കേരളത്തിലെ യുവാക്കൾ അതിക്രൂരമായ മാനസ്സിക വൈകൃതത്തിന് അടിമകളാണോ ഇന്ന്. കൊല്ലാനും ഏത് ക്രൂരത ചെയ്യാനും ഇന്ന് മടിയില്ലാത്തവരായി എന്ന് തന്നെ പറയാം. കാരണം അത്തരം പ്രവർത്തികളാണ് ഇന്നവർ കേരളത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത്. അടിപിടിയിൽ നിന്ന് കൊല്ലാനും അത് അതിക്രൂരമായി ചെയ്യാനും അവർക്കിന്ന് യാതൊരു മടിയുമില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തിരുവനന്തപുരത്ത് യുവാവ് നടത്തിയ അതിക്രൂരമായ കൊലപാതകം. തൻറെ കുടുംബത്തിലെ അഞ്ചോളം പേരെയും തന്നെ സ്നേഹിച്ച പെൺകുട്ടിയെയും ഒരു ദയയുമില്ലാത്ത രീതിയിൽ കൊന്നശേഷം അത് പോലീസ് സ്റ്റേഷനിൽ ചെന്ന് കുറ്റബോധമില്ലാതെ പറഞ്ഞത് നിസ്സാരമായി കാണാൻ കഴിയില്ല. ഒരാളെ അല്ല അഞ്ചു പേരെയാണ് ഇയാൾ അതിക്രൂരമായി കോല ചെയ്തത്. അതും ഒരു ദിവസം തന്നെ മണിക്കൂറുകളുടെ ഇടവേളകളിൽ. മറ്റ് കുടുംബങ്ങളിൽ ചിലര്‍ തലനാരിഴക്ക് രക്ഷപെടുകയാണുണ്ടത്. ഇത്ര ക്രൂരമായി കോലപാതകം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ച ഘടകമെന്താണ്. ഗുരുതരമായ മാനസിക വിഭ്രാന്തി…
Category: ARTICLES
കേരളം ലഹരിയുടെ പിടിയിൽ (ലേഖനം): ജയശങ്കര്‍ പിള്ള
കേരളം ലഹരിയുടെ പിടിയിൽ എന്ന ഈ ഒരു എഴുത്തിലേക്ക് മുതിരുമ്പോൾ തന്നെ അതീവ ദുഃഖമാണ് തോന്നുന്നത്. ദിനംപ്രതി നമ്മുടെ ചുറ്റുപാടിൽ നടക്കുന്നതും, കേൾക്കുന്നതുമായ കുറ്റകൃത്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാക്ഷര കേരളത്തിനു ഇത് എന്ത് സംഭവിച്ചു എന്നത് ഒരു വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നു. കൗമാരക്കാരും, യുവാക്കളും ഇന്ന് ലഹരിയുടെ പിടിയിലേക്കും, അതിരുവിട്ട അക്രമവാസനയിലേക്കും വ്യാപരിച്ചിരിക്കുന്നു. ഈ ലഹരി പദാർത്ഥങ്ങൾ പേരിലും, രൂപത്തിലും വ്യത്യസ്തമായ രീതിയിൽ മുൻപും കേരളത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ അതിന്റെ ലഭ്യതയും, വിതരണവും, ഉപയോഗവും വളരെ രഹസ്യവും, ചുരുക്കം ചില ആളുകളിൽ മാത്രമായോ ഒതുങ്ങി നിന്നിരുന്നു. നിയമവും, ഭരണാധികാരികളും, നിയമപാലകരും ഉണ്ടെങ്കിലും ഉപഭോത്കൃത സംസ്ഥാനമായ കേരളത്തിൽ സ്ഥിതി വളരെ വ്യത്യസ്തവും, വഷളായും തുടരുന്നു. രാഷ്ട്രീയ പിൻബലവും, സാമ്പത്തിക ശക്തികളുടെ ഇടപെടലുകളും ലഹരി വിരുദ്ധ ചെറുത്തു നിൽപ്പുകളെ നിസ്സാരവത്കരിച്ചു മുന്നേറുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലും, ചാനൽ…
കേരളം – കുട്ടി കൊലയാളി കാട്ടാളന്മാരുടെ നാട്: കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)
വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ദാരുണവും ഭയാനകവും ഹൃദയഭേദകവുമായ ദൃശ്യങ്ങളാണ് പലപ്പോഴായി വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. പകര്‍ച്ചവ്യാധിപോലെ നിര്‍വികാര മായ ഒരു ജനസമൂഹത്തെയാണ് കേരളത്തില്‍ കാണുന്നത്. വിദ്യാഭ്യാസ രംഗത്ത് നടന്നുകൊ ണ്ടിരിക്കുന്ന ഈ മൂഢത്വത്തെ ആരും ഗൗരവമായി കാണുന്നില്ലെന്ന് മാത്രമല്ല യാഥാര്‍ഥ്യങ്ങളെ ഒളിപ്പിച്ചു വെക്കുകയും കുറ്റവാളികള്‍ക്ക് വേണ്ടുന്ന എല്ലാം ഒത്താ ശയും ചെയ്തുകൊടുക്കുന്നു. നമ്മുടെ കുട്ടികള്‍ ചോദ്യങ്ങള്‍ കാണാതെ പഠിച്ചു് ഉത്തരങ്ങള്‍ എഴുതുന്നതു പോലെ നമ്മുടെ വിദ്യാഭ്യാസ രംഗം പട്ടി കുരച്ചാല്‍ ചന്ദ്രന്‍ പേടിക്കുമോയെന്ന ഭാവത്തില്‍ മുന്നോട്ട് പോകുന്നു. അച്ചടക്കവും അനുസരണയും വിദ്യാപീഠങ്ങളില്‍ നിന്ന് മാത്രമല്ല സ്വന്തം വീടുകളില്‍നിന്നുമുണ്ടാകണം. അതിന് മാതാപിതാക്കളും കുട്ടികളും തമ്മില്‍ ഊഷ്മളമായ സ്നേഹബന്ധമുണ്ടാകണം. അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികള്‍ കഞ്ചാവിനും, മയക്കുമരു ന്നിനും അടിമകള്‍ മാത്രമല്ല ഇന്ന് അമേരിക്കയില്‍ കുട്ടികള്‍ തോക്കുമായി സ്‌കൂളില്‍ പോകുന്നതുപോലെ മാരകമായ ആയുധങ്ങളുമായി സ്‌കൂളില്‍ പോകുന്നത് പണക്കൊഴുപ്പാണോ അതോ അധികാര ഇടനാഴികളിലെ…
പത്രസംസ്കാരത്തിന് മൂല്യച്യുതിയോ? : പി.പി. ചെറിയാന്‍
പത്രധര്‍മ്മത്തെക്കുറിച്ചും പത്രസംസ്കാരത്തെക്കുറിച്ചും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്ന യഥാര്‍ത്ഥ പത്രധര്‍മ്മവും പത്രപ്രവര്‍ത്തകരും എങ്ങനെയുള്ളവരായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ച് മുന്നോട്ടുപോകുന്ന ശോചനീയമായ ഒരു അവസ്ഥാവിശേഷമാണ് മാധ്യമരംഗത്ത് ഇന്ന് നിലനില്‍ക്കുന്നത്. ഇതില്‍നിന്നും ഒരു തിരിച്ചുവരവ് അടിയന്തിരമായി ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു. പത്രധര്‍മ്മത്തെക്കുറിച്ചും പത്രപ്രവര്‍ത്തകരെക്കുറിച്ചും പൊതുജനമദ്ധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുവാന്‍ ഇത് അനിവാര്യമാണ്. വാര്‍ത്താമാധ്യമങ്ങള്‍ ഒരു സംസ്കാരത്തിന്റെ മുഖംമൂടിയാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഒരു മാറാവ്യാധിപോലെ ദൃശ്യമായിക്കൊണ്ടിരിക്കുന്ന മൂല്യഛുതികളിലേക്ക് വെളിച്ചംവീശിയവയെ നേര്‍വഴിയിലേക്ക് നയിക്കേണ്ട വഴിവിളക്കുകളാണ്. പത്രധര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥംപോലും ഇന്ന് ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്ന പത്ര ധര്‍മ്മം പാലിക്കുന്നവരായിരിക്കും യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍ എന്നായിരുന്നു ഇതുവരെയുള്ള അറിവ്. ഇതില്‍നിന്നും വ്യതിചലിച്ചു തരംതാഴ്ന്ന നിലയില്‍ നമ്മുടെ പത്രസംസ്കാരം എത്തിനില്‍ക്കുന്നു. പ്രാരംഭകാലഘട്ടത്തില്‍ നാടിന്റെ സ്പന്ദനം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പത്രധര്‍മ്മം എന്ന് വിശ്വസിക്കുകയും അതിന് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ അടിസ്ഥാനതത്വങ്ങളില്‍ നിന്നും…
തരൂരിന്റെ ഓരോ തമശകള്‍! (ലേഖനം): രാജു മൈലപ്ര
‘അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കക്ക് വായില്‍ പുണ്ണ്’ എന്നു പറഞ്ഞതുപോലെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ. അടുത്തു വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പിലും അസംബ്ലി ഇലക്ഷനിലും അധികാര ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും അവര്‍ക്ക് അനുകൂലമാണ്. അതവരുടെ മേന്മ കൊണ്ടൊന്നുമല്ല. ഇപ്പോള്‍ നിലവിലുള്ള ഭരണവിരുദ്ധ വികാരം മൂലമാണ്. അനുയായികളേക്കാള്‍ ഏറെ നേതാക്കന്മാരുള്ള ഒരു പ്രസ്ഥാനമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അതാണ് പ്രശ്നം. ഭരിക്കുവാനുള്ള ഭൂരിപക്ഷം ഏതാണ്ട് ഉറപ്പാണ് എന്നൊരു തോന്നല്‍ ഉണ്ടായപ്പോള്‍ തുടങ്ങിയതാണ് ‘ആരു മുഖ്യമന്ത്രിയാകും’ എന്നൊരു ചര്‍ച്ച. ഒളിഞ്ഞും തെളിഞ്ഞും പലരും കളത്തിലിറങ്ങിയിട്ടുണ്ട്. സ്വാഭാവികമായും താനാണ് ആ പദവിക്ക് അര്‍ഹനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കരുതുന്നു. വളരെ ചെറുപ്പം മുതലേ കെ.പി.സി.സി. പ്രസിഡണ്ട്, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളെല്ലാം വഹിച്ചിട്ടുള്ള താനാണ് ആ സിംഹാസനത്തില്‍ ആസനസ്ഥനാകുവാന്‍ പരമയോഗ്യനെന്ന് രമേശ് ചെന്നിത്തല വിശ്വസിക്കുന്നു. ‘എന്നെപ്പോലെ നാല് വര്‍ത്തമാനം നേരെ…
കേരളത്തിലെ സ്ത്രീ വിമോചന പോരാട്ടങ്ങള്‍ (ലേഖനം): കാരൂര്‍ സോമന്‍
ഐക്യരാഷ്ട്ര സഭ 1975-ലാണ് അന്താരാഷ്ട്രവനിതാ ദിനം ആചരിച്ചത്. നമ്മുടെ സ്ത്രീശാ ക്തീകരണ പ്രക്രിയ നടക്കുമ്പോഴാണ് മലയാളിയായ നബീസുമ്മയുടെ മണാലി യാത്രയെ, സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല ബന്ധുക്കള്‍ ഒപ്പമുണ്ടായിരിക്കണമെന്ന മതപുരോഹി തരുടെ മനോഭാവങ്ങള്‍ താമരപ്പൂവ് വിടരുന്നതുപോലെ വിടര്‍ന്നു് വന്നത്. ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് ദുഃഖ ദുരിതംപേറി ജീവിക്കേണ്ടവ രാണോ നമ്മുടെ അമ്മമാര്‍, സഹോദരികള്‍, ഭാര്യമാര്‍.