ഇസ്ലാമിന്റെ സുന്ദരമായ ദർശനത്തെയും ജീവിത വ്യവസ്ഥയെയും ലോകത്താകമാനമുള്ള മനുഷ്യരിലേക്ക് പരിശുദ്ധ പ്രവാചകനിലൂടെ അല്ലാഹു ഇറക്കിയത് ലോകത്തിന് അനുഗ്രഹമായിട്ടാണ്. ആ അർത്ഥത്തിൽ ഇസ്ലാമിക ആദർശത്തിന്റ ഭാഗമായ വിശ്വാസികൾക്ക് പ്രത്യകിച്ച് പണ്ഡിതന്മാർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. വാക്കിലും പ്രവർത്തിയിലും എളിമയും മാതൃകയും ഉണ്ടാവണം. ലീഗിന്റെ രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി എന്നതിനപ്പുറം സമദാനിയുടെ പ്രഭാഷണങ്ങൾ വിശ്വാസികൾ ഉൾപ്പെടെയുള്ള കേരളീയ സമൂഹം ശ്രവിച്ചിട്ടുണ്ട്. മഹാകവി ഇഖ്ബാലിന്റെ പ്രവാചക ഇഷ്ഖുകൾ, രാജ്യ സ്നേഹ കവിതകൾ എല്ലാം നാം സമദാനിയുടെ നാവിലൂടെ കേട്ടിരുന്നു പോവും..ചിലപ്പോഴെല്ലാം കണ്ണുകൾ സജലങ്ങളാവും സദസ്സിലുള്ളവരുടെ. പ്രവാചകന്റെ അദ്ധ്യാപനങ്ങൾ, പ്രവാചകന്റെ ജീവിതം പ്രബോധനം ചെയ്യുന്ന, പ്രഭാഷണങ്ങൾ, ഖുതുബകൾ നിർവഹിക്കുന്ന പണ്ഡിതന്മാരുടെ ദൗത്യം സമൂഹത്തിലോ സമുദായത്തിലോ ഭിന്നിപ്പ് ഉണ്ടാക്കലോ വ്യക്തിഹത്യ നടത്തലോ അല്ല, മറിച്ച് മാതൃക തീർക്കണം തങ്ങളുടെ വാക്കുകൾ കൊണ്ടും ജീവിതം കൊണ്ടും. ആ അർത്ഥത്തിൽ സമദാനിയെ നമുക്ക് ഇഷ്ടമാണ്. ഇവിടെ മുസ്ലിം പണ്ഡിതൻ…
Category: ARTICLES
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഒട്ടകപക്ഷികളോ?
സിനിമ കാലത്തിന്റെ, കാലദോഷത്തിന്റെ മാധ്യമമായി മാറുകയാണോ? മണ്ണിലെ നരകജീവിതത്തില്‍ നിന്ന് മോചനം നേടി സ്വര്‍ഗ്ഗത്തില്‍ സന്തുഷ്ടനായി ജീവിക്കുന്ന മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനി യല്‍ പരലോകത്തിരുന്ന് വിലപിക്കുന്നത് ‘പിതാവേ ഇവരോട് ക്ഷമിക്കേണമേ’ യെന്നാണ്. 2022-ലെത്തി നില്ക്കുമ്പോള് സിനിമകളുടെ ഭാഷ മാറി, കഥ മാറി, വേഷം മാറി, സ്ത്രീകളോടുള്ള സമീപനം മാറി. ദുര്‍മോഹി കളായ ചെന്നായ്ക്കളെ തിരിച്ചറിയാതെ ധനസമൃദ്ധിയിലും പേരിലും അത്യാഗ്രഹം പൂണ്ടവര്‍ സിനിമയുടെ പഴകിയ മട്ടുപ്പാവില്‍ ഇന്നും ജീവിക്കുന്നു. സിനിമയുടെ തിരശ്ശീലയില്‍ വെള്ളിമേഘങ്ങളെപ്പോലെ അരിച്ചരിച്ചു നമ്മിലേക്ക് പുഞ്ചിരിപ്രഭ പൊഴിച്ചുവരുന്ന നിറച്ചാര്‍ത്തുള്ള സുന്ദരീ-സുന്ദരന്മാരുടെ പോയ്മുഖങ്ങള്‍, കായിക-കാലിക-ജാലവിദ്യകള്‍ ചിത്രീകരിക്കാന്‍ ആരും മുന്നോട്ട് വരാറില്ല. എന്റെ ‘കവിമൊഴി’യില്‍ പ്രസിദ്ധി കരിച്ച ‘കാലയവനിക’ എന്ന നോവലില്‍ ഒരു നടിയുടെ പ്രത്യാശ നശിച്ച മാനസികാവസ്ഥ എഴുതിയിട്ടുണ്ട്. അതിലെ രംഗവിവരണങ്ങള്‍ സിനിമാലോകത്തെ സ്വഭാവ സങ്കീര്‍ണ്ണതകളെ തുറന്നുകാട്ടുന്നതിനാല്‍ സിനിമ യുടെ അലിഖിത നിയമങ്ങള്‍ അതൊരു പ്രദര്‍ശന വസ്തുവാക്കില്ല.…
സത്യത്തെ തമസ്കരിക്കുന്ന അഹന്തയും അഹങ്കാരവും
ജീവിതത്തില്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്ഥാനമാനങ്ങളും ,നന്മകളും നേട്ടങ്ങളും അപ്രതീക്ഷിതമായി വന്നു ചേരുമ്പോള്‍ അതിന്റ ഉറവിടവും സാഹചര്യവും എന്താണെന്ന് അന്വേഷിച്ചു കണ്ടെത്തി തുടര്‍ന്നുള്ള ജീവിതത്തില്‍ കൂടുതല്‍ വിനയാന്വതനാകുകയും ,ലഭിച്ച നന്മകളുടെ വലിയൊരു പങ്ക് സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യണം . എന്നാല്‍ ഈ തിച്ചറിവ് നഷ്ടപെട്ട വലിയൊരു ജന സമൂഹത്തിനു നടുവിലാണ് നാം ഇന്ന് അധിവസിക്കുന്നത് . നേട്ടങ്ങളുടെ മതിഭ്രമത്തില്‍ സ്വയമേ, നാം അറിയാതെതന്നെ നമ്മില്‍ അങ്കുരിക്കുന്ന വികാരങ്ങളാണ് അഹന്തയും അഹങ്കവും .ഈ വിനാശകര വികാരങ്ങളെ പക്വതയോടും ആത്മസംയമനത്തോടും അഭിമുഘീകരിക്കുന്നതിലും നിയന്ത്രിക്കുന്നതിനും ,ക്രിയാത്മകമായി തിരിച്ചുവിടുന്നതിനും കഴിയാതെ പലരും ദയനീയമായി പരാജയപെടുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. ഇവര്‍ ഒരുപക്ഷെ ചെന്നുചാടുന്നത് നാശത്തിന്റെയും അപമാനത്തിന്റെയും നിരാശയുടെയും അഗാധ ഗര്‍ത്തത്തിലായിരിക്കുമെന്നതു നാം വിസ്മരിക്കരുത് ഇതിനെ സാധൂകരിക്കുന്ന ഒരനുഭവകഥ ഇവിടെ പങ്ക് വെക്കുന്നു. ഒരിക്കല്‍ അതിസമര്‍ത്ഥനായ രാജാവും മന്ത്രവാദികള്‍ ഉള്‍പ്പെടെയുള്ള പരിവാരങ്ങളും…
ആനയെ കണ്ട അന്ധന്മാരും അവരുടെ സ്വകാര്യ നിഗമനങ്ങളും (ലേഖനം)
തിലകൻ നായകനായ ‘സന്ദേശം‘ എന്ന സിനിമയിൽ തന്റെ സ്വത്തിന്റെ വീതം വാങ്ങാനായി വക്കീലിനെയും കൂട്ടിയെത്തിയ മകളോടും, മരുമകനോടും തിലകൻ പറയുന്ന ഒരു ഡയലോഗുണ്ട് : “അപ്പ നിങ്ങളറിഞ്ഞില്ലേ സ്വത്തെല്ലാം ബാങ്കുകാര് കൊണ്ട് പോയി” എന്ന്. പ്രപഞ്ച