മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ വെസ്റ്റ് വിർജീനിയ ഗവർണർ ഒപ്പുവച്ചു

വെസ്റ്റ് വിർജീനിയയിലെ റിപ്പബ്ലിക്കൻ ഗവർണർ ജിം ജസ്റ്റിസ് സംസ്ഥാനത്തു മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ഒരു നിയമത്തിൽ ഒപ്പുവച്ചു. മതപരമായ ആചാരങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ നിയന്ത്രിക്കുന്നതിൽ നിന്ന് സർക്കാരിനെ തടയുക എന്ന ലക്ഷ്യമിട്ടുള്ള ഒരു നിയമനിർമ്മാണമാണിതെന്നു ഗവർണർ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ വ്യക്തിയുടെ മതസ്വാതന്ത്രത്തിനുമേൽ അത്യന്താപേക്ഷിതമല്ലെങ്കിൽ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും ഭരണകൂടത്തെ വിലക്കുന്ന വകുപ്പുകൾ നിയമതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന പൗരന്മാർക്ക് ഭരണകൂടത്തിനോ അതിന്റെ രാഷ്ട്രീയ ഉപവിഭാഗങ്ങൾക്കോ എതിരെ, ഏതെങ്കിലും ജുഡീഷ്യൽ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് നടപടികൾ സ്വീകരിക്കുന്നതിനുള്ള അവസരം അനുവദിച്ചിരിക്കുന്നു. സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ, ചെലവുകൾ, ന്യായമായ അറ്റോർണി ഫീസിന്റെ റീഇംബേഴ്സ്മെന്റ് എന്നിവ പരിമിതപ്പെടുത്തുന്നതിനുള്ള വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ഫെഡറൽ നിയമങ്ങൾ ലംഘിച്ച് ഗർഭച്ഛിദ്രത്തിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ചതിനു ഭരകൂടത്തിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്നിരുന്നു . മാത്രമല്ല ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്‌ബിഐ)…

ഭക്തജനങ്ങള്‍ക്ക്‌ സായൂജ്യമേകി പത്താമത് ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല മഹോത്സവം

ചിക്കാഗോ: ഭക്തജനങ്ങള്‍ക്ക്‌ സായൂജ്യമേകി പത്താമത് ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല മഹോത്സവം ആഘോഷിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങളേതുമില്ലാതെ വിപുലമായി പൊങ്കാല നടക്കുന്നത്. അമ്മേ നാരായണ, ദേവി നാരായണ മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങൾ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷങ്ങളിൽ പങ്കെടുത്ത് ധന്യരായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, പൊങ്കാല വൃതശുദ്ധി കാത്തുകൊണ്ടും, ദേവി നാമ ജപങ്ങൾ ഉരുക്കഴിച്ചു കൊണ്ടുമാണ് ഓരോ ഭക്തരും പൊങ്കാലക്കായി മാനസികമായി തയ്യാറായത്. ശനിയാഴ്ച്ച ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾ ലളിത സഹസ്രനാമം പാരായണം ചെയ്ത് ആദിപരാശക്തിയിൽ നിന്നും പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങി. ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്, മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയ ശേഷം ആയിരുന്നു. തുടര്‍ന്ന് ദേവിയെ ആവാഹനം ചെയ്ത്…

കലാവേദി യു.എസ്.എ മ്യൂസിക്കല്‍ എക്ട്രാവാഗന്‍സ ജൂണ്‍ മൂന്നിന്

ന്യൂയോര്‍ക്ക്: കോവിഡ് കാല ഇടവേളയ്ക്കുശേഷം അത്യധികം വ്യത്യസ്തമായ സംഗീത പരിപാടിയുമായി കലാവേദി ന്യൂയോര്‍ക്കില്‍ വേദിയൊരുക്കുന്നു. സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ നെറുകയില്‍ എത്തിക്കുന്ന ഈ സംഗീതമേളയില്‍ അഞ്ചു പാട്ടുകാരും, എട്ടോളം വാദ്യവിദഗ്ധരും പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ആദ്യമായി കംപോസ് ചെയ്ത് അവതരിപ്പിക്കുന്ന ഗാനങ്ങള്‍ കേള്‍ക്കാനുള്ള ഭാഗ്യവും പ്രേക്ഷകര്‍ക്കുണ്ടാകും. അത്തരത്തില്‍ രണ്ട് പുതിയ ഗാനങ്ങളാണ് ഈ വേദിയില്‍ അവതരിപ്പിക്കുന്നത്. ജൂണ്‍ മാസം മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഇര്‍വിന്‍ ആള്‍ട് മാന്‍ (എം.എസ് 172) ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. ഏറെ കീര്‍ത്തിനേടിവരുന്ന ‘നവയുഗ വിസ്മയം’ നവനീത് ഉണ്ണികൃഷ്ണനാണ് മുഖ്യ ഗായകന്‍. അമേരിക്കയില്‍ ജനിച്ചുവളര്‍ന്നുവെങ്കിലും ഭാരതീയ ശാസ്ത്രീയ സംഗീതത്തിലുള്ള നവനീതിന്റെ അറിവും കഴിവും ലോകമാകമാനമുള്ള സംഗീതജ്ഞര്‍ ഏറെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. നവനീതിനൊപ്പം പ്രശസ്തരായ നാല് യുവഗായികമാരും പങ്കെടുക്കുന്നുവെന്നത് പ്രത്യേകതയാണ്. എല്ലത്തരം പാട്ടുകളും ഉള്‍പ്പെടുത്തുന്നതിനാല്‍ എല്ലാവിഭാഗം ആസ്വാദകരേയും സന്തോഷിപ്പിക്കാനുള്ള…

