പ്രസിദ്ധ ബിഹേവിയറൽ ശാസ്ത്രന്ജയും ക്ലിനിക്കൽ സൈക്കോളജിസ്റ്റും വെസ്റ്റേൺ യൂണിവേഴ്സിറ്റി (ചിക്കാഗോ) അസിസ്റ്റൻഡ് പ്രൊഫസറും , റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ പെയിൻ മാനേജ്മെൻറ് ഡയറക്ടറും ആയിരുന്ന ഡോക്ടർ ജോസഫ് തോമസ് സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോക്ടർ ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് 2023 പ്രഖ്യാപിച്ചു. നിരവധി എൻട്രലിൽ നിന്നും ഡോക്ടർ ഗംഗ കൈലാസ് പി എച്ച് ഡി യെ ഡോക്ടർ സി ജെ മാത്യൂസ് സീനിയർ കൺസൾട്ട് സർജൻ ഷെയർ യുകെ അധ്യക്ഷനായ ജൂറി തിരഞ്ഞെടുത്ത ഡോക്ടർ സി ജെ മാത്യൂസ് സീനിയർ കൺസൾട്ടൻസ് സർജൻ കേംബ്രിഡ്ജ് ഷെയർ യുകെ അധ്യക്ഷനായ ജൂറി തെരഞ്ഞെടുത്തു. ഡോക്ടർ രംഗ കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ നിന്നും മനശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും ലേണിങ് ഡിസെബിലിറ്റീസ് വിഷയത്തിൽ എം ഫിലും 2022 കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡിയും നേടി 15…
Category: AMERICA
രോഗികളിൽ ചികിത്സ-പ്രതിരോധശേഷിയുള്ള റിംഗ് വോമിന്റെ ആദ്യകേസുകൾ കണ്ടെത്തി
ന്യൂയോർക്ക് :ന്യൂയോർക്ക് നഗരത്തിലെ രോഗികളിൽ ചികിത്സ-പ്രതിരോധശേഷിയുള്ള റിംഗ് വോമിന്റെ ആദ്യ യുഎസ് കേസുകൾ കണ്ടെത്തി.യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഒരു ആന്റിഫംഗൽ-റെസിസ്റ്റന്റ് റിംഗ് വോമിന്റെ ആദ്യത്തെ അറിയപ്പെടുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുകയും അത്തരം അണുബാധകൾക്കായി ജാഗ്രത പാലിക്കാൻ ദാതാക്കളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. കേസുകളുടെ വിശദാംശങ്ങൾ 2023 ഫെബ്രുവരിയിൽ സിഡിസിക്ക് റിപ്പോർട്ട് ചെയ്യുകയും വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പങ്കിടുകയും ചെയ്തു. രോഗികൾ – ന്യൂയോർക്ക് സിറ്റിയിലെ ബന്ധമില്ലാത്ത രണ്ട് മുതിർന്ന സ്ത്രീകൾ – 2021 ലും 2022 ലും രോഗലക്ഷണങ്ങൾ ആദ്യമായി അനുഭവപ്പെട്ടു. ഒരു രോഗിക്ക് അന്താരാഷ്ട്ര യാത്രാ ചരിത്രമൊന്നുമില്ല, ഇത് യുഎസിൽ ചില സമൂഹ വ്യാപനമുണ്ടെന്ന് സൂചിപ്പിക്കുന്നു. . റിംഗ് വോം ഉള്ള രോഗികൾക്ക് പലപ്പോഴും ഉപരിതലത്തിൽ ചുണങ്ങു പോലെ കാണപ്പെടുന്നു, അത് സാധാരണ ചർമ്മത്തിന് ചുറ്റും ഒരു…
അച്ചാമ്മ ജോർജ് ഡാളസിൽ നിര്യാതയായി
ഡാളസ് : മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് നെല്ലിത്തറയിൽ പരേതനായ ജോർജ് വറുഗീസിന്റെ ഭാര്യ അച്ചാമ്മ ജോർജ് (ലില്ലിക്കുട്ടി, 82 വയസ്) ഡാളസിൽ നിര്യാതയായി. പരേത ദീർഘവർഷങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥയായിരുന്നു. തുടർന്ന് ഡാളസിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിക്കവെയാണ് മരണം സംഭവിച്ചത്. സംസ്കാരശുശ്രുഷകൾ മെയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയിൽ അഭിവന്ദ്യ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. മക്കൾ : ജിജു വറുഗീസ് നെല്ലിത്തറ, ലിജി തോമസ് മരുമക്കൾ : പ്രിയ ജിജു, സ്റ്റെർലിംഗ് തോമസ് കൊച്ചുമക്കൾ : ജൊവാന, ജോഷ്ലിൻ, ജെയ്ഡൻ, അലാന, ജൂലിയൻ കൂടുതൽ വിവരങ്ങൾക്ക് : ജിജു വറുഗീസ് 407-690 1927.
