കൊണ്ടോട്ടിയില്‍ അമിത വേഗതയില്‍ എത്തിയ ടോറസ് ഇടിച്ച് ബസ് മറിഞ്ഞ് യുവതി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫാണ് മരിച്ച വിജി. മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്.

ബുധനാഴ്ച രാവിലെ 6.15 ഓടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ വന്ന ടോറസ് ലോറി ഇടിച്ച് ബസ് മറിയുകയായിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News