ഓരോ അപ്ഡേറ്റു കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ തെലുങ്ക് ടീസർ സൂപ്പർ സ്റ്റാർ മഹേഷ് ബാബു റിലീസ് ചെയ്യും. ദുൽഖറിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ഹൈ ബഡ്ജറ്റഡ് ചിത്രം കിംഗ് ഓഫ് കൊത്തയിലെ ടീസറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ . കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനും അതിലെ ജേക്സ് ബിജോയ് ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങിനും നിലക്കാത്ത അഭിനന്ദന പ്രവാഹമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ വിവിധ ഫ്ലാറ്റ് ഫോമുകളിൽ നിന്ന് 8 മില്യൺ ആളുകൾക്കപ്പുറമാണ് മോഷൻ പോസ്റ്ററിന്റെ ഇതുവരെയുള്ള കാഴ്ചക്കാരുടെ എണ്ണം. ജൂൺ 28 ന് വൈകുന്നേരം 6 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ യുവനടന്മാരിൽ ആരെയാണ് ഇഷ്ടം എന്ന്…
Category: CINEMA
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി ദളപതി വിജയ്
‘ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ’ എന്ന ഖ്യാതി ഇനി ദളപതി വിജയ്ക്ക് സ്വന്തം. വൃത്തങ്ങൾ അനുസരിച്ച്, ദളപതി വിജയ് ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും പിന്തള്ളി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി. അടുത്തിടെ വന്ന വാർത്തകൾ അനുസരിച്ച്, ദളപതി വിജയ് തന്റെ അടുത്ത ചിത്രത്തിനായി 200 കോടി രൂപയോളമാണ് പ്രതിഫലം വാങ്ങിയിട്ടുള്ളത്. ഖാൻമാർക്കും ബോളിവുഡിലെ മുൻനിര താരങ്ങൾക്കും പോലും ഇത്രയും പ്രതിഫലം ലഭിച്ചിട്ടില്ല. ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണത്തിലാണ് താരം ഇപ്പോൾ. ഓഗസ്റ്റിൽ തന്റെ അടുത്ത പ്രോജക്റ്റിന്റെ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് ചിത്രം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഒരു ചെറിയ ഇടവേള എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രത്യേക ചിത്രത്തിന് താരം ഇത്രയും വലിയ തുകയാണ് ഈടാക്കിയിരിക്കുന്നത്. അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ, ഒരു സിനിമയ്ക്ക് 200 കോടി പ്രതിഫലം…
പ്രഭാസ്, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രോജക്ട് കെ’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും
മുംബൈ: പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവര്‍ അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ‘പ്രോജക്റ്റ് കെ’യിലേക്ക് ഇതിഹാസ നടൻ കമൽഹാസനും ചേരുന്നു. ഇൻസ്റ്റാഗ്രാമിൽ , പ്രഭാസ് ഞായറാഴ്ച ‘വിക്രം’ നടൻ ‘പ്രോജക്റ്റ് കെ’ യുടെ അഭിനേതാക്കളിൽ ചേരുന്നതിന്റെ പ്രഖ്യാപന വീഡിയോ പങ്കിട്ടു. “എന്റെ ഹൃദയത്തിൽ എന്നെന്നേക്കുമായി പതിഞ്ഞ നിമിഷം. ഇതിഹാസമായ @ikamalhaasan സാറുമായി #ProjectK-ൽ സഹകരിച്ച് പ്രവർത്തിക്കുന്നത് വാക്കുകൾക്കതീതമായി കാണുന്നു. അത്തരത്തിലുള്ള ഒരു സിനിമയ്ക്കൊപ്പം പഠിക്കാനും വളരാനുമുള്ള അവസരം ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമാണ്,” അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി 12 ന് തിയേറ്ററുകളിൽ എത്തും. വാർത്ത സ്ഥിരീകരിച്ചുകൊണ്ട് കമൽഹാസൻ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു, “50 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു ഡാൻസ് അസിസ്റ്റന്റും അസിസ്റ്റന്റ് ഡയറക്റ്ററും ആയിരുന്നപ്പോഴാണ് അശ്വിനി ദത്ത് എന്ന പേര്…