ഉൽപ്പത്തിയേക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക് വേണ്ടി ദശാബ്ധങ്ങളായി തല പുകച്ച മുൻകാല ശാസ്ത്ര സമൂഹം അംഗീകരിച്ചു പുറത്തുവിട്ട സിദ്ധാന്തങ്ങളെ ”അപ്പ നിങ്ങളറിഞ്ഞില്ലേ എല്ലാം ബാങ്ക്കാര് കൊണ്ട് പോയി “ എന്ന നിലയിലാണ് പുത്തൻ ശാസ്ത്ര വാക്താക്കളുടെ ഡയലോഗുകൾ. പ്രപഞ്ചവും ദൈവവും എന്ന പരിഗണനയിൽ പ്രപഞ്ച ഉല്പത്തിയുടെ ആദ്യകാരണം എന്ന നിലയിൽ ദൈവസാന്നിധ്യമുണ്ട് എന്നും, അന്ന് മുതൽ ഇന്ന് വരെയും, ഇനി എന്നുമെന്നേക്കും സ്ഥൂല പ്രപഞ്ചത്തിന്റെബോധാവസ്ഥ എന്ന സൂക്ഷ്മ പ്രപഞ്ചമായി ദൈവം സജീവമാണ് എന്നുമുള്ള എന്റെ നിഗമനങ്ങളെ ( മറ്റാരെങ്കിലുംഇത് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.) അടിവരയിട്ട് ഉറപ്പിക്കുന്നതാണ് സമ കാലീന ശാസ്ത്രം ഇന്ന് മുന്നോട്ടുവയ്ക്കുന്ന പുത്തൻ…
ശ്രീലങ്ക മുന്നറിയിപ്പും പാഠവും: മാധവന് ബി നായര്‍
ശ്രീലങ്ക എന്ന ജനാധിപത്യ രാജ്യം എന്തുകൊണ്ട് ഈ നിലയില്‍ നിലംപൊത്തി എന്ന ചോദ്യം പല കോണുകളില്‍ നിന്നുമുയരുന്നുണ്ട്. പലതരം വ്യാഖ്യാനങ്ങളും ഉത്തരമായി നിരത്തപ്പെടുന്നുണ്ട്. എങ്കിലും യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്ക്കുന്ന ഉത്തരം, ഭരണകൂടം വരവില്‍ കവിഞ്ഞ് നടത്തിയ ചെലവഴിക്കൽ മൂലം സംഭവിച്ച പതനമാണിതെന്നാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടിലൂടെ കടക്കെണി ശ്രീലങ്കയ്ക്കുമേല്‍ ഒന്നിനൊന്നു മുറുകുകയായിരുന്നു. ഒരുകാലത്ത് സമ്പല്‍സമൃദ്ധമായിരുന്ന ശ്രീലങ്ക അനിശ്ചിതത്വത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും കൂപ്പുകുത്തിയതിനു കാരണം വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധമായിരുന്നു. തമിഴ്ജനതയോട് വംശീയവും ഭാഷാ വിവേചനപരവുമായ സമീപനം സിംഹള ഭൂരിപക്ഷമുള്ള ഭരണകൂടം കാട്ടാന്‍ തുടങ്ങിയത് പ്രതിഷേധമായും പോരാട്ടവുമായി വളര്‍ന്ന് ആഭ്യന്തര യുദ്ധമായി മാറി. ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് ഉന്മൂലനം ചെയ്യപ്പെട്ടത്. കൂട്ടക്കൊലയ്ക്കൊടുവില് ഭരണകൂടം ആഭ്യന്തര യുദ്ധത്തെ അമര്‍ച്ച ചെയ്തെങ്കിലും തമിഴ്പുലികള്‍ ഉയര്‍ത്തിയ പലപ്രശ്നങ്ങളും ഇപ്പോഴും നിലനില്ക്കുന്നു. ആഭ്യന്തര യുദ്ധാനന്തരം രാജ്യം പ്രധാന വരുമാന മേഖലകളായ ടൂറിസം, കൃഷി തുടങ്ങിയവയിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ്…