ഇറാനിലെ സ്ത്രീകളുടെ അവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചു ഡാളസിൽ മാർച്ച് സംഘടിപ്പിച്ചു

ഡാളസ് : ഇറാനിലെ സ്ത്രീകളുടെ അവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചു ഡാളസ് ഡൗണ്ടൗന്നിൽ മാർച്ച് സംഘടിപ്പിച്ചു .ഡാലസ് ഡൗണ്ടൗണിലെ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ പ്ലാസയ്ക്ക് സമീപം ഞായറാഴ്ച 100-ഓളം പേർ ഒത്തുചേർന്നാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത് ഈ വാരാന്ത്യത്തിൽ ഇറാനിൽ നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥിനികൾക്ക് വിഷബാധയേറ്റതിനെ അപലപിച്ചുകൊണ്ട് ഈ വാരാന്ത്യത്തിൽ ഓസ്റ്റിൻ, ന്യൂയോർക്ക് സിറ്റി, വാഷിംഗ്ടൺ ഡിസി എന്നിവയുൾപ്പെടെ രാജ്യത്തുടനീളം നടക്കുന്ന നിരവധി പ്രകടനങ്ങളിൽ ഒന്നാണ് ഞായറാഴ്ചത്തെ മാർച്ച്. രാസ വിഷബാധയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനു ക്ലാസ് മുറികളിൽ മാസ്കുകൾ ധരിക്കേണ്ടി വന്ന ഇറാനിയൻ സ്കൂൾ വിദ്യാർത്ഥിനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലിയിൽ പങ്കെടുത്ത ചില കുട്ടികൾ ഗ്യാസ് മാസ്കുകൾ പിടിക്കുകയും ധരിക്കുകയും ചെയ്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഇറാനിലെ സർക്കാർ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രാദേശിക പ്രതിനിധികൾക്ക് ബോധവൽക്കരണം നടത്തുക എന്ന ലക്‌ഷ്യം കൂടി ഞങ്ങൾകുണ്ടെന്നു സംഘാടകരുടെ പ്രതിനിധി…

കെ. എച്.എയുടെ ഫാമിലി പിക്നിക് മാർച്ച് 18 ന്

ഫീനിക്സ് : കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ. എച്.എ. ) ഈ വർഷത്തെ ഫാമിലി പിക്നിക് ശനിയാഴ്ച മാർച്ച് 18 നു നടക്കും. ടെമ്പേ നഗരത്തിലുള്ള കിവാനീസ് പാർക്കിൽ വച്ച് വൈകുന്നേരം 3 മണി മുതലാണ് പിക്‌നിക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മത്സരങ്ങള്‍, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങി കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ആസ്വദിക്കാനുതകുന്ന രീതിയിലാണ് പരിപാടികൾ സജ്ജമാക്കിയിരിക്കുന്നതെന്ന് എന്റർറ്റൈൻമെന്റ്‌ കൺവീനർമാരായ കാർത്തിക ലക്ഷ്മി, നീതു കിരൺ, ശാന്ത ഹരിഹരൻ എന്നിവർ അറിയിച്ചു. കേരളത്തിന്റെ തനതായ മധുരപദാര്‍ത്ഥങ്ങളുടെ പാചക മത്സരം, കുട്ടികളിലെ പാചക കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്വീറ്റ് ആൻഡ് സാവൊറി പാചക മത്സരം എന്നിവ പിക്നിക്കിനു കൂടുതൽ ചാരുത നൽകും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളുമായി പിക്‌നിക്കിനുടനീളം എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുളള പല പുതിയ പരിപാടികളും എന്റർടൈൻമെന്റ്‌ ടീം…

മില്ലെനിയും ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പതിനാലാംമത് വാർഷിക യോഗം ന്യൂയോർക്കിൽ നടന്നു

