ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 10): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ദർശനവും അയ്യൻകാളിയുടെ സമരജ്വാലയും കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിക്കുമ്പോൾ ശ്രീ നാരായണ ഗുരുവിനെയും മഹാത്മാ അയ്യങ്കാളിയെയും വേർതിരിച്ച് മാത്രം മനസ്സിലാക്കുന്നത് ചരിത്രത്തിന്റെ ഒരു വലിയ ഭാഗം അടർത്തി മാറ്റുന്നതിനു തുല്യമാണ്. ഇരുവരും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത പ്രവർത്തനരീതികളിലൂടെ സാമൂഹിക പരിഷ്കർത്താക്കളായി ഉയർന്നുവന്നവരായിരുന്നു. ഗുരുവിന്റെ ദർശങ്ങളിൽ ആത്മീയത, മനുഷ്യസമത്വം, അറിവ്, സംഘടന, വിദ്യാഭ്യാസം,തൊഴിൽ ,ആത്മാഭിമാനം എന്നിവ ഉണ്ടായിരുന്നെങ്കിൽ, അയ്യങ്കാളിയുടെ പ്രവർത്തനങ്ങളിൽ അവകാശസമരം, വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം, തൊഴിൽ അവകാശം, സാമൂഹിക മാന്യത, രാഷ്ട്രീയ ഇടപെടൽ എന്നിവ കൂടുതൽ നേരിട്ടുള്ള രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. എന്നിരുന്നാലും ഇവരുടെ പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഴത്തിലുള്ള ആശയധാര ഉണ്ടായിരുന്നു. മനുഷ്യനെ അവന്റെ ജന്മത്തിന്റെ പേരിൽ തരം താഴ്ത്തിക്കാണിക്കുന്ന സാമൂഹിക വ്യവസ്ഥയെ നിരസിക്കുക, മനുഷ്യന്റെ അന്തസ്സിനെ ഉയർത്തുക, വിദ്യാഭ്യാസത്തിലൂടെ അടിച്ചമർത്തപ്പെട്ടവരെ ശക്തരാക്കുക, സംഘടനയിലൂടെ അവകാശങ്ങൾ നേടിയെടുക്കുക എന്നീ ആശയങ്ങൾ കേരളത്തിന്റെ നവോത്ഥാന…

ഇന്ത്യയെ കൊള്ളയടിച്ചതാര് ? : ജെയിംസ് കുരീക്കാട്ടില്‍

(ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം അമേരിക്കയിലെങ്ങും പൊടിപൊടിക്കുകയാണ്. ആഘോഷിക്കുന്നത് വെള്ളക്കാരൊന്നുമല്ല കേട്ടോ. ഇന്ത്യയെകാൾ ജീവിക്കാൻ കൊള്ളുന്ന നാട് അമേരിക്ക ആയത് കൊണ്ട് ഇന്ത്യ ഉപേക്ഷിച്ച് പോന്ന ഇന്ത്യക്കാർ തന്നെയാണ്. മുമ്പൊരിക്കൽ ഇത് പോലൊരു സ്വാതന്ത്ര്യ ദിനത്തിൽ, ബ്രിട്ടിഷുകാർ ഇന്ത്യയിൽ നടത്തിയ കൊള്ളയെ കുറിച്ച് പരിചയക്കാരിൽ ഒരാൾ ഒരു ഗ്രൂപ്പിൽ എഴുതിയ ലേഖനത്തിന് മറുപടിയായി എഴുതിയ ഒരു കുറിപ്പാണിത്. അന്ന് fb യിൽ പോസ്റ്റ് ചെയ്യാൻ തോന്നിയില്ല. ഇപ്പോൾ ഒരു തോന്നൽ. ഒന്നിനുമല്ല. വെറുതെയിരിക്കുമ്പോൾ തെറി കേൾക്കാൻ ഒരുരസത്തിന് ……..) ഇന്ത്യയെ കൊള്ളയടിച്ചതാര് എന്ന ചോദ്യത്തിന് രാജ്യസ്നേഹിയായ ഒരു ഇന്ത്യക്കാരന് ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ. ബ്രിട്ടൻ… ഉത്തരം ശരിയുമാണ്. ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുകാരുമൊക്കെ കൊളോണിയൽ കാലത്ത് അവർ കീഴ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ധാരാളം സമ്പത്ത് സമാഹരിച്ചിട്ടുണ്ട്. ബ്രിട്ടീഷ്കാർക്ക് മുമ്പ് ഇന്ത്യയെ ആക്രമിച്ച തുർക്കികളും, മംഗോളിയരും അറബികളുമൊക്കെ ഇന്ത്യയിൽ നിന്ന് ധാരാളം സമ്പത്ത്…