ഒരു വിഭാഗം മത പുരോഹിതര്‍ മതത്തെ കോരികുടിക്കുന്ന തിന്റെ ഹൃദയ വ്യഥകള്‍ ഇന്ന് ലോകമെങ്ങുമുള്ള മലയാളികളെ വല്ലാതെ മുറിവേല്‍പ്പിക്കുന്നുണ്ട്. ഈ വിഷയ ത്തില്‍ മൗനികളായ സാഹിത്യ നായകന്മാരോടും, ഭരണ-പ്രതിപക്ഷത്തോടും പലരും ചോദിക്കുന്നത് ഇവര്‍ക്കെ തിരെ ശബ്ദിക്കാന്‍, എഴുതാന്‍ നട്ടെല്ലുണ്ടോ? അതിനുള്ള ഉത്തരവും അവര്‍ തന്നെ പറയുന്നു. എഴുത്തുകാര്‍ അധികാരികളെ വെറുപ്പിച്ചാല്‍ പട്ടും പുടവയും കിട്ടില്ല.രാഷ്ട്രീയ പാര്‍ ട്ടികള്‍ മത പ്രീണനം നടത്തിയാണ് അധികാരത്തിലെത്തുന്നത്. വായ് തുറന്നാല്‍ വോട്ടു് കിട്ടില്ല. അവര്‍ക്ക് മതമാണ്…
മരിച്ചിട്ടില്ല (നര്‍മ്മ ലേഖനം): രാജു മൈലപ്ര
രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കമുണര്‍ന്നു. പതിയെ കണ്ണു തുറക്കുവാന്‍ ഒരു ശ്രമം നടത്തി. ആദ്യ ഉദ്യമം പൂർണ്ണമായി വിജയിച്ചോ എന്നു നിശ്ചയമില്ല. ഉറക്കത്തില്‍ കാറ്റു പോയിക്കാണുമോ എന്നൊരു ചെറിയ സംശയം എന്നെ അലട്ടി. അങ്ങനെയെങ്കില്‍ ഞാന്‍ നരകത്തിലോ സ്വര്‍ഗ്ഗത്തിലോ ആയിരിക്കും. ജന്മംകൊണ്ട് സത്യക്രിസ്ത്യാനിയായ ഞാന്‍ പത്തു കല്പനകളില്‍ പലതും ലംലിച്ചിട്ടുള്ളതുകൊണ്ട് നേരിട്ട് സ്വർഗ്ഗത്തിലെത്തുന്നകാര്യം സംശയമാണ്. ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം’ എന്നാണല്ലോ തിരുവചനം. ചെറുപ്പത്തിന്റെ ചാപല്യത്തില്‍, എന്റെ അയല്‍ക്കാരിയായ കുഞ്ഞമ്മിണിയെ, എന്നെപ്പോലെ തന്നെ സ്‌നേഹിക്കുവാന്‍ ഞാനൊരു ശ്രമം നടത്തി. “അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ ആശ തീരും… ഒന്നുകില്‍ ആൺകിളി അക്കരയ്ക്ക് അല്ലെങ്കില്‍ പെണ്‍കിളി ഇക്കരയ്ക്ക്…..” തികച്ചും അപ്രതീക്ഷിതമായിരുന്നു അടുത്ത സംഭവം. കുഞ്ഞമ്മിണിയുടെ തടിമാടന്‍ ആങ്ങളെ കുഞ്ഞപ്പന്‍ പുലിമുരുകനെപ്പോലെ ചീറിക്കൊണ്ട് “നിന്റെ ആശ ഞാനിന്നു തീര്‍ക്കാമെടാ പട്ടീ…” എന്ന് ആക്രോശിച്ചുകൊണ്ട് എന്റെ നേരേ ചീറിയടുത്തു. അടുത്ത…
അനധികൃത കുടിയേറ്റം – ഞാൻ കണ്ടതും മനസ്സിലാക്കിയതും: വിനീത കൃഷ്ണന്‍
കഴിഞ്ഞ ഓഗസ്റ്റിൽ യൂറോപ്യൻ യാത്ര കഴിഞ്ഞു ന്യൂയോർക്കിലെ കെന്നഡി എയർപോർട്ട്ൽ നിന്ന് ന്യൂജേഴ്സിയിലെ വീട്ടിലേക്ക് പോകാൻ ടാക്സിയിൽ കയറി. ചെറുപ്പക്കാരനായ ഇന്ത്യൻ വംശജനാണ് ഡ്രൈവർ. ഒരു അസ്വാഭാവികതയും തോന്നിയില്ല. എത്രയോ ഇന്ത്യക്കാർ ടാക്സി ഡ്രൈവർമാരായും ടാക്സി ബിസിനസ്സ് ഉടമകളായും ന്യൂയോർക്കിൽ ഉണ്ട്. പെട്ടന്ന് എത്താവുന്ന വഴി പോകാതെ മൻഹാട്ടൻ എക്സിറ്റ് എടുത്തപ്പോഴേ തോന്നി ഇയാൾക്ക് പരിചയക്കുറവുണ്ടെന്ന്. ഒരു മണിക്കൂർ കൊണ്ട് വീടെത്തുന്നതിനു പകരം മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്തു