ഫിലഡല്‍ഫിയ: നാരകത്താനി പടുതോട്ട് പി.വി. ഫിലിപ്പിന്റെ ഭാര്യ ഗ്രേസി ഫിലിപ്പ് (78) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. പരേത കുമ്പനാട്ട് വേങ്ങപറമ്പില്‍ കുടുംബാംഗമാണ്. ഡെലവേർ വാലി സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് അംഗമാണ്. മക്കള്‍: ഷീല, ഷീജ, ഷിബു. മരുമകന്‍: പരേതനായ ഡോ. സുകു സഖറിയ. കൊച്ചു മക്കള്‍: കിരണ്‍, നവിന്‍. സംസ്‌കാരം പിന്നീട്. വിവരങ്ങൾക്ക്: 610 608 9867
Category: AMERICA
ദീപപ്പൊലിമയിൽ നിറഞ്ഞ് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രം ദീപാവലി ആഘോഷിച്ചു
ചിക്കാഗോ: അന്ധകാരത്തില്‍ നിന്നു പ്രകാശത്തിന്റെ സുതാര്യതയിലേക്കു മാനവരാശിയെ കൈപിടിച്ചാനയിക്കുന്ന മഹോത്സവമായ ദീപാവലി രാവിൽ, ചിരാതുകളില്‍ ദീപങ്ങൾ തെളിച്ചും, പടക്കങ്ങൾ പൊട്ടിച്ചും, മധുരം വിതരണം ചെയ്തും, ദാണ്ടിയ നൃത്തമാടിയും അതിവിപുലമായി ഈ വർഷത്തെ ദീപാവലി ഉത്സവം വന്‍ ഭക്തജന പങ്കാളിത്തത്തോടെ ഗീതാമണ്ഡലം തറവാട്ടില്‍ ആഘോഷിച്ചു. പ്രധാന പുരോഹിതൻ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പ് സ്വാമിയുടെ നേതൃത്വത്തിൽ, ശ്രീ മഹാഗണപതി പൂജയോടെ ആരംഭിച്ച ദീപാവലി ആഘോഷങ്ങൾക്ക് ശേഷം കാലപുരുഷനായ ശ്രീ മഹാവിഷ്ണുവിനും, സർവ്വ ഐശ്വര്യദായകിയായ ശ്രീ മഹാലക്ഷ്മിക്കും ദീപാവലി വിശേഷാൽ പൂജകളും, കുട്ടികളും മുതിർന്നവരും ചേർന്ന് ശ്രീ ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ഭജനയും നടത്തി. തുടർന്ന് നിലവിളക്കിലെ ദീപത്തില്‍ നിന്നും പകര്‍ന്ന അഗ്‌നിനാളങ്ങള്‍ കൊണ്ട് ഗീതാമണ്ഡലം കുടുംബത്തിലെ അമ്മമാരും, സഹോദരിമാരും, കുട്ടികളും നൂറിലേറെ ചിരാതുകളിൽ നന്മയുടെ, ഐശ്വര്യത്തിന്റെ, ജ്ഞാനത്തിന്റെ ദീപങ്ങൾ തെളിച്ചു. തുടർന്ന് ശ്രീമതി മണി ചന്ദ്രൻ സംഘടിപ്പിച്ച ദാണ്ടിയാ…
MMVS ന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് സ്കോളർഷിപ് ജേതാക്കളെ തിരഞ്ഞെടുത്തു
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്ത് മറിയം വനിതാ സമാജം 40-ാം വാർഷികം ആഘോഷിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മോർ നിക്കളാവോസിന്റെയും, മലങ്കര ഓർത്തഡോക്സ് സഭ , മാർത്ത് മറിയം വനിതാ സമാജം (MMVS)) വൈസ് പ്രസിഡന്റ് ഫാ . എബി പൗലോസിന്റെയും നേതൃത്വത്തിലായിരുന്നു വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി സുവനീറും പ്രസിദ്ധീകരിച്ചിരുന്നു. ഭദ്രാസനത്തിൽ സമാജം രൂപീകൃതമായി 40 വർഷം പിന്നിടുമ്പോൾ, 40 വർഷം പൂർത്തിയാക്കിയ എല്ലാവരെയും ആദരിച്ചു. ഫിലാഡൽഫിയ അൻ റൂ (UNRUHE)പള്ളിയിൽ കൂടിയ യോഗത്തിലായിരുന്നു ആഘോഷങ്ങൾ. വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 50 കുട്ടികളെ സ്കോളർഷിപ് നൽകിയും ആദരിച്ചത് . ഒരു ലക്ഷം രൂപയുടെ 50 സ്കോളർഷിപ്പുകളാണ് നൽകുന്നത്. വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നവരും മതപരമായി ആഴത്തിലുള്ള ബോധ്യങ്ങളും അക്കാദമിക് വൈഭവവും വ്യക്തിപരമായ മികവും കൈമുതലായുള്ളവരും തൊഴിലധിഷ്ഠിത മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ…