അകലെനിന്നൊരു പ്രണാമം: ദാസേട്ടനും ഡാളസിലെ പ്രവാസി മലയാളികളും (സണ്ണി മാളിയേക്കൽ)

അമേരിക്കയിലെ നാല് സമയമേഖലകളിലായി ചിതറിക്കിടക്കുന്ന പ്രവാസി മലയാളികൾക്ക് ടെക്സസിലെ ഡാളസ് എന്ന് കേൾക്കുമ്പോൾ എന്നും പ്രത്യേകമൊരു വികാരമാണ്. കാരണം മറ്റൊന്നുമല്ല; നമ്മുടെ സ്വന്തം ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് — പ്രിയപ്പെട്ട ദാസേട്ടൻ — വർഷങ്ങളായി താമസിക്കുന്നത് ഈ നഗരത്തിലാണ് എന്നത് ഏതൊരു മലയാളിയിലും വലിയ അഭിമാനമുണർത്തുന്നു. എന്നാൽ, ആ അഭിമാനത്തോടൊപ്പം തന്നെ വളരെ സങ്കടകരമായ വേറൊരു ചോദ്യവും ഇന്ന് ഡാളസിലെ മലയാളികൾക്കിടയിൽ ഉയരുന്നുണ്ട്: “ദാസേട്ടൻ തൊട്ടടുത്ത് ഡാളസിലുണ്ടായിട്ടും, അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന സാധാരണക്കാർക്ക് എന്തുകൊണ്ടാണ് അദ്ദേഹത്തെ ഒന്നു കാണാൻ പോലും കഴിയാത്തത്?” പ്രഭാതത്തിലെ ഭക്തിഗാനങ്ങൾ മുതൽ രാത്രിയിലെ താരാട്ടുപാട്ടുകൾ വരെ, മലയാളി ജീവിതത്തിന്റെ എല്ലാ വൈകാരിക മുഹൂർത്തങ്ങളിലും കൂടെയുള്ള ശബ്ദമാണ് ദാസേട്ടന്റേത്. ആയിരക്കണക്കിന് മൈലുകൾ അകലെ കഴിയുന്ന പ്രവാസികൾക്ക് ആ ശബ്ദം വെറുമൊരു പാട്ടല്ല, സ്വന്തം നാടിന്റെ ഗന്ധവും മനോഹരമായ ഓർമ്മകളുമാണ്. അങ്ങനെയൊരു മഹാഗായകൻ തങ്ങൾ ജീവിക്കുന്ന നഗരത്തിലുണ്ടെന്നത്…

79-ാം സ്വാതന്ത്ര്യദിനത്തിൽ ഒരു പ്രവാസി ഭാരതീയന്റെ ഓർമ്മകളും ചിന്തകളും: സ്വാതന്ത്ര്യത്തിൽ നിന്ന് ആഗോള നേതൃത്വത്തിലേക്ക്

ഓഗസ്റ്റ് 15 ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഏറെ അഭിമാനത്തോടെ ആഘോഷിക്കുന്ന ദിനമാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നുള്ള ഇന്ത്യയുടെ മോചനത്തിന്റെ 79-ാം വാർഷികമാണ് ഈ വർഷം നാം ആഘോഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്കാരങ്ങളിൽ ഒന്നായ നമ്മുടെ രാജ്യത്തിന്റെ ഗതി മാറ്റിയെഴുതിയ ചരിത്രപരമായ ഒരു വഴിത്തിരിവായിരുന്നു അത്. ലോകത്തിന്റെ ഏതു കോണിലായാലും, ഇന്ത്യയിലായാലും വിദേശത്തായാലും, സ്വാതന്ത്ര്യദിനം വെറുമൊരു ദേശീയ അവധി മാത്രമല്ല. അത് ആഘോഷത്തിന്റെയും നന്ദിയുടെയും ഓർമ്മകളുടെയും ആത്മപരിശോധനയുടെയും ദിനമാണ്. എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികളുടെ യാഗങ്ങളെ അത് നമ്മെ ഓർമ്മിപ്പിക്കുകയും, സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉൾക്കൊള്ളാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ദിവസത്തിന് വളരെ വ്യക്തിപരമായ ഒരു അർത്ഥമുണ്ട്. കഴിഞ്ഞ അമ്പത്തഞ്ചു വർഷത്തിലേറെയായി ഞാൻ അമേരിക്കയിലാണ് താമസം. അമേരിക്കയാണ് എന്റെ വീടെന്ന് അഭിമാനത്തോടെ ഞാൻ പറയുമ്പോഴും, എന്റെ ജന്മനാടും ബാല്യകാലവും വേരുകളും എന്നും ഇന്ത്യ തന്നെയാണ്.…