പോകുന്നതെന്താണെന്നു ചോദിച്ചപ്പോഴേ പുള്ളി പരിഭ്രാന്തനായി. ഇംഗ്ലീഷ് വളരെകുറിച്ചേ അറിയൂ, ഹിന്ദിയിൽ സംസാരിച്ചു തുടങ്ങി. എന്തൊക്കെയൊ ഒഴിവുകഴിവുകൾ പറഞ്ഞു കൊണ്ടേയിരുന്നു. വീടെത്തി ഞങ്ങൾ ഇറങ്ങിയപ്പോൾ പറഞ്ഞു 60 ലക്ഷം രൂപ ഇന്ത്യയിൽ നൽകി ഡങ്കിയാത്ര ചെയ്ത് അമേരിക്കയിൽ വന്നതാണ് എന്ന്. എനിക്ക് കാർയാത്ര തലകറക്കം ഉണ്ടാക്കിയത് കൊണ്ട് ഞങ്ങൾ പെട്ടന്ന് വീടിനകത്തു കയറി. അയാൾ തിരിച്ചു പോകുകയും ചെയ്തു.…
പ്രണയ ദിന ഓര്‍മ്മകള്‍: ലാലി ജോസഫ്
ഫെബ്രുവരി 14 ാം തീയതി ആഗോളതലത്തില്‍ പ്രണയ ദിനം ആഘോഷിക്കുന്നു. ഒരു സംശയം ഈ പ്രണയം എന്നു പറയുന്നത് മനുഷ്യന് മനുഷ്യനോടു മാത്രം തോന്നുന്ന സ്നേഹം ആണോ? അതോ ഏതെങ്കിലും ഒരു വസ്തുവിനോട് തോന്നുന്ന അടുപ്പത്തേയും പ്രണയം എന്നു വിളിക്കാമോ? സ്നേഹം ആദ്യം തോന്നി പിന്നീട് അത് പ്രണയമായി മാറി. എവിടെ പോയാലും ഈ ഇഷ്ടതാരം എന്നോട് ഒപ്പം ഉണ്ട്. എന്നെ സന്തോഷിപ്പിക്കാനുള്ള എല്ലാ വിദ്യയും അവന്‍റെ കൈയ്യില്‍ ഉണ്ട്. ചൂട് വേണമെന്ന് തോന്നിയാല്‍ ചൂട് തരും. തണുപ്പ് വേണമെങ്കില്‍ അതും തരും.ഒരു നിമിത്തം എന്നതു പോലെ അവനെ കിട്ടിയത് ഒരു പ്രണയ ദിനത്തിലാണ്.. കോവിഡ് കൊടുംപിരികൊണ്ടു നില്‍ക്കുന്ന കാലം. വാര്‍ദ്ധക്യത്തില്‍ എത്തി നില്‍ക്കുന്ന കാര്‍ പലവിധ അസുഖങ്ങളും കാണിച്ചു തുടങ്ങി. ആഡംബര കാര്‍തന്നെ വാങ്ങണമെന്ന് ഒരു കൂട്ടര്‍ ഉപദേശിക്കുന്നു. ഉപയോഗിക്കുന്ന വാഹനം നോക്കിയാണ് ആളുകള്‍ നമ്മളെ…
പ്രണയവാര ചിന്തകളിലെ ശിഥില ചിത്രങ്ങൾ !: ജയൻ വർഗീസ്
പതിനൊന്നു മുതൽ ഏഴു വരെയുള്ള ഷിഫ്റ്റിൽ ഒഴിവുണ്ടെന്ന് ഗ്യാസ് സ്റ്റേഷനിൽ നിന്നും വിളി വന്നു. ഗ്യാസ്സ്റ്റേഷനിൽ എത്തി സൂപ്പർ വൈസറെ കണ്ട് അപേക്ഷാ ഫാറം പൂരിപ്പിച്ചു കൊടുത്ത് ജോലി ഏറ്റെടുത്തു. ഇപ്പോൾമൂന്നു ജോലിയായി. ഗ്യാസ് സ്റ്റേഷൻ ജോലി രാത്രിയിൽ ആയതു കൊണ്ട് മറ്റു ജോലികൾക്ക് തടസം ഉണ്ടാവില്ലഎന്ന് തന്നെ കരുതി. ബംഗ്ളാ ദേശ് കാരനായ ഒരു നസീർ ആണ് സൂപ്പർ വൈസർ. ലോട്ടറി വിസയിൽ അയാൾഎത്തിയിട്ടും ഏറെയായിട്ടില്ല. അങ്ങിനെ വന്ന ഒരു കൂട്ടം ബംഗ്ളാ യുവാക്കൾ ഫെറിയുടെ അടുത്തുള്ള ഒരു വീട്വാടകക്കെടുത്ത് ഒരുമിച്ചു താമസിക്കുകയാണ്. ഒന്നര ഡോളർ വിലയുള്ള ബട്ടർ റോളും, ചായയുമാണ്മിക്കവരുടെയും ലഞ്ചും, ഡിന്നറും ഒക്കെ എന്നറിഞ്ഞു. ചെറിയ ജോലികൾ ചെയ്തു കിട്ടുന്ന തുക ഇപ്രകാരംജീവിച്ചു മിച്ചം വരുന്നത് നാട്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ് അവർ. നസീറുമായി കൂടുതലെടുത്തപ്പോൾഅയാൾ പറഞ്ഞ കഥകളാണ് ഇതെല്ലാം. മൂന്നാമത്തെ ആഴ്ച വരെ…
