ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം വിപുലമായ പരിപാടികളോടെ നവംബർ ആറിന് സംഘടിപ്പിച്ചിരിക്കുന്നു. ന്യൂജേഴ്‌സിയിലെ ആംബർ റെസ്റ്റോറൻറ്റിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വേൾഡ് മലയാളി കൗൺസിലിന്റെ ജന്മസ്ഥലമായ ന്യൂജേഴ്‌സിയിൽ ഇക്കുറി വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് സംഘാടകർ കേരളപ്പിറവി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ന്യൂയോർക്, ഇന്ത്യൻ കോൺസുൽ ശ്രീ ബിജേന്ദർ കുമാർ ചീഫ് ഗസ്റ്റായ പ്രോഗ്രാമിൽ ഇന്ത്യയിൽ നിന്നുള്ള ഭിന്നശേഷിക്കാരായ യുവാക്കൾ അവതരിപ്പിക്കുന്ന ഗാനാലാപനം, ന്യൂജേഴ്‌സി ന്യൂയോർക് മേഖലയിലെ അനുഗ്രഹീത കലാകാരൻമാർ ഒരുക്കുന്ന കലാവിസ്മയങ്ങൾ, കുരുന്നുകളുടെ കേരള പിറവിദിനത്തോടനുബന്ധിച്ചുള്ള പരിപാടി, ഇന്ററാക്ടിവ് ഗെയിം, ഡി ജെ മുതലായവയാണ് പ്രോഗ്രാമിന്റെ പ്രധാന ആകർഷണങ്ങൾ അടുത്തയിടെ കാലയവനികക്കുള്ളിൽ മറഞ്ഞ പ്രശസ്ത ജേർണലിസ്റ് ഫ്രാൻസിസ് തടത്തിലിന് ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനത്തോടനുബന്ധിച്ചു “Excellence in Journalism ” അവാർഡും സമ്മാനിക്കും വേൾഡ്…
Category: AMERICA
അറ്റോർണി ജസ്റ്റിൻ ജോസഫിന്റെ സംസ്കാരം നവംബർ 12 ശനിയാഴ്ച
ഡാളസ്: ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ട അവിവാഹിതനായ യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫിന്റെ (35) സംസ്കാരം നവംബർ 12 ശനിയാഴ്ച്ച. ഡാളസിലെ സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ (2650 E Scyene Rd, Mesquite, TX 75181) വെച്ച് രാവിലെ 9 മണിക്ക് സംസ്കാര ശുശ്രുഷ ഫിലിപ്പോസ് മാർ സ്തേഫനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് 1.30 ന് സംസ്കാരം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019). ഡാളസ് കരോൾട്ടണിൽ താമസിക്കുന്ന പുനലൂർ വെട്ടിത്തിട്ട കിഴക്കേതിൽ ജോസഫ് വർഗീസ്,പത്തനംതിട്ട കൂടൽ ഷീല ഭവനിൽ ഷീല ജോസഫ് എന്നിവരാണ് മാതാപിതാക്കൾ. ജെൻസി ജോസഫ് ഏക സഹോദരിയാണ്.
ഐആര്‍എസില്‍ നിന്നും ആനുകൂല്യം; നവംബർ 17വരെ അപേക്ഷിക്കാം
ന്യൂയോര്‍ക്ക്: ഐആർഎസ്സിൽ നിന്നു സമീപകാലത്തു കത്ത് ലഭിച്ചിട്ടുള്ളവർ, അത് അവഗണിക്കരുത്. നിങ്ങള്‍ക്ക് അധിക പണത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്ന കത്തുകളാണിത്. ആയിരക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഉത്തേജക പേയ്മെന്റുകള്‍ക്കും ടാക്‌സ് ക്രെഡിറ്റുകള്‍ക്കും യോഗ്യത നേടുന്ന 9 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കത്തുകള്‍ അയയ്ക്കാന്‍ തുടങ്ങിയെന്ന് ടാക്‌സ് ഏജന്‍സി ഒക്ടോബര്‍ പകുതിയോടെ പ്രഖ്യാപിച്ചിരുന്നു. കത്തുകള്‍ ലഭിച്ചേക്കാവുന്ന ആളുകളെ ട്രഷറിയുടെ ടാക്‌സ് അനാലിസിസ് ഓഫീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍, ഈ വ്യക്തികള്‍ക്ക് വളരെ കുറഞ്ഞ വരുമാനമുള്ളതിനാല്‍ അവരുടെ നികുതികള്‍ ഫയല്‍ ചെയ്യേണ്ടതില്ല. 2021 റിക്കവറി റിബേറ്റ് ക്രെഡിറ്റ്, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ്, സമ്പാദിച്ച ആദായ നികുതി ക്രെഡിറ്റ് എന്നിവയ്ക്കായി ചില അമേരിക്കക്കാര്‍ക്ക് ഇപ്പോഴും പണം ക്ലെയിം ചെയ്യാമെന്ന് ഐആര്‍എസ് പ്രഖ്യാപിച്ചു. നികുതിദായകര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നതിന് സൗജന്യ ഫയല്‍ പ്രയോജനപ്പെടുത്താന്‍ നവംബര്‍ 17 വരെ സമയമുണ്ട്. നോ-ചാര്‍ജ് സോഫ്റ്റ്വെയര്‍ നവംബര്‍ പകുതി വരെ ഐആര്‍എസ്…
കാമുകിയടക്കം നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യ ചെയ്തു
മെരിലാന്റ്: കാമുകിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യ ചെയ്തു. മെരിലാന്റില്‍ ലാപ്ലാറ്റാ റസിഡൻഷ്യൽ ഹോമിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. യുവതിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് അഞ്ചു പേരുടെയും മൃതദേഹം വീടിനു മുൻപിൽ കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത്. സാറാ മാൻ (25), സഹോദരൻ കെയ്‌മാൻ (18), അമ്മ സൊമാലി മാൻ (40) യവോൻ വാട്ട്സൻ (28) എന്നിവരെയാണു സാറയുടെ കാമുകനായ ആൻഡ്ര സാലിസ് (28) വീട്ടിൽ അതിക്രമിച്ചു കയറി വെടിവച്ചു കൊലപ്പെടുത്തിയത്. തുടർന്ന് ആൻഡ്രയും സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നു ചാൾസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. മരിച്ചവരുടെ ശരീരത്തിൽ പരുക്കുകൾ ഉണ്ടായിരുന്നതായി ഓഫിസ് അറിയിച്ചു. വീട്ടിലുണ്ടായിരുന്ന രണ്ടു കുട്ടികളെ ആദ്യം കണ്ടെത്താനായില്ലെങ്കിലും പിന്നീട് ഇവരെ വിവിധ സ്ഥലങ്ങളിൽ സുരക്ഷിതരായി കണ്ടെത്തി. കൊലപാതകത്തിലേക്ക് ആൻഡ്രിയെ നയിക്കുന്നതിനു തക്കതായ കാരണം എന്തായിരുന്നു എന്നു കണ്ടെത്തുന്നതിനു കുടുംബാംഗങ്ങളെയും കൂട്ടുകാരെയും പൊലീസ്…
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്ററിന് നവനേതൃത്വം
ഡാളസ്: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഡാളസ് ചാപ്റ്ററിന് നവനേതൃത്വം. വടക്കെ അമേരിക്കയിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കക്ക് 9 ചാപ്റ്ററുകൾ ഉണ്ട്. ഷാജി രാമപുരം – പ്രസിഡന്റ്, സജി സെബാസ്റ്റ്യൻ കുര്യൻ (സ്റ്റാർലൈൻ സജി) – സെക്രട്ടറി, തോമസ് കോശി (ട്രഷറർ), രവികുമാർ കേശവൻ എടത്വ – വൈസ് പ്രസിഡന്റ്, മാർട്ടിൻ വിലങ്ങോലിൽ – ജോയിന്റ് സെക്രട്ടറി. എബ്രഹാം തോമസ്, ജോസ് പ്ലക്കാട്ട് (ബോർഡ് മെമ്പേഴ്‌സ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സെമിനാർ നവംബർ 12 ന്; ഡോ ജോർജ് കാക്കനാട്ട് പ്രബന്ധാവതാരകൻ
ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സൂം പ്ലാറ്റുഫോമിൽ നവംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. “Study of Cross-Cultural Differences and Acculturation Aspects of Second Generation Indian Americans” എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോക്ടർ ജോർജ് കാക്കനാട് പ്രബന്ധം അവതരിപ്പിക്കും. സമൂഹത്തിൽ വളരെ ചർച്ചചെയ്യപ്പെടുന്ന ആനുകാലിക പ്രസക്തമായ ഈ വിഷയത്തെ ആസ്പദമാക്കി സമർപ്പിച്ച തീസീസിനാണ് ജോർജ് കാക്കനാട്ടിനു കഴിഞ്ഞ മാസം ഉത്തർ പ്രദേശ് അലഹബാദിലുള്ള സാം ഹിഗ്ഗിൻ ബോട്ടം യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്. അമേരിക്കൻ മലയാള മാധ്യമരംഗത്ത് പ്രശസ്തരും പ്രഗത്ഭരുമായ ജോയിച്ചൻ പുതുക്കളം, മൊയ്തീൻ പുത്തൻചിറ, ജിൻസ്മോൻ സക്കറിയ, എബ്രഹാം മാത്യു (കൊച്ചുമോൻ) എന്നിവർ സെമിനാറിൽ പാനലിസ്റ്റ്കളാണ്. ലോകത്തിന്റെ…
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ കേരള ദിനാഘേഷങ്ങള്‍ നവംബര്‍ 6-ന്
ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 66ാം വാര്‍ഷികം ഫിലഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം നവംബര്‍ 6 ഞായറാഴ്ച വൈകുന്നരം 4:30 മുതല്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ (9726 ബസല്‍റ്റന്‍ അവന്യൂ, യുണിറ്റ് 1) 19115 ല്‍ വെച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ഞായറാഴ്ച വൈകുന്നരം 4:30 ന് ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പ്രശസ്ത സിനിമാ താരം സോന നായര്‍ മുഖ്യാതിഥിയായിരിക്കും. ഫിലഡല്‍ഫിയായിലെ സാമുഹിക, സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗവും തുടര്‍ന്ന് കേരളത്തനിമയാര്‍ന്ന കലാസംസ്ക്കാരിക പരിപാടികളും ഉണ്ടായിരിക്കും. സമ്മേളനത്തില്‍വച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ കാലം ചെയ്ത ഫിലിപ്പോസ് മാര്‍ ക്രിസ്‌തോസ്തം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ തിരുവല്ല വൈ.എം.സി.എയും ചേര്‍ന്ന് തുടങ്ങിവച്ച വികാസ് സ്കൂള്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ട്രൈസ്റ്റേറ്റ് അംഗങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുക തിരുവല്ല വൈ.എം.സി.എ പ്രതിനിധിക്ക് കൈമാറി ഈ വര്‍ഷത്തെ…
പിരിച്ചുവിടലുകളെ ന്യായീകരിച്ച് എലോൺ മസ്‌ക്; ട്വിറ്ററിന് പ്രതിദിനം 4 മില്യൺ യുഎസ് ഡോളറിലധികം നഷ്‌ടമാകുന്നുവെന്ന്
വാഷിംഗ്ടൺ: ട്വിറ്റർ ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച തന്റെ തീരുമാനത്തെ ന്യായീകരിച്ച്, മൈക്രോ ബ്ലോഗിംഗ് സൈറ്റിന് പ്രതിദിനം 4 മില്യൺ യുഎസ് ഡോളറിലധികം നഷ്ടം സംഭവിക്കുന്നതായി ടെസ്‌ല സിഇഒ എലോൺ മസ്‌ക് പറഞ്ഞു. “Twitter-ന്റെ പ്രാബല്യം കുറയ്ക്കുന്നതിനെക്കുറിച്ച്, നിർഭാഗ്യവശാൽ, കമ്പനിക്ക് പ്രതിദിനം 4 മില്ല്യണ്‍ ഡോളറിൽ കൂടുതൽ നഷ്ടപ്പെടുമ്പോൾ മറ്റ് മാർഗമില്ല. പുറത്തുകടന്ന എല്ലാവർക്കും 3 മാസത്തെ പിരിഞ്ഞു പോകല്‍ ആനുകൂല്യം വാഗ്ദാനം ചെയ്തു, ഇത് നിയമപരമായി ആവശ്യമുള്ളതിനേക്കാൾ 50% കൂടുതലാണ്,” ട്വിറ്ററിലൂടെ എലോൺ മസ്‌ക് പറഞ്ഞു. “വീണ്ടും വ്യക്തമായി പറഞ്ഞാൽ, ഉള്ളടക്ക മോഡറേഷനോടുള്ള ട്വിറ്ററിന്റെ ശക്തമായ പ്രതിബദ്ധത തീർത്തും മാറ്റമില്ലാതെ തുടരുന്നു. വാസ്തവത്തിൽ, ഈ ആഴ്ച ചില സമയങ്ങളിൽ വിദ്വേഷജനകമായ സംസാരം കുറയുന്നതായി ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു, പത്രങ്ങളിലൂടെ നിങ്ങള്‍ വായിക്കുന്നതിന് വിരുദ്ധമായി,” അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച, പിരിച്ചുവിടൽ ആരംഭിക്കുമെന്ന് ട്വിറ്റർ ജീവനക്കാരെ ഒരു ഇമെയിലിലൂടെയാണ് അറിയിച്ചതെന്ന്…
ഷിക്കാഗോ മലയാളി അസോസിയേഷന്‍ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്‍വെന്‍ഷന്‍ നടത്തുന്നു
ഷിക്കാഗോ: നോര്‍ത്തമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജന്മമെടുത്തിട്ട് 50 വര്‍ഷമായതിന്റെ ഭാഗമായി വിപുലമായ രീതിയില്‍ 2023 ജൂണ്‍ 23 ശനിയാഴ്ച കണ്‍വെന്‍ഷന്‍ നടത്തുന്നതിന് തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ നടത്തുന്നതിന്റെ ഭാഗമായി കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ലെജി പട്ടരുമഠത്തെ തിരഞ്ഞെടുത്തു. സുവനീര്‍ ചീഫ് എഡിറ്റര്‍- അനില്‍ ശ്രീനിവാസന്‍, ഫിനാന്‍ഷ്യല്‍ ചെയര്‍മാന്‍-ജോണ്‍സണ്‍ കണ്ണൂക്കാടന്‍, കോ-ചെയര്‍ പേഴ്‌സണ്‍-ഷൈനി തോമസ്, കണ്‍വെന്‍ഷന്‍ സെക്രട്ടറി-ഡോ.സിബിള്‍ ഫിലിപ്പ്, കണ്‍വെന്‍ഷന്‍ ട്രഷറര്‍-വിവീഷ് ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു. കണ്‍വെന്‍ഷന്റെ ഭാഗമായി അന്നേദിവസം ഡിബേറ്റ്, വിവിധ മീറ്റിംഗ്, ബിസിനസ് മീറ്റിംഗ്, ചര്‍ച്ച, ക്ലാസുകള്‍, ഡിന്നര്‍, പ്രൊഫഷ്ണല്‍ പ്രോഗ്രാം എന്നിവയുണ്ടായിരിക്കുന്നതാണ്. അസോസിയേഷന്‍ 250-ലധികം പേജുള്ള ഒരു സുവനീര്‍ പ്രകാശം ചെയ്യുന്നതുമാണ്. പ്രസ്തുത സുവനീറില്‍ അസോസിയേഷന്റെ ആദ്യകാല വിവരണങ്ങള്‍, ജനറല്‍ ഇന്‍ഫര്‍മേഷന്‍, നാഷ്ണല്‍ അസോസിയേഷന്‍, അമേരിക്കയിലെ മറ്റു ലോക്കല്‍ സംഘടനകളുടെ ഇന്‍ഫര്‍മേഷന്‍, കഥാസമാഹാരം, മറ്റു വിവരണങ്ങളുള്‍പ്പെടെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള ഒരു…
രാജേഷ് കല്ലിങ്കൽ മന്ത്ര കണക്ടിക്കട്ട് റീജിയണൽ കോ ഓർഡിനേറ്റർ
കണക്ടിക്കട്ടിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ രാജേഷ് കല്ലിങ്കലിനെ, മന്ത്രയുടെ കണക്ടിക്കട് റീജിയണൽ കോ ഓർഡിനേറ്ററായി തെരഞ്ഞെടുത്തു എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു. കണക്ടിക്കട്ടിലെ പ്രമുഖ സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിലെ സജീവ സാന്നിധ്യമായ അദ്ദേഹം രണ്ടു വർഷമായി ഡയറക്ടർ ബോർഡിൽ പ്രവർത്തിച്ചു വരുന്നു. തൊഴിൽപരമായി ട്രാവലേഴ്സ് ഇൻഷുറൻസ് കമ്പനിയിലെ സീനിയർ ഡയറക്ടറാണ്. തൃശൂർ സ്വദേശിയായ രാജേഷ് ഭാര്യയും രണ്ടു മക്കളോടുമൊപ്പം ഹാര്‍ട്ട്ഫോര്‍ഡില്‍ താമസിക്കുന്നു. കലാ പ്രവർത്തനങ്ങളിൽ തല്പരനായ രാജേഷ് ഒരു ഗായകൻ കൂടിയാണ്.