മില്ലെനിയും ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പതിനാലാം വാർഷിക യോഗം ഫെബ്രുവരി ഇരുപത്തിയാറാം തീയതി ന്യൂയോർക്കിലെ ടേസ്റ്റ് ഓഫ് കേരളാ കിച്ചണിൽ വെച്ചു നടത്തപ്പെട്ടു. പ്രസിഡന്റ്‌ ക്രിസ്റ്റി ജോർജ് യോഗത്തിൽ അദ്ധ്യഷത വഹിച്ചു. നടപ്പു വർഷത്തെ ക്ലബ്‌, സാമ്പത്തിക റിപ്പോർട്ടുകൾ യഥാക്രമം ജോയിന്റ് സെക്രട്ടറി ജെൻസെൻ റോബർട്ട്‌, ട്രെഷറർ റോജി സാം കോശി എന്നിവർ അവതരിപ്പിച്ചു. തുടർന്ന്, കഴിഞ്ഞ വർഷത്തെ കാര്യപരിപാടികളുടെ അവലോകനം നടത്തപ്പെട്ടു. ക്ലബ്ബിന്റെ ഭാവി പരിപാടികൾ കൂടുതൽ കാര്യക്ഷമതയോട് കൂടി നടത്തപെടുത്തുന്നതിനുള്ള അഭിപ്രായങ്ങൾ അംഗങ്ങൾ രേഖപെടുത്തി. വർഷങ്ങളായി നടത്തി വരാറുള്ള ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ്, സ്‌പൈക്ക് വോളിബാൾ ടൂർണമെന്റ്, ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റ് എന്നിവ കൂടുതൽ വിപുലമായി നടത്താൻ യോഗത്തിൽ തീരുമാനമായി. ഇതിനായി എല്ലാ വർഷത്തെയും പോലെ പ്രത്യേക കമ്മറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ചു ക്ലബ്ബിന്റ ചാരിറ്റി വിങ്‌…

നോർത്ത് അമേരിക്ക മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.

ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ എ യുടെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 11 വൈകിട്ട് 6:30 മണിക്ക് സെന്റ് പോൾ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡൻറ് റെവ: ഷൈജു സി ജോയ് മീറ്റിങ്ങിന് അധ്യക്ഷതവഹിച്ചു. യുവജനങ്ങൾ സഭയുടെയും ഇടവകയുടെയും പ്രവർത്തനങ്ങൾക്ക് മുന്നോട്ടുവരണമെന്നും, എങ്കിൽ മാത്രമേ ശക്തമായ സമൂഹത്തെ കെട്ടിപ്പടുക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ എന്നും അധ്യക്ഷപ്രസംഗത്തിൽ അച്ഛൻ യുവ ജനങ്ങളെ ആഹ്വാനം ചെയ്തു. “വൈ മീ ഗോഡ് ” എന്ന വിഷയത്തെ ആസ്പദമാക്കി മിസിസ്സ്: ബിന്ദു കോശി മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ നിരാശയിൽ അകപ്പെട്ട് , കർത്താവേ ഇത് എന്തുകൊണ്ട് എനിക്ക് വന്നു എന്ന് ദൈവത്തെ ചോദ്യം ചെയ്യാതെ,മോശയെപ്പോലെ, ഹന്നായെ പോലെ, പൗലോസിന് പോലെ, പ്രതിസന്ധികളെ ജീവിതത്തിലെ വെല്ലുവിളികൾ ആയി ഏറ്റെടുത്ത്, ദൈവത്തെ കൂടുതൽ അറിയുവാനും അത് ദൈവ…

ഡി. വി. എസ്. സി. വോളിബോള്‍ ടൂര്‍ണമെന്‍റ്: കേരള സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാര്‍

ഫിലാഡല്‍ഫിയ: ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ലബ്ബ് നടത്തിയ ആറാമത് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ കേരള സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. ഗ്രെയ്സ് പെന്‍റക്കോസ്റ്റല്‍ ചര്‍ച്ച് റണ്ണര്‍ അപ് ആയി. ക്രൂസ്ടൗണിലെ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബില്‍ 2023 മാര്‍ച്ച് 4 ശനിയാഴ്ച്ച ഉച്ചക്ക് 1:00 മണി മുതല്‍ നടന്ന പ്രാഥമികറൗണ്ട് മല്‍സരങ്ങളില്‍ കേരള സ്ട്രൈക്കേഴ്സ്, ഡി വി എസ് സി, ഗ്രെയ്സ് പെന്‍റക്കോസ്റ്റല്‍ ചര്‍ച്ച്, യു. ഡി. സ്ട്രൈക്കേഴ്സ് എന്നിങ്ങനെ ട്രൈസ്റ്റേറ്റ് ഏരിയായിലെ 4 വോളിബോള്‍ ടീമുകള്‍ പങ്കെടുത്തിരുന്നു. അന്നേദിവസം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരങ്ങളില്‍ വിജയിച്ച കേരള സ്ട്രൈക്കേഴ്സിനുവേണ്ടി എമില്‍ സാം, ജിതിന്‍ പോള്‍, റോഹന്‍ നൈനാന്‍, സുബിന്‍ ഷാജി, എബിന്‍ ചെറിയാന്‍, മൈക്കിള്‍, ജോയല്‍, ജോര്‍ജ് എന്നിവരാണു കളിച്ചത്.…

