ആലപ്പുഴ: നൂറനാട് പ്രഭാത നടത്തത്തിനിടെ ലോറിയിടിച്ച് പരിക്കേറ്റ സുഹൃത്സംഘത്തിലെ മൂന്നു പേര്‍ രാമചന്ദ്രന്‍ നായര്‍ എന്നയാളാണ് ഒടുവില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി ചികിത്സയിലുണ്ട്. നേരത്തെ വി.എം രാജു (66), വിക്രമന്‍ നായര്‍ (65)എന്നിവര്‍ നേരത്തെ മരണമടഞ്ഞിരുന്നു. രാജു സംഭവ സ്ഥലത്തുവച്ചും വിക്രമന്‍ നായര്‍ ആശുപത്രിയിലേക്കുളള വഴിയിലുമാണ് മരിച്ചത്. രാജശേഖരന്‍ നായര്‍ ആണ് നൂറനാട് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് രാമചന്ദ്രന്‍ നായര്‍ മരിച്ചത്. കായംകുളം പുനലൂര്‍ റൂട്ടില്‍ നൂറനാട്ട് നിന്ന് ഭരണക്കാവിലേക്ക് പോകുന്ന റോഡിലാണ് അപകടം. പുലര്‍ച്ചെ ആറേകാലോടെയായിരുന്നു അപകടം. പിന്നിലൂടെ എത്തിയ ലോറി ഇവരെ ഇടിച്ചിടുകയായിരുന്നു. അമിത വേഗതയിലായിരുന്ന ലോറി നിര്‍ത്താതെ നിര്‍ത്താതെ പോകുകയായിരുന്നു. സമീപത്തുള്ള കടയില്‍ നാലു പേരും നടന്നു പോകുന്ന ദൃശ്യവും പിന്നാലെ പാഞ്ഞുപോകുന്ന ലോറിയുടെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിലെ സിസിടിവികള്‍ പരിശോധിച്ച് ലോറി കണ്ടെത്താനുള്ള…
Category: KERALA
കൊറിയര്‍ വഴി അയച്ച ലഹരിമരുന്ന് കൊച്ചിയില്‍ പിടിച്ചെടുത്തു
കൊച്ചി: കോഴിക്കോട് നിന്ന് കൊറിയറായി അയച്ച ലഹരിമരുന്ന് കൊച്ചിയില്‍ പിടികൂടി. എം.ഡി.എം.എ ഗുളികകളാണ് കൊറിയറില്‍ അയച്ചത്. അയച്ച ഫസലൂര്‍ റഹ്മാനെതിരെ കേസെടുത്തു. മുന്‍പ് തപാലില്‍ ലഹരി മരുന്ന് അയച്ച കേസില്‍ പ്രതിയാണ് ഫസലൂര്‍ റഹ്മാന്‍.
തിരുവനന്തപുരം ലോ കോളേജ് സംഘര്‍ഷം; പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി
തിരുവനന്തപുരം: ചൊവ്വാഴ്ച രാത്രി കോളേജ് കാമ്പസിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഗവൺമെന്റ് ലോ കോളേജിലെ യൂണിറ്റ് പ്രസിഡന്റ് ഉൾപ്പെടെ ആറ് കെഎസ്‌യു നേതാക്കൾക്ക് പരിക്കേറ്റു. പിന്നീട് രാത്രിയോടെ കുന്നുകുഴിക്ക് സമീപം കെഎസ്‌യു പ്രവർത്തകർ താമസിച്ചിരുന്ന വാടകവീടും ആക്രമിക്കപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സമരക്കാർക്ക് നേരെ ഒന്നിലധികം തവണ ജലപീരങ്കി പ്രയോഗിച്ചതോടെ അക്രമാസക്തമായി. ചൊവ്വാഴ്ച ക്യാമ്പസിലുണ്ടായ അക്രമത്തിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബ്, സെക്രട്ടറി ആഷിക് അഷ്റഫ്, നിതിൻ തമ്പി എന്നിവർക്ക് പരിക്കേറ്റു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് സീറ്റ് ലഭിച്ചതിലുള്ള വിദ്യാർത്ഥി സംഘടനയുടെ പ്രതികാരമാണ് സംഘർഷത്തിന് കാരണമെന്ന് കെഎസ്‌യു നേതാക്കൾ ആരോപിച്ചു. കെഎസ്‌യു പുറത്തുവിട്ട സംഭവത്തിന്റെ വീഡിയോയിൽ അതേ കോളേജിൽ പഠിക്കുന്ന 15…
ഐഎസ് ഭീകര സംഘടനയില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളില്‍ മലപ്പുറം സ്വദേശി മന്‍സൂര്‍ അലിയും
ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ടവരില്‍ മലയാളിയായ മലപ്പുറത്തെ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനും ഉൾപ്പെടുന്നു. വിദ്യാസമ്പന്നനായ ഈ യുവാവ് നല്ല ജോലി ഉപേക്ഷിച്ചാണ് ഭീകരരുടെ താവളത്തിലെത്തിയത്. മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുട്ടിയുടെ മകന്‍ പി.കെ. മൻസൂർ അലിയാണ് ആ യുവാവ് എന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബിടെക് ബിരുദധാരിയായ ഭാര്യ സബ്‌ഹയ്ക്കൊപ്പമാണ് മൻസൂർ അലി ഭീകര സംഘടനയില്‍ ചേര്‍ന്നത്. ഇരുവരും തങ്ങളുടെ കൊച്ചുകുട്ടിയായ മകളേയും കൊണ്ടാണ് പോയത്. സഖ്യസേനയുമായുള്ള ഏറ്റുമുട്ടലിലാണ് മൻസൂർ അലി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം മൻസൂർ അലി മരിച്ചതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. നാട്ടിലെ പ്രമുഖ കുടുംബമാണ് മന്‍സൂര്‍ അലിയുടേത്. 2005-06 കാലത്ത് തൃശൂര്‍ എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് ബിരുദം സമ്പാദിച്ച മന്‍സൂര്‍ അലി ഡല്‍ഹിയില്‍ റിലയന്‍സ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ മാനേജരായി…
ആറ് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിന്നും അനുവദിച്ചത് 1106.44 കോടിയുടെ ചികിത്സാ സഹായം