ഷെയ്ൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം അമ്മയുടെ ഇടപെടലിനെ തുടർന്ന് പരിഹരിച്ചു, ശ്രീനാഥ് ഭാസിയുടെ അംഗത്വം സംബന്ധിച്ച തീരുമാനം ശനിയാഴ്ച
കൊച്ചി: നടന് ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ)യുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്നം പരിഹരിച്ചത്. നടന് ശ്രീനാഥ് ഭാസിയുടെ അമ്മയില്‍ അംഗത്വമെടുക്കുന്നത് സംബന്ധിച്ച് ശനിയാഴച തീരുമാനമുണ്ടാകും. സിനിമാ സംഘടനകള്‍ തന്നോട് സഹകരിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഭാസി അമ്മയില്‍ അംഗത്വത്തിന് അപേക്ഷിച്ചത്. ഷെയിന്‍ നിഗവുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകള്‍ അറിയിച്ചിരുന്നു. കലാകാരന്മാര്ക്കും സാങ്കേതിക വിദഗ്ധര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും രണ്ട് അഭിനേതാക്കളും ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതായും സംഘടന അറിയിച്ചു. അതേസമയം, അമ്മയില്‍ അംഗത്വത്തിനായി 25 ഓളം പേര് അപേക്ഷിച്ചിട്ടുണ്ട്. കല്യാണി പ്രിയദര്ശന്, ധ്യാന്‍ ശ്രീനിവാസന് എന്നിവരുള്‍പ്പടെ ഏഴ് താരങ്ങള്‍ക്ക് അംഗത്വം നല്കി. മറ്റുള്ളവയില്‍ ശനിയാഴച തീരുമാനമുണ്ടാകും.
ദിലീപ് – റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്ലർ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു
മലയാള സിനിമാ ബോക്സ് ഓഫീസിൽ ഹിറ്റുകൾ സമ്മാനിച്ച ജനപ്രിയനായകൻ ദിലീപ് – റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്ലർ റിലീസായി. കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ ലോഞ്ച് ചടങ്ങിലാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ട്രയ്ലർ റിലീസ് ചെയ്തത്. ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ദിലീപ് – റാഫി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ട്രയ്ലർ തന്നെ സൂചിപ്പിക്കുന്നു. സിനിമാ മേഖലയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളും, ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജൂലൈ 14 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ നിർമ്മിക്കുന്നത് ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവർ…
ദുൽഖറിന്റെ കൊത്തയിലെ താരങ്ങളുടെ വരവറിയിച്ച് ഗംഭീര മോഷൻ പോസ്റ്റർ റിലീസായി
കിംഗ് ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ടുള്ള അന്നൗൺസ്മെന്റിനു പിന്നാലെ വമ്പൻ അപ്ഡേറ്റുകളാണ് കിംഗ് ഓഫ് കൊത്ത ടീം പുറത്തുവിടുന്നത്. ഇന്ന് റിലീസായ മോഷൻ പോസ്റ്ററിൽ കൊത്തയിലെ താരങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതിയിലുള്ള വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച് തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായി കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി…
‘ചന്ദ്രമുഖി 2’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി; കങ്കണ-രാഘവ് ലോറൻസ് ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും
ബോളിവുഡ് ‘ക്വീൻ’ കങ്കണ റണാവത്ത് തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഏറെ നാളായി ചർച്ച ചെയ്യപ്പെടുകയാണ്. സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഇതിനകം പ്രഖ്യാപിച്ചിരിക്കെ, ഇപ്പോൾ ‘ചന്ദ്രമുഖി 2’ സംബന്ധിച്ച് അപ്ഡേറ്റ് പുറത്തുവരുന്നു. യഥാർത്ഥത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു. അതിനായി ടീമിന്റെ ചിത്രവും അവര്‍ തന്റെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കങ്കണ റണാവത്തും രാഘവ ലോറൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചന്ദ്രമുഖി 2’ന്റെ നിർമ്മാണം പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചു. പി വാസു സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ തമിഴ് കോമഡി ഹൊറർ ചിത്രമായ ‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ലൈക പ്രൊഡക്ഷൻസ് കഴിഞ്ഞ ദിവസം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അപ്ഡേറ്റ് ഷെയർ ചെയ്യുകയും ഷൂട്ടിംഗ് അവസാനിച്ച വിവരം അറിയിക്കുകയും ചെയ്തു. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം…
ലിയോയിലെ ദളപതി വിജയ് ആലപിച്ച “നാ റെഡി താ” ഗാനം റിലീസ് ചെയ്തു
പിറന്നാൾ ദിനത്തിന്റെ തുടക്കത്തിൽ തന്നെ വിജയുടെ ഗംഭീര ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത ലിയോ ടീമിന്റെ വക ദളപതി ആലപിച്ച നാ റെഡി താ ഗാനം പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. വിഷ്ണു എടവന്റെ വരികൾക്ക് ദളപതി വിജയ് ആലാപനം നടത്തിയ ഗാനത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ മ്യൂസിക് ലേബൽ. ദളപതി വിജയ്, സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതം: അനിരുദ്ധ് രവിചന്ദർ, നിർമ്മാതാവ്: ലളിത് കുമാർ,സഹ നിർമ്മാതാവ്: ജഗദീഷ് പളനിസാമി, ബാനർ: സെവൻ സ്ക്രീൻ സ്റ്റുഡിയോ, ഛായാഗ്രഹണ സംവിധായകൻ: മനോജ് പരമഹംസ,ആക്ഷൻ: അൻപറിവ്,എഡിറ്റർ: ഫിലോമിൻ രാജ്…
പ്രതീക്ഷകൾ വാനോളം ഉയർത്തി രാജാവിന്റെ വരവറിയിച്ച് കിംഗ് ഓഫ് കൊത്തയുടെ പോസ്റ്റർ
സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് മലയാള ചിത്രം കിംഗ് ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ച് പുതിയ പോസ്റ്റർ റിലീസായി. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന മാസ്സ് എന്റെർറ്റൈനെറിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്. ഇരുട്ട് വീണ വഴിയിൽ കാറിന്റെ മുകളിൽ ഇരിക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ വ്യക്തമാകുന്നത്. കിംഗ് ഈസ് അറൈവിങ് സൂൺ എന്ന വാക്കുകളിലൂടെ ദുൽഖറിന്റെ അവതാരപ്പിറവിക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ: ശ്യാം ശശിധരൻ, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ്…
കൊടുങ്കാറ്റായി മാറുന്ന ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ; ദളപതിയുടെ പിറന്നാൾ ആഘോഷത്തിന് തീപ്പൊരി തുടക്കം 🔥
ലോകത്തെമ്പാടുമുള്ള ദളപതി വിജയ് ഫാൻസിന് വിജയുടെ നാൽപ്പത്തി ഒൻപതാമത് ജന്മനാൾ ആഘോഷത്തിന്റെ തുടക്കം കുറിക്കാൻ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജും ലിയോ ടീമും. ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തുന്ന ബ്രഹ്മാണ്ഡ കൊമേർഷ്യൽ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ ആണ് ദളപതിയുടെ പിറന്നാൾ ദിനത്തിന്റെ ആദ്യ സെക്കന്റിൽ പുറത്തിറക്കിയത്. വിജയ് ആലപിച്ച ഞാൻ റെഡിയാ എന്ന ലിയോയിലെ ആദ്യ ഗാനം കുറച്ചു മണിക്കൂറുകൾക്കു ശേഷം അണിയറപ്രവർത്തകർ റിലീസ് ചെയ്യും. മുൻ സിനിമകളെ പോലെ ഒരു ദിനം മുന്നേ സസ്പെൻസുകൾ പുറത്തുവിടാത്ത വിജയുടെ പിറന്നാൾ ദിനം പൂർണമായും കളർഫുൾ ആകുകയാണ് ടീം ലിയോ. ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ അടുത്ത ചിത്രമാണോ ലിയോ എന്നറിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൂർണ്ണമായി നിരീക്ഷിക്കുകയാണ് ആരാധകർ. ലോകേഷ് സൃഷ്ടിച്ച സ്വദേശീയ പ്രപഞ്ചം കമൽ ഹാസൻ, സൂര്യ തുടങ്ങി…