സിഖ് പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിക്കു വധശിക്ഷ വിധിച്ചു
വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിൽ ആദ്യമായി തലപ്പാവ് ധരിക്കാൻ അനുവദിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ സിഖ് പോലീസ് ഓഫീസർ സന്ദീപ് ധലിവാളിന്റെ കൊലയാളി റോബർട്ട് സോളിസിനെ വധശിക്ഷകു വിധിച്ചു . ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ക്രിമിനൽ കോടതിയാണ് 50 കാരനായ പ്രതിയെ ശിക്ഷിച്ചത്. 30 മിനിറ്റ് നീണ്ട വാദത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. അഭിഭാഷകനില്ലാതെയാണ് പ്രതി കോടതിയിൽ ഹാജരായത്. “കൊലപാതകത്തിൽ ഞാൻ കുറ്റക്കാരനാണെന്ന് നിങ്ങൾ വിശ്വസി2004 ക്കുന്നതിനാൽ, എനിക്ക് വധശിക്ഷ ലഭിക്കുമെന്ന് ഞാൻ കരുതുന്നു,” സോളിസ് പ്രതികരിച്ചു. 2019ൽ അമേരിക്കയിലെ ടെക്‌സാസിൽ നടന്ന വെടിവെപ്പിലാണ് സന്ദീപ് ധലിവാൾ കൊല്ലപ്പെട്ടതു .. ഈ കേസിൽ സോളിസ് അറസ്റ്റ് ചെയ്തു മൂന്ന് വർഷത്തിന് ശേഷമാണ് വിധി വന്നത്. 10 വർഷമായി യുഎസ് പോലീസിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനായിരുന്നു സന്ദീപ് ധലിവാൾ. ശിക്ഷിക്കപ്പെട്ട പ്രതി 2002 ൽ തട്ടി കൊണ്ട്…
യൂറോപ്പിൽ പുതിയ ആണവായുധങ്ങൾ യുഎസ് വിന്യസിച്ചതിനെ റഷ്യ അപലപിച്ചു
യൂറോപ്പിലെ നേറ്റോ താവളങ്ങളിൽ നവീകരിച്ച യുഎസ് ബി61 തന്ത്രപരമായ ആണവായുധങ്ങൾ അതിവേഗം വിന്യസിക്കുന്നതിനെ റഷ്യ അപലപിച്ചു. ഈ നീക്കം “ആണവ പരിധി” കുറയ്ക്കുമെന്നും മോസ്കോയുടെ സൈനിക പദ്ധതികൾ പരിഷ്കരിക്കാൻ പ്രേരിപ്പിക്കുമെന്നും പറഞ്ഞു. ആണവായുധങ്ങൾ (യൂറോപ്പിലെ ഫ്രീ-ഫാൾ ബോംബുകൾ) നവീകരിക്കാനുള്ള പദ്ധതികൾ അവഗണിക്കാനാവില്ലെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഗ്രുഷ്കോയെ ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. “യുണൈറ്റഡ് സ്റ്റേറ്റ്സ് അവയെ നവീകരിക്കുന്നു, അവയുടെ കൃത്യത വർദ്ധിപ്പിക്കുകയും ന്യൂക്ലിയർ ചാർജിന്റെ ശക്തി കുറയ്ക്കുകയും ചെയ്യുന്നു. അതായത്, അവർ ഈ ആയുധങ്ങളെ ‘യുദ്ധഭൂമി ആയുധങ്ങളാക്കി’ മാറ്റുകയും അതുവഴി ആണവ പരിധി കുറയ്ക്കുകയും ചെയ്യുന്നു,” ഗ്രുഷ്കോ പറഞ്ഞു. യൂറോപ്യൻ താവളങ്ങളിൽ എത്തുന്ന പുതിയ ആയുധങ്ങൾക്കൊപ്പം B61-ന്റെ ആധുനികവൽക്കരിച്ച പതിപ്പായ B61-12-ന്റെ വിന്യാസം ത്വരിതപ്പെടുത്തുമെന്ന് യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിന്റെ യോഗത്തിൽ വാഷിംഗ്ടൺ വെള്ളിയാഴ്ച പ്രഖ്യാപിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട്…
നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ മർദിച്ച പ്രതി അറസ്റ്റിൽ
സാൻഫ്രാൻസിസ്കോ : യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സാൻഫ്രാൻസിസ്ക്കോയിലെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് പോൾ പെലോസിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. സംഭവത്തിൽ ഡേവിഡ് വയ്ൻ ഡിപ്പേ (42) അറസ്റ്റിലായതായി ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ബെർകിലിയിൽ നിന്നാണ് പ്രതി ഇവിടെ എത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. നാൻസി എവിടെയാണെന്നു ആക്രോശിച്ചാണ് അക്രമി അകത്തേക്കു തള്ളികയറിയത്. ആ സമയത്തു നാൻസിയുടെ ഭർത്താവ് പോൾ പെലോസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് നടന്ന ആക്രമണത്തിൽ കൈക്കും തലയ്ക്കും ഗുരുതര പരുക്കേറ്റ പോളിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് പോളിന് തലയ്ക്കേറ്റ മുറിവിനു ശസ്ത്രക്രിയ ചെയ്തതായും വലതു കൈക്ക് കാര്യമായ പരുക്കേറ്റിരുന്നുവെന്നും ഹൗസ് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. പോൾ പൂർണ്ണ സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. പ്രതിക്കെതിരെ കൊലകുറ്റശ്രമത്തിന് കേസെടുത്തു. നാൻസി പെലോസിയെ…
പരിഹാസമല്ല പ്രവർത്തനം ആണ് ആവശ്യം: പി.സി. മാത്യു
ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാനങ്ങൾ എടുത്ത ശേഷം പൊതു ജനത്തെ ഞങ്ങൾ വല്യ കാര്യങ്ങൾ ചെയ്യുന്നവർ ആണെന്ന് തെറ്റി ധരിപ്പിച്ചു പ്രഹസനം ആക്കുകയല്ല, നേരെ മറിച്ചു സമൂഹത്തിൽ പ്രവർത്തിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്നു വേൾഡ് മലയാളി കൌൺസിൽ മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റും യൂണിഫൈഡ് അമേരിക്ക റീജിയൻ ചെയർമാനും കൂടിയായ പി.സി. മാത്യു പ്രസ്താവിച്ചു. ഗ്രൂപ്പ് എ യുമായുള്ള ബന്ധം, ഉടമ്പടികൾ തെറ്റിച്ചതിനാൽ എം.ഓ.യൂ (Memorandum Of Understanding) പിൻവലിച്ചതിനു ശേഷം കൂടിയ റീജിയന്റെ സൂം മീറ്റിംഗിൽ ആണ് പി.സി. പ്രതികരിച്ചത്. ജോലി ചെയ്യുന്നവന് കൂലി കിട്ടുക എന്നത് ഒരു പൊതു ന്യായം ആണെങ്കിൽ താൻ മുൻകൈ എടുത്തു രൂപീകരിച്ച പ്രൊവിൻസുകൾ ഒന്നും തന്നെ വിട്ടുപോകുകയില്ല. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാൾക്ക് മാത്രമേ യേശുവിനെ ഒറ്റികൊടുക്കുവാൻ കഴിഞ്ഞുള്ളു. ബാക്കി 11 പേരും യേശുവിന്റെ കൂടെ നിൽക്കുകയും ജീവൻ…
വെസ്റ്റേൺ കാനഡ മലയാളി ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു
2022 ഒക്ടോബർ 15, 16 തീയതികളിൽ കേരള ബാഡ്മിന്റൺ ഫ്രണ്ട്സ് ഓഫ് കാൽഗറിയും മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറിയും സംയുക്തമായി ആതിഥേയത്വം വഹിച്ച വെസ്റ്റേൺ കാനഡയിലെ മലയാളികൾക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ബാഡ്മിന്റണിന് ടൂർണമെന്റിന് കാൽഗറി മലയാളികൾ സാക്ഷ്യം വഹിച്ചു. ശനിയാഴ്ച, U10, U15, U20, മിക്‌സഡ് ഡബിൾസ് എന്നീ മത്സരങ്ങൾ ഉണ്ടായിരുന്നു, ഞായറാഴ്ച മുതിർന്നവർക്കുള്ള ഡബിൾസ് ഫോർമാറ്റ് നടത്തപ്പെട്ടു, ഗ്രൂപ്പ് ഘട്ടങ്ങൾക്ക് ശേഷമുള്ള റാങ്കിംഗിനെ അടിസ്ഥാനമാക്കി 4 ഡിവിഷനുകളായി മുന്നേറി. രണ്ട് ദിവസങ്ങളിലെ എല്ലാ ഫോർമാറ്റുകളിലുമുള്ള വിജയികളുടെ പട്ടിക ചിത്രങ്ങൾ സഹിതം നൽകിയിരിക്കുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാൽഗറിയിലെ കായികരംഗത്തെ വളർത്തുന്നതിന് സകുടുംബം പ്രവർത്തിച്ച ബാബു പോളിന് അഭിനന്ദിച്ച് പ്രത്യേക സ്മരണികയും സമ്മാനിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്ക് പ്രത്യേക പരാമർശവും അഭിനന്ദനവും അർഹിക്കുന്നു. രണ്ട് ദിവസത്തേക്ക് ടൂർണമെന്റ് സൺറിഡ്ജ് ബാഡ്മിന്റൺ സെന്ററിൽ…
വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാർത്ഥികൾ മരിച്ചു; 5 പേർക്ക് പരിക്കേറ്റു
ഷെഫീല്‍ഡ് (മാസച്യുസെറ്റ്സ്): ഷെഫീൽഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെർക്‌ഷെയർ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ പ്രസ്താവന പ്രകാരം, ചൊവ്വാഴ്ച പുലർച്ചെ 5:30 ഓടെ വടക്കോട്ടു പോയിരുന്ന ഒരു ടൊയോട്ട സിയന്നയും തെക്കോട്ട് പോയിരുന്ന ഷെവർലെ സിൽവറഡോയും പൈക്ക് റോഡിന് സമീപം റൂട്ട് 7-ൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ആറുപേർ യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹെവനിലെയും ഒരാൾ സേക്രട്ട് ഹാര്‍ട്ട് യൂണിവേഴ്സിറ്റിയിലെയും വിദ്യാർഥിയാണ്. അപകടത്തിൽ പ്രേംകുമാർ റെഡ്ഢി ഗോഡ (27), പവാനി ഗുല്ലപ്പള്ളി(22), സായ് നരസിംഹ പട്ടംസെട്ടി (22) എന്നീ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചീഫ് മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് മൃതദേഹങ്ങൾ ഏറ്റെടുത്തു. പരിക്കേറ്റ മനോജ് റെഡ്ഢി ദോണ്ട (23), ശ്രീധർ റെഡ്ഢി ചിന്തകുൻത (22), വിജയ് റെഡ്ഢി ഗമ്മാല (23), ഹിമ…
റഷ്യ – യുക്രെയിൻ യുദ്ധം: പുത്തിക്കാരൻ മത്തായിച്ചന്റെ റോളിലോ ഇന്ത്യ ? (പ്രതികരണം)
മത്തായിച്ചന്റെ പുത്തി പണ്ടേ പ്രസിദ്ധമാണ്. മത്തായിച്ചൻ വള്ളി നിക്കറുമിട്ട് നടന്ന കാലത്തേ തുടങ്ങിയതാണ് ഈ മുടിഞ്ഞ പുത്തി. മകന്റെ പുത്തിയെപ്പറ്റി മത്തായിച്ചന്റെ അമ്മ നാട്ടുകാരോട് പറഞ്ഞിരുന്ന ഒരു വാചകമുണ്ട്.. “വയസ്സ് പതിനൊന്നേ ആയുള്ളെങ്കിലെന്താ ഫയങ്കര പുത്തിയാണെന്നേ.. ഉച്ചയാവുമ്പും ഉറിയേലൊട്ടു ചൂണ്ടി ‘ഉം, ഉം‘ എന്ന് കാട്ടും !” മത്തായിച്ചൻ വളർന്നതോടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മത്തായിച്ചൻ മാറി. ഏതൊരു കുഴഞ്ഞ പ്രശ്നവും മത്തായിച്ചന്റെ മുമ്പിൽ കിട്ടുകയേ വേണ്ടൂ, തന്റെ കഷണ്ടിത്തലയിൽ വിരലോടിക്കുന്നതിനിടയിൽ പിറകിൽ നിന്ന് നാലഞ്ച് നരച്ച മുടികൾ പറിച്ചെടുത്തുകൊണ്ട് മത്തായിച്ചൻ പരിഹാരം നിർദ്ദേശിച്ചിരിക്കും. “കഞ്ഞി കുടിക്കാൻ മാർഗ്ഗമില്ലെന്നോ ? ഒരുപ്പുമാങ്ങാ അങ്ങട് തൊട്ടു കൂട്ട്. “ “തൊട്ടി കിണറ്റിൽ പോയെന്നോ? വെള്ളം വറ്റിച്ചിട്ട് തൊട്ടിയെടുക്ക്.. ” എന്നിങ്ങനെ പോയി മത്തായിച്ചന്റെ നിർദ്ദേശങ്ങൾ . അങ്ങിനെയിരിക്കെയാണ് മത്തായിച്ചന്റെ ഒരയൽക്കാരൻ ഒരുപ്പുമാങ്ങാ ഭരണി കഴുകി വെള്ളം തോരാനായി വെയിലത്ത് വച്ചതും,…