തിരുവനന്തപുരം: പൊതുആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മികവുറ്റതാക്കുന്നതിനൊപ്പം തന്നെ അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. അത് മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി സര്‍ക്കാരിനു സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി 2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഏകദേശം 6 ലക്ഷം (5,97,868) പേര്‍ക്ക് ചികിത്സാ സഹായം നല്‍കി. 1106.44 കോടി രൂപ അതിനായി അനുവദിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2021 മെയ് മുതല്‍ 2022 ജനുവരി വരെ മാത്രം 235.83 കോടി രൂപ ചികിത്സാ സഹായമായി നല്‍കിക്കഴിഞ്ഞു. കോവിഡ്, ഓഖി സഹായവും പ്രളയ ദുരിതശ്വാസവും അനുവദിച്ചതിനു പുറമേയാണിത്. കോവിഡ് മഹാമാരിയും പ്രളയങ്ങളും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടും ചികിത്സാ…
കിഴക്കമ്പലം ദീപു വധക്കേസ്:് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി
കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജി സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളായതിനാല്‍ കോടതി മാറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ പിതാവാണ് ഹൈക്കോടതിയെ സീമിപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിച്ചിരുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും അതിനാല്‍ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നുമായിരുന്നു പിതാവിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. കോടതി മാറ്റം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
കെ.എസ്.യുവിന്റെ ഹര്‍ജിയില്‍ കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് സ്റ്റേ
കൊച്ചി: കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ. വെള്ളിയാഴ്ച നടത്താനിരുന്ന കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.കെഎസ്യുവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍വകലാശാലയോട് കോടതി നിര്‍ദേശിച്ചു.
ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജിയും; വാട്‌സ്ആപ് കോള്‍ വധഗൂഢാലോചനയില്‍ കേസെടുക്കുന്നതിന് തലേന്ന്
കൊച്ചി: വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജിയുടെ പേരും. ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീന്‍ ദിലീപിനെ വിളിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ദിലീപും ഡിഐജും തമ്മിലുള്ള സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു. ജനുവരി എട്ടിന് വാട്‌സ്ആപ്പ് കോള്‍ വഴിയാണ് ഇരുവരും സംസാരിച്ചത്. ഈ സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുക്കുന്നതിന് ഒരു ദിവസം മുന്‍പാണ് ഡിഐജി ദിലീപിനെ വിളിച്ചിരിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍വച്ചെന്ന് കണ്ടെത്തി. തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് ഫോണ്‍ രേഖകള്‍ മായിച്ചത് കണ്ടെത്തിയത്. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ചും കൊച്ചിയിലെ ഹോട്ടലില്‍വച്ചുമാണ് രേഖകള്‍ നശിപ്പിച്ചത്. ഇവിടങ്ങളിലെ വൈ…
കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,008 ആയി
കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7536 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
ലൈംഗികാരോപണം: കാലിക്കറ്റ് സര്‍വകലാശാല അസി.പ്രഫസര്‍ ഡോ.ഹാരിസിനെ പുറത്താക്കി
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഹാരിസിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. 2021 ജൂലൈയിലാണ് ഹാരിസിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാര്‍ഥി രംഗത്തെത്തിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പോലീസിന് കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തി. പിന്നാലെ ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്‌പെന്‍ഷനുശേഷം സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ ഗൗരവതരമായ കുറ്റകൃത്യമാണ് ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു.തുടര്‍ന്നാണ് ഹാരിസിനെ പുറത്താക്കിയത്.
