്‌ക്രോമാനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജൂണ്‍ ഒന്നിന് ആരംഭിക്കും. കേസിൽ 2019 ജൂൺ 22ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിരുന്നില്ല. ഇതേ തുടർന്ന് ലിഗയുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. 2018-മാര്‍ച്ച് 14-നാണ് ചികിത്സയ്‌ക്കായി ലിഗ കേരളത്തിലെത്തിയത്. മെയ് ആദ്യവാരത്തിലാണ് ലിഗയെ കാണാതായത്. ഒരു മാസവും ഒരാഴ്‌ചയും കഴിഞ്ഞ് അവരുടെ അഴുകിയതും തലയില്ലാത്തതുമായ മൃതദേഹം തിരുവല്ലത്തെ കണ്ടൽക്കാടിൽ കണ്ടെത്തി. തുടക്കത്തിൽ, ആറ് പേരെ – അവരിൽ മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങൾ – കസ്റ്റഡിയിലെടുത്തിരുന്നു. ലിഗയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന് മയക്കുമരുന്ന് കടത്തുകാരനും ടൂറിസ്റ്റ് ഗൈഡുമായ ഉദയന്‍, ഉമേഷ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 2022 ജനുവരി 6 നാണ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചത്. ലിഗയുടെ സഹോദരി ഇല്‍സി സ്ക്രൊമനെ അടക്കം…