അപകടകാരികളായ രാജ്യദ്രോഹികളെ തുറുങ്കിലടയ്ക്കുക
ഇന്ത്യന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അപമാനകരമായ കാഴ്ചകളാണ്. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെ ഉഴുതുമറിക്കുന്ന സ്ഫോടനങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. തീയില്‍ മനുഷ്യമാംസം വെന്തെരിയുന്നു, വീടുകള്‍ തീയില്‍ വെന്തുവെണ്ണീറാകുന്നു, വീടുകള്‍, കടകള്‍ കൊള്ള ചെയ്യപ്പെടുന്നു, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അക്രമികള്‍ തകര്‍ക്കുന്നു.. തുടങ്ങിയ തീവ്രവാദ മത-രാഷ്ട്രീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഈ ആധുനിക കാലഘട്ടത്തിലും അരങ്ങേറുന്നു. ഇതിന്റെ പിന്നിലെ പ്രേരക ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബ്രിട്ടനില്‍ 1640 ല്‍ ബുര്‍ഷ്വാവിപ്ലവം നടന്നപ്പോള്‍ റഷ്യയുടെ രാഷ്ട്രപിതാവായ ലെനിന് പറഞ്ഞത് ഓര്‍മയില്‍ വരുന്നു. ‘ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിനും സോഷ്യലിസ്റ്റ് വിപ്ലവത്തിനുമിടയില്‍ ചൈനീസ് വന്മതിലുകളൊന്നുമില്ല’. ഇവിടെ കണ്ടത് ജാതിമത വന്‍ മതിലുകളാണ്. റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങള്‍പോലും മനുഷ്യന് സ്വാതന്ത്ര്യം കിട്ടുന്നതിനും ഫ്യൂഡലിസത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നതിനുമായിരിന്നു അല്ലാതെ മതങ്ങളെ നാടുകടത്താനല്ലായിരുന്നു. മണിപ്പൂരിലെ ന്യൂനപക്ഷങ്ങള്‍ എന്തുകൊണ്ടാണ് പാലായനം ചെയ്യുന്നത്? ബ്രിട്ടീഷ് ഭരണകാലത്ത് പലരും പറഞ്ഞിരിന്നത് നാട്ടു രാജാക്കന്മര്‍ മതങ്ങളെ…
ഉപയോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ ChatGPT ആപ്പുകൾക്കെതിരെ ഫേസ്ബുക്ക്
വാഷിംഗ്ടൺ : ഉപയോക്താക്കളെ കബളിപ്പിക്കുന്നതിനായി സൃഷ്ടിച്ച 10-ലധികം വ്യാജ ChatGPT ആപ്പുകൾ സോഷ്യൽ മീഡിയ ഭീമനായ മെറ്റയുടെ മാതൃ കമ്പനിയായ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. ക്ഷുദ്രകരമായ സോഫ്റ്റ്വെയറുകളും ബ്രൗസർ ആഡ്-ഓണുകളും ഡൗൺലോഡ് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കാൻ, AI-അധിഷ്ഠിത ഭാഷാ മോഡലായ ChatGPT-നൊപ്പം കോൺ ആർട്ടിസ്റ്റുകൾ പൊതുജനങ്ങളുടെ താൽപ്പര്യം ഉപയോഗിക്കുന്നതായി ബിസിനസ്സ് കണ്ടെത്തി. ChatGPT-യിലുള്ള ആളുകളുടെ വിശ്വാസം മുതലെടുത്ത്, ഈ വഞ്ചനാപരമായ ആപ്പുകൾക്ക് പിന്നിലുള്ള സൈബർ കുറ്റവാളികൾ ഇന്റർനെറ്റിൽ ഉടനീളം ആക്രമണങ്ങൾ നടത്തുകയും അക്കൗണ്ടുകൾ അപഹരിക്കുകയും ചെയ്യുന്നു. ഒരു ഉപയോക്താവ് ക്ഷുദ്രകരമായ സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, ആക്രമണകാരികൾക്ക് സുരക്ഷാ നടപടികളെ മറികടക്കാൻ പുതിയ തന്ത്രങ്ങൾ വികസിപ്പിക്കുന്നത് തുടരാനാകും. ഈ പ്രശ്നം നേരിടാൻ, Meta അവരുടെ ആപ്പുകളിൽ 1000-ലധികം വ്യത്യസ്ത ക്ഷുദ്ര URL-കൾ പങ്കിടുന്നത് കണ്ടെത്തി തടയുന്നു. മാൽവെയർ ഹോസ്റ്റ് ചെയ്ത ഫയൽ ഷെയറിംഗ് പ്ലാറ്റ്ഫോമുകളെയും ബിസിനസ്സ് അറിയിച്ചിട്ടുണ്ട്,…
സ്റ്റാഫോർഡ് സിറ്റി ഇലക്ഷൻ: കെൻ മാത്യുവും, മേയർ സിസിൽ വില്ലിസും റൺ ഓഫിൽ
ഹ്യൂസ്റ്റൺ: മലയാളി രാഷ്ട്രീയം നിറഞ്ഞാടിയ സ്റ്റാഫോർഡ് സിറ്റി ഇലക്ഷനിൽ മേയർ സ്ഥാനാർഥി കെൻ മാത്യുവും നിലവിലെ മേയർ സിസിൽ വില്ലിസും റൺ ഓഫിലേക്ക് പോയി. ഇവർ വീണ്ടും മത്സരിച്ചു വിജയിയാകുന്ന ആൾ മേയറാകും. മേയർ സ്ഥാനത്തേക്ക് ആകെ നാലു സ്ഥാനാർഥികളാണ് രംഗത്തുണ്ടായിരുന്നത്. അതിൽ നിലവിലെ മേയർ സിസിൽ വില്ലിസിനു 42 ശതമാനം വോട്ട് ലഭിച്ചപ്പോൾ 27ശതമാനം വോട്ടുകൾ നേടിയ കെൻ രണ്ടാംസ്ഥാനത്തെത്തി. അടുത്ത എതിരാളികളായ ഡോൺ ജോൺസ്, വെൻ ഗുവേര എന്നിവർ പതിനാറു ശതമാനം വീതം വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സിറ്റി കൌൺസിൽ സ്ഥാനത്തേക്ക് മത്സരിച്ച മലയാളിയായ ഡോ. മാത്യു വൈരമൺ തൊട്ടടുത്ത സ്ഥാനാർഥി ടിം വുഡിനോട് 190 വോട്ടുകൾക്ക് പരാജയപ്പെട്ടു. സ്റ്റാഫോർഡ് ജനത കൗതുകകരമായി കണ്ട ഈ ഇലക്ഷനിൽ ഒരു വെള്ളക്കാരൻ, ഒരു ആഫ്രിക്കൻ അമേരിക്കൻ, ഒരു ഹിസ്പാനിക്, ഒരു ഇന്ത്യക്കാരൻ എന്നിവരാണ് മേയർ…
പമ്പ മാതൃ ദിന ആഘോഷം മെയ് 13-ന്
ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ് (പമ്പ) യുടെ മാതൃ ദിനാഘോഷങ്ങൾ മെയ് 13 ശനിയാഴ്ച വൈകിട്ട് 5:30 നു പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിവിപുലമായ പരിപാടികളോടെ നടത്തപ്പെടും. മാതൃ ദിനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന പൊതു സമ്മേളനത്തിൽ വച്ച് സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്ക്കെടുത്തു അമ്മമാർക്ക് ആദരവും ആശംസയും അർപ്പിക്കും. അമ്മമാരെ ആദരിക്കുന്ന പ്രേത്യേക ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. കലാ പരിപാടികളും അരങ്ങേറും. ജോർജ് ഓലിക്കൽ ആണ് കോർഡിനേറ്റർ. ഒരുക്കങ്ങൾ പൂർത്തിയായതായി പ്രെസിഡൻറ്റ് സുമോദ് നെല്ലിക്കാല, സെക്രട്ടറി തോമസ് പോൾ, ട്രെഷറർ റെവ ഫിലിപ്സ് മോടയിൽ എന്നിവർ അറിയിച്ചു. സെപ്റ്റംബർ 16 നു സ്പെല്ലിങ് ബി കോംപറ്റീഷൻ, മറ്റു മത്സരങ്ങൾ, സിമ്പോസിയം എന്നിവക്കുള്ള ക്രെമീകരണങ്ങൾ നടന്നു വരുന്നതായും, പമ്പ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ഒക്ടോബർ 21 നു വിവിധ കലാ പരിപാടികളോടു നടത്തപ്പെടുമെന്നും…
ORMA ഇന്റര്‍കോണ്ടിനെന്റല്‍ പ്രസംഗമത്സര വിജയികള്‍ക്ക് 25000 രൂപയുടെ ക്യാഷ് പ്രൈസുകൾ സമ്മാനിച്ചു
എറണാകുളം/ഫിലഡൽഫിയ: ORMA ഇൻ്റർകോണ്ടിനൻ്റൽ പ്രസംഗമത്സര വിജയികള്‍ക്ക് 25000 രൂപ ക്യാഷ് പ്രൈസ്സുകൾ സമ്മാനിച്ചു. ബ്രയൊ കൺവെൻഷൻ സെൻ്റർ കൂത്താട്ടുകുളം, വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാൾ, തേവര സേക്രട്ട് ഹാർട്ട് കോളജ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച അനുമോദന യോഗങ്ങളിൽ വച്ചാണ് ക്യാഷ് പ്രൈസ്സുകൾ സമ്മാനിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രസംഗകർ സമ്മാനം ഏറ്റു വാങ്ങി. യുവാദ്ധ്യാപകനും മോട്ടിവേറ്റർ ഓർഗനൈസറുമായ ജോസ് തോമസ് ചെയർമാനായ ORMA ഇൻ്റർനാഷണൽ ടാലൻ്റ് പ്രൊമോഷൺ ഫോറമാണ് ORMA ഇൻ്റർ കോണ്ടിനൻ്റൽ സ്പീച്ച് കോമ്പറ്റീഷന് നേതൃത്വം നൽകുന്നത്. ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള മലയാളി യുവാക്കളിൽ നിന്ന് ലോക നിലവാരത്തിലുള്ള നേതൃ നിരയെ രൂപപ്പെടുത്തുന്നതിനുള്ള ദീർഘാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് വിവിധ യോഗ്യതാ നിർണ്ണയ തലങ്ങൾ ഉൾക്കൊള്ളുന്ന പ്രസംഗ മത്സരം ക്രമീകരിച്ചിരിക്കുന്നത്. ORMA ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറം, ടാലൻ്റ്…
ഫെഡറൽ നികുതി, തോക്ക് ചാർജുകൾ; മകൻ ഹണ്ടറിനെ പ്രതിരോധിച്ചു ബൈഡൻ
വാഷിംഗ്ടൺ: നാല് വർഷത്തെ ക്രിമിനൽ അന്വേഷണത്തിന് ശേഷം പ്രസിഡന്റിന്റെ മകനെതിരെ നികുതി, തോക്ക് ലംഘനം എന്നിവ ചുമത്തണോ എന്ന കാര്യത്തിൽ ഫെഡറൽ പ്രോസിക്യൂട്ടർമാർ തീരുമാനത്തിന് തയാറാകുന്നതിനു മുൻപ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ മകൻ ഹണ്ടറിനെ ന്യായീകരിച്ചു രംഗത്തെത്തി. “ഒന്നാമതായി, എന്റെ മകൻ ഒരു തെറ്റും ചെയ്തിട്ടില്ല,” ബൈഡൻ “എംഎസ്എൻബിസിയിലെ പതിനൊന്നാം മണിക്കൂർ” അവതാരകയായ സ്റ്റെഫാനി റൂഹ്ലെയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. “ഞാൻ ഹണ്ടറിനെ വിശ്വസിക്കുന്നു, എനിക്ക് അവനിൽ വിശ്വാസമുണ്ട്.” മകനെതിരായ ആരോപണങ്ങൾ തന്റെ പ്രസിഡന്റ് സ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് ചോദിച്ചപ്പോൾ, താൻ ഹണ്ടറിനൊപ്പം നിൽക്കുന്നുവെന്ന് ബൈഡൻ പറഞ്ഞു.”അത് എന്റെ പ്രസിഡൻസിയെ സ്വാധീനിക്കുന്നു, അദ്ദേഹത്തെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു,” പ്രസിഡന്റ് പറഞ്ഞു. നികുതികൾ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ഹണ്ടർ ബൈഡനെതിരെ രണ്ട് തെറ്റിദ്ധാരണകൾ, ഒരു വർഷത്തെ നികുതിവെട്ടിപ്പ്, ഒരു വർഷത്തെ നികുതിവെട്ടിപ്പ്, തോക്ക് ചാർജ് എന്നിവയും കുറ്റകരമായ ഒരു…
സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍; മനു ഡാനിക്കു തകർപ്പൻ വിജയം
സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 3 ലേക്ക് നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിക്കു തകർപ്പൻ വിജയം. മനുവിനെതിരെ മത്സരിച്ച ശക്തയായ എതിരാളി സാറ ബ്രാഡ്ഫോര്‍ഡിനെയാണ് പ്രഥമ മത്സരത്തിൽ മനു ഡാനി പരാജയപ്പെടുത്തിയത്. ഏർലി വോട്ടിങ് ഫലങ്ങൾ പുറത്തുവന്നതോടെ മനു വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു.വൈകി ലഭിച്ച റിപ്പോർട്ടനുസരിച്ചു ആകപൊൾ ചെയ്ത 1542 ൽ 874 മനു നേടിയപ്പോൾ സാറക് 668 വോട്ടുകളാണ് ലഭിച്ചത് സണ്ണിവെയ്ല്‍ സിറ്റിയില്‍ 2010 മുതല്‍ താമസിക്കുന്ന മനു ഇവിടെയുള്ളവര്‍ക്ക് സുപരിചിതയാണ്. മനുവിന്റെ വിജയം ഉറപ്പിക്കുന്നതിനു മലയാളികളും മറ്റ് ഇന്ത്യന്‍ സുഹൃത്തുക്കളും, സമീപവാസികളും സജീവമായി രംഗത്തിറങ്ങിയിയിരുന്നു. ദീര്‍ഘവര്‍ഷമായി മേയര്‍ പദവി അലങ്കരിക്കുന്ന മലയാളിയായ സജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മനുവിന്റെ വിജയം ശക്തി പകരും. സണ്ണിവെയ്ല്‍ ബെയ്ലര് ആശുപത്രിയില്‍ തെറാപിസ്റ്റായി പ്രവര്‍ത്തിക്കുന്ന മനു സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ഡാലസ്…