ത്രിവർണ്ണപ്പതാകയുടെ തണലിൽ… ചെറുത്തുനിൽപ്പും സാഹോദര്യവും അടിയറവുവെക്കാതെ ഭാരതം: ബാബു പി. സൈമൺ, ഡാളസ്

ഡാളസ്: ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് കണ്ണുതുറന്നിട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, സ്വാതന്ത്ര്യമെന്നത് കേവലം ഒരു ഭരണമാറ്റം മാത്രമല്ലെന്നും സഹനത്തിന്റെയും ത്യാഗത്തിന്റെയും ചോരയിലെഴുതപ്പെട്ട ആ ചരിത്രം നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ കഴിഞ്ഞ ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരമാണെന്നും രാജ്യം വീണ്ടും ഓർക്കുകയാണ്. വെളുത്ത യൂണിഫോം അണിഞ്ഞ്, മഴത്തുള്ളികൾ വീണുകുതിർന്ന ഓഗസ്റ്റ് മാസത്തിലെ പ്രഭാതങ്ങളിൽ ആവേശത്തോടെ സ്കൂളുകളിലേക്ക് നടന്നുപോയ ബാല്യകാലമാണ് ഏതൊരു ഭാരതീയന്റെയും മനസ്സിലേക്ക് ‘സ്വാതന്ത്ര്യദിനം’ എന്ന വാക്ക് ഓടിയെത്തിക്കുന്നത്. വാനോളമുയരുന്ന ദേശീയഗാനവും പ്രധാനാധ്യാപകൻ ഉയർത്തുന്ന ത്രിവർണ്ണപ്പതാകയിൽനിന്ന് താഴേക്ക് വീഴുന്ന പൂവിതളുകളും നൽകിയ രാജ്യസ്നേഹത്തിന്റെ ആഴം വാക്കുകൾക്ക് അതീതമായിരുന്നു. അന്നത്തെ പ്രസംഗ-രചനാ മത്സരങ്ങളും കായികവിനോദങ്ങളും ജയപരാജയങ്ങൾക്കപ്പുറം സാഹോദര്യത്തിന്റെ വലിയ പാഠങ്ങളാണ് പകർന്നുനൽകിയത്. എന്നാൽ, സ്കൂൾതലത്തിൽനിന്ന് കോളേജ് ജീവിതത്തിലേക്ക് കടന്നതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പുതിയൊരു രാഷ്ട്രീയബോധ്യം കൈവന്നു. പൗരന്റെ അവകാശങ്ങളുമായും ഉത്തരവാദിത്തങ്ങളുമായും ബന്ധപ്പെട്ട ചൂടുപിടിച്ച ചർച്ചകൾക്കും സംവാദങ്ങൾക്കും ക്യാമ്പസുകൾ വേദിയായി. വിപ്ലവകരമായ…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 9): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവും ടി. കെ. മാധവനും വൈക്കം സത്യാഗ്രഹത്തിന്റെ ആത്മീയ അടിത്തറ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ചില മഹത്‌വ്യക്തികൾ സ്വയം ഒരു പ്രസ്ഥാനമായി തന്നെ മാറി എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അവരിൽ ഏറ്റവും പ്രഗത്ഭനായ ആത്മീയ സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. എന്നാൽ ഗുരുവിന്റെ ആശയങ്ങളെ ജനകീയ പ്രസ്ഥാനങ്ങളാക്കി മാറ്റിയ ശിഷ്യന്മാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ടി. കെ. മാധവൻ. ഗുരുവും ടി. കെ. മാധവനും തമ്മിലുള്ള ബന്ധം ഗുരു – ശിഷ്യ ബന്ധം മാത്രമായിരുന്നില്ല, അത് ഗുരുവിന്റെ ദർശനങ്ങളും പ്രവർത്തനവും തമ്മിലുള്ള സജീവമായ സമന്വയമായിരുന്നു. ഗുരു സമൂഹത്തിന്റെ മനസ്സാക്ഷിയെ ആത്മീയമായി ഉണർത്തിയപ്പോൾ, ടി. കെ. മാധവൻ സാമൂഹിക ഉണർവിനെ സംഘടിതമായ സാമൂഹിക പ്രസ്ഥാനങ്ങളായി രൂപാന്തരപ്പെടുത്തി. ഈ ബന്ധത്തിന്റെ ഏറ്റവും വലിയ ചരിത്രസാക്ഷ്യമാണ് വൈക്കം സത്യാഗ്രഹം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ…

