അല്ലയോ മഹാനു ഭാവന്മാരേ, പത്തു രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് മുതൽ നിങ്ങളുടെ വർഗ്ഗത്തിന്റെ ഇടക്കിടെയുള്ള ലോകാവസാന ഭീഷണിയുടെ ഉമ്മാക്കിക്കഥകളിൽ പേടിച്ചരണ്ടായിരുന്നുവല്ലോ ഞങ്ങൾ പാവങ്ങൾ തലമുറ തലമുറയായി ഇത്വരെയും ജീവിച്ചു വന്നത് എന്നതിൽ നിങ്ങൾ വിജയശ്രീലാളിതന്മാർ! എന്ത് കൊണ്ടെന്നാൽ നിങ്ങൾ അത് തക്കസമയത്ത് പറഞ്ഞ് തന്നത് കൊണ്ടായിരുന്നുവല്ലോ പേടിച്ചരണ്ട ഞങ്ങൾ അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെയും, വരിയുടച്ച ഉഴവ് കാളകളെപ്പോലെയും നിങ്ങളുടെ കൂടെ നിന്ന് മുദ്രാവാക്യം മുഴക്കിയതും, സർക്കാർഖജനാവുകളുടെ ചക്കരകുടങ്ങളിൽ നിന്ന് വരെ ന്യൂന പക്ഷാവകാശങ്ങളുടെ പേരിൽ എന്തെങ്കിലുമൊക്കെഅമക്കി ഞണ്ണാൻ അവസരം ലഭിച്ചതുമൊക്കെ എന്നതിനാൽ നിങ്ങൾ പരിശുദ്ധന്മാർ ! അതൊക്കെ പഴയ കഥ സാറന്മാരെ. പണ്ട് ഒരു ജൂലായ് പതിന്നാലാം തീയതി ലോകാവസാനം എന്ന നിങ്ങളുടെകൂട്ടായ പത്ര വാർത്തയിൽ മനമുടക്കിപ്പോയ ഞങ്ങളുടെ പാവം അന്തു, കൂലിപ്പണിയിൽ നിന്ന് അതുവരെ മിച്ചംപിടിച്ച അൽപ്പം സമ്പാദ്യം മുഴുവനും കൊണ്ട് കിട്ടാവുന്നിടത്തോളം ബോണ്ട വാങ്ങിത്തിന്…
Category: ARTICLES
ഫോമാ ടാമ്പ ജനറൽ ബോഡിയുടെ സത്യാവസ്ഥ (അരമന രഹസ്യം അങ്ങാടിപ്പാട്ട്)
ടാമ്പ/ഫ്ലോറിഡ: കഴിഞ്ഞ 10-12 കൊല്ലങ്ങളായി ഫോമാ എന്ന സംഘടന, പ്രവർത്തന ശൈലി കൊണ്ടും യുവ-വനിതാ പ്രതിനിധി ബലം കൊണ്ടും സമ്പുഷ്ടമായി വരുകയായിരുന്നു. അനിയൻ ജോർജ് സെക്രട്ടറിയായി തുടങ്ങി, പ്രസിഡൻറായി അവസാനിക്കുന്നിടത്തു നിന്നാണ് കഥകളുടെ തുടക്കം. എല്ലാ വർഷവും ജനറൽ ബോഡി നടത്തണമെന്നിരിക്കെ, 2021-ൽ നടക്കേണ്ടിയിരുന്ന ഫോമാ ജനറൽ ബോഡി, കോവിഡ് എന്ന കാരണം പറഞ്ഞ് തീയതികൾ പലതും മാറ്റി, നീട്ടി, നീട്ടി (ആദ്യം തീരുമാനിച്ചത് ജനുവരി 16, ഞായറാഴ്ച്ച ആയിരുന്നു. അന്ന് ടിക്കറ്റെടുത്ത അധികം പേരും 16 ന് തന്നെ ടാമ്പയിൽ എത്തിയിരുന്നു) അവസാനം ഏപ്രിൽ 30-ന് ടാമ്പായിൽ വച്ചു നടത്തപ്പെട്ടു. രംഗം-1 ഏപ്രിൽ 30 ന് നടക്കുന്ന ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളെ, ഏപ്രിൽ 26 ന് രാവിലെ പത്ത് മണിയോടു കൂടി, വെള്ളിയാഴ്ച്ച 29 ന് വൈകിട്ടത്തേക്ക് ജെയിംസ് ഇല്ലിക്കൽ തൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു.…
ദേശാടനക്കിളികള്‍ കരയാറില്ല (യാത്രാ വിവരണം): ഹണി സുധീര്‍
അംബര ചുംബികളായ നീലമലകൾ എന്നും മനസിനൊരു ദൗർഭല്യമാണ്. ആ കാഴ്ചകൾ കാണുമ്പോൾ മനസ്സിൽ മലപോലെ ഉറച്ചു നിൽക്കുന്ന പല പ്രയാസങ്ങളും അലിഞ്ഞില്ലാതാകുന്നത് വളരെ കൗതുകത്തോടെ തിരിച്ചറിയാറുമുണ്ട്. കൂടാതെ, ഗ്രാമങ്ങളിലൂടെയുള്ള യാത്രകളും. പച്ചവിരിച്ചനാടും പച്ച മനുഷ്യരും. ഹരിതത്തിന് മനുഷ്യന്റെ മേലുള്ള സ്വാധീനം ഏറേ വലുതാണ്. കാടിന്റെ മണമറിഞ്ഞു, ചീവിടുകളുടെ മർമ്മരം അറിഞ്ഞു പല പല ലതാദികൾ കണ്ടു, ചില നേരങ്ങളിൽ മാത്രം കിട്ടുന്ന അസുലഭ നിമിഷങ്ങൾ ആണതെല്ലാം. കാടിന്റെ മക്കൾ എന്നോ മണ്ണിന്റെ മക്കൾ എന്നോ ഒക്കെ നമ്മൾ പേരിട്ടു വിളിക്കുന്ന പച്ചയായ മനുഷ്യർ. നീണ്ട മഴദിവസങ്ങൾക്കു ശേഷം വരുന്നൊരു തെളിവെയിലിൽ, മാനം വെള്ളിമേഘങ്ങളെ പറത്തിവിട്ടു ഇളം നീല കമ്പളം ഉണങ്ങാൻ വിരിച്ചിടും. മഴ തുള്ളികൾ പെയ്തിറങ്ങിയ ഉന്മാദത്താൽ ഭൂമിയവൾ പച്ചപട്ടുവിരിച്ചു കിടക്കുന്നുണ്ടാകുമപ്പോൾ. തെളിനീരുറവകളിൽ വെയിൽ തട്ടി സ്ഫടികം പോലെ ചിതറുന്ന നേരങ്ങൾ. വെയിൽ മങ്ങുമ്പോൾ നീലമലകൾ ഇരുണ്ടു…
ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം ജനീവയില്‍ ജൂണ്‍ 12 മുതല്‍
ആഗോള കച്ചവടത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന ലോകവ്യാപാര സംഘടനയുടെ 12-ാം മന്ത്രിതല സമ്മേളനം ജൂണ്‍ 12ന് ജനീവയില്‍ ആരംഭം കുറിക്കും. 2017 ഡിസംബര്‍ 10 മുതല്‍ 13 വരെ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമില്ലാതെ അമേരിക്കയുടെ വീറ്റോ പ്രയോഗത്തില്‍ അലസിപ്പിരിഞ്ഞ 11-ാം മന്ത്രിതല സമ്മേളനത്തിന്റെ ആവര്‍ത്തനമാകുമോ ജനീവ ഉച്ചകോടിയെന്ന ആശങ്ക എല്ലായിടത്തുമുണ്ട്. ഒരു കാര്യമുറപ്പാണ്. വികസിത രാജ്യങ്ങളുടെ ധാര്‍ഷ്ഠ്യത്തിനു മുമ്പില്‍ മുട്ടുമടക്കാനാവില്ലന്നുള്ള പൊതുധാരണ വികസ്വര-അവികസിത രാജ്യങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ ലോകവ്യാപാരസംഘടനയുടെ നിലനില്പുതന്നെ ചോദ്യംചെയ്യുന്ന സ്ഥിതിവിശേഷത്തിലാണ് 12-ാം മന്ത്രിതല സമ്മേളനം ചേരുന്നത്. അതിനാല്‍ തന്നെ അട്ടിമറികളും പൊട്ടിത്തെറികളും പ്രതീക്ഷിക്കാം. ആഗോളവ്യാപാരത്തിലെ അണിയറ അജണ്ടകള്‍ ലോകവ്യാപാരസംഘടനയുടെ ഇന്നലകള്‍ ജനറല്‍ എഗ്രിമെന്റ് ഓഫ് താരിഫ്സ് ആന്റ് ട്രേഡ് (ഗാട്ട്)ന്റെ പശ്ചാത്തലത്തില്‍ 1995 ജനുവരി 1ന് ലോകവ്യാപാരസംഘടന രൂപംകൊണ്ടു. ജനീവ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകവ്യാപാര സംഘടനയില്‍ ഇന്ത്യയുള്‍പ്പെടെ 164 അംഗരാജ്യങ്ങളുണ്ട്. അഫ്ഗാനിസ്ഥാനാണ്…
ഉമയുടെ ജയവും പി ടി യുടെ (ജനാധിപത്യത്തിന്റെ) പരാജയവും
ഉമയുടെ വിജയത്തിൽ സന്തോഷമോ, ജോ ജോസഫിന്റെ പരാജയത്തിൽ സങ്കടമോ എനിക്ക് തോന്നുന്നില്ല. കാരണം, ഉമയുടെ വിജയം ഒരു പരാജയം കൂടിയാണ്. പി ടി യുടെ പരാജയം…. ജനാധിപത്യത്തിന്റെ പരാജയം….. രാഷ്ട്രീയം ഇത്രമാത്രം മതാധിഷ്ഠിതമായ ഒരു സമൂഹത്തിൽ, മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ട് നേടുകയും, മതം നോക്കി സ്ഥാനാർത്ഥികളെ നിർണ്ണയിക്കുകയും, മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ തന്നെ രൂപീകരിക്കുകയും ചെയ്യുന്ന ഒരു നാട്ടിൽ, മത സ്ഥാപനങ്ങളോടും പൗരോഹിത്യത്തോടും പൊരുതി നിൽക്കുന്നതായിരുന്നു പി ടി യുടെ രാഷ്ട്രീയം. തിരഞ്ഞെടുപ്പു കാലത്തു പോലും അരമനകളിൽ ചെന്ന് മുട്ടുകുത്താനോ മോതിരം മുത്താനോ നിന്നവനായിരുന്നില്ല പി ടി. തന്റെ അന്ത്യയാത്രയിൽ പോലും കുന്തിരിക്കവും കുദാശയുമായി വരുന്ന ഒരു പുരോഹിതനെയും തന്റെ മൃതശരീരത്തിന്റെ പരിസരത്ത് പോലും അടുപ്പിക്കരുതെന്ന് പറഞ്ഞവനായിരുന്നു പി ടി. ആ മനുഷ്യന് പകരക്കാരിയായി മത്സരിച്ച ഉമ, അദ്ദേഹം നിലകൊണ്ട മൂല്യങ്ങളെ മറന്നുകൊണ്ട് അരമനയുടെ…
മാറുന്ന മുദ്രാവാക്യങ്ങൾ!: കെ.വി. അമീർ
മുഷ്ടി ചുരിട്ടി വാനിലേക്കുയർത്തി തീക്ഷ്ണമായ മുദ്രാവാക്യങ്ങൾ വിളിച്ചവരാണ് നമ്മളെല്ലാം. പക്ഷെ, അതെല്ലാം സൗഹൃദാന്തരീക്ഷത്തെ തകർക്കുന്നതോ ഭീതി ജനിപ്പിക്കുന്നതോ ആയിരുന്നില്ല. മുദ്രാവാക്യങ്ങൾ വെറും ആക്ഷേപങ്ങളോ അധിക്ഷേപങ്ങളോ ഭീഷണിയോ അല്ല അങ്ങിനെ ആവാനും പാടില്ല. സമരം ചെയ്യുന്നവർക്ക്, അല്ലെങ്കിൽ റാലിയിൽ ആവേശം നല്കുന്നതിനപ്പുറം നമ്മൾ മുന്നോട്ട് വെക്കുന്ന ആവശ്യത്തെ, പ്രശ്നത്തെ, സന്ദേശത്തെ പൊതുസമൂഹത്തിൽ എത്തിക്കുക എന്നതാണ് മുദ്രാവാക്യ ധർമ്മം. ചില പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഇസ്ലാമോഫോബിയ കാലത്ത് എല്ലാ കാര്യത്തിലും സമുദായത്തിലെ ചിലർ ഇരവാദം തീർക്കുന്ന പ്രവണത ഈയിടെ വർധിച്ചു കൊണ്ടിരിക്കുന്നു. ആളുകൾ പരസ്പരം ഭയപ്പെട്ടുകൊണ്ടിരിക്കുന്നു. സമുദായങ്ങൾക്കിടയിൽ അകലങ്ങൾ വർധി(പ്പി)ക്കുന്നു. സംഘി, കൃസംഘി, സുഡാപ്പി ജിഹാദി തീവ്രവാദ അപരനാമങ്ങൾ എപ്പോൾ വേണമെങ്കിലും നമ്മുടെ മതവും രാഷ്ട്രീയവും മുന്നിൽ വെച്ച് ചിലർ നമ്മെ അണിയിക്കുന്നു! ചിലരാവട്ടെ മതേതര സേഫ് സോണിൽ നിന്ന് എല്ലാത്തിനും മാർക്കിട്ട് അപരത്വ ചാപ്പ ചാർത്തി വിപ്ലവം തീർക്കുന്നു! ഒരു…
കലയുടെ സുവര്‍ണ്ണ ത്രികോണം (യാത്രാവിവരണം)
(കാരൂര്‍ സോമന്റെ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ സ്പെയിന് യാത്രാവിവരണത്തില്‍ നിന്ന്) യാത്രകള്‍ ലോകത്തെയറിയാനാണ്. അത് ഭൂതകാലത്തെ ഇളക്കിമാറ്റി വര്‍ത്തമാന കാലത്തേ പ്രതിഷ്ഠിക്കുന്നു. പടിഞ്ഞാറേ ചക്രവാളം പഴുപ്പിച്ച ഇരുമ്പോലെപോലെ തിളങ്ങി നില്‍ക്കുമ്പോഴാണ് യാതൊരു കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ ടാക്സി ഡ്രൈവര്‍ ഞങ്ങളെ ഹോട്ടല്‍ കോണ്വെന്ഷന് ഡിഒഡോണിലെത്തിച്ചത്. ചെരിപ്പില്ലാതെയും യാത്ര ചെയ്യാവുന്ന തെരുവീഥികള്‍. കേരളത്തെപ്പറ്റി ലോകാപവാദമുള്ളത് യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ പലയിടത്തും യോഗ്യമായ റോഡുകള്‍, ഭക്ഷണ ശാലകള്‍ ഇല്ലെന്നാണ്. സഞ്ചാരികളുടെ പറുദീസയായ യൂറോപ്യന്‍ രാജ്യങ്ങളെപോലെ കേരളവും പുരോഗമിക്കേണ്ടത് പടുത്തുയര്‍ത്തേണ്ടത് വന്യവും സുന്ദരവുമായ തിളക്കമാര്‍ന്ന റോഡുകളാണ്. പകല്‍ വിടവാങ്ങിയപ്പോള്‍ ലജ്ജാവതിയായ സന്ധ്യ നേര്‍ത്ത കറുപ്പും നീലയുമുള്ള നിറങ്ങളുമായിട്ടെത്തി ഇരുളിനെ പുണരാന്‍ കാത്തിരുന്നു. ഇനിയും വരാനിരിക്കുന്നത് ആശത്തു് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്. സുഖനിദ്രയില്‍ നിന്നുണരുമ്പോള്‍ കാണുന്ന കാഴ്ച്ച ഹോട്ടലിന് മുന്നിലെ പൂക്കളില്‍ നിന്ന്ഒലിച്ചിറങ്ങുന്ന തെളിനീരു പോലുള്ള മഞ്ഞിന് കണങ്ങളാണ്. ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നന്നേ യാത്രാക്ലേശം അനുഭവപ്പെട്ടു.…
കാലന്റെ കാലൊച്ച കാതോർത്ത്
അഞ്ചു ലക്ഷം ഡോളര്‍ വിലമതിക്കുന്ന വീട്. അര ലക്ഷം ഡോളര്‍ വീതം വിലയുള്ള രണ്ടു കാര്‍. ലക്ഷക്കണക്കിന് ഡോളര്‍ ബാങ്കില്‍ ഡെപ്പോസിറ്റ്, ഓഹരിവിപണിനിക്ഷേപം, റിട്ടയര്‍മെന്റ് ഫണ്ട് തുടങ്ങിയവയില്‍ ലക്ഷക്കണക്കിന് ഡോളര്‍. സോഷ്യല്‍ സെക്യൂരിറ്റി ഇനത്തില്‍ ഗവണ്മെന്റ് നിന്നും ലഭിക്കുന്ന തുക വേറെയും. ഏകദേശം അഞ്ചു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെത്തിയ ദമ്പതിമാരുടെ വിയര്‍പ്പ് രക്തമാക്കി ഉണ്ടാക്കിയ സമ്പാദ്യം. സപ്തതി ആഘോഷിച്ചു ആറു വര്‍ഷം പിന്നിട്ട കുടുംബനാഥന് . സപ്തതതിക്ക് ചില മാസങ്ങള്‍ക്കു കൂടി കാത്തിരിക്കുന്ന കുടുംബനാഥ. രോഗങ്ങളുടെ പെരുപ്പം നിമിത്തം ഇരുവരും ശാരീരികമായി ക്ഷീണിതരാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങു. രണ്ടുപേരുടെയും കൈവശം ചെറിയ ഒരു ബാഗ് ഉണ്ട് മൂന്നുനേരവും കഴിക്കുന്ന ഭക്ഷണത്തിന് തുല്യമായി മരുന്നുകള്‍ സൂക്ഷിക്കുന്ന ബാഗാണിത്. വീട്ടില്‍ ഇരിക്കുമ്പോഴും പുറത്തു പോകുമ്പോഴും ജീവന് നിലനിര്‍ത്തുന്നത് ഈ ബാഗാണ്. വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നത് എന്നേ നിര്‍ത്തിയിരിക്കുന്നു.…
ആശാന് പിഴച്ചാല്‍ ഏത്തമില്ല (ലേഖനം)
സത്യം പറഞ്ഞാല്‍ സാത്താനും നാണിക്കുന്ന കാലമാണ്. സൂചി കടത്താന്‍ ഇടം കൊടുത്താല്‍ അവിടെ കോടാലി കടത്തുന്നതുപോലെയായി മലപ്പുറത്തെ മദ്രസാ പുരസ്ക്കാര ചടങ്ങില്‍ വെച്ച് പത്താം ക്ലാസ് വിദ്യാര്ത്ഥിക്കുണ്ടായ അനുഭവം. സംസ്ഥാനത്തിന്റെ ഗവര്‍ണ്ണര്‍ സൂക്ഷ്മ നിരീക്ഷണ ബുദ്ധിയോടെ ഒരു സാംസ്ക്കാരിക വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല ഏറ്റെടുത്തു പറഞ്ഞത്. ‘പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം’. അദ്ദേഹം ആഹ്വാനം ചെയ്താല്‍ എഴുത്തുകാരന്റെ ധാര്‍മ്മിക നിലവാരമുയരും. പൗരാണികമായ ആചാരാനുഷ്ടാനങ്ങള്‍ ഇളക്കി മാറ്റി പുതിയ കാലത്തെ പ്രതിഷ്ഠിക്കാനും ശ്രമിക്കും. വടക്കേ ഇന്ത്യയില്‍ നിന്നുള്ള മതത്തിന്റെ ഭ്രാന്തന് കോശങ്ങള്‍ മലയാളിയുടെ മനസ്സിലും നുഴഞ്ഞു കയറിക്കൊണ്ടിരിക്കുന്നു. സൂര്യന് കിഴില്‍ മെഴുകുതിരി കത്തിച്ചു വെക്കുന്നയാളെ കണ്ടാല്‍ ഉള്ളില്‍ ആനന്ദം നിറഞ്ഞു തുളുമ്പാറില്ല. അതിലുപരി മനസ്സില്‍ തോന്നുക തെല്ലുപോലും വിവരമില്ലാത്ത വ്യക്തിയെന്നാണ്. കരിവണ്ടുപോലുള്ള കണ്ണുകളോടെ ഗുരുതുല്യനായ മതമേധാവിയുടെ ആജ്ഞയെ ശിരസ്സാ വഹിച്ച പാവം പെണ്‍കുട്ടി അസഹ്യമായ മനോവേദനയില്‍ മുഖം ചുവന്നുതുടുത്തത് ആരും…
തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ മനുഷ്യരുടെ രക്ഷകരാകണം
എറണാകുളം തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഞെക്കിപ്പഴുപ്പിച്ച പഴംപോലെ ജാതി മത രാഷ്ട്രീയത്തില്‍ ഞെളിഞ്ഞു കയറാന്‍ ചൂടോടെ വാദപ്രതിവാദം നടത്തുന്നതും, വിത്തിനൊത്ത വിളപോലെ വായില്‍ ജാതി തേനും മനസ്സില്‍ വര്‍ഗ്ഗീയ വിഷവുമായി വാതംപിടിച്ച കുതിരയെ പോലെ സമനില തെറ്റി നടക്കുന്ന അധിക പ്രസംഗികളെയും കണ്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിറുത്തിയാല്‍ തന്റെ രണ്ടു കണ്ണുപോയാലും തെറ്റില്ല അന്യന്റെ ഒന്നെങ്കിലും കളയണമെന്ന രാഷ്ട്രീയ കപട സദാചാര ബോധം മാറ്റി സൂക്ഷ്മ നീരിക്ഷണ ബുദ്ധിയോടെ കണ്ണുകള്‍ തുറന്ന് വികസിത മനസ്സോടെ കാണാനാണ് ശ്രമിക്കേണ്ടത്. ഇടതുപക്ഷത്തുള്ള സ്ഥാനാര്‍ത്ഥിയെ കാണേണ്ടത് അന്ധമായ ഏതെങ്കിലും വിശ്വാസ-പ്രമാണങ്ങള്‍ക്ക് അടിമയായ ഒരു വ്യക്തിയാ യിട്ടല്ല അതിലുപരി ഹൃദയശസ്ത്രക്രിയ നടത്തി ജീവന് രക്ഷപ്പെടുത്തുന്ന മനുഷ്യരുടെ രക്ഷകനായിട്ടാണ്. പൊതുസമൂഹത്തില്‍ നിന്ന് വര്‍ഗ്ഗീയത, അധികാരമോഹികളല്ലാത്തവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് കൊണ്ടു വരണം. ഇതില്‍ നിരാശയാനുഭവിക്കുന്നവര്‍ കാണേണ്ടത് പാരമ്പര്യമായി, കുടുംബമായി സ്വന്തമാക്കികൊണ്ടിരിക്കുന്ന പ്രത്യുപകാര അധികാര…