ബജറ്റ് കമ്മി നികത്താൻ വൻ നികുതി വർദ്ധനവ് നിർദ്ദേശിച് ജോ ബൈഡൻ

ഫിലാഡൽഫിയ: യുഎസ് കോർപ്പറേഷനുകൾക്കും നിക്ഷേപകർക്കും സമ്പന്നരായ അമേരിക്കക്കാർക്കും വലിയ നികുതി വർദ്ധനവ് നിർദ്ദേശിച്ചു ജോ ബൈഡൻ.വ്യാഴാഴ്ച ഉച്ചയ്ക്ക് ഫിലാഡൽഫിയയിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ തന്റെ ബജറ്റ് പദ്ധതികൾ അവതരിപ്പിച്ചത്.ബജറ്റ് പദ്ധതിയുടെ ഭാഗമായി ഫെഡറൽ കമ്മി ഏകദേശം 3 ട്രില്യൺ ഡോളർ കുറയ്ക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനെത്തുടർന്ന് ജനപ്രതിനിധിസഭ റിപ്പബ്ലിക്കൻമാർ നിയന്ത്രണത്തിലായതിനാൽ, ബജറ്റ് മിക്കവാറും നിയമമാകാൻ സാധ്യതയില്ല . 2024 ൽ രണ്ടാം തവണയും മത്സരിക്കാൻ ഒരുങ്ങുന്ന ബൈഡനു തന്റെ സാമ്പത്തിക കാഴ്ചപ്പാട് സ്ഥാപിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത് ഡെമോക്രാറ്റുകൾ ബജറ്റ് തുക ഗണ്യമായി വെട്ടിക്കുറയ്ക്കാത്തപക്ഷം ഫെഡറൽ വായ്പാ പരിധി ഉയർത്തുന്നതിൽ ഒപ്പുവെക്കില്ലെന്ന് റിപ്പബ്ലിക്കൻമാർ ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞു ബൈഡന്റെ പുതിയ നിർദ്ദേശത്തെ “അശ്രദ്ധവും” “ഗുരുതരവും” എന്ന് വിളിച്ചു റിപ്പബ്ലിക്കൻ ഹൗസ് നേതൃത്വം വ്യാഴാഴ്ച ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി, സർക്കാർ ചെലവുകൾ…

ഗാൽവെസ്റ്റണിൽ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി

ഗാൽവെസ്റ്റൺ, ടെക്സസ് – ഗാൽവെസ്റ്റനിൽ ഞായറാഴ്ച മുങ്ങിമരിച്ച 13 വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി.അടുത്തിടെ ഹോണ്ടുറാസിൽ നിന്ന് ടെക്സസിലേക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാൻ എത്തിച്ചേർന്നവരായിരുന്നു ഇരട്ട സഹോദരങ്ങളെന്നു ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ ചീഫ് പീറ്റർ ഡേവിസ് പറഞ്ഞു. മാതാപിതാക്കൽ നേരത്തെ ഇവിടെയെത്തി ജോലിചെയ്തു അല്പം പണം സമ്പാദിച്ചശേഷം മക്കളെ കൊണ്ടുവരാനായിരുന്ന് എത്രയും വൈകിയതെന്നും കുടുംബംഗകൾ പറഞ്ഞു . ഗാൽവെസ്റ്റൺ ബീച്ചിലെത്തിയ സഹോദരങ്ങളായ ജെഫേഴ്സന്നെയും ജോസ്യു പെരസിനേയും വൈകുന്നേരം 4:30 നാണു പിയറിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനമായി കണ്ടതെന്നു അധികൃതർ പറഞ്ഞു. വൈകിട്ട് അഞ്ചരയോടെയാണ് കുടുംബാംഗങ്ങൾ പോലീസിനെ വിളിച്ചത്. ആൺകുട്ടികൾ അപ്രത്യക്ഷരായതിന് ശേഷം അവർ വെള്ളത്തിൽ വീണത് ആരും കണ്ടില്ലെന്ന് പറയുന്നു. കോസ്റ്റ് ഗാർഡും ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളും പോലീസും അഗ്നിശമനസേനയും ഇഎംഎസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. കൗമാരക്കാർക്ക് നീന്തൽ അറിയില്ലെന്ന് അധികൃതർ പറഞ്ഞു.…