ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ക്രിസ്തുമസ് പുതുവത്സരാഘോഷം 2023 ജനുവരി 1 നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടും. ഹൂസ്റ്റണിലെ 20 എപ്പിസ്കോപ്പൽ ദേവാലയങ്ങളുടെ കൂട്ടായ്മയായ ഐസിഇസി എച്ചിന്റെ 41-ാമത് ക്രിസ്തുമസ് ആഘോഷമാണ് ഈ വർഷം നടത്തപ്പെടുന്നത്. ഐ സി ഇ സി എച്ചിന്റെ പ്രസിഡന്റ് റവ. ഫാ. ജെക്കു സഖറിയ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക മെത്രാപോലിത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപോലിത്താ ക്രിസ്തുമസ് ദൂത് നൽകുന്നതായിരിക്കും. മെവിൻ ജോണിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കൽ ക്വയർ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുന്നത്തിനുള്ള പ്രാക്ടീസുകൾ നടത്തിവരുന്നതായി ക്വയർ കോഓർഡിനേറ്റർ ഡോ. അന്നാ. കെ. ഫിലിപ്പ് അറിയിച്ചു. ആഘോഷത്തിന്റെ വിജയത്തിനായി…
Category: AMERICA
കോവിഡ് വ്യാപനം: ചൈനീസ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യു.എസ്.
വാഷിംഗ്ടണ്‍: യു.എസ്. ഗവണ്‍മെന്റ് പുതിയ കോവിഡ് 19 ടെസ്റ്റിംഗ് പോളിസി പ്രഖ്യാപിച്ചു. ഡിസംബര്‍ 28 ബുധനാഴ്ച പ്രഖ്യാപിച്ച ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയില്‍ കോവിഡ് വ്യാപനം കൂടിവരുന്നതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എസ്. ചൈനീസ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് 19 പോളിസി ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. യു.എസ്സിലേക്ക് യാത്രപുറപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് കോവിഡ് നെഗറ്റീവാണെന്നുള്ള സര്‍ട്ടിഫിക്കറ്റു കരുതണം. രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ഇത് ബാധകമാണ്. ചൈനയില്‍ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കുകള്‍ പുറത്തുവിടാതിരിക്കുകയും, പ്രതിരോധ ശക്തി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കേണ്ടിവന്നതെന്ന് ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. ചൈനയില്‍ 250 മില്യണ്‍ പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിദേശ രാജ്യങ്ങളില്‍…
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ യൂണിഫിഡിന് ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു
ഡാളസ്: വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യൂണിഫൈഡ് (ന്യൂ ജേഴ്‌സി കോര്പറേഷന്) ഡാളസിലെ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ്മായി ഐക്യ ദാർഢ്യം പ്രഖ്യാപിച്ചതിനോടൊപ്പം 1995 ൽ തുടങ്ങിയ നെറ്റ്‌വർക്ക് 2016 ലെ യൂണിഫിക്കേഷന് ശേഷം യൂണിഫൈഡ് എന്നറിയപ്പെടുവാൻ ഇടയായതെന്നും ഫിലാഡൽഫിയ കൺവെൻഷന് ശേഷം ശ്രീ പി. സി. മാത്യു പ്രെസിഡന്റായി പ്രവർത്തനങ്ങൾ സജീവമാക്കിയതിനാലാണ് അമേരിക്കയിൽ നിന്നും കാനഡയിലേക്കു സംഘടന വളർന്നതെന്നും പ്രൊവിൻസ് ചെയർമാൻ വര്ഗീസ് കയ്യാലക്കകം, പ്രസിഡന്റ് ജോർജ് വര്ഗീസ് എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ചെയർമാനായി ജോർജ് പനക്കൽ, ജനറൽ സെക്രട്ടറിയായി കുരിയൻ സ്‌ക്കറിയാ, ട്രെഷററായി ഫിലിപ്പ് മാരേട്ട് എന്നിവർ അന്ന് ചുമതല എല്കുകയുണ്ടായി. പ്രസ്തുത കോൺവെൻഷനിൽ അന്നത്തെ ഗ്ലോബൽ ചെയർമാൻ ഐസക് പട്ടാണിപ്പറമ്പിലും പങ്കെടുത്തിരുന്നു. അന്ന് താൻ അമേരിക്ക റീജിയൻ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും 2018 വരെ തുടരുകയും ചെയ്തു എന്ന്…
ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
2023ലെ ഫൊക്കാന റീജണൽ കണ്‍വന്‍ഷന് മുന്നോടിയായി ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രെസിഡന്‍റ് അപ്പുക്കുട്ടന്‍ പിള്ളയുടെ നേതൃത്വത്തില്‍ കേരള കള്‍ച്ചര്‍ അസോസിയയേഷനില്‍ കൂടിയ യോഗത്തില്‍ ന്യൂയോര്‍ക്കിലുള്ള എല്ലാമെംബർ അസ്സോസിയേഷന്‍ അംഗങ്ങളും കൂടാതെ ഫൊക്കാനയെ സ്നേഹിക്കുന്ന നിരവധി വ്യക്തികളും പങ്കെടുത്തു. രാജു പി ഏബ്രഹാം (സെക്രട്ടറി), ഉഷാ ജോര്‍ജ് (ജോ. സെക്രട്ടറി) ജോണ്‍ ജോര്‍ജ് (ട്രഷറര്‍), ജോയല്‍ സ്കറിയ (ജോ. ട്രഷറര്‍), മേരിക്കുട്ടി മൈക്കിള്‍ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), ജേക്കബ് കുര്യന്‍ (കോര്‍ഡിനേറ്റര്‍), ജോണി സഖറിയ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്കിലുള്ള ഫൊക്കാനയില്‍ മെമ്പര്‍ഷിപ്പ് ഉള്ള എല്ലാ അസോസിയേഷനിലും ഉള്ള അംഗങ്ങളെയാണ് റീജിയണല്‍ കണ്‍വന്‍ഷന്‍ കമ്മറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തത്. മീറ്റിങ്ങില്‍ ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷന്‍, ന്യൂയോര്‍ക്ക് റീജിയന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ അപ്പുക്കുട്ടന്‍ പിള്ള വിശദീകരിച്ചു. ഏപ്രിൽ മാസത്തിൽ വിപുലമായ രീതിയിൽ റീജണൽ…
ഗ്ലോബൽ ഇന്ത്യൻ കൗണ്‍സില്‍ സെൻട്രൽ കേരളാ ചാപ്റ്റർ നിലവില്‍ വന്നു
തിരുവല്ല: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC) അതിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ചാപ്റ്റർ “ദി സെൻട്രൽ കേരള ചാപ്റ്റർ” ആരംഭിക്കുന്നതിനായി പെരിങ്ങര ഇളമൺ ഹെറിറ്റേജ് സെന്ററിൽ അതിഥികളുടെ പ്രഥമ യോഗം സംഘടിപ്പിച്ചു. 2022ലെ മികച്ച വ്യവസായിക്കുള്ള കേരള സംസ്ഥാന അവാർഡ് ജേതാവും, ജിഐസി സെന്റർ ഓഫ് എക്‌സലൻസ് ബിസിനസ് ഡെവലപ്‌മെന്റ് ചെയർപേഴ്സനുമായ ഡോ. ജെ രാജ്മോഹൻ പിള്ള വിശിഷ്ടാതിഥികളുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഈ ചാപ്റ്റർ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമാകുമെന്നും ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും താമസിയാതെ നിരവധി ചാപ്റ്ററുകൾ ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു മുഖ്യപ്രഭാഷണം നടത്തി. “പ്രൊഫസർമാർ, ഡോക്ടർമാർ, സാഹിത്യ നേതാക്കൾ, സാമൂഹിക പ്രതിബദ്ധതയുള്ള ആളുകൾ തുടങ്ങിയ പരിചയസമ്പന്നരും അർപ്പണബോധമുള്ളവരുമായ നേതാക്കൾ ജിഐസിയുടെ കാഴ്ചപ്പാടിലേക്കും ദൗത്യത്തിലേക്കും ആകർഷിക്കപ്പെടുന്നത് നല്ല…
കൊടും തണുപ്പില്‍ നവജാത ശിശുവിനെ വനത്തില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍
മാഞ്ചസ്റ്റര്‍ (ന്യൂഹാംപ്ഷയര്‍): ക്രിസ്തുമസ് രാവില്‍ കൊടുംതണുപ്പില്‍ നവജാത ശിശുവിനെ വനത്തിലെ തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലുള്ള താല്‍ക്കാലിക ഷെഡില്‍ ഉപേക്ഷിച്ച 29 വയസ്സുള്ള മാതാവ് അലക്സാന്‍ഡ്രിയ എക്ക്കേഴ്സിലിനെ പോലീസ് പിടികൂടി ഫെലൊനി ചാര്‍ജ് ചെയ്തു. മുന്‍ എം.എല്‍.ബി ഹാള്‍ ഓഫ് ഫെയിം ഡെന്നിസ് എക്കേഴ്സിലിയുടെ വളര്‍ത്തുപുത്രിയാണ് അലക്സാണ്ട്രിയ ഡെന്നിസ്. മയക്കുമരുന്നിന് അടിമയും ഭവനരഹിതവുമായിരുന്നു ഇവര്‍. ക്രിസ്തുമസ് രാവിലാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആ സമയത്തു അവിടെ താപനില 18 ഡിഗ്രിയായിരുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്ന വനത്തില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ടെന്റിലായിരുന്നു ഇവരുടെ പ്രസവം. തുടര്‍ന്ന് കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു. സ്ഥലം വിടുകയായിരുന്നുവെന്ന് മാഞ്ചസ്റ്റര്‍ പോലീസ് ചീഫ് ജോണ്‍ സ്റ്റാര്‍ പറഞ്ഞു. കുഞ്ഞിന് ജന്മം നല്‍കിയ വിവരം ആരോ പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അലക്സാന്‍ഡ്രിയായെ കണ്ടെത്തി ചോദ്യം ചെയ്തുവെങ്കിലും കുട്ടിയെ എവിടെ ഉപേക്ഷിച്ചു എന്നത് വ്യക്തമായി പറയുവാന്‍ ഇവര്‍ക്ക്…
2023 – ൽ ഫിലഡൽഫിയയിൽ നടക്കുന്ന മാർത്തോമ്മാ ഫാമിലി കോൺഫറന്‍സ് രജിസ്ട്രേഷൻ; സുവനീർ കിക്ക് ഓഫ് നാളെ
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 34 – മത് ഫാമിലി കോൺഫ്രറൻസ് 2023 ജൂലൈ 6 മുതൽ 9 വരെ ഫിലാഡൽഫിയ നോർത്ത് ഈസ്റ്റിലുള്ള റാഡിസൺ ഹോട്ടലിൽ വെച്ച് നടത്തപ്പെടും. റൈറ്റ്.റവ.ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, റൈറ്റ്.റവ.ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പ, റവ.ഡോ.ഗോർഡൻ എസ്.മിക്കോസ്കി, റവ.ഡോ.പ്രകാശ് കെ.ജോർജ്, റവ.മെറിൻ മാത്യു എന്നിവരാണ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന കുടുംബ സംഗമത്തിന് നേതൃത്വം നൽകുന്നത്. ഡിസംബർ 29,30 (വ്യാഴം,വെള്ളി) തീയതികളിൽ അറ്റ്ലാന്റാ മാർത്തോമ്മാ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന വാർഷിക കൺവെൻഷനിൽ, നാളെ (വ്യാഴം) നടത്തപ്പെടുന്ന പ്രത്യേക ചടങ്ങിൽ 34 – മത് ഫാമിലി കോൺഫ്രറൻസിന്റെ രജിസ്ട്രേഷൻ, സുവനീർ എന്നിവയുടെ കിക്ക് ഓഫ് നടത്തപ്പെടും എന്ന് ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം കല്ലൂപ്പാറ, ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു…
ട്രമ്പിന്റെ ആറു വര്‍ഷത്തെ ടാക്സ് റിട്ടേണ്‍സ് വെള്ളിയാഴ്ച പരസ്യപ്പെടുത്തും
വാഷിംഗ്ടണ്‍ ഡി.സി.: നീണ്ടു നിന്ന വ്യവഹാരങ്ങള്‍ക്കും, അന്വേഷണത്തിനും ഒടുവില്‍ കഴിഞ്ഞ ആറുവര്‍ഷത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ടാക്സ് റിട്ടേണ്‍സ് വെള്ളിയാഴ്ച പരസ്യപ്പെടുത്തുമെന്ന് യു.എസ്. ഹൗസ് ഓഫ് റപ്രസന്റേറ്റീവ് വക്താവ് ഡിസംബര്‍ 27 ചൊവ്വാഴ്ച വെളിപ്പെടുത്തി. ഡമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കമ്മറ്റിയുടെ അന്വേഷണത്തിനൊടുവില്‍ യു.എസ്. സുപ്രീം കോടതിയുടെ അനുമതിയും ലഭിച്ചതോടെയാണ് ടാക്സ് റിട്ടേണ്‍സ് പരസ്യപ്പെടുത്തുവാന്‍ തീരുമാനിച്ചത്. 2015 മുതല്‍ 2021 വരെ ട്രമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്ത കാലയളവിലെ റിട്ടേണ്‍സാണ് പരസ്യപ്പെടുത്തുക. കഴിഞ്ഞ ആഴ്ച പര്സ്യപ്പെടുത്തുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ട്രമ്പിന്റെ വ്യക്തിപരമായ ചില വിവരങ്ങള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുന്നതിന് സമയം എടുത്തതിനാലാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിലും, പ്രസിഡന്‍സിയിലും ടാക്സ് സമര്‍പ്പിക്കാത്ത ആദ്യ പ്രസിഡന്റാണ് ട്രമ്പ്. ജനുവരി ആറിന് നടന്ന വൈറ്റ് ഹൗസ് കലാപത്തില്‍ ട്രമ്പിനെതിരെ സ്വീകരിച്ചിരിക്കുന്ന നിയമനടപടികളും ടാക്സ് റിട്ടേണ്‍…
മന്ത്രയുടെ ഭരണഘടന നിലവിൽ വന്നു
അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും , കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതി വേഗം ജനപ്രിയ മായി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ ഭരണഘടന ന്യൂ യോർക്കിൽ വച്ച് നടന്ന ഇടക്കാല ജനറൽ ബോഡി അംഗീകരിച്ചു .ഇതോടെ മന്ത്രയുടെ ഔദ്യോഗിക ബൈലോ നിലവിൽ വന്നു .നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രയുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം ഏക കണ്ഠമായാണ് ബൈലോ അംഗീകരിച്ചത് .ട്രസ്റ്റീ ബോർഡ് വൈസ് ചെയർ ആയ ഡോ :മധു പിള്ളയാണ് ഭരണഘടന അവതരിപ്പിച്ചത് .യോഗത്തിൽ മന്ത്ര ട്രസ്റ്റീ ചെയര്മാൻ ശശിധരൻ നായർ അധ്യക്ഷൻ ആയിരുന്നു .അമേരിക്കയിലെ മലയാളീ ഹിന്ദു ജനതയുടെ ഭാവി യെ മുന്നിൽ കണ്ടു തയാറാക്കിയ ശക്തവും സമഗ്രവുമായ ഭരണഘടനക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി…
ഡാലസ്സ് ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെമഹാ മണ്ഡല പൂജ ഭക്തിനിർഭരമായി
ഡാളസ് :മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ 41 ദിവസത്തെ പ്രത്യേക അയ്യപ്പ പൂജകൾക്കും ഭജനകൾക്കും ശേഷം മഹാ മണ്ഡലപൂജ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രിധർമശാസ്താ സന്നിധിയിൽ ഡിസംബർ 26 ഞായറാഴ്ച ഭക്തിനിർഭര ചടങ്ങ്ങുകളോടെ നടത്തപെട്ടു. അതിരാവിലെ ആരംഭിച്ച ഗണപതി ഹോമത്തോടെ പൂജാദി കർമങ്ങൾക്ക് തുടക്കം കുറി ച്ചു. വൃതാനുഷ്ഠാനങ്ങോളോടെ മുദ്ര മാല അണിഞ്ഞ നൂറോളം അയ്യപ്പന്മാരും, മാളികപ്പുറങ്ങളും അന്നേ ദിവസം ഇരുമുടികെട്ടുകൾ നിറച്ചു. ഗുരുസ്വാമിമാരായ ഗോപാല പിള്ള, വിപിൻ പിള്ള ഇരുമുടികെട്ടുകൾ നിറയ്ക്കാനും, കെട്ടുമുറുക്കിനും നേതൃത്വം നൽകി. പുലർച്ചെ മുതൽ ശരണം വിളികളാൽ മുഖരിതമായ ക്ഷേത്രത്തിലെ സ്പിരിച്ചൽ ഹാളിൽ, ഇരുമുടി കെട്ടുനിറയിൽ പങ്കെടുക്കുവാൻ അഞ്ഞുറിലധികം ഭക്ത ജനങ്ങൾ എത്തിച്ചേർന്നിരുന്നു.ക്ഷേത്രത്തിനുള്ളിലെ കലശ പൂജകളും, വിഗ്രഹഅലങ്കാരങ്ങളും, ക്ഷേത്ര പൂജാരികളായ,വാസുദേവൻ തിരുമേനിയും, പരമേശ്വരൻ തിരുമേനിയും നിർവഹിച്ചു.