ഫൊക്കാനയുടെ ഗിന്നസ് റെക്കോർഡ് :(ജെയിംസ് കുരീക്കാട്ടില്‍)

മോഹിനിയാട്ടത്തിന്റെ വേഷം ധരിച്ച രണ്ട് ചെറിയ കുട്ടികൾ നിന്ന് കരയുകയാണ്. കൂടെയുള്ള പേരെന്റ്സ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം തമിഴിൽ എന്തൊക്കെയോ പറഞ്ഞ് അവരുടെ അസ്വസ്‌ഥയും ദേഷ്യവും പ്രകടിപ്പിക്കുന്നുമുണ്ട്. ഫൊക്കാനാ കൺവെൻഷന്റെ ഒരു ഒഴിഞ്ഞ മൂലയിൽ അവരെ കണ്ടപ്പോൾ, മലയാളികൾ ഒത്തുകൂടുന്ന ഫൊക്കാനയിൽ ഈ തമിഴർക്ക് എന്ത് കാര്യം എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്. ഏതെങ്കിലും തരത്തിൽ അവരെ സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യാമെന്ന് കരുതി അടുത്ത് ചെന്നു. സമയം 4 മണിയായി. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ കയറിപ്പറ്റാൻ 1500 പേരെ പങ്കെടുപ്പിച്ചു ഫൊക്കാന നടത്തുന്ന മോഹിനിയാട്ട പഠന പരിപാടിയിൽ പങ്കെടുക്കാൻ മലയാളികളായ സുഹ്രത്തുക്കളുടെ നിർബന്ധം കൊണ്ട് വന്നവരാണവർ. ഉച്ചക്ക് 12 മണി മുതൽ ഒരുങ്ങി നിൽക്കുന്നതാണ് ആ പാവം കുട്ടികൾ. 4 മണിക്ക് തുടങ്ങേണ്ടതാണ് മോഹിനിയാട്ടം. പക്ഷെ 4 മണി ആയപ്പോഴും…

അബ്ദുല്‍ അല്‍ സഈദിന്റെ വിജയവും മാറി വരുന്ന അമേരിക്കൻ രാഷ്ട്രീയവും: യു.എ നസീര്‍, ന്യൂയോര്‍ക്ക്

 യു.എസ് സെനറ്റിലേക്ക് മിഷിഗണ്‍ ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പില്‍ അബ്ദുല്‍ അല്‍ സഈദ് നേടിയ വിജയം അമേരിക്കയിലെ തീവ്ര വലതുപക്ഷ സയണിസ്റ്റ് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. മുന്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥനായ അബ്ദുല്‍ അല്‍ സഈദ്, മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയില്‍ യു.എസ് പ്രതിനിധി ഹാലി സ്റ്റീവന്‍സിനെയാണ് പരാജയപ്പെടുത്തിയത്. ഏറെ ശ്രദ്ധേയമായ വിജയം, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ ശക്തമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം 65 മില്യണ്‍ ഡോളറോളം പുറത്തുനിന്നുള്ള പ്രചാരണ ചെലവ് സ്റ്റീവന്‍സിനെ പിന്തുണയ്ക്കുന്നതിനായി ചെലവഴിച്ച സാഹചര്യത്തിലും അല്‍ സഈദ് വിജയിച്ചു. ഇസ്രാഈലിലേക്കുള്ള സൈനിക സഹായം അവസാനിപ്പിക്കുക, അമേരിക്കന്‍ രാഷ്ട്രീയത്തിലെ കോര്‍പ്പറേറ്റ് പണത്തിന്റെ സ്വാധീനം കുറയ്ക്കുക, കാമ്പയിന്‍ ഫിനാന്‍സ് പരിഷ്‌കരിക്കുക, സാധാരണക്കാരായ നികുതിദായകരുടെയും മധ്യവര്‍ഗത്തിന്റെയും ജീവിതച്ചെലവ് കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളാണ് അല്‍ സഈദ് തന്റെ പ്രചാരണത്തില്‍ മുന്നോട്ടു വെച്ചത്. അമേരിക്കയുടെ വിദേശ നയം പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.…

കേരളത്തിൽ പെറ്റു പെരുകുന്ന സാഹിത്യ പുരസ്‌കാരങ്ങൾ: കാരൂർ സോമൻ, (ചാരുംമൂടൻ)

പൂവൻപഴം കണ്ടാൽ പുഴുക്കുത്തുണ്ടെന്ന് ആരും വിചാരിക്കാത്തതു പോലെയാണ് കേരളത്തിൽ മുക്കിലും മൂലയിലും പെറ്റു പെരുകുന്ന പുരസ്‌കാരങ്ങൾ. പച്ചപ്പുല്ല് കണ്ട പശുവിനെപോലെ സർഗ്ഗ സാഹിത്യത്തിന്റെ സൗന്ദര്യപ്പൊലിമ എന്തെന്നറിയാത്തവർ, ഉൾകാഴ്ചയില്ലാത്തവർ പല പ്രമുഖരുടെ പേരിൽ വ്യാജമായി കെട്ടിപ്പൊക്കുന്ന പുരസ്‌കാര മനഃശാസ്ത്രം പഠിക്കാതെ പേരുണ്ടാക്കാൻ ലഹരിയിൽ മുങ്ങിക്കഴിയുന്നവരെ പോലെ ഇതൊക്കെ പോയി വാങ്ങുന്നു. തെളിവുകൾ ധാരാളമുണ്ടെങ്കിലും ഒന്ന് പറഞ്ഞാൽ  മഹാകവി പി. കുഞ്ഞുരാമൻ നായരുടെ പേരിൽ ഫൗണ്ടേഷനുണ്ടാക്കി കാശ് വാങ്ങി ഒരാൾ ഈ കച്ചവടം പൊടിപൊ ടിക്കുന്നുണ്ട്. ഇങ്ങനെ പല സംഘടനകളും പല പ്രമുഖരുടെ പേരിൽ ഈ കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നു. ഈ രംഗത്തു് സാഹിത്യ സംഭാവനകൾ ചെയ്തിട്ടുള്ള യോഗ്യരായവർക്ക് കൊടുക്കുന്നതിൽ ആരും എതിർക്കുമെന്ന് തോന്നുന്നില്ല. സോഷ്യൽ മീഡിയയുടെ വരവോടെ പരിണമിച്ചുണ്ടായ ഉജ്ജ്വലമായ സാഹിത്യ വൈകൃതത്തിന് കുടപിടിക്കുന്നത് ആരൊക്കെയാണ് ? കേരളത്തിലെ അവിശുദ്ധ സംസ്‌കാരത്തിന്റെ ഉത്പന്നങ്ങളായ ഈ കച്ചവട പുരസ്‌കാരങ്ങളെപ്പറ്റി സാഹിത്യത്തെ…

മലമുകളില്‍ മലര്‍ന്നു കിടന്ന് മേഘങ്ങളെ നോക്കി പ്രതിമാസം നല്ലൊരു തുക സമ്പാദിക്കൂ!

ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ലാവോജുൻ പർവതത്തിൽ ഒരു അതുല്യമായ തൊഴിൽ അവസരം യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. “ക്ലൗഡ് നിരീക്ഷകൻ” സ്ഥാനത്തേക്ക് 3,600-ലധികം പേരാണ് അപേക്ഷിച്ചത്. എന്നാൽ, 22 വയസ്സുള്ള കണ്ടന്റ് ക്രിയേറ്റര്‍ ലി സിച്ചെന്‍ തിരഞ്ഞെടുക്കപ്പെട്ടു. പർവതങ്ങളെയും മേഘങ്ങളെയും ക്യാമറകളെയും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, ചൈനയിൽ നിന്നുള്ള ഈ വാർത്ത നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ഓഫീസിലെ കസേരയിൽ ഇരിക്കുന്നതിനു പകരം പർവതങ്ങളുടെ മുകളിൽ ജോലി ചെയ്യേണ്ട ജോലിക്ക് ആയിരക്കണക്കിന് യുവാക്കളാണ് അപേക്ഷിച്ചത്. ലളിതവും മനോഹരവുമായ ജോലിയാണെന്ന് തോന്നുമെങ്കിലും, വളരെ വെല്ലുവിളി നിറഞ്ഞതാണ് ജോലി. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്കിടയിൽ ഉദ്യോഗാര്‍ത്ഥികള്‍ മേഘങ്ങളെ ക്യാമറയില്‍ പകർത്തുകയും സോഷ്യൽ മീഡിയയിൽ തുടർച്ചയായി ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും വേണം. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ പ്രശസ്തമായ ലാവോജുൻ പർവതത്തിൽ നിന്നാണ് ഈ ജോലി ആരംഭിച്ചത്. സമുദ്രം പോലുള്ള മേഘപാളികൾക്കും അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ് ഈ പർവ്വതം. 3,600-ലധികം പേർ…