രക്തം പുരണ്ട ബാറ്ററി ഉത്പാദനവും ചൈനയുടെ പങ്കും: അജു വാരിക്കാട്
കാലാവസ്ഥാ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനെ പറ്റിയാണ് ഇന്ന് ലോക രാജ്യങ്ങൾ സംസാരിക്കുന്നത്. അത് അങ്ങനെ തന്നെ വേണമല്ലോ. ഒരു ലോകം മാത്രമാണ് നമുക്കുള്ളത്, നമ്മുടെ ലോകം അപകടത്തിലാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതായി എല്ലാ രാജ്യങ്ങളും പല കോർപ്പറേറ്റുകളും മിക്ക പൗരന്മാരും അവകാശപ്പെടുന്നു. ഏറ്റവും മികച്ച പരിഹാരങ്ങളിലൊന്നായി ഹരിത ഊർജ്ജം അല്ലെങ്കിൽ ഗ്രീൻ എനർജി ഇന്ന് നമ്മുടെ മുൻപിലുണ്ട്. കൽക്കരിക്ക് പകരം ജലവൈദ്യുതവും, ഫോസിൽ ഇന്ധനങ്ങൾക്ക് പകരം സൗരോർജ്ജവും, പെട്രോൾ, ഡീസൽ കാറുകൾക്ക് പകരം വൈദ്യുത വാഹനങ്ങളും ഇന്ന് വന്നു കഴിഞ്ഞിരിക്കുന്നു. ഇവികൾ വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവും, സുസ്ഥിരവുമായവയാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ അവ അങ്ങനെ തന്നെയാണോ? പരിസ്ഥിതിക്ക് ശുദ്ധമായത് യഥാർത്ഥത്തിൽ ശുദ്ധമായിരിക്കില്ല. ഒരു ഇവിയുടെ തിളങ്ങുന്ന പുറംമോടിക്ക് താഴെ മറഞ്ഞിരിക്കുന്നത് ചോരപ്പാടുകൾ നിറഞ്ഞ ബാറ്ററികളുടെ കഥയാണ്. ഈ കാറുകൾ…
പുനരുത്ഥാനം മരണാനന്തരമുള്ള പുതിയ ജീവിതത്തിൻ്റെ ആരംഭം! : ഫിലിപ്പ് മാരേട്ട്
പുനരുത്ഥാനം അല്ലെങ്കിൽ പുനർജന്മം, (അനസ്താസിസ്) എന്നത് മരണാനന്തരം ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ആശയമാണ്. ക്രിസ്ത്യാനികളുടെ ഇടയിൽ യേശു മരിച്ചതും, ഉയിർത്തെഴുന്നേറ്റതും ഒരു വലിയ വിശ്വാസമാണ്. അതുപോലെതന്നെ മറ്റ് പല മതങ്ങളും അനുമാനിക്കുന്ന സമാനമായ ഒരു പ്രക്രിയയാണ് പുനർജന്മം. മരിച്ചവരുടെ പുനരുത്ഥാനം എന്നത് അബ്രഹാമിക് മതങ്ങളിലെ ഒരു സ്റ്റാൻഡേർഡ് എസ്കാറ്റോളജിക്കൽ വിശ്വാസമാണ്. എന്നാൽ മതപരമായ ആശയമെന്ന നിലയിൽ, ഇവ രണ്ട് വ്യത്യസ്ത വശങ്ങളിൽ ഉപയോഗിക്കുന്നു. അതായത് മരണാനാന്തരമുള്ള ജീവിതത്തിലേക്ക് നിലവിലുള്ള വ്യക്തിപരമായ ആത്മാക്കളുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസം, അല്ലെങ്കിൽ മരിച്ചവരുടെയെല്ലാം കൂടിയുള്ള ഏകീകൃത പുനരുത്ഥാനത്തിലുള്ള വിശ്വാസം. ഇത്തരത്തിൽ ആത്മാവ് പുനരുത്ഥാനം പ്രാപിക്കുന്നു എന്ന് ആളുകൾ വിശ്വസിക്കുന്നു. യേശുവിൻ്റെ മരണവും, പുനരുത്ഥാനവും, ക്രിസ്തുമതത്തിൻ്റെ കേന്ദ്രബിന്ദുവാണ്. എന്നാൽ ഏത് തരത്തിലുള്ള പുനരുത്ഥാനമാണ് വസ്തുതാപരമായത് എന്നതുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ ദൈവശാസ്ത്രപരമായ സംവാദങ്ങൾ നടക്കുന്നു എങ്കിലും, ഒന്നുകിൽ ഒരു ആത്മശരീരത്തോടെ സ്വർഗ്ഗത്തിലേക്കുള്ള ആത്മീയ പുനരുത്ഥാനം, അല്ലെങ്കിൽ പുനഃസ്ഥാപിക്കപ്പെട്ട…
വിശുദ്ധ വാരവും വിശുദ്ധ ജീവിതവും: പി.പി. ചെറിയാൻ
രണ്ടു വർഷമായി ആഗോള ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയും ,ലക്ഷകണക്കിനാളുകളുടെ ജീവൻ അപഹരിച്ചതിലൂടെ മാതാപിതാക്കൾ നഷ്ടപെട്ട മക്കളെയും,മക്കൾ നഷ്ടപെട്ട മാതാപിതാക്കളെയും,ഭാര്യമാർ നഷ്ടപെട്ട ഭർത്താക്കന്മാരേയും ,ഭർത്താക്കന്മാർ നഷ്ടപെട്ട ഭാര്യമാരെയും ,സഹോദരന്മാർ നഷ്ടപെട്ട സഹോദരിമാരെയും ,സഹോദരിമാർ നഷ്ടപെട്ട സഹോദരന്മാരെയും സൃ ഷ്ടിക്കുകയും ,അനേകരെ നിത്യ രോഗികളാക്കി മാറ്റുകയും ചെയ്ത കോവിഡ് എന്ന മഹാമാരിയുടെ കരാളഹസ്തങ്ങളിൽ നിന്നും സാവകാശം മോചിതരായി എന്നു വിശ്വസിച്ചു മുൻ വർഷങ്ങളെ പോലെത്തന്നെ ഈ വര്‍ഷവും ക്രൈസ്തവ ജനത ഭയഭക്തിപൂര്‍വ്വം ആചരിച്ചുവന്നിരുന്ന അമ്പതു നോയമ്പിന്‍െറ സമാപന ദിനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു പീഢാനുഭവ ആഴ്ച (വിശുദ്ധ വാരം) ആരംഭിക്കുന്നതിന്റെ ഭാഗമായി ഹോശാനാ ഞായര്‍ എല്ലാവരും ആഘോഷപൂര്‍വ്വം കൊണ്ടാടി. തലമുറകളായി പ്രതീക്ഷയോടെ കാത്തിരുന്ന യിസ്രയേല്‍ ജനതയുടെ വീണ്ടെടുപ്പുകാരന്, തച്ചനായ ജോസഫിന്റെയും കന്യക മറിയയുടേയും സീമന്തപുത്രന് ജനസഹസ്രങ്ങളുടെ അകമ്പടിയോടും ആരവത്തോടും യെരുശലേം ദേവാലയത്തിലേക്ക് കഴുതക്കുട്ടിയുടെ പുറത്ത് പ്രവേശിച്ചതിന്റ ഓര്‍മ്മ!.തങ്ങളുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും,…
ഓര്‍മ്മയിലെ വിഷുക്കാഴ്ചകള്‍ (ഹണി സുധീര്‍)
വിഷു എന്നാൽ തുല്യം എന്നർത്ഥമാണ്. രാവും പകലും തുല്യമായ മേടം ഒന്ന്. സൂര്യന്റെ രാശി മാറ്റം. നമ്മുടെ വിഷു സംക്രമം. കാർഷിക ഐശ്വര്യം കൂടി മുൻനിർത്തിയാണ് വിഷു ആഘോഷം. നെല്ലും ധന്യങ്ങളും ഫലമൂലാധികളും പൊന്നും കസവും പണവും കണികണ്ടുണരുന്നത് സമൃദ്ധമായ നാളെകളിലേക്കാണ്. ഓർമ്മയിലെ വിഷുക്കാഴ്ചകളിലൂടെ അന്നും ഇന്നുമായി മനസ് സഞ്ചരിച്ചപ്പോൾ…. അടുത്ത കാലങ്ങളിലെ പോലെ തന്നെ തീപൊള്ളുന്ന മീന വേനലിനു മുന്നേ കൊന്നപ്പൂക്കൾ വസന്തം തീർത്തിരുന്നു. ഇനി മേടം ഒന്നാകുമ്പോഴേക്കും പൂക്കൾ വാടിപ്പോകുമോ എന്നൊരു ശങ്ക കാണുമ്പോഴൊക്കെ മനസ്സിൽ തോന്നും. ടൗണിൽ ഉള്ളവർക്കാണേൽ തണ്ടൊന്നിനു നല്ലൊരു പൈസ കൊടുത്തുവേണം കണിവെക്കാൻ കൊന്നപ്പൂവ് വാങ്ങിക്കാൻ. ഇക്കുറി രണ്ട് നല്ല വേനൽ മഴയിൽ പൂക്കൾ എല്ലാം കൊഴിഞ്ഞ മട്ടാണ്. കഴിഞ്ഞ രണ്ട് കൊല്ലങ്ങൾ കൊറോണ കൊണ്ട് പോയതിന്റെ ക്ഷീണം തീർക്കാൻ ഇത്തവണ ആളുകൾ എല്ലാം തിരക്കിലാണ്. മൂടി നിൽക്കുന്ന വേനൽ…
‘റമദാൻ’ – ഒരുമയുടെ പുണ്യമാസം (ലേഖനം)
സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും, ഒത്തൊരുമയുടെയും, ക്ഷമയുടെയും ഒക്കെ മാതൃകയായി ഇതാ ഒരു റമദാൻ പുണ്യ മാസം കൂടി സമാഗതമായിരിക്കുന്നു. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾക്ക് ഇത് അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങളാണ്. കഠിന വൃതാനുഷ്ഠാനത്തിനു ശേഷമുള്ള മുസ്ലിം സഹോദരങ്ങളുടെ നോമ്പ് തുറ പലപ്പോഴും ഇതര മത വിശ്വാസികളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോടീശ്വരനും, സാധാരണക്കാരനും, യാചകനും, ഒക്കെ ഒത്തൊരുമിച്ചുള്ള, ഇസ്ലാം മത വിശ്വാസികളുടെ നിസ്ക്കാരം, നോമ്പ് തുറ, ഇതിനൊക്കെ ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാടു പ്രാധാന്യമുണ്ട്. നോമ്പ് തുറയുടെ സമയത്തു കൂടെയുള്ള ആരെയും ജാതിയോ മതമോ ഒന്നും നോക്കാതെ അവരുടെ കൂടെയിരുത്തി ഉള്ളതിന്റെ പങ്കു മറ്റുള്ളവർക്കുകൂടി പങ്കു വെങ്കുന്നത്, പലപ്പോഴും നമ്മെയൊക്കെ അതിശയിപ്പിക്കുന്ന ഒന്നാണെന്ന് പറയാതിരിക്കാൻ പറ്റില്ല. പണ്ടുള്ള കാലങ്ങളിൽ നിന്ന് വ്യതസ്തമായി ഇപ്പോൾ ഹൈന്ദവ ദേവാലയങ്ങളിലും, ക്രൈസ്തവ ദേവാലയങ്ങളിലും ഒക്കെ നോമ്പ് തുറ നടത്താറുണ്ട്. അതുപോലെ ചില സ്ഥലങ്ങളിൽ മറ്റു